Tuesday, December 11, 2007

ഉത്തരം പറയൂ സമ്മാനങ്ങള്‍ നേടൂ

രസകരങ്ങളായ ചില സംശയങ്ങള്‍ താഴെ...കൊടുത്തിരിക്കുന്നു
നിങ്ങളുടെ ഉത്തരങ്ങള്‍ ഇവിടെ എഴുതുകയോ,

അല്ലെങ്കില്‍ എസ്‌.എം.എസ്‌ . ആയോ എഴുതി അറിയിക്കുക.

അധികം ശരിയുത്തരം നല്‍ക്കുന്നവര്‍ക്ക്‌ ഇത്‌ പോലത്തെ ചോദ്യങ്ങളിനിയും അയച്ചു തരാം....

1, ഡോഗ്‌ ഫുഡ്‌ ഉണ്ടക്കുന്നവര്‍ ആരെ കൊണ്ടാണ്‌ രുച്ചി നോക്കുന്നത്‌..??

2, വിമാനത്തിലെ ബ്ലാക്ക്‌ ബോക്‌സ്‌ , വിമാനം കത്തി ചാമ്പലായാലും നശിക്കിലെന്നിരിക്കെ എന്ത്‌ കൊണ്ട്‌ ബ്ലാക്ക്‌ ബോക്‌സ്‌ പോലെ വിമാനവും ഉണ്ടാക്കാത്തത്‌..??

3, ആരാണ്‌ കോപ്പി റൈറ്റ്‌ എന്ന ചിഹ്‌നം കോപ്പി റൈറ്റ്‌
ചെയ്യ്‌തത്‌..??

4, വെള്ളത്തിനടിയില്‍ കരയാന്‍ സാധിക്കുമോ...??

5, എന്ത്‌ കൊണ്ടാണ്‌ ആളുകല്‍ പറയുന്നത്‌ പട്ടിയെ പോലെ ജോലി ചെയ്യുന്നു എന്ന്‌ ,
പട്ടി എപ്പോഴും ഇരിക്കുബോല്‍...??

6, എന്ത്‌ കൊണ്ട്‌ കാല്‍കുലേറ്ററിലെ അക്കങ്ങള്‍ ഫോണിലെ അക്കങ്ങള്‍ക്ക്‌ നേരെ വിപരീതമായിരിക്കുന്നത്‌...??

7, മല്‍സ്യങ്ങള്‍ക്ക്‌ ദാഹിക്കുമോ...??

8, പക്ഷികള്‍ മരകൊമ്പിലിരുന്നു ഉറങ്ങുബോല്‍ എന്ത്‌ കൊണ്ട്‌ താഴേക്ക്‌ വീഴുന്നില്ല...??

9, കോണ്‍ ഓയില്‍ കോണ്‍ കൊണ്ട്‌ ഉണ്ടാക്കുന്നു , വെജിറ്റബില്‍ ഓയില്‍ വെജിറ്റബില്‍ കൊണ്ട്‌ ഉണ്ടാക്കുന്നു , അപ്പോ ബേബി ഓയില്‍ എന്ത്‌ കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌...??

10, മദ്യപ്പിച്ച്‌ വാഹമോടിച്ചാല്‍ ശിക്ഷ ലഭിക്കും , എങ്കില്‍ എന്തിനാണ്‌ ബാറുകള്‍ക്ക്‌ മുന്നില്‍ പാര്‍ക്കിങ്ങ്‌ അനുവദിക്കുന്നത്‌...??

11, അല്ല വെള്ളത്തിനടിയിലിരുന്ന്‌ ബലൂണ്‍ ഊതി വീര്‍പ്പിക്കാന്‍ കഴിയുമോ....??


മനുഷ്യനെ വട്ടു പിടിപ്പിക്കാനായിട്ട്‌ ഓരോ ചോദ്യങ്ങളെ.....ഇവന്‍മാര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ??

ഇത്‌... ചോദ്യമല്ലാ ട്ടോ.....

33 comments:

മന്‍സുര്‍ said...

ഇങ്ങിനെ ഓരോന്ന്‌ ആലോചിച്ചാണ്‌ പല മഹാന്മാരും ലോകത്തില്‍ പ്രശസ്‌തരായത്‌... നമ്മുക്ക്‌ പറയാന്‍ പറ്റില്ലല്ലോ..നമ്മളിലൊരാള്‍ നാളെ ആരായിരിക്കുമെന്ന്‌....

എല്ലാവരും പ്രശസ്‌തരാവാന്‍ ശ്രമിക്കുക.... ഇത്തരം ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സിലും കാണില്ലേ... പോരട്ടെ..

ശ്രമിച്ച്‌ നോക്ക്‌..ചിലപ്പോ പ്രശസ്‌തനായാലോ...

നന്‍മകള്‍ നേരുന്നു

roshin said...

first ചോദ്യത്തിന്റെ ഉത്തരം നാലാമത്തെ ചോദ്യത്തില് ഉണ്ടല്ലോ.

അലി said...
This comment has been removed by the author.
അലി said...

മനുഷ്യനെ വട്ടു പിടിപ്പിക്കാനായിട്ട്‌ ഓരോ ചോദ്യങ്ങളെ.....ഇവന്‍മാര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ??

ഇത്‌... ചോദ്യമല്ലാ ട്ടോ.....

