ആവശ്യമുണ്ടു:
************
എന്‍റെ മൂന്ന് വയസുള്ള മകളെ കേരളത്തിലെ പ്രശതമായ ഒരു ട്ടീ വി ചാനലില്‍
പാടാനും,ഡാന്‍സ്സ് കളിക്കുവാനും ഉള്ള മല്‍സരത്തില്‍ തെരെഞടുത്തിരിക്കുന്നു.
അത് കാരണം എന്‍റെ മകളെ എത്രയും പെട്ടെന്ന് പാട്ടുപാടാനും ,ഡാന്‍സ്സ് കളിക്കാനും
പഠിപ്പിക്കാന്‍ യോഗ്യരായ അദ്ധ്യാപകരില്‍ നിന്നും അപേക്ഷകള്‍
ക്ഷണിക്കുന്നു.തക്കതായ പ്രതിഫലവും , കൂടാതെ കൈ നിറയെ സമ്മാനങ്ങളും കൊടുക്കുന്നതണ്.
മല്‍സരത്തില്‍ കുട്ടി കൈവരിക്കുന്ന നേട്ടങ്ങളില്‍ ,പ്രശസ്തിയില്‍ അദ്ധ്യാപകനും ഒരു പങ്ക്
ഉണ്ടായിരിക്കുന്നതാണ്. യോഗ്യര്‍ എന്ന് ഉറപ്പുള്ളവര്‍ ബന്ധപെടുക.വിലാസം.
അടിക്കുറിപ്പ്: എത്ര നന്നായി കുട്ടി ശോഭിച്ചാലും അവസാനം ഒരു യാചനയാണ്.
പ്ലീസ് എനിക്ക് വോട്ട് ചെയ്യണം , പ്രാര്‍ത്ഥിക്കണം എന്നൊക്കെ..
ഈ കൂട്ടത്തില്‍ ഞാന്‍ ഒന്ന് പറഞോട്ടെ....
ഇത് വായിച്ച് എനിക്കും നിങ്ങള്‍ വോട്ട് ചെയ്യണം പ്ലീസ്സ്....പ്ലീസ്സ്....
-----------------------------------------
കരയുന്ന മനസ്സ്................
********************
വീട്ടില്‍ നിറഞു നിന്ന സഹോദരിമാരുടെ എണ്ണം നീണ്ട എട്ട് വര്‍ഷം
എന്നെ ഒരു പ്രവാസിയാക്കി.കല്യാണം കഴിഞ് ഭാര്യയോടൊത്തുള്ള കുറഞ മാസങ്ങള്‍
ഭാഗ്യവാന്‍ സ്വന്തമായ് ഒരു കുഞു പിറന്നു എന്നു അറിയാം,
എങ്കിലും കാണാന്‍ കഴിഞില്ല പൊന്നുമകനെ. നിഷ്ചല ചിത്രങ്ങളില്‍ ഞാന്‍ കണ്ടു എന്‍റെ മകനെ.
ഒരിക്കല്‍ എല്ലം അവസാനിപ്പിച്ച് കൈയില്‍ സ്വന്തമായ് പ്രവാസജീവിതം സമ്മാനിച്ച് നല്‍കിയ
കഷണ്ടിയും , ഷുഗറും, പ്രഷറും..പിന്നെ കുറെ പേരറിയാത്ത രോഗങ്ങളും
വീടിന്‍റെ മുന്നില്‍ എത്തിയപ്പോല്‍ ...ചിത്രങ്ങളില്‍ കണ്ടു മറന്ന എന്‍റെ മകന്‍.
ഒരു പാടു വളര്‍ന്നിരിക്കുന്നു അവന്‍ , മകന്‍റെ കളിയും നോക്കി നിന്നു പോയ്.
എതോ ഒരപരിചിതനെ കണ്ട കുട്ടി അകത്തേക്ക് നോക്കി പറഞു...ഉമ്മാ....
ദാ പുറത്ത് ഒരു ഗസ്റ്റ് വന്നു നില്‍ക്കുന്നു.
അടിക്കുറിപ്പ്: കഥകള്‍ക്ക് ക്ഷമം ഇന്നു. എല്ലാരും പ്രവാസികളുടെ പിറെകെയാണ്.
-----------------------------------------------------
തനിയാവര്‍ത്തനം ...
******************
മുത്തശ്ശനെ വ്രദ്ധസദനത്തില്‍ കൊണ്ടാകി മടങ്ങുന്ന വഴിയില്‍
കൊചുമോന്‍ അവന്‍റെ പുസ്തകത്തില്‍ എന്തോ കുത്തി വരക്കുനതു കണ്ട് അച്ചന്‍ ചോദിച്ചു.
മോനെന്ത വരയ്കുന്നത് .....
നമ്മല്‍ മുത്തശ്ശനെ കൊണ്ടാകിയ വഴി വരകുകയാണ് അച്ചാ...
ഹും മോന്‍ കുറെ വലുതാവുബോല്‍ മുത്തശ്ശനെ കാണാന്‍ ഒറ്റക്ക് വരാനാണ് അല്ലേ....
അല്ല അച്ച .........
പിന്നെ.....
അച്ചനും വയസ്സാവുബോല്‍ മുത്തശ്ശനെ പോലെ സുഖിക്കാന്‍
ഇവിടെ കൊണ്ടു വന്ന് വിടാന്‍ വഴി മറക്കാതിരിക്കാനാണ്............
ആ അച്ചന് പിന്നെ ഒന്നും ശബ്ദിക്കാന്‍ കഴിഞില്ല...
അടിക്കുറിപ്പ്: ഇന്ന് കുട്ടികള്‍ ച്ചോദിക്കുന്നു എന്താണ് മുത്തശ്ശി കഥ...???
Wednesday, October 17, 2007
Subscribe to:
Post Comments (Atom)
5 comments:
മന്‍സൂര്‍ ഭായ്...
വഴിയോരക്കാഴ്ചകളെല്ലാം പുതുതായി വീണ്ടും പോസ്റ്റു ചെയ്തോ...?
കൊള്ളാം...
ആശംസകള്‍!
:)
ശ്രീ...
വഴിയോര കാഴ്ചക്കള്‍ ഇങ്ങോട്ട് ഒന്ന് മാറ്റി....അവിടെ ഇനി കഥകള്‍ മാത്രം....അതല്ലേ നല്ലത്...
സു...
അഭിപ്രായം കണ്ടതില്‍ സന്തോഷം
നന്‍മകള്‍ നേരുന്നു
വളരെ നന്നായിരിക്കുന്നു സുഹ്രുത്തേ.
തനിയാവര്‍ത്തനം വളരെ ഇഷ്ട്ടപ്പെട്ടു. വളരെ കുറച്ച് വരികളില്‍ മനോഹരമായ ഒരു കഥയോ യാഥാര്‍ത്ഥ്യമോ എന്ന് വേര്‍തിരിക്കാനാവാത്ത ഒരു രചന.
ചിന്തിപ്പിക്കുന്ന പോസ്റ്റ്. തനിയാവര്‍ത്തനം കലക്കി.
ഫ്രീ ബേര്‍ഡ്... അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...
വീണ്ടും പ്രതീക്ഷിക്കുന്നു....നന്ദി
വാല്‍മീകി...
ഒരു പാട്..നന്ദി....ഈ അകമൊഴിഞ അഭിപ്രായങ്ങള്‍ക്ക്
നന്‍മകള്‍ നേരുന്നു
Post a Comment