മുസ്ല്യാര്‍ കുഴിച്ച കുഴിയില്‍ മുസ്ല്യാര്‍
നോമ്പിനെ കുറിച്ച് മുസ്ല്യാര്‍ നിര്‍ത്താതെ പ്രസംഗിച്ചു കൊണ്ടിരുന്നു. നമ്മളൊന്ന് മനസ്സിലാക്കണം, വൈകുന്നേരം വരെ നോമ്പ് നോറ്റ് ....നോമ്പ് തുറക്കുന്ന സമയത്ത് പട്ടിണി കിടന്ന ആ ദിവസത്തെ മുഴുവനും അകത്താക്കണം എന്ന ചിന്തയോടെ ഭക്ഷണങ്ങള്‍ അകത്താക്കരുത്..ആ സ്വഭാവം നന്നല്ല. വളരെ മിതമായ രീതിയില്‍ വേണം നോമ്പ് തുറക്കാന്‍.പണ്ടു അറബ് നാടുകളില്‍ അവിടുത്തെ അറബികള്‍ നോബ് തുറന്നിരുന്നത് ഒരു കഷ്ണം കാരക്കയും , ഒരു ഗ്ലാസ്സ് വെള്ളവും കൊണ്ടു മാത്രമായിരുന്നു എന്ന് നാം മറക്കരുത്.പിറ്റേന്ന് കുഞാലിക്കാന്റെ വീട്ടിലായിരുന്നു മുസ്ല്യര്‍ക്ക് നോമ്പ് തുറ. നോമ്പ് തുറക്കാന്‍ സമയമായപ്പോല്‍ കുഞാലി മുസ്ല്യാര്‍ക്ക് ഒരു ഗ്ലാസ്സില്‍ വെള്ളവും , ഒരു കഷ്ണം കാരക്കയും കൊടുത്തു. നോമ്പ് തുറന്ന് ഏറെ സമയം കഴിഞിട്ടും ഭക്ഷണമൊന്നും വരാത്തത് കണ്ട്പ്പോല്‍ മുസ്ല്യാര്‍ക്ക് സംഗതി പിടികിട്ടി.തന്റെ ഇന്നലത്തെ പ്രസംഗം പറ്റിച്ചു.കുഞാലിയോട് യാത്ര പറഞ് വിശപ്പുമായ് മുസ്ല്യാര്‍ നടന്നു. ബീരാനിക്കാന്റെ കടയില്‍ കയറി 4പൊറോട്ടയും , ബീഫ് കറിയും തട്ടി വയറിനെ സമാധാനപ്പെടുത്തി.അന്ന് രാത്രിയിലെ പ്രസംഗത്തില്‍ മുസ്ല്യാര്‍ വാചാലനായി....പ്രിയമുള്ളവരെ ഇന്നലെ ഞാന്‍ അറബ് നാടുകളിലെ നോമ്പ് തുറയെ കുറിച്ച് പറഞതോര്‍ക്കുന്നില്ലേ..നിങ്ങള്‍ ഒരു കാര്യം കൂടി മനസ്സിലാക്കണം....അറബ്നാടുകളിലെ ഒരു കാരക്കാന്ന് പറഞാല്‍ ഒരു ആനയുടെ വലിപ്പമുണ്ടായിരുന്നു അപ്പോ അതിന്റെ കഷ്ണം എത്ര ഉണ്ടാവുമെന്ന് ഞാന്‍ പറയെണ്ടതില്ലല്ലോ...അല്ലാതെ ഇവിടുത്തെപോലെ കശുവണ്ടി വലിപ്പമല്ല.ഇതൊക്കെ കേട്ട് ദൂരെ മാറി നിന്ന് കുഞാലിക്ക ചിരിച്ചു.
അതിമോഹം വരുത്തിയ വിന...
വളരെ പ്രശ്തനായ ശില്പിയായിരുന്നു അയാള്‍.തന്റെ സ്വപ്നതുല്യമായ ദേവത എന്ന ശില്പത്തിന്റെ അവസാന മിനുക്ക്പണിയിലായിരുന്നു അയാള്‍.അര്‍ദ്ധനഗ്നയായ ആ സ്ത്രീ ശില്പത്തില് ജീവന് തുടിച്ചിരുന്നു.പ്രദര്‍ശന ശാലകളില്‍ ആ ശില്പം ശ്രദ്ധിക്കപ്പെട്ടു, പുരസ്ക്കാരങ്ങള്‍ അയാളെ തേടിയെത്തി.തന്റെ നേട്ടങ്ങള്‍ക്ക് കാരണമായ ആ ശില്പ ദേവതയെ അയാള്‍ പ്രണയിച്ചു. ഈ ശില്പത്തിന് ജീവനുണ്ടായിരുന്നെങ്കിലെന്ന് ഒരു നിമിഷം അയാള്‍ മോഹിച്ചു. അയാളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു..അതാ ആ ശില്പം ചലിച്ചു തുടങ്ങി. അയാള്‍ സന്തോഷത്തോടെ ആ ദേവതയെ നോകി....തന്നെ നിര്‍മ്മിച്ച ശില്പ്പിയെ നോകി ദേവത ചിരിച്ചു. സന്തോഷത്തോടെ അയാള്‍ ആ ദേവതയെ വാരിപുണരാന്‍ ശ്രമിച്ചു.പെട്ടെന്ന് ആ ജീവനുള്ള ശില്പം അയാളെ തള്ളിമാറ്റി....കോപത്തോടെ നോകി.....എന്നിട്ട് ഉറക്കെ നിലവിളിച്ചു കൊണ്ടു പറഞു...അയ്യോ...അയ്യോ...ഓടി വായ്യോ....എന്നെ ഇയാള്‍ പീഢിപ്പിക്കുന്നേ.....ഒരു നിമിഷം അയാള്‍ തരിച്ചിരുന്നു പോയി.