ഉത്തരമായിരിക്കും അല്ലേ മന്‍സൂര്‍ ഭായ്!

കാഴ്‌ചക്കാരന്‍ said...

-ഇത്രയും മഹത്തായ ചോദ്യങ്ങള്‍ മനസ്സില്‍ വെച്ച മന്‍സൂറിനെന്താ മാനസികരോഗം വരാതിരുന്നത്‌ ? ?

ഫസല്‍ said...

Confident groupinekkondu oru 50 lakhinte flat enkilum sponsor chiyyikkukaayirunnenkil oru kai noakkaamaayirunnu................
chodyangalokke nannaayittundu, rasakaramaaya nalla chila utharangal manassil thoanniyenkilum ellaavarkkum rasam thoanniyillenkilo ennoarthu vendennu vechu.
iniyum thudaruka manzoor

Chanthu said...

വലുതല്ലാത്തിത്തരം
വട്ടില്ലെങ്കിലെത്ര വിരസം ഭുലോകം....

മിടുക്കന്‍ said...

ഇതില്‍ പല ചോദ്യങ്ങള്‍ക്കും വക്കാരി മാഷ് നല്ല ഉരുളക്ക് ഉപ്പേരി സ്റ്റൈലില്‍ തരും..!
എന്നാലും ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ.

1. മനുസൂറിനെ കോണ്ട്.
2. വിമാനത്തിനം ബ്ലാക്കായി പോവില്ലേ, മണ്ടശ്ശിരോമണീ.. (ശ്രീജിത്ത് അറിയേണ്ട, അവനൊരു കൊമ്പറ്റീറ്റര്‍ വന്നത്)
3. അതുപോലും അറിയാതെ ആണോ ബ്ലോഗ്ഗിംഗിനു വന്നത്. കഷ്ടം
ഉത്തരം : ഇഞ്ചിപ്പെണ്ണ്
4. ഇല്ല, കടലാന്‍ മാത്രമേ സാധിക്കു.
5. ആരാ മന്‍സൂറിനോട് അങ്ങനെ പറഞ്ഞത്.?
6. തലതിരിച്ച് നോക്കിയാല്‍ മതി
7. ഉവ്വ്, അപ്പോള്‍ അവര്‍ പെപ്സി കുടിക്കും
8. മരക്കോമ്പില്‍ നിന്നാണ് ഉറങ്ങുക.. അവര്‍ സര്‍ക്കസ് പഠിച്ചിട്ടുണ്ട്.)
9. അത് ബേബിച്ചായനോട് ചോദിക്കണം
10. മദ്യപിച്ചാണോ ഇതെഴുതിയത് ? അക്ഷരങ്ങളൊക്കെ ഒരു വഴിക്കാണല്ലോ..
പിന്നെ ഇതിന് മാത്രം ഉത്തരം പറയാ‍നായിട്ട് സാന്റോ വരും
11. പറ്റും. ബാച്ചി സിംഗം ദില്‍ബന്‍ ഊതിയിട്ടുണ്ട്.

ഉപാസന | Upasana said...

വയ്യ...
:)))
ഉപാസന

മന്‍സുര്‍ said...

റോഷിന്‍...നന്ദി

അലിഭായ്‌ നന്ദി

കാഴ്‌ച്ചക്കാരാ....കഴ്ച്ച നോകി നടന്നാല്ലെന്നും കാര്യമില്ലാന്ന്‌ മനസ്സില്ലായില്ലേ....കൈയില്‍ സാധനം വേണം..ഹഹാഹഹാ

ഫസല്‍... അങ്ങിനെ പലതും പിറകെ വരും..ആദ്യമേ പറഞ്ഞ ഉത്തരം പറയാതെ അതുമെടുത്ത്‌ ആളുകള്‍ സ്ഥലം വിടും..

ചന്തു,,.... പുകഴ്‌ത്തിയതില്‍ സന്തോഷം..ശരിയാണ്‌.. അല്ലെങ്കില്‍
ജീവിതമെന്തിതു ജീവിപ്പാന്‍
നരകമായൊരീ ഭൂമിയില്‍... ശ്ശെടാ..വെറുതെ എഴുതിയതാ അതും കവിത പോലെയായി...

മിടുക്കന്‍...

വളരെ നല്ല പെര്‍ഫോമന്‍സ്‌ കാഴ്‌ച്ച വെച്ചു... പക്ഷെ പലയിടത്തും തലകുത്തി വീണൊക്കെയാണ്‌ പറഞ്ഞൊപ്പിച്ചത്‌....ചിലയിടത്ത്‌ നില്‍പ്പുറക്കുന്നിലായിരുന്നു..എങ്കിലും
ആകെ മൊത്തം ട്ടോട്ടല്‍ മികച്ച പ്രകടനം കാണിക്കാന്‍ ശ്രമിച്ചു.. ഇനി മറ്റ്‌ മിടുക്കന്‍മാരുടെ പെര്‍ഫോമന്‍സ്‌ നോകിയിട്ട്‌ പറയാം ഓക്കെ

ഉപാസന... സ്പോണ്‍സേര്‍ഡ്‌ പ്രോഗ്രാമാണ്‌...എസ്‌.എംഎസിലാണ്‌ വിജയം അറിവിലോ...കഴിവിലോ അല്ല...നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

