വഴിയോരകാഴ്‌ച്ചകള്‍ - 15
മക്ക റോഡിലുണ്ടായ അപകടത്തില്‍ എന്റെ ഒരു സുഹൃത്തിനും പരിക്ക് പറ്റി എന്ന വിവരമറിഞ്ഞയുടനെ ഞാനും പെട്ടെന്ന് അങ്ങോട്ട് പുറപ്പെട്ടു. ഇടക്ക് ഫോണില്‍ ജുനൈദ് വിളിച്ചു പറഞ്ഞു ഷറഫിയയിലേക്ക് കൊണ്ട് വരുന്നുണ്ട് അവിടെ നിന്നാല്‍ മതി എന്ന്.
അല്‍പ്പ നേരത്തിന് ശേഷം ജുനൈദ് വീണ്ടും വിളിച്ച് അവര്‍ നില്‍ക്കുന്ന ക്ലീനിക്കിന്റെ പേര് പറഞ്ഞു തന്നു. നേരെ അങ്ങോട്ട് നീങ്ങി. ആളെ നേരില്‍ കണ്ടപ്പോല്‍ സമാധാനമായി.
വലിയ പേടിക്കത്തക്ക പരിക്കുകളോന്നുമില്ല. പക്ഷേ കൈമുട്ടിന് നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്ന് അവന്‍ എന്നോട് പറഞ്ഞപ്പോല്‍,
ഞാന്‍ ഡോക്‌ടറെ കണ്ട് കാര്യം സൂചിപ്പിച്ചു. അപകടത്തില്‍ കൈ എവിടെയെങ്കിലും ശക്തിയായി ഇടിച്ചതിന്റെ വേദനയാവും കുറച്ചു കഴിഞ്ഞാല്‍ മാറികോളും എന്നും പറഞ്ഞു.
എക്‌സറെ എടുത്തിരുന്നു കാര്യമായി ഒന്നുമില്ല എന്നും പറഞ്ഞ് ഡോക്‌ടര്‍ മുറിയിലേക്ക് പോയി.
എക്‌സറെ എടുത്തിരുന്നു കാര്യമായി ഒന്നുമില്ല എന്നും പറഞ്ഞ് ഡോക്‌ടര്‍ മുറിയിലേക്ക് പോയി.
അല്‍പ്പം കഴിഞ്ഞപ്പോല്‍ കൈയുടെ വേദന അവന് സഹികാന്‍ കഴിയാതെ കിടന്നു പുളയാന്‍ തുടങ്ങി. അന്നേരമാണ് ഞങ്ങല്‍ അങ്കിളെന്ന് വിളിക്കുന്ന അബുക്ക അവിടെ എത്തിയത്. പണ്ട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ കംബോണ്ടറായി ജോലി ചെയ്യ്‌ത ആളാണ് അബുക്ക. എന്തായാലും ഞാന്‍ അബുക്കായോട് കൈ വേദനയുടെ കാര്യം സൂചിപ്പിച്ചു.
അബുക്ക എക്‌സറെ എടുത്തൊന്ന് നോകി.
പടച്ചവനേ കൈമുട്ടില്‍ ഒരു പൊട്ടുണ്ടല്ലോന്ന് പറഞ്ഞു.
എന്തയിത് അബുക്ക...പൊട്ടൊന്നുമില്ലാന്നാണല്ലൊ ഡോക്‌ടര്‍ പറഞ്ഞത്...
അല്ല മനു പൊട്ടുണ്ട്..നീ വാ ഡോക്‌ടറെ ഒന്നു കണ്ട് വരാം.
എക്‌സറെയുമായി ഞാന്‍ അബുക്കയോടൊപ്പം ഡോക്‌ടറുടെ മുറിയിലേക്ക് പോയി.
അബുക്ക ഡോക്‌ടര്‍ക്ക് എക്‌സറെ കൊടുത്തിട്ട് പറഞ്ഞു അല്ല ഒരു പൊട്ട് കാണുന്നുണ്ടല്ലോ...ഇങ്ങളത് ശ്രദ്ധിച്ചില്ലേ...??
ഞാന്‍ ശരിക്ക് നോകിയതാണല്ലോ പൊട്ടൊന്നും കണ്ടില്ല അത ചെറുതായിട്ടെന്ന് ബാന്ഡേജിട്ടത്...എന്ത ഡോക്‌ടറെ നിങ്ങള് ശരിക്കൊന്ന് എക്‌സറെ നോകു..
