Wednesday, October 17, 2007

വഴിയോരകാഴ്ചകള്‍ - 2

കളഞു കിട്ടി.

തനിമലയാളത്തില്‍ പ്രസിദ്ധമായി കൊണ്ടിരികുന്ന ഒരു ബ്ലോഗ്ഗും, അതിന്‍റെ പാസ്‌വേര്‍ഡും കളഞു കിട്ടിയിരിക്കുന്നു. ഇതിന്‍റെ ഉടമസ്ഥന്‍ പുതുതായ്‌ പോസ്റ്റ്‌ ചെയ്യന്‍ എഴുതിയ കഥയോ,കവിതയോ..തെളിവായ്‌ കൊണ്‌ടു വരിക, അല്ലെങ്കില്‍ ഈ ബ്ലോഗ്ഗില്‍ സ്ഥിരമായ്‌ കമന്‍റ്റ് ഇടാമെന്ന്‌ വാക്ക്‌ തരികയോ ചെയ്‌താല്‍, ബ്ലോഗ്ഗും,പാസ്‌വേര്‍ഡും തിരികെ എല്‍പ്പികുന്നതണ്‌.വിവരങ്ങള്‍ക്ക് ഇവിടെ ഒരു കമന്‍റ്റിടുക.
****************************************

ബ്ലോഗ്ഗറെ ആവശ്യമുണ്ടു..

മലയാളം വാരമൊഴിയും,പിന്‍മൊഴിയും,നന്നായി ടൈപ്പ്‌ ചെയ്യാന്‍ അറിയുന്നവരെ ആവശ്യമുണ്ടു.പോസ്റ്റ്‌ ചെയുന്ന രചനകള്‍ക്ക് അനുയോജ്യമായ കമന്‍റ്റിടാന്‍ കഴിവുള്ളവര്‍ക്ക് മുന്‍ഗണന.അതോടൊപ്പം കമന്‍റ്റിടുന്നവര്‍ക്കും കമന്‍റ്റിടണം.യോഗ്യത : 1200 നോട്ടികല്‍ മൈല്‍ വേഗതയില്‍ ടൈപ്പിങ്ങില്‍ ബിരുദം.രചനകളില്‍ ശ്രുതി അമ്മ,ലയംഅഛന്‍,താള ലയങ്ങള്‍ ചേര്‍കുന്നതില്‍ വിദ്ധഗ്‌ദര്‍.നിങ്ങളെ ചികില്‍സികുന്ന ഡോക്‌ടറുടെ സര്‍ട്ടിഫികെറ്റും,എ ഫോര്‍ സൈസിലുള്ള നിങ്ങളുടെ തലയുടെ എക്‌സറെയുമായ്‌ ഇവിടെ കമന്‍റ്റിടുക.നിബന്ധന: അപേക്ഷകര്‍ സ്വന്തമായ്‌ ബ്ലോഗ്ഗില്ലാത്തവരായിരിക്കണം.ബ്ലോഗ്ഗില്‍ കമന്‍റ്റുകളുടെ എണ്ണം കുറഞാല്‍...തനിമലയാളത്തിലെ പുതിയ 20 പോസ്റ്റുകളില്‍ കമന്‍റ്റിടാന്‍ നിങ്ങള്‍ ബാധ്യസ്ഥനായിരിക്കും.ബ്ലോഗ്ഗില്‍ കമന്‍റ്റിടുന്നവരുടെ പ്രോഫൈല്‍ നോകുകയോ,അവരുടെ ഇന്‍ബോക്‌സിലേക്ക് മൈയില്‍ അയകുകയോ ചെയ്തതായ്‌ അറിഞാല്‍ യാതൊരു വിട്ട്‌വീഴ്ചയുമില്ലാതെ തങ്കളെ ബ്ലോഗ്ഗിലേറ്റുന്നതായിരിക്കും.വിശദമായി വായിചതിന്‌ ശേഷം മാത്രം അപേക്ഷകള്‍ അയക്കുക.
*******************************************
ഒരു വിമാനക്കാലം..