1.അടുത്തിരിക്കുന്ന പാരയെക്കൊണ്ട്‌
2.ഹ, കറുപ്പ് ദു:ശ്ശ്കുനമെന്നല്ലേ വെപ്പ്
3.അതിന് റൈറ്റ് ഉള്ളവര്‍
4.സാധിക്കും,പക്ഷേ ആര്‍ക്കും കാണാന്‍ പറ്റില്ല ട്ടൊ.അതോണ്ട് എങ്ങനാന്നു ചോദിക്കണ്ട
5.ജോലിക്കിടയില്‍ ആവശ്യമില്ലാതെ കുരക്കുന്നതുകൊണ്ട്‌
6.നമ്പര്‍ തെറ്റിയ്യാല്‍ റോങ്നമ്പര്‍ ആകുന്നതുകൊണ്ട്‌
7.ദാഹിക്കും. അതുകൊണ്ടാണ് പീനെ കാ പാനി എന്നു പറഞ്ഞോണ്ട്‌ ഇടക്കിടെ മുകളിലോട്ടു വരുന്നത്ത്‌
8.സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചോരാ അവര്‍
9.ബേബിക്കുട്ടന്റെ കമ്പനീലെ ഇമ്പോര്‍ടഡ് മെഷീന്‍ കൊണ്ട്
10.പാര്‍ക്ക് ചെയ്തു വെള്ളമടിക്കാവുന്നതു കൊണ്ട്‌
11.പറ്റുമല്ലോ.പക്ഷേ അകത്തും പുറത്തും ഒരേ അനുപാതത്തില്‍ വെള്ളം വേണം

എന്നെക്കൊണ്ട്‌ ഇത്രേ പറ്റൂ മന്‍സൂറിക്കാ...

വാല്‍മീകി said...

മിടുക്കന്റെ ഉത്തരങ്ങള്‍ കലക്കി.

മൂര്‍ത്തി said...

അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ ആരായിട്ടു വരും? :)

qw_er_ty

ധ്വനി said...

(1) അതു പറയില്ല. പട്ടി പിന്നെ ഇതു തൊട്ടു നോക്കൂല്ലാ!
(2) ചിറകില്ലാതെ ഉണ്ടാക്കിയാല്‍ വിമാനം എങ്ങനെ പറക്കും
(3) കരയല്ലേ! അതിനെ ഇതു വരെ ആരും ഒന്നും ചെയ്തിട്ടില്ല!
(4)പറ്റും ''ബ്ലും ബ്ലും!! ക്ലക് ക്ലക്!!' എന്ന രാഗത്തില്‍!
(5)എന്നാരു പറഞ്ഞു? ഒരു കഷണം എല്ലിട്ടു കൊടുക്കൂ!
(6)എന്നാലല്ലേ ചേരും പടി ചേര്‍ക്കാന്‍ പറ്റൂ?
(7) ഉം! അവ വിയര്‍ത്തു ടിഷ്യൂ പേപ്പര്‍ മേടിയ്ക്കാന്‍ പോകുന്ന വഴി ദാഹിക്കുമെന്നേ!
(8)എന്തു താഴേയ്ക്കു വീഴുന്നില്ല? അവ വലുതായില്ലേ? ഉറക്കത്തില്‍ അപ്പിയിടാറില്ല!
(9)അതെ അവരത് എന്തുകൊണ്ടുണ്ടാക്കുന്നു? ഇതിന്റെ വല്ല ആവശ്യവുമുണ്ടോ!!
(10)എന്നാലല്ലേ ശിക്ഷിയ്ക്കാന്‍ പറ്റൂ!
(11)ഉം! മൂക്കിനടുത്തു വച്ചാ മതി ബലൂണ്‍!

കാട്ടുപൂച്ച said...

1. നാക്കുകൊണ്ട്
2. വിമാനം Box അല്ല Cylinder ആണ്
3. write ചെയ്തില്ല cut & paste
4. കരയാനയല്ല കടലാമയാണ്
5. കഴുതയായതുകൊണ്ട്
6. ഫോണിൽകൂടിയലേ്ല കണക്ക് കിഴിക്കുന്നത്
7. ലവലേശം ഇല്ല
8. സ്വപ്നം കാണുന്നുണ്ടാവില്ല
9. കൊച്ചികണ്ടവനച്ചിവേണ്ട കൊല്ലം കണ്ടവനില്ലം വേണ്ട എങ്കിൽ കൊയിലാണ്ടി കണ്ടവനു്....
10. ഡീസലടിക്കാൻ
11. ബലൂൺ ഉൗതാണ്ട് തുപ്പിയാൽ വീർക്കുമോ?

ഏ.ആര്‍. നജീം said...

ഞാനീ നാട്ടുകാരനല്ലേ.......
ഞാന്‍ ഇവിടെ വന്നിട്ടും ഇല്ല ആ ബ്ലോഗ് കണ്ടിട്ടുമില്ല.
:)

ശ്രീവല്ലഭന്‍ said...

1. ഡോഗ്‌ ഫുഡ്‌ ഉണ്ടാക്കുന്നതു ഡോഗിന്റെ അമ്മയായിരിക്കുമല്ലോ (അച്ഛന്‍ സാമുഹ്യ പ്രവര്‍ത്തനത്തില്‍ ആയതു കൊണ്ടു). അപ്പം ഡോഗിന്റെ അമ്മ തന്നെ ഉപ്പും എരുവും പാകമാണോ എന്ന് ആദ്യം രുചിച്ചു നോക്കും.

