Saturday, November 10, 2007

വഴിയോരക്കാഴ്ചകള്‍ - 9


ഓരോ മോഹങ്ങള്‍
***************
അയാള്‍ നല്ല ഒരു എഴുത്തുക്കാരനായിരുന്നു. ഒരു കഥയെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച്‌ കാണണമെന്ന്‌ അയാള്‍ക്ക്‌ വലിയ മോഹമായിരുന്നു. കിട്ടുന്ന വരുമാനത്തിന്‍റെ നല്ലൊരു ശതമാനം അയാള്‍ കഥകളയക്കുന്നതിലേക്ക്‌ മാറ്റി വെച്ചു. അയച്ചു കൊടുത്ത കഥകള്‍ അയച്ചതിനേക്കാള്‍ വേഗത്തില്‍ അയാളിലേക്ക്‌ തിരിച്ചു വന്നു. ഒരിക്കല്‍ തിരിച്ചു വന്ന കഥയോടൊപ്പം ഒരു കുറിപ്പും കിട്ടി.പ്രിയ എഴുത്തുക്കാരാ....തങ്കളുടെ എഴുത്തുകള്‍ വളരെ നനാവുന്നുണ്ടു. പക്ഷേ മിക്കതും വന്നുപോയ കഥകളുടെ ആവര്‍ത്തനങ്ങളാണ്‌, കഴിയുന്നതും പുതുമകള്‍ നിറഞ കഥകള്‍ എഴുതാന്‍ ശ്രമിക്കുക. സ്നേപൂര്‍വ്വം പത്രാധിപര്‍. ഏത്‌ കഥ വായിച്ചാലും എവിടെയൊക്കെയോ കേട്ടു മറന്നത്‌ പോലെ ശരിയാണ്‌ എനിക്കും സ്വയം തോന്നിയിട്ടുണ്ടു , പക്ഷേ അത്‌ സ്വാഭാവികമല്ലേ..? നമ്മെളെ പോലെ തന്നെയല്ലേ മറ്റുള്ളവരും ചിന്തിക്കുന്നത്‌. ആരും ആരോടും പറഞ്ഞിട്ടല്ലല്ലോ കഥകള്‍ക്ക്‌ വിഷയം കണ്ടേത്തുന്നത്‌. ഒരു പുതുമയുള്ള കഥ വേണം ..പുതുമയുള്ള കഥക്ക്‌ വേണ്ടി അയാള്‍ അന്വേഷണം തുടങ്ങി. രാവും പകലുമായ്‌ അയാള്‍ ഒരു പുതുമയുള്ള കഥയുടെ പണിപുരയിലായിരുന്നു. എഴുതി വെച്ച ഓരോ കഥയിലും പുതുമ കാണാതെ കഥകളൊരോന്നായി അയാള്‍ വിഴുങ്ങി കൊണ്ടിരുന്നു. ഓരോ കഥ വിഴുങ്ങുബോഴും അയാള്‍ മറ്റൊരു പുതിയ കഥ എഴുതി തുടങ്ങിയിരുന്നു. അങ്ങിനെ അവസാന കഥയും വിഴുങ്ങി അയാള്‍ തളര്‍ന്ന്‌ വീണു. ആശുപത്രി കിടക്കകരികില്‍ തനിക്ക്‌ ചുറ്റും കൂടി നിന്ന മാധ്യമപ്രവര്‍ത്തകരെയും , തനിക്ക്‌ നേരെ കണ്ണ്‌ ചിമ്മുന്ന ക്യമറകളെയും കണ്ട്‌ അയാള്‍ ഉറക്കെ ചിരിച്ചു. പിറ്റേന്ന്‌ കേരളത്തിലെ എല്ലാ പത്രങ്ങളിലും , മാസികകളിലും അയാളുടെ പുതുമയുള്ള കഥ വലിയൊരു തലകെട്ടോടെ നിറഞ്ഞു. " കഥകള്‍ ഭക്ഷിച്ച എഴുത്തുക്കാരന്‍ " തന്‍റെ മോഹം സഫലമായതില്‍ അയാള്‍ സന്തോഷിച്ചു. ഇന്നയാള്‍ മറ്റൊരു പുതുമയുള്ള കഥയുടെ പണിപുരയിലാണ്‌...കാത്തിരിക്കാം നമ്മുക്ക്‌ ഒരു പുതുമയുള്ള കഥക്ക്‌....


നന്‍മകള്‍ നേരുന്നു

14 comments:

മന്‍സുര്‍ said...

