Tuesday, November 20, 2007

വഴിയോരക്കാഴ്ചകള്‍ - 10


ഒരു മലബാര്‍ പ്രേമലേഖനം...

ന്റെ ഖല്‍ബിന്റെ മുത്തേ, ല്ലാരും പറേണ്‌ ഞമ്മള്‌ രണ്ടാളും കൂടിയ പത്തിരീം, കോയികറീം പോലാണ്‌ന്ന്‌. ഞമ്മക്കും അങ്ങനെ തോന്നിക്കണ്‌. അതോണ്ട്‌ സുയിപ്പിക്ക്‌ണ ഒരു ബര്‍ത്താനം പറയാന്‍ ബേണ്ട്യാണ്‌ ഞമ്മളിതെയ്‌തണത്‌. ഞമ്മള്‌ പര്‍ഞ്ഞത്‌ കേട്ട്‌ ഇങ്ങള്‌ ബെര്‍തെ ബേജാറാവണ്ട. ഞമ്മക്ക്‌ അന്നെ പെരുത്തിഷ്ടാണ്‌.
ഇത്‌ ന്റെ നെഞ്ചും കൂടിന്റെ അകത്ത്‌ കെടന്ന്‌ നീറാന്‍ തൊടങ്ങീട്ട്‌ കൊറച്‌ നാളായി..

അന്റെ ആ പെടക്ക്‌ണ മീന്‍ പോലത്തെ കണ്ണും , പൊരിച്ച ഉന്നക്കായ പോലത്തെ മൂക്കും , വെള്ളം ഒലിച്ച ജിലേബി കഷ്‌ണം പോലത്തെ ചുണ്ടും, മൊത്തത്തില്‍ നെയ്യപ്പം പോലത്തെ മോന്തയും ആകെ കൂടി ഇയ്യ്‌ ഒരു ഹൂറി തന്നേന്ന്‌ മോളെ......
പക്ഷേങ്കില്‌ അന്റെ വാപ്പാ ഒരു ചെയ്യ്‌ത്താനാണ്‌ മൂപ്പരെ മയ്യത്ത്‌ പള്ളിക്കാട്ടിലേക്ക്‌ എടുത്തല്ലാണ്ട്‌ ഞമ്മളാ പടികടക്കൂല്ല . ഇന്‍ക്ക്‌ അന്റെ വാപ്പാനെ മറക്കാന്‍ പറ്റ്‌ണത്‌ അന്റെ മൊഞ്ചുള്ള മോന്ത കാണുബോളാണ്‌.
അന്നെ കിനാ കണ്ട്‌ കെടന്ന്‌ ഇന്‌ക്ക്‌ രാത്രീല്‌ ഒറക്കം പോലും ബരണില്ല..പൊന്നേ

ഇന്നലെ അന്നെ ഓര്‍ത്ത്‌ കെടന്ന്‌ ഞമ്മള്‌ കിനാവ്‌ കണ്ട്‌ ഞെട്ടിയെണീറ്റത്‌ സുബ്‌ഹി ബാങ്ക്‌ കൊട്‌ക്കണത്‌ കേട്ടിട്ടാണ്‌.

ഇന്നലെ മീന്‍ ബിക്കുബോ.. അയലാ അയലാന്ന്‌ ബിളിക്കണതിന്‌ പകരം ആയിശ ആയിശാന്ന്‌ ബിളിച്ച്‌ ആകെ ബലാലായി...അന്റെ വാപ്പാ എറച്ചി ബെട്ട്‌ക്കാരനായതോണ്ട്‌ അയാക്ക്‌നെ കണ്ണ്‌ട്‌ത്താ കണ്ടൂടാ. അന്റെ കണ്ണ്‌ പോലെ പെടക്ക്‌ണ മീനാണ്‌ ഞമ്മള്‌ ബിക്കണത്‌. അതാ ഹമ്‌ക്ക്‌ വാപ്പാക്ക്‌ അറിയ്യോ..!