2. ബ്ലാക്ക്‌ ബോക്സിനകത്ത് ആര്‍ക്കും കയറി ഇരിക്കാന്‍ പറ്റില്ലാത്തത് കൊണ്ടാണ് വിമാനം ബ്ലാക്ക്‌ ബോക്‌സ്‌ പോലെ ഉണ്ടാക്കാത്തത്‌....

3. റൈറ്റ്‌ സഹോദരന്മാര്‍

4. മറു ചോദ്യം: കരയുമ്പോള്‍ വെള്ളത്തിനടിയില്‍ പോകാന്‍ സാധിക്കുമോ...??

5. അത് പട്ടിക്കിട്ടു ഒരു കുത്ത് കൊടുത്തതല്ലേ.

6. ഫോണിലെ അക്കങ്ങള്‍ കാല്‍കുലേറ്ററിലെ പോലെ ആക്കിയാല്‍ ഫോണില്‍ ആരെയും വിളിക്കാന്‍ പറ്റില്ല. കാല്‍കുലേറ്ററിലെ അക്കങ്ങളില്‍ ഞെക്കിയാല്‍ ആള്‍ക്കാരോട് സംസാരിക്കന്‍ പറ്റില്ലല്ലോ.

7. ദാഹിക്കും. അപ്പോള്‍ ചൂണ്ടയില്‍ കുരുങ്ങി കരയില്‍ വന്നു വെള്ളം കുടിക്കും.

8. പക്ഷികള്‍ക്ക് ന്യൂട്ടന്റെ ആപേക്ഷിക സിദ്ധാന്തം ബാധകമല്ല. അത് കൊണ്ടാണല്ലോ പക്ഷികളെ മുകളിലേക്കിട്ടാല്‍ താഴേക്ക് വരാത്തത്.

9. ബേബി ഓയില്‍ എന്ത്‌ കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌...?? ബേബിയോടു ചോദിക്കാം..

10. വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍. പാര്‍ക്ക് ചെയ്യുമ്പോള്‍ ആരും വണ്‍ടിയോടിക്കുന്നില്ലല്ലോ.

11. പറ്റും. ആദ്യം വെള്ളത്തിനടിയിലിരിക്കുക. എന്നിട്ട് തലമാത്രം മുകളിലേക്ക് പോക്കുക. ചുണ്ടിനു താഴെ വരെ വെള്ളത്തിനടിയിലാക്കണം. എഴുന്നെല്ക്കുകയേ ചെയ്യരുത്. എന്നിട്ട് ചുണ്ടില്‍ ബലൂണ്‍ വച്ചു സാവധാനം ഊതുക. ബലൂണ്‍ വീര്‍ക്കുന്നത് കാണാം.

എന്താ ഉത്തരം തൃപ്തിയായോ???? :-)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇതെന്തുട്ടാ ചങ്ങാതി പെട്ടെന്ന് ഇങ്ങനെയൊക്കെ ബൂലോകരോട് ചോദിക്കാന്‍??

ശ്രീ said...

1. ബ്രിട്ടീഷ് ബുള്‍‌ഡോഗിനെക്കൊണ്ട്

2. അതെന്തു ചോദ്യം, ഭായ്. വിമാനക്കമ്പനിക്കാര്‍‌ക്ക് എന്തെങ്കിലുമൊക്കെ പണി വേണ്ടേ?

3. സത്യമായിട്ടും ഞാനല്ല.

4. മന്‍‌സൂറിക്കാ...ഈ ആന്‍‌സര്‍‌ തെറ്റാണ്‍. ഈ ചോദ്യം ചോദിയ്ക്കരുതായിരുന്നു. (കട: സലീം കുമാര്‍‌, തൊമ്മനും മക്കളും)

5. അത് തന്നെ കാര്യം, പട്ടിയേപ്പോലെ ഒരു പണിയും ചെയ്യാതെ ഇരിക്കുമ്പോഴാണ്‍ ‘പട്ടിയേപ്പോലെ’ ജോലി ചെയ്യുന്നു എന്നു പറയുന്നത്. അവനെയൊക്കെ വേറെ ഒന്നും പറയാത്തതു ഭാഗ്യം!

6. ഈ കാല്‍‌ക്കുലേറ്ററിന്റെ മുഴുവന്‍‌‌ രൂപമായ “ഫുള്‍‌ക്കുലേറ്ററില്‍” അതു കറക്റ്റായിരിക്കും.

7. കടല്‍‌ മത്സ്യങ്ങള്‍‌ക്കു മാത്രം.(ഉപ്പു തിന്നവന്‍‌ വെള്ളം കുടിയ്ക്കും എന്നു കേട്ടിട്ടില്ലേ? കടല്‍‌ വെള്ളത്തിനു ഉപ്പു രസമാണല്ലോ)

8. ആരു പറഞ്ഞു, താഴെ വീഴുന്നില്ലെന്ന്. താഴെ വീഴുന്ന ആ നിമിഷം ഏതേലും ജീവികള്‍‌ പിടിച്ച് അവയെ ശാപ്പിടുന്ന കാരണം നമുക്ക് പൊടി പോലും കണ്ടു പിടിയ്ക്കാന്‍‌ പറ്റുന്നില്ലെന്നേയുള്ളൂ. ;)

9. ബേബി, ഓയിലുപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളുറ്റെ ലിസ്റ്റ് അറിയണമെങ്കില്‍‌ അത് ബേബിയോട് തന്നെ ചൊദിയ്ക്കേണ്ടി വരും.