ഒരിക്കല്‍ കേരളത്തിന്‍റെ തെരുവുകളില്‍ സ്വകാര്യ വിമാന കമ്പനികള്‍ മല്‍സരം തുടങ്ങിയാല്‍ എങ്ങിനെയായിരിക്കും ആ കാഴ്ച്ചകള്‍
ഷാര്‍ജാ...ഷാര്‍ജാ....കൂയ്‌യ്‌.....ഷര്‍ജയിലേക്ക് ആദ്യം പോണ ഫ്ല്യ്‌റ്റ്‌ ഇവിടെ..ഇവിടെ..ചായ ചായ ..കാപ്പി..കാപ്പി..ചേട്ടാ ചായ ഓരെണ്ണം കുടിച്ചോ....പൊങ്ങിയ പിന്നെ സ്റ്റോപ്പില്ലാട്ടോ..ശരിയാ..അതുമല്ല ഫ്ല്യ്‌റ്റിനുള്ളില്‍ ചോദികുന്ന പൈസ കൊടുക്കണം. അബുദാബിയിലേകുള്ള ബനിയാസ്‌ ഉടനെ സ്റ്റാന്‍റ്റ്‌ വിട്ട്‌ പൊങ്ങണം. സൌദിയില്‍ നിന്നും വരുന്ന കോയിസ്‌ ദയവ്‌ ചെയ്തു ഇപ്പോ ലാന്‍റ്റ്‌ ചെയരുത്‌...റണ്‍വേയില്‍ പോര്‍ട്ടര്‍മാരുടെ പ്രകടനം നടകുന്നുണ്ടു...പ്രകടനം തീര്‍ന്നാല്‍ വിളിച്ചു പറയാം.അമേരിക്കയില്‍ നിന്നും വന്ന വിമനത്തിന്‍റെ ഡ്രൈവര്‍ എത്രയും പെട്ടെന്ന്‌ മൈക്ക് പോയന്‍റ്റില്‍ എത്തി ചേരണം.വിമാനത്തിലെ യാത്രക്കാരെ...ശ്രദ്ധിക്കുക..ഉയരങ്ങളിലേക്ക് പറകുബോല്‍ മനസ്സില്‍ പേടിയുള്ളവര്‍ക്ക് പേടി മാറ്റാന്‍ വളരെ ഉപാകാരപ്രദമായ ഒരു പുസ്തകമാണ്‌ പേടിമാറ്റാം എന്ന ഈ പുസ്തകം .വിമാനം എന്ത്‌...എങ്ങിനെ...വിമാനത്തിന്‌ എത്ര ചക്രങ്ങള്‍ ഉണ്ടു..??വിമാനത്തിന്‍റെ ചിറകില്‍ എത്ര ബള്‍ബുണ്ടു..??വിമാനത്തിന്‌ ഡ്രൈവര്‍മാര്‍ എത്രാ..??വിമാനത്തിലെ ബാത്ത്‌റൂമുകള്‍ സ്‌ഥിതി ചെയുന്നത്‌ എവിടെ..??അങ്ങിനെ വിമാനത്തില്‍ കയറിയാല്‍ നിങ്ങളുടെ മനസ്സില്‍ ഉയരുന്ന നൂറ്‌,നൂറ്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പുസ്തകമാണ്‌ വിമാനയാത്ര സഹായി.ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക്‌യാത്ര വേളയില്‍ മൂക്കിലും,ചെവിയിലും വെക്കാന്‍ പഞി ഫ്രീ.കൂ....കൂയ്....ഡ്രൈവറെ ആ മേഘദൂതില്‍ ഒന്ന്‌ ചവിട്ടണെ.....ഒരാളിറങ്ങാനുണ്ടു.

4 comments:

ബാജി ഓടംവേലി said...

ഒരു വിമാനക്കാലം.. കലക്കീട്ടുണ്ട്
ഒരു പ്രത്യേക അറിയിപ്പ്....
രാവിലേമുതല്‍ വിമാന സ്‌റ്റാന്റില്‍ വന്നു നില്‍ക്കുന്ന മന്‍സൂര്‍ എന്ന കുട്ടിയേത്തിരക്കി ബാപ്പ മൈക്ക് പോയിന്റില്‍ വന്നിട്ടുണ്ട്‌. മോനേ മനസൂറേ നീ ബീട്ടിലേക്ക് ബരൂ... എന്തു പ്രശ്‌നമുണ്ടെങ്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം......

വാത്മീകി said...

ഹഹഹ..അതു കലക്കി.

മന്‍സുര്‍ said...

ബാജി ഭായ്‌ ...

ഹഹാഹഹാ...ഞാന്‍ ഒന്ന്‌ മുള്ളാന്‍ പോയതാ അപ്പോഴേക്കും ആരാ മൈക്കില്‍ എന്‍റെ പേര്‌ വിളിച്ച്‌ കൂവ്‌ണത്‌....

വാത്മീകി...

നന്ദി...വീണ്ടും വരിക

നന്‍മകള്‍ നേരുന്നു

freebird said...

ഇതു കലക്കി :-)


ബ്ലോഗിലേറ്റുന്ന കാര്യം വായിച്ച് പേടിച്ചു പോയി.