ന്റെ കുഞ്ഞോളേ, ഞമ്മള്‌ണ്ടാക്കിയ കായോണ്ട്‌ അനക്ക്‌ ഞമ്മള്‌പച്ച ജാക്കറ്റ്‌ തുണീം,അത്തറും , സുറുമേം ഒക്കെ ബാങ്ങി ബെച്ചിട്ടുണ്ട്‌. ഇയ്യ്‌ ഞമ്മളതാവ്‌ണ രാത്രീല്‌ ഞമ്മളതൊക്കെ അനക്ക്‌ തെരാട്ടോ.. ആ രാത്രി കിനാ കണ്ട്‌ നിലാവത്തയിച്ചിട്ട കോയീനെ പോലെ ഞമ്മള്‌ നടക്കാണ്‌. പെരുത്തിഷ്ടത്തോടെ അന്റെ മാത്രം....കുഞ്ഞാക്ക

----------------------------------------
അര്‍ദ്ധ രാത്രിയിലെ ' മിസ്‌ഡ്‌ കോള്‍ '

ഭാഷയെ ദേശസല്‍ക്കരിക്കുന്നതില്‍ മിടുക്കുകൂടിയ ജില്ലയാണ്‌ മലപ്പുറം.
മൊബൈല്‍ ഫോണിനെ ' കൈഫോണ്‍ ' എന്ന്‌ പരിഭാഷപ്പെടുത്തിയത്‌ മലപ്പുറത്തെ എതോ നാട്ടിന്‍പുറത്തുകാരന്‍. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ്‌ മോഡില്‍ ഇടുന്നതിന്‌ ' തരിപ്പിലിടുക ' എന്നാണ്‌ ഇവിടുത്തെ നാട്ടു നാവിന്റെ പരിഭാഷ.

പ്രീപെയ്‌ഡിന്റെയും പോസ്റ്റ്‌ പെയ്‌ഡിന്റെയും വിവര്‍ത്തനത്തിന്‌ അല്‍പ്പം തമാശ ചുവയുണ്ട്‌. പ്രീപെയ്‌ഡ്‌ 'മുന്‍കായിയും ' പോസ്റ്റ്‌ പേയ്‌ഡ്‌ ' പിന്‍കായിയും ' എന്നാണ്‌ പറയുന്നത്‌
(കായി എന്നാല്‍ കാശ്‌ )

മൊബൈലുകള്‍ക്ക്‌ ഏറെ സര്‍ക്കുലേഷനുള്ളത്‌ മലപ്പുറത്തെ കാമ്പസുകളിലാണ്‌
അവിടെ മൊബൈല്‍ ബനാന ട്ടോക്‌സ്‌ ആവുന്നു...

1. സംസങ്ങ്‌ കുളിച്ചാല്‍ നോക്കിയ ആവില്ല

2. അല്‌പന്‌ മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധ രാത്രിയും മിസ്സ്‌കോള്‍ അടിക്കും

3. മൊബൈല്‍ ഏതായാലും കണക്‌ഷന്‍ നനായാല്‍ മതി

4. ആന കൊടുത്താലും മൊബൈല്‍ കൊടുക്കരുത്‌

5. ദാനം കിട്ടിയ കണക്‌ഷന്റെ റ്റോക്‌ ടൈം നോക്കണ്ട

6. ബില്ലിനോടടുക്കുബോഴെ മൊബൈലിന്റെ പുളിയറിയൂ

7. ഗള്‍ഫുക്കാരന്റെ മൊബൈലിലെന്താ കൊമ്പുണ്ടോ..