10. വെറുതേയല്ല, മദ്യപിച്ചു കഴിഞ്ഞാല്‍‌ ആ വണ്ടിയും കൊണ്ട് ഓടിച്ചു പോകാതെ, അവിടെ എങ്ങാനും പാര്‍‌ക്കു ചെയ്ത ശേഷം ടാക്സി വിളിച്ച് വീട്ടില്‍‌ പോകട്ടെ എന്നു കരുതിയായിരിക്കും. മദ്യപാന്മാരാണെന്നു കരുതി, അവരുടെ വാഹനം റോഡ് സൈഡിലിടുന്നത് മോശമല്ലേ?

11. പറ്റും. ബലൂണ്‍‌ മാത്രം വെള്ളത്തിനു പുറത്തു വരുന്ന വിധം വച്ച് വെള്ളത്തിനടിയില്‍‌ തന്നെ ഇരുന്നോ കിടന്നോ ഊതി വീര്‍‌പ്പിയ്ക്കുക.

കൊച്ചു മുതലാളി said...

1. ബി പോസിറ്റീവ്, എല്ലാം മാതൃഭൂമിയിലുണ്ട്.

2. ആരു പറഞ്ഞു ഉണ്ടാക്കന്‍ പറ്റില്ലന്ന്, ഉണ്ടാക്കം, പക്ഷേ പറക്കില്ല എന്നൊരു പ്രശ്നമുണ്ട്.

3. അത് ഒപെണ്‍ സൊഴ്സ് ചിന്ഹമാണ്. ആര്‍ക്കും ഉപയോഗിക്കാം.

4. പറ്റും, പ്രക്‌ടീസ് മെക്സ് എ മാന്‍ പെര്‍ഫെക്റ്റ്.

5. പട്ടീകള്‍ക്ക് സാധാരണ നൈറ്റ് ഡ്യൂട്ടിയല്ലേ? അതുകൊണ്ടാവാം അങ്ങനെ പറയുന്നത്.

6. അല്‍ക്സാണ്ടര്‍ ഗഹാംബെല്‍ ഒരു തല തിരിഞ്ഞവന്നാണ്.

7. ഞാന്‍ ചോദിച്ചു, പക്ഷേ പറയുന്നതൊന്നും മനസിലാവുന്നില്ല.

8. നിലത്ത് വീണു കിടക്കുന്ന മരക്കൊമ്പിലിരുന്ന് ഉറങ്ങിയാല്‍ മന്‍സൂര്‍ പോലും താഴെ വീഴില്ല.

9. ആവശ്യക്കരുള്ളത് കൊണ്ട് ഊണ്ടാക്കുന്നു.

10. ഓടിക്കുന്നതിനല്ലേ ശിക്ഷ, മറിച്ച് പാര്‍ക്ക് ചെയ്യുന്നതിനല്ലല്ലോ? പോലിസുക്കാര്‍ കേള്‍ക്കേണ്ട.

11. വെള്ളത്തിലിരുന്നാലും കസേരയിലിരുന്നാലും ബലൂണ്‍ ഊതാതെ വീര്‍ക്കില്ല.

ഏല്ലാ ബ്ലോഗേഴ്സും എനിക്ക് വേണ്ടി എസ്.എം.എസ് അയക്കുക. വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് UPSN KM

എന്നാണ് ശരിയായ ഉത്തരങ്ങള്‍ പ്രഖ്യാപിക്കുന്നത്?

മഴതുള്ളികിലുക്കം said...

പ്രിയ ... നല്ല പ്രകടനമായിരുന്നു കേട്ടോ..... ഉത്തരതിനടുത്ത്‌ വന്ന്‌ പെട്ടെന്നങ്ങ്‌ തിരിച്ചു പോയി. സാരമില്ല ശ്രദ്ധിക്കാതെ പറ്റുന്ന തെറ്റുകളല്ലേ... പിന്നെ ഇതൊകെ ആരാ പറഞ്ഞു തന്നത്‌..??

ബ്ലോഗ്ഗില്‍ ഉള്ള ഞങ്ങളുടെ സഹോദര സ്ഥാപങ്ങളില്‍ നിന്നും ഉത്തരം ചോദിച്ചു വാങ്ങുന്നവരെ അയോഗ്യരാക്കുന്നതാണ്‌.

ഈ മല്‍സരത്തില്‍ ഒരു പ്രാവശ്യം പങ്കെടുത്ത ആളുകള്‍ക്ക്‌ വീണ്ടും എത്ര വേണമെങ്കിലും പങ്കെടുക്കാം...

വാല്‍മീകി...കലക്കി...