ഡോക്‌ടര്‍ക്ക് അബുക്കാനെ അറിയാം... അത് കൊണ്ട് തന്നെ തര്‍ക്കത്തിനൊന്നും നില്‍ക്കാതെ ഡോക്‌ടര്‍ ഒരിക്കല്‍ കൂടി ആ ഫിലം ലൈറ്റ് ഹൌസിന് മുന്നില്‍ നാട്ടി വെച്ചു.
സൂക്ഷിച്ചൊന്ന് നോകി...
ഓ ശരിയാ ഒരു പൊട്ട് കാണുന്നുണ്ട്...സോറി ട്ടോ ഞാനത് ശ്രദ്ധിച്ചില്ല..
ഒരു സോറിയില്‍ നിസ്സാരമായി ആ സംഭവം ഒതുക്കി കളഞ്ഞ ഡോക്‌ടറോട് രണ്ട് പറയാന്‍ നാക്ക് തുടിച്ചു.. ഗള്‍ഫല്ലേ..
പല്ല് കൊണ്ടുള്ള വേലിയില്‍ നാക്ക് തട്ടി നിന്നു.
പിന്നെ അബുക്ക അടുത്തുണ്ട്...
അബുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അറിവില്ലത്തത് കൊണ്ടാണ്..അവരെ പറഞ്ഞിട്ടും കാര്യമില്ല. വളരെ കുറഞ്ഞ ശബളത്തിന് നാട്ടില്‍ പ്രാക്‌റ്റീസ് പോലുമില്ലാത്ത ഡോക്‌ടര്‍മാരെ തപ്പി പിടിച്ചു കൊണ്ട് വരുന്ന മാനേജ്‌മെന്റിനെ പറയണം.
ഇന്ന് ഗള്‍ഫിലെ പത്രങ്ങളില്‍ ജ്വലറി പരസ്യങ്ങളെക്കാള്‍ കൂടുതല്‍ ആശുപത്രി പരസ്യങ്ങളായിരിക്കും. മല്‍സരിക്കുകയാണിവര്‍. നാട്ടിലെങ്ങുമില്ലാത്ത പരസ്യ തന്ത്രം നാട്ടിലേക്കും പടര്‍ന്നത് ഈ ഗള്‍ഫില്‍ നിന്നാണ്. ഡോക്‌ടര്‍മാരുടെ ചിത്രങ്ങള്‍ സഹിതം....
ഈ കാര്യം പറഞ്ഞു വന്നപ്പോഴാണ് എന്റെ കൂടെ ജോലി ചെയ്യുന്ന കരുവാരകുണ്ടിലെ അലിയുടെ കാര്യം ഓര്‍മ്മ വന്നത്.
വയറിന്റെ അടിഭാഗത്തൊരു വേദന വന്നു തുടങ്ങിയപ്പോല്‍ ജിദ്ദയിലെ പ്രശസ്‌തമായ ഒരു ക്ലീനിക്കില്‍ പോയി ഡോക്‌ടറെ കണ്ടു.ഉടനെ ഒരു സ്‌കാനിങ്ങും മറ്റ് ടെസ്‌റ്റുകളും എഴുതി കൊടുത്തു.
പേടിക്കാനൊന്നുമില്ല...മൂത്രകല്ലിന്റെ വേദനയാണ്.. നന്നായി വെള്ളം കുടിച്ച മതി.. കൂടെ കുറച്ച് മരുന്നുകളും.മരുന്നും,വെള്ളവും അലിഭായ് കൂടെ കൊണ്ട് നടന്നു.
വേദനയുണ്ടോ മാറുന്നു. നോ രക്ഷ...
എന്നാ പിന്നെ മറ്റൊരു ക്ലീനിക്കിലും കൂടി പരീക്ഷണം നടത്തി കളയാം എന്ന് തീരുമാനിച്ചു. അവിടെ ചെന്നപ്പോഴും ആദ്യം സ്‌കാനിങ്ങും..മറ്റ് ടെസ്‌റ്റുകളും..
റിസല്‍ട്ട് വന്നു....