8. വേണമെങ്കില്‍ മൊബൈല്‍ മരണവീട്ടിലും കരയും

9. മൊബൈലെടുത്തവന്‍ ബില്ലാലെ

10. മൊബൈല്‍ കണ്ടാലറിയാം ബാലന്‍സ്സുണ്ടോന്ന്‌

11. മെസ്സേജിലെങ്കില്‍ മതിയാക്കില്ല

12. മിസ്സടിച്ചവന്‍ മിസ്സാലെ

13. മൊബൈലിനും ഗുനിയയോ

14. ഡിസ്‌പ്ലേയില്ലാത്തവന്‍ മിസ്സ്‌ അടിക്കുമോ

15. മൊബൈല്‍ ഏതായാലും റിങ്ങ്‌ടോണ്‍ നന്നായാല്‍ മതി

16. മെസ്സേജ്‌ അയക്കുന്നതിലും നല്ലത്‌ ഫോര്‍വോര്‍ഡ്‌ അല്ലേ

17. ബ്ലൂടൂത്തുണ്ടെങ്കില്‍ പല്ല്‌ തേക്കണ്ട

18. കാണം വിറ്റും റീചാര്‍ജ്‌ ചെയ്യണം

19. എം ഏയ്‌റ്റി മീന്‍ക്കാരനും എന്‍സെവെന്‍റ്റിയോ

20. 3310 സൈലന്റിലിട്ടാല്‍ പുബ്ലിക്കില്‍ മാനം കാക്കാം

21. റിങ്ങ്‌ടോണ്‍ നന്നായാല്‍ പോര ഹാന്റ്‌സ്‌ഫ്രീയും വേണം

22. മെസ്സേജറിയുമോ കോളിന്റെ ദുഃഖം

അങ്ങിനെ ഒട്ടനവധി രസകരങ്ങളായ മൊബൈല്‍ ഫലിതങ്ങള്‍ കൊണ്ട്‌ സംമ്പുഷ്ടമാണ്‌ നമ്മുടെ കേരളം......

ഇനി പറയൂ നിങ്ങളുടെ മൊബൈല്‍ ഫലിതങ്ങള്‍ അനുഭവങ്ങള്‍

23 comments:

മന്‍സുര്‍ said...

ഇത്‌ ഒരു മെയിലിലൂടെ കിട്ടിയ വിശേഷങ്ങള്‍....കേട്ടവരുണ്ടാവാം...ഒപ്പം കേള്‍ക്കാത്തവരും......കൂടെ എന്റെ വക ഇത്തിരി മസാലപൊടികളും ചേര്‍ത്ത്‌ ഈ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍ എന്നൊക്കെ പറയും പോലെ......വായിച്ചാലും...അനുഭവിച്ചാലും..
ഇത്‌ വായിച്ചിട്ട്‌ മിസ്‌ അടിക്കല്ലേ ഞാനിപ്പോല്‍ വോയ്‌സ്‌ ബോക്സിലാണ്‌...ഹിഹീ എപ്പടി ഐഡിയ..

കേള്‍ക്കട്ടെ ഇനി നിങ്ങളുടെ മൊബൈല്‍ ടോക്‌സ്‌

അലി said...

മന്‍സൂര്‍ക്കാ...
ഉസ്സാറായിക്ക്ണ്...

ബംഗലൂരു വെച്ചോ നിലമ്പൂര്‍ വെച്ചോ ഈ പ്രേമലേഖനം എയ്തീത്? എര്‍ച്ചിവെട്ടുകാരന്റെ മോള്‍ക്ക് പ്രേമലേഖനം എയ്തീത് ഇജ്ജാരുന്നല്ലേടാ പഹയാ... ഓള്‍ടെ ഉപ്പാന്റെ കജ്ജോണ്ട് മജ്ജത്താവാതെ കയിച്ചിലായോണ്ട് മ്മക്കൊരു മദുരനൊമ്പരോം ബയിയോരകായ്ച്ചേം കിട്ടി.

പിന്നെ ങ്ങള് മൊബൈല് തരിപ്പിലിട്ടോള്‍ണ്ടി... ഇന്നന്നെ കെടത്തി ഒറക്കൂലാ...

മന്‍സുര്‍ said...

അലിഭായ്‌...

ഹഹാഹഹാ....പടചോനെ...കടുവനെ കിടുവ പുടിച്ചും
ഇത്‌ ഞമ്മളെ കമാന്‍റ്റാക്കി പുടിച്ചല്ലോ പഹയാ....
ഞമ്മള്‌ ഇപ്പോ ഇങ്ങള കമാന്‍റ്റ്‌ ബായിച്ച്‌ ചിരിച്ചാണ്‌ മന്‍സനെ...ഇജ്ജ്‌ ബെച്ച...ഓരോ മന്‍സമാര്‍ മലയാളം എയ്‌ത്‌ണ കോലം കണ്ടില്ലേ....