മൂര്‍ത്തി... ചോദ്യമാണോ അതൊ ഉത്തരമാണോ...??
ഒന്നും ശരിക്ക്‌ വ്യക്തമല്ല..... എന്തായാലും അടുത്ത പ്രാവശ്യം ഡയിഞ്ചര്‍ സോണില്‍ വരാതെ നോക്കണം..ഓക്കെ

ദ്വനി.... നല്ല പെര്‍ഫോമന്‍സായിരുന്നു...
1 , 7 , 10, ഉത്തരങ്ങള്‍ കലക്കി.... പക്ഷേ പഞ്ചും മഞ്ചുമില്ലായിരുന്നു.... പിന്നെ പ്രതീക്ഷ പോലെ പ്രേക്ഷകരെ കൈയിലെടുത്തു..എങ്കിലും അറിയാലോ..എസ്‌.എംഎസാണ്‌... കാര്യങ്ങല്‍ തീരുമാനിക്കുന്നത്‌... നന്നാവുക മാത്രമല്ല...പ്രശസ്‌തിയിലെത്തും

കാട്ടുപൂച്ച.... കാട്ടിലും നെറ്റ്‌ കിട്ടുന്നുണ്ടോ..എന്തായാലും സന്തൊഷം എനിക്ക്‌ തോന്നുന്നത്‌ ഒരു പക്ഷേ കാട്ടില്‍ നിന്നുമൊരു പൂച്ച ആദ്യമായിട്ടാണ്‌ ഇത്തരമൊരു വേദിയില്‍...
നല്ല മികച്ച തുടകത്തില്‍ തന്നെ കഴ്‌ച്ച വെച്ചു.. എസ്‌.എം.എസ്‌ പ്രാര്‍ത്ഥിക്കുക....

നജീം ഭായ്‌.... സോറി സ്പോണ്‍സര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ല


ശ്രീ വല്ലഭന്‍... നന്നായിരുന്നു കുട്ടാ...

ഉത്തരങ്ങളില്‍ നല്ല പഞ്ചുണ്ടായിരുന്നു... ആര്‍ക്കും കേട്ടാല്‍ പറയാവുന്ന ഉത്തരങ്ങള്‍...നന്നായിരുന്നു. പക്ഷേ ആന്‍സ്‌വര്‍ എവിടെ.....??
ഒരു ചോദ്യത്തിന്‌ ഉത്തരം പറയുബോല്‍ ചോദ്യം ചോദിക്കാമോ...എന്തായാലും മികച്ച പ്രകടനം കാഴ്ച്ച വെച്ചു..കൂടതെ പ്രേക്ഷകരുടെ കൈയടി നേടാനും താങ്കളുടെ ഉത്തരങ്ങള്‍ക്ക്‌ സാധിച്ചുവെന്ന്‌ പറയട്ടെ....
ശ്രീവല്ലഭന്റെ ഫോര്‍മാറ്റ്‌.. ശ്രീ സ്‌പെയ്‌സ്‌ വാ സ്‌പെയ്‌സ്‌ 4മാറ്റ്‌ ല്ലഭന്‍

എന്തൂട്ടാ സണ്ണികുട്ടാ...ഈ പറഞ്ഞതിലുമുണ്ടൊരു ചോദ്യം....


ശ്രീ....തകര്‍ത്തു കളഞ്ഞല്ലോ....കഴിഞ്ഞ റൌണ്ടുകളിലെ പ്രകടനങ്ങളെക്കാള്‍ ഉഗ്രനായി... അപ്പോ വോട്ട്‌ ചോദിച്ചോളു..

കൊച്ചുമുതലാളി... എന്തുവായിത്‌...തകര്‍ത്തു കളഞ്ഞല്ലോ...കൊച്ചേ...
അപ്പോ മുതലാളി മൊതലാളി തന്നെ....
പറഞ്ഞ എല്ലാ ഉത്തരങ്ങളും നന്നായിരുന്നു...
എനിക്ക്‌ ഏറ്റവും ഇഷ്ടമായത്‌ താങ്കളുടെ വോട്ട്‌ ചോദിക്കുന്ന ശൈലിയാണ്‌.....സൂപ്പര്‍...

ഇനിയും മല്‍സരത്തില്‍ പങ്കെടുകാന്‍ ആളുകള്‍ വരുന്നുണ്ട്‌...
എല്ലാരുടെയും പെര്‍ഫോമന്‍സ്‌ നോകി... പ്രേക്ഷക ബ്ലോഗ്ഗേര്‍സ്സ്‌ തീരുമാനിക്കും വിജയിയെ......കാത്തിരിക്കാം ആ ഫൈനല്‍ ഡേ..

ത്രിശങ്കു / Thrisanku said...

1. ഏത് ഫുഡ് ഉണ്ടാക്കിയാലും രുചി അറിയണമെങ്കില്‍ സ്വയം രുചിക്കണം.
2. വിമാനം പറക്കണമല്ലോ.
3. ആരും കോപ്പിറൈറ്റ് ചെയ്തിട്ടില്ല.
4. ദുബായിലെ ഷിണ്ടിഗാ ടണലിനകത്ത് നിന്ന് കരയാം.
5. പട്ടി വെറുതെയിരുന്നാലും വാലും നാക്കും ആട്ടിക്കൊണ്ടിരിക്കുന്നതു കൊണ്ട്.
6. തലതിരിഞ്ഞവരാണ് കാല്‍കുലേറ്റര്‍ ഉപയോഗിക്കുന്നത്.
7. വെള്ളം കുടിക്കണമെന്ന് തോന്നുമ്പോള്‍ ദാഹിക്കും.
8. ചിറകുള്ളത് കൊണ്ട്.
9. ബേബികള്‍ക്ക് ആവശ്യമായത് കൊണ്ട്.
10. വാഹനം നിര്‍ത്തിയിട്ട് മദ്യപിക്കാന്‍.
11. കാറ്റിനു പകരം വെള്ളം നിറയ്ക്കാം.