ബീജസങ്കലനം നടക്കാത്തത് കൊണ്ടുള്ള വേദനയാണ്.... അടുത്ത് നാട്ടില്‍ പോകുന്നുണ്ടോ..എന്ന് ഡോക്‌ടര്‍ അലിഭായിയോട്..ഇപ്പോ നാട്ടില്‍ നിന്നും വന്നിട്ട് 4 മാസം ആവുന്നുള്ളു.ഓ അതു ശരി...എന്തായാലും കുറച്ചു മരുന്ന് കുറിച്ചു തരാം കഴിച്ചു നോകൂ... നാട്ടിലൊന്നു പോകുന്നതായിരിക്കും നല്ലത്..
എന്തായാലും ആ മരുന്നുകള്‍ കൊണ്ടൊന്നും വേദന മറിയില്ല എന്ന് മാത്രമല്ല...
നാട്ടിലേക്ക് പോകാന്‍ തയ്യറാവുകയും ചെയ്യ്‌തു. കബനിയില്‍ എല്ലാവര്‍ക്കും അലിഭായുടെ രോഗ വിവരം അറിയാവുന്നത് കൊണ്ട് ലീവ് പെട്ടെന്ന് തരപ്പെട്ടു. അങ്ങിനെ അലിഭായ് വേദനയുമായി നാട്ടിലേക്ക്...
ഇപ്പോ അലിഭായ് ജിദ്ദയിലുണ്ട്....തിരിച്ചു വന്നപ്പോല്‍ ഞാന്‍ രോഗവിവരം അന്വേഷിച്ചു...
അലിഭായ് ചിരിച്ചു കൊണ്ട് പറഞ്ഞ മറുപ്പടി ഇങ്ങിനെ...
അപ്രന്റീസായിരുന്നു...വീടിനടുത്തുള്ള ഒരു ഹെഡ് നേഴ്‌സാണത്രെ പറഞ്ഞത്...ഹോസ്‌പ്പിറ്റലില്‍ പോയി ഒരു ചെറിയ ഓപ്പറേഷന്‍ , ഡോക്‌ടര്‍ അലിഭായിയോട് ദേഷ്യപെട്ടുവെന്ന് പറഞ്ഞു..എന്താ വരാന്‍ താമസിച്ചത് മുഴ പഴുത്തിരുന്നു എന്ന്...
ഭാഗ്യമല്ലാതെ എന്തു പറയാന്‍...നാട്ടില്‍ നല്ല സമയത്ത് എത്തിയത് കൊണ്ട് വേദനയും മാറി...മൂത്രക്കല്ലാണെന്നും പറഞ്ഞ് ഇവിടെയിരുന്നിരുന്നെങ്കില്‍..സംഗതിയുടെ ഗതി മാറിയേനെ.
ഇത്തരം അനുഭവങ്ങള്‍ ഒട്ടനവധി ഇവിടുത്തെ പ്രവാസികള്‍ക്ക് പറയാനുണ്ട്. ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റല്ല രോഗം നിര്‍ണ്ണയിക്കുന്നത് മറിച്ച് പ്രാക്‌ടിക്കല്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല..
ഗള്‍ഫില്‍ നല്ല ഡോക്‌ടര്‍മാരില്ലെന്നല്ല ഇതിനര്‍ത്ഥം... പ്രാക്‌ടീസ് കുറഞ്ഞവരാണധികവും എന്ന് മാത്രം.
എന്തായാലും കാശ് കൊടുക്കണം അപ്പോ നല്ല ഡോക്‌ടറെ തന്നെ കാണുന്നതല്ലേ നല്ലത്
ഇവിടുത്തെ ഡോക്‌ടര്‍മാര്‍ക്ക് അടിയുടെ കുറവല്ല ....പ്രാക്‌ടീസിന്റെ കുറവ്...അതാ.
പണ്ട് എന്റെ ഓര്‍മ്മയില്‍ വൈദ്യശാലകള്‍ പൊടിപിടിച്ച് കിടക്കുന്ന ഒരു ആയിരം തുമ്മി വില്‍ക്കുന്ന കട...പക്ഷേ അതിന്റെ മഹത്വം അങ്ങ് ദൂരെ വിദേശങ്ങളില്ലാണെന്ന് നാമറിയുന്നുവോ...
നന്‍മകള്‍ നേരുന്നു