ആദ്യകമാന്‍റ്റിന്‌ നന്ദി സ്നേഹിത

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്നാലും ന്റെ റബ്ബേ , ശിരിച് സിരിച് യ്ക്ക് ബയ്യാണ്ടായി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്നാലും ന്റെ റബ്ബേ , ശിരിച് സിരിച് യ്ക്ക് ബയ്യാണ്ടായി...

സഹയാത്രികന്‍ said...

മന്‍സൂര്‍ ഭായ് കൊള്ളാട്ടാ...
:)

Sherlock said...

:) മന്‍സൂര്‍ ഭാ, ഇത് മുമ്പേ ബായിച്ചിരിക്കണ്..

പ്രയാസി said...

ആരാണ്ടാ ഹമുക്കെ എര്‍ച്ചിവെട്ടുകാരന്റെ മോള്‍ക്ക് പ്രേമലേഖനം എയ്തീത്..!? എടാ മന്‍സൂ ഇജ്ജാണാ..ഉസാറായെടാ പഹയാ..അന്റെ ഒരു കാര്യം..:)

നുമ്മളപ്രിയ കണ്ടാ രണ്ടുവട്ടം ചിരിച്ച് ബയ്യാണ്ടായി..;)

ശെഫി said...

#
:)

ബാജി ഓടംവേലി said...

kOLLAM

സിനോജ്‌ ചന്ദ്രന്‍ said...

അന്നെ കിനാ കണ്ട്‌ കെടന്ന്‌ ഇന്‌ക്ക്‌ രാത്രീല്‌ ഒറക്കം പോലും ബരണില്ല.ഇപ്പം ബരണുണ്ടാ.. ഒറക്കം?..
നന്നായിട്ടുണ്ട്.

ദിലീപ് വിശ്വനാഥ് said...

എന്റമ്മോ, ഇതെന്തായിത്? ആകെ പൊഹയാണല്ലോ.
എന്തായാലും എനിക്കു ബനാനാ ടോക്സ് ഇഷ്ടപ്പെട്ടു.

Unknown said...

ബനാന ടാക്സ് സൂപ്പര്‍....പക്ഷേ ആ പ്രേമലേഖനം മാസങ്ങള്‍ക്കുമുന്‍പേ സ്ക്രാപ്പുകളിലും,മെസ്സേജുകളിലും നിറഞ്ഞുനിന്നിരുന്ന ഒരു ഐറ്റം ആണ്..

വേണു venu said...

പ്രേമ ലേഖനം എനക്കും പുടിച്ചു.:)

മന്‍സുര്‍ said...

പ്രിയ...ഇങ്ങള്‌ സിരിച്ചത്‌ കണ്ട്‌ ഞമ്മക്ക്‌ സിരി നിര്‍ത്താന്‍ കഴിണില്ല...ഇന്നാലും ഇങ്ങള്‌ സിരിച്ചല്ലോ....ഞമ്മക്കും സന്തോസം...

സഹാ......നന്ദി

ജിഹേഷ്‌ ഭായ്‌....നന്ദി

പ്രയാസി.....ഞമ്മക്ക്‌ ഓളോട്‌ ഭയങ്കര ഇതാണ്‌ അപ്പോ ഞമ്മള്‌ എറച്ചികാരനെ മറന്നു...ഇജ്‌ ക്ഷമിക്ക്‌ മന്‍സാ...നന്ദി

ശെഫി...നന്ദി

ബാജിഭായ്‌...സന്തോഷം

സിനോജ്‌......ഞമ്മള്‌ ഇപ്പോ നന്നായിട്ട്‌ ഒറങ്ങ്‌ണ്‌ണ്ട്‌...നന്ദി

വാല്‍മീകി..അല്ലെങ്കിലും ഞം ഞം പണ്ടേ ഇഷ്ടാണല്ലോ...ബനാന മത്രമില്ല ട്ടോ...നന്ദി

ആഗ്നേയ...
അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.....നന്ദി

വേണുജീ.....ഇങ്ങള...ബര്‍ത്താനം ഞമ്മക്കും പുടിച്ച്‌...നന്ദി...