‘സംഗതി‘കളെല്ലാം വന്നിട്ടുണ്ടല്ലൊ, അല്ലേ? (കട: ഐഡിയാ സ്റ്റാര്‍) :)

G.manu said...

nyaamaya samsayangal mashe :)

ശ്രീവല്ലഭന്‍ said...

പ്രിയ മന്സൂര്‍ജി,

ശരിക്കും എന്‍റെ കണ്ണ് നിറഞ്ഞു.

ഇത്ര മനോഹരമായ്‌ താങ്കള്‍ താങ്കളുടെ ചിന്തകള്‍ എഴുതിയപ്പോള്‍ ഞങ്ങളൊക്കെ ചെയ്തത് എന്താണ്? അതിനെ വെറും പുഞ്ഞിച്ചു മറുപടികള്‍ എഴുതി. എങ്കിലും താങ്കള്‍ ഞങ്ങളെയെല്ലാം വീണ്ടും വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്നു. അതാണ് മഹാന്മാര്‍ ചെയ്യുന്നത്.

താങ്കളുടെ ആ വലിയ മനസ്സിനു മുന്‍പില്‍ എന്‍റെ ഒരിറ്റു കണ്ണ് നീര്‍!

ഇനി 4-ആമത്തെ ചോദ്യത്തിന് എന്‍റെ മറുപടി താങ്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കിയതിനാല്‍ മറ്റൊരു മറുപടി:

സാധിക്കില്ല. കാരണം വെള്ളത്തിനടിയില്‍ മുഴുവന്‍ മണ്ണോ ചെളിയോ ആയിരിക്കും. അപ്പൊ ഇടക്ക് നിന്നോ ഇരുന്നോ കരയെന്ടി വരും. അടിയിലെക്കിറങ്ങി കരയാന്‍ പറ്റില്ല. കോണ്‍ക്രീറ്റ് ഇട്ട ടാന്കുകളിലെക്കാര്യം പറയണ്ടല്ലോ......

Areekkodan | അരീക്കോടന്‍ said...

ഇനിയും ഇത്തരം ഭീകര ചോദ്യങ്ങള്‍ കാണും എന്നതിനാല്‍ ഞാന്‍ ഉത്തരം പറയുന്നില്ല

മഴതുള്ളികിലുക്കം said...

ത്രിശങ്കു... അപ്പോ കിടിലന്‍ ഉത്തരങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.
നന്നായി പറഞ്ഞിട്ടുണ്ട്‌... തീര്‍ച്ചയായും ഡൈയ്‌ഞ്ചര്‍ സോണ്‍ കാണേണ്ടി വരില്ല ഉറപ്പ്‌...

മനുജീ.... ഈ ന്യയമായ ചോദ്യത്തില്‍ ന്യായമില്ലെങ്കില്‍ ഉത്തരം നല്‍ക്കുന്നത്‌ നല്‍ക്കുന്നത്‌ തെറ്റാണോ..???

ശ്രീവല്ലഭന്‍ മാഷേ...

ഇതൊക്കെ അല്ലേ ജീവിതം ഇതാണ്‌ ജീവിതം...
നമ്മള്‍ അറിയുന്നു...നമ്മളുടെ ചിന്തകളും..ആശയങ്ങളും ഒരുമിക്കുന്നു..... എഴുത്തുകളിലൂടെ സഞ്ചരിക്കുബോല്‍ ഇടക്ക്‌ ഒന്ന്‌ ചിരിക്കാന്‍...ചിന്തിക്കാന്‍... ഒരു സല്ലാപ്പം....
സന്ധ്യകളിലെ ഒരു ഒത്ത്‌ ചേരലായി കാണാമിതിനെ...

അക്ഷരങ്ങളിലൂടെ മനസ്സിനെയറിയുന്നവര്‍ കൂടുതലടുക്കാന്‍ ശ്രമിക്കുന്നു.....ആ അടുപ്പമാണത്രേ.... കെട്ടഴിയാത്ത സ്നേഹബന്ധങ്ങളായ്‌ മാറുന്നത്‌...

നിങ്ങളുടെ വില്ലപെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

അരീക്കോടന്‍...നല്ല ചിന്ത.... എങ്കിലും ഒരിക്കെലെങ്കിലും താങ്കല്‍ ഉത്തരം പറഞ്ഞേ മതിയാക്കൂ.... വലിയ ചോദ്യങ്ങളെ നേരിടാന്‍ ഇത്‌ തീര്‍ച്ചയായും സഹായിക്കും....

നന്‍മകള്‍ നേരുന്നു

വാല്‍മീകി said...