ഓരോ ചിന്തകളിലൂടെയുള്ള യാത്രകള്‍
ഒരു പുതുമ തേടി അലയുകയാണിന്നും ഞാന്‍
എത്ര പറഞ്ഞാലും തീരാത്ത കഥകളില്‍ ഇങ്ങിനെയുമൊരു കഥ....ഞാനിന്നും യാത്രയിലാണ്‌ പുതുമയും തേടി...വീണ്ടുമൊരിക്കല്‍ ഞാന്‍ മടങ്ങിയെത്തും പുതുമയുമായി.....കാത്തിരിക്കുമല്ലോ

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

കഥകള്‍തിന്ന കഥാകാരന്‍ : കൊള്ളാലോ മന്‍സൂര്‍ ഭായ്, ഈ മന്‍സൂര്‍ ഭായുടെ ചിന്തകള്‍ കാടുകയറുന്ന ഒരോ വഴികളേ...

വാല്‍മീകി said...

ഇതു ശരിക്കും പുതുമയുള്ള കഥ തന്നെ മന്‍സൂര്‍ ഭായ്.

സഹയാത്രികന്‍ said...

ഓരോരോ ചിന്തകളേ... പുതുമയുള്ള കഥകള്‍...
കൊള്ളാം മാഷേ...
:)

അലി said...

അയാള്‍ നല്ല ഒരു എഴുത്തുക്കാരനായിരുന്നു.
കഥകള്‍ വിഴുങ്ങി പുതിയ കഥ രചിക്കുന്ന കഥാകാരന്‍!
കഷ്ടം എഴുത്തുകാരാ...
പിന്നെ ഒരു കഥപോലും പ്രസിദ്ധീകരിക്കാത്ത നമ്മുടെ കഥാനായകന്‍ വിഴുങ്ങിയ കഥകള്‍ ഡോക്ടര്‍മാര്‍ സര്‍ജറി ചെയ്താണൊ പുറത്തെടുത്തത്?!
മന്‍സൂര്‍ ഭായ്...
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

എന്റെ ഉപാസന said...

kollaam b bhai
ok orikkal puthumayayathum konde
varoo
:)
upaasana

മന്‍സുര്‍ said...

നജീംഭായ്‌....ഒന്നും പറയണ്ട..ഒരു കഥയുണ്ടാക്കാനുള്ള വിഷമങ്ങളെ....ശരിക്കും കാട്‌ കയറും ചിലസമയത്ത്‌....
വാല്‍മീകി...നന്ദി....പുതമക്ക്‌ വേണ്ടി ഞാനും കഥകള്‍ തിന്നാന്‍ തുടങ്ങി..
സഹാ.... നന്ദി....ഇത്‌ കണ്ടിട്ട്‌ ഇനി പോയി പുതുമ ചെയ്യല്ലേ..പിന്നെ പുലിവാലാവും.....ഹിഹി
അലിഭായ്‌..ഹഹാഹഹാ..സര്‍ജറിയോ....പത്രക്കാര്‍ വന്നപ്പോ കഥയെല്ലാം കൂടി പുറത്തേക്കൊരു ചാട്ടം...
ഉപാസന.....റൊമ്പ നന്ദ്രി....മീണ്ടും സന്ധിക്കലാം

വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

definitly a different kadha

SHAN ALPY said...

സത്യത്തില്‍ ഇതാണു പുതുമ.
കഥയിലും അവതരണത്തിലും.
ലളിതമനോഹര സുന്ദരകഥക്ക്
ഒരായിരം ആശീര്‍വാദങ്ങള്‍..

മുരളി മേനോന്‍ (Murali Menon) said...

കൊള്ളാം ചിന്തകള്‍

പ്രയാസി said...

മന്‍സൂ..ഉള്ള പേപ്പറൊക്കെ കഴിച്ചിട്ടാ ഒരാഴ്ച സുഖമില്ലാതെ കിടക്കേണ്ടി വന്നത് അല്ലേ..:)

വേറിട്ടൊരനുഭവം നന്നായെടാ...

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

ഇതൊരു പുതുമ തന്നെ.

പ്രയാസിയുടെ കമന്റും കലക്കി. ഹഹ!

മന്‍സുര്‍ said...

പ്രിയ...

ഷാന്‍...

മുരളിഭായ്‌...

പ്രയാസി...

ശ്രീ...

സ്നേഹവാക്കുകള്‍ക്ക്‌ നന്ദി....ഇനിയും ഈ സ്നേഹസഹകരണം പ്രതീക്ഷിക്കുന്നു...

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

chithrakaran:ചിത്രകാരന്‍ said...

അവസാനം അയാള്‍ തന്റെ വിജയം ആഘോഷിച്ചല്ലോ... അതുമതി !
മന്‍സൂര്‍, നന്നായിരിക്കുന്നു.