നന്‍മകള്‍ നേരുന്നു

സക്കീര്‍ കൈപ്പുറം said...

മ്ന്‍സൂര്‍ക്കാ ങ്ങളു പുലിയാണ്ട്ടാ..
പച്ചേ.. ഇമ്മാതിരി പഹേമാരാണു ഞമ്മടെ മലപ്പറത്തിന്റെ മാനം കളീണത് മന്‍സമ്മാരു കേട്ടാല്‍
ആള്‍ക്കാര്‍ക്കെന്താ തോന്നാ.. ഞ് ഇജ്ജാതിരി
ബ്ലൊ ലോകത്തു കണ്ടാല്‍ ഞമ്മടെ മലപ്പറം കത്തിക്കു
പണിയാകും... ഏതെങ്കിലും ഹമുക്കൊള് മൂരിന്റെ
(അറവുകാരന്‍)മക്കളെ തോണ്ടാന്‍ പോവോ...

Murali K Menon said...

ഇതൊക്കെ ബായിച്ചപ്പാ ഞമ്മടെ ഖല്‍ബിലും ചെല തരിപ്പൊക്കെ ഇണ്ടായിന് പഹയാ... അയില കണ്ടപ്പോ ഇങ്ങള് ആയിശാന്ന് ബിളിക്കണ ചേലുക്കും തോന്നി. പിന്നെ ആ മൊഞ്ചുള്ള മൊഹം ആലോശിച്ചെടുക്കുമ്പ കണ്ടത് എറച്ചി ബെട്ടണ ‍ഓള്‍ടെ ബാപ്പാടെ ശൈത്താന്‍ പിടിച്ച മൊഹം. അതോടെ ഖല്‍ബിലിടിത്തീ വീണ ശേല്ക്ക് തളര്‍ന്ന് പോയി ഭായ്...

കൊള്ളായിര്ന്ന് ട്ടാ, ഖല്‍ബ് കൈമാറിയ കത്ത്...ആശംസകള്‍

krish | കൃഷ് said...

മന്‍സൂറെ.. ഇങ്ങ്‌ള് ആ എറ്ച്ചിബെട്ട്‌കാരന്റേന്നു ബാങ്ങിക്കുംന്നാ തോന്ന്ണ്.. എറച്ചിയല്ലാ..ബെട്ട്, മലപ്പ്‌റം കത്ത്യോണ്ട്. സൂച്ചിച്ചോട്ടോ.
പിന്നെ ങ്ങ്‌ടേ ആ മൊഹബ്ബത്ത് കത്ത്‌ണ്ടല്ലോ,ആയിശക്കെഴുതീത്.. അത് ജോറായ്യിരിക്ക്‌ണ്. തല്ല് കൊള്ളാണ്ട് ഇനീം എഴുതീന്ന്.

Unknown said...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/

Typist | എഴുത്തുകാരി said...

പ്രേമലേഖനം തന്നെയാ, എനിക്കിഷ്ടപ്പെട്ടതു്.

K M F said...

കൊള്ളാട്ടാ...

മന്‍സുര്‍ said...

സക്കീര്‍....ഇങ്ങളും കമന്‍റ്റിട്ട...ഞമ്മക്ക്‌ സന്തോസായി ട്ടോ

മുരളിഭായ്‌....ഞമ്മക്ക്‌ ഇങ്ങളോട്‌ പെര്‌ത്ത്‌ കടപ്പാടുണ്ട്‌ കേട്ടാ...സന്തോസം

കൃഷ്‌ ...ഒരുപ്പാട്‌ സന്തോസമുണ്ട്‌ ഇങ്ങളേയൊക്കെ ഇബടെ കണ്ടതില്‍

എഴുത്തുക്കാരി ചേച്ചി...ഒരുപ്പാട്‌ നന്ദി..ഈ പ്രോത്‌സാഹനത്തിന്‌...

കെ.എം.എഫ്‌...നന്ദി....

നന്‍മകള്‍ നേരുന്നു

ഷംസ്-കിഴാടയില്‍ said...

ഇത് കലക്കി മന്സൂ...