1. കെന്നെല്‍ ക്ലബ്ബിന്റെ പ്രസിഡന്റിനെക്കൊണ്ട്.
2. വിമാനം കറുത്തിരുന്നാല്‍ പക്ഷികള്‍ കാണാതെ വന്നിടിക്കും. അതുകൊണ്ട്.
3. കോപ്പിറൈറ്റര്‍.
4. സാധിക്കും എന്നാണ് പണ്ട് ശാസ്താംകോട്ട കായലില്‍ വള്ളം മുങ്ങി മരിച്ച പ്രശസ്തനായ ഒരു കവി അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത്.
5. അതു കന്നിമാസത്തിലെ പട്ടിയുടെ കാര്യമല്ലേ?
6. കാല്‍ക്കുലേറ്റ‌ര്‍ നേരെ പിടിക്കാന്‍ ഇതുവരെ പഠിച്ചില്ലേ?
7. ദാഹിക്കും. അതുകൊണ്ടാണല്ലോ അവര്‍ വെള്ളത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചത്.
8. അവര്‍ക്ക് അതിനു പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ട്.
9. ബേബിയെ ഉണ്ടാക്കാം. പക്ഷെ എങ്ങനെ ഉപയോഗിക്കണം എന്നു പറയാന്‍ പറ്റില്ല.
10. മദ്യപിച്ചിട്ട് വീട്ടില്‍ പോകാന്‍ പറ്റാത്ത മദ്യപന്മാരെ പാര്‍ക്ക് ചെയ്യാന്‍.
11. പറ്റും. പക്ഷെ ബലൂണ്‍ വെളളത്തിനു മീതെ പിടിക്കണം.

മന്‍സുര്‍ said...

മറ്റുള്ള ഉത്തരങ്ങള്‍ക്ക്‌ ഭീഷണിയായി ദാ വന്നിരിക്കുന്നു വാല്‍മെകി... ഉത്തരങ്ങല്‍ കിടിലന്‍ എന്ന്‌ മാത്രമല്ല.... പ്രേക്ഷകരുടെ മനസ്സുകളിലെ ഉത്തരങ്ങളോട്‌ ഏറെ സാമ്യവുമായി...... ആര്‌ പുറത്താവും...ആര്‌ അകത്താവും...വെയ്യ്‌ രാജാ വെയ്യ്‌...കാലി അടിച്ച കമ്പനിക്ക്‌....

നന്‍മകള്‍ നേരുന്നു

ത്രിശങ്കു / Thrisanku said...

വിമാനം കറുത്തിരുന്നാല്‍ പക്ഷികള്‍ കാണാതെ വന്നിടിക്കും.

ഈ കാട്ടു കള്ളനെ കൊണ്ടു തോറ്റു. :)
ഈ ബ്ലാക്ക് ബോക്സ് ബ്ലാക്ക് ബോക്സ് എന്ന് പറഞ്ഞാല്‍ ആക്ച്വലി ഓറഞ്ച് ബോക്സ് ആണ്. ഓറഞ്ച് ബോക്സ് എന്ന് പറഞ്ഞാല്‍ ചാല വെജിറ്റബിള്‍ മാര്‍ക്കറ്റിലോ, കുണ്ടറ ആറുമുറിക്കടയിലോ പോയി അന്വേഷിക്കാന്‍ പറയുമോ എന്നു കരുതിയാണ് ബ്ലാക്ക് ബോക്സ് ബ്ലാക്ക് ബോക്സ് എന്ന് പറയുന്നത്. :)

ആര്‌ പുറത്താവും...ആര്‌ അകത്താവും...വെയ്യ്‌ രാജാ വെയ്യ്‌...കാലി അടിച്ച കമ്പനിക്ക്‌....

അപ്പോ പറ്റിപ്പ് പരിപാടിയാണല്ലേ. കാലി അടിച്ചെന്ന് പറഞ്ഞാല്‍ അകത്താവും കേട്ടോ. :)

പി.സി. പ്രദീപ്‌ said...

ആനയ്ക്ക് ഭ്രാന്ത് പിടിച്ചാ മന്‍സൂറിനെ കൊണ്ട് കെട്ടിക്കാം. പക്ഷെ മന്‍സൂരിന് വട്ടു പിടിച്ചാലോ?

ഓള്‍ ബ്ലോഗ്ഗേഴ്സ് , ആദ്യം ഇതിന്‍ ഒരു പരിഹാരം കാണ്‍.
എന്നിട്ട് മതി ഉത്തരം കൊടുക്കല്‍.
ഇല്ലെങ്കില്‍ ഈ മഹാന്റെ പ്രശ്നം ഗുരുതരമാകുമേയ്..:)

മന്‍സുര്‍ said...

പീ.സി.പീ...

ഹഹാഹഹാ....അതു കലക്കി.....

ഇതുമൊരു ചോദ്യമായി കൊടുത്താലോ...

എനിക്ക്‌ വയ്യ ചിരിക്കാന്‍....അപ്പോ ഞാന്‍ നിര്‍ത്തി അല്ലെങ്കില്‍ ആരെങ്കിലും വന്ന്‌ എന്നെ പിടിച്ചു കെട്ടും

ഞാന്‍ എസ്‌കേപ്പ്‌......മായാ

നന്‍മകള്‍ നേരുന്നു

സപ്ന അനു ബി. ജോര്‍ജ്ജ് said...

ഇതില്‍ ഉത്തരം അറിയാവുന്ന മിടുക്കന്മാരുടെ എഴുത്തുകുത്തുകള്‍ എല്ലാം ഇവിടെ വായിക്കാമല്ലോ, അല്ലെ??? എന്റെ മനസ്സിനത്ര വൈഭവം പോര!!!!

from_tcr said...

answer onnum enikku ariyillenkilum questions kidilan thanne mansoor bhai.....congrats