ദുരൂഹത...
നേരം പുലരുന്നതേയുള്ളു...ആലിക്കാന്റെ..തെങ്ങിന് തോട്ടത്തിലായിരുന്നു അവന്.പ്രതീക്ഷിക്കാത്ത നേരത്ത് ഒരു സംഘമാളുകള്‍ അവനെ വളഞു.അവരുടെ പിടിയില്‍ നിന്നും കുതറി മാറാന്‍ അവനാവതും ശ്രമിച്ചു നോകി...ആ ശ്രമം പഴായി എന്ന് മാത്രമല്ല...അവര്‍ അവനെ ആ തെങ്ങിന്‍തോപ്പിലെ പുല്‍ത്തകിടിയിലേക്ക് തള്ളിയിട്ടു.പരിചിതരായ അവരുടെ നീക്കങ്ങള്‍ ധ്രുതഗതിയിലായിരുന്നു.അവന്റെ കൈകാലുകള്‍ വരിഞുമുറുക്കി... കഴുത്തില്‍ മൂര്‍ച്ചയേറിയ കഠാരി ആഴ്ന്നിറങ്ങി...ചോര ചീറ്റിത്തെറിച്ചു....വലിയൊരു ഞരക്കത്തോടെ അവന് പിടഞു.പ്രഭാത സൂര്യന്റെ കിരണങ്ങളില്‍ കഠാരകള്‍ തിളങ്ങി.അവന്റെ ശരീരത്തിന്റെ വിവിധതലങ്ങളിലൂടെ അത് ഓടിക്കളിച്ചു.നിമിഷങ്ങള്‍ക്കകം അവര്‍ അവനെ നഗ്നനാക്കി. നഗ്നനായ അവന്റെ നെഞ്ചും , കാല്‍തുടകളും കയറില്‍ കെട്ടിതൂക്കി.അപ്പോഴേക്കും പരിസരം നിറയെ ആളുകള്‍ തടിച്ചു കൂടിയിരുന്നു...അവന്റെ നഗ്നതയില്‍ നോകി ആളുകള്‍ വിളിച്ചു പറഞു...ഒരു കിലോ .....ഇവിടെ 2കിലോ കുറച്ച് ലിവറുമിട്ടോ..ഈദിന്റെ തിരക്കാവും അതാ തെങ്ങിന് തോപ്പില്‍ മറ്റൊരുവനെ കൂടി അവര്‍ തള്ളിയിട്ടു.
Wednesday, October 17, 2007
Subscribe to:
Post Comments (Atom)
8 comments:
:)
പ്യാടിപ്പിക്കല്ല്
സുല്‍...
എന്തിനാ പേടിച്ചത് ഞാനിവിടെയില്ലേ...
അതോ എന്നെ കണ്ടിട്ടാണോ...നിന്നെ ഒന്നും ചെയ്യൂല്ലാ ട്ടോ....
നന്ദി സ്നേഹിതാ
നന്മകള് നേരുന്നു
....അറബ്നാടുകളിലെ ഒരു കാരക്കാന്ന് പറഞാല്‍ ഒരു ആനയുടെ വലിപ്പമുണ്ടായിരുന്നു അപ്പോ അതിന്റെ കഷ്ണം എത്ര ഉണ്ടാവുമെന്ന് ഞാന്‍ പറയെണ്ടതില്ലല്ലോ...
മന്‍സൂര്‍ ഭായ് ,
മുസ്യാര്കുഴിച്ചകുഴിയില്, ദുരൂഹത , അതിമോഹം എല്ലാം രസകരമായിട്ടുണ്ട്.
ആശംസകള്‍
മന്‍സൂര്‍
സങ്ങതി നന്ന്
മന്‍സൂര്‍ ജി,
ദുരൂഹത നന്നായി.
കാഴ്ചകള്‍ അസ്സലായിരിക്കുന്നു.
ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍
ഹരിശ്രീ....നന്ദി..
എസ് ആര് ലാല്‍ നന്ദി..
പഥികന് നന്ദി...
പൈങ്ങോടന്‍...അഭിപ്രായം അറിയിച്ചതില്‍ നന്ദി...
ദ്രൗപദി...
ഇഷ്ടമായെന്നറിഞതില് സന്തോഷം..
എല്ലാവര്ക്കും നന്മകള് നേരുന്നു
Post a Comment