Wednesday, October 17, 2007

വഴിയോരകാഴ്‌ചകള്‍ - 3

ഞാനും നീയും

പണ്ടു പണ്ടു ഒരു ഗ്രാമത്തില്‍ ഞാനും, നീയും
എന്ന്‌ പേരുള്ള രണ്ടു സുഹുര്‍ത്തുകള്‍ ഉണ്ടായിരുന്നു.
അതില്‍ ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു.
നീ ജീവിതത്തില്‍ സിനിമ ഇത്‌ വരെ കണ്ടിട്ടില്ല.
അങ്ങിനെ ഒരിക്കല്‍ ഞാനിന്‍റെ നിര്‍ബന്ധത്തിന്ന്‌ വഴങ്ങി
നീ ഞാനിന്‍റെ കൂടെ സിനിമ കാണാന്‍ പോയി.
സിനിമ ഏകദേശം പകുതിയായപ്പോല്‍ അതാ വരുന്നു സിനിമയില്‍ ഒരാന...
ആനയെ കാണേണ്ട താമസം നീ സിനിമ കോട്ടയുടെ പുറത്തേക്ക്‌ ഒരൊറ്റ ഓട്ടം...
നീ ഓടുന്നത്‌ കണ്ടു ഞാന്‍ അന്തംവിട്ട്‌ ഇരുന്നുപോയി.
അയ്യോ എന്താ നീക്ക്‌ പറ്റിയത്‌ ..ഞാന്‍ നീയെ കാണാന്‍ പുറത്തേക്ക്‌ നടന്നു...
അതാ ഇരികുന്നു നീ പുറത്ത്‌.
നീ എന്താ നിനക്ക്‌ പറ്റിയത്‌...എന്തിനാ ഓടിയത്‌..??
ആന വരുന്നത്‌ നീ കണ്ടില്ലേ...അതാ ഞാന്‍ ഓടിയത്‌...
ഹഹാ ഹഹാ..ഞാന്‍ ചിരിച്ചു കൊണ്ടു പറഞു..
എന്‍റെ നീ അത്‌ സിനിമയല്ലേ...
സിനിമയാണ്‌ എന്ന്‌ നമ്മുക്കറിയാം പക്ഷേ ആനക്കറിയോ....
നീയുടെ മറുപ്പടി കേട്ട്‌ ഞാന്‍ പൊട്ടിചിരിച്ചു.
പിന്നെ ഇന്നു വരെ നമ്മുടെ നീ സിനിമക്ക്‌ പോയിട്ടില്ല.


******************************************
അപ്പം തിന്ന പോരെ...

പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ എവിടെ കല്യാണം നടന്നാലും
അവിടെ കയറി ചെന്ന്‌ മൂക്ക്‌ മുട്ടെ ശാപ്പാടടിച്ച്..കല്യാണ വീട്ടുക്കാരോട്‌
അല്‌പ്പനേരം സല്ലപ്പിച്ചു പതുക്കെ സ്ഥലം കാലിയാകുന്ന വിദ്ധഗ്‌ദരായ
എന്‍റെ രണ്ടു കൂട്ടുക്കാരായിരുന്നു ഗാഫൂറും,പ്രമോദും.
പിന്നെ അവിടെ നടന്ന അമളികള്‍ ഞങ്ങളോട്‌ വന്നു പറഞ്‌ ചിരിക്കും.
ചില വീട്ടില്‍ ചെറുകന്‍റെ ആളുകളാവും...പെണ്ണിന്‍റെ വീട്ടില്‍ നേരെ തിരിച്ചും.
ചിലയിടങ്ങളില്‍ വീഡിയോക്കാരാവും.
ഒരിക്കല്‍ ഒരു വീട്ടില്‍ രണ്ടാളും കയറി കുശാലായി ശാപ്പാടടിച്ച്‌...
പന്തലില്‍ മാറി ഇരുന്നു സിഗരറ്റ്‌ വലിക്കുന്ന കാരണവരുടെ
അടുത്ത്‌ പോയിരുന്ന്‌ ഓരോ സിഗരറ്റും വാങ്ങി വലിച്ച്‌....
കാരണവരോട്‌ ഗഫൂര്‍ തന്‍റെ സ്ഥിരം ശൈലിയില്‍ ഒരു ചോദ്യം...
അമ്മാവാ...എപ്പോഴാ ചെറുക്കനും കൂട്ടരും വരുന്നത്‌
കാരണവര്‍ തെല്ലൊരാകാംഷയോടെ..ചെറുക്കനോ...
പെട്ടെന്ന്‌ ഗഫൂര്‍ തിരുത്തി അല്ല...പെണ്ണും...കൂട്ടരും..എപ്പോ എത്തും
വളരെ സൌമ്യനായ്‌ കാരണവര്‍ ഗഫൂറിനോട്‌..
മക്കളേ...ഇത്‌ കല്യാണ വീടല്ല....മരിച്ചതിന്‍റെ നാല്‍പ്പതാണ്‌ നടക്കുന്നത്‌...
കാരണവര്‍ പറഞ്‌ തീര്‍ന്നില്ല...കേട്ടപാതി..കേള്‍ക്കാത്തപാതി...
മുന്നില്‍ നിര്‍ത്തിയ ബസ്സിന്‍റെ ബോര്‍ഡ്‌ പോലും നോക്കാതെ രണ്ടാളും തടിതപ്പി.
അപ്പം തിന്നാല്‍ മതിയായിരുന്നു.....വെറുതെ കുഴി എണ്ണി.

***************************************
ഫോണ്‍ വിളി

ഹലോ ആരാ....??
മോളെ പപ്പയാണ്‌ സൌദിയില്‍ നിന്ന്‌
മമ്മി പപ്പ...വിളികുന്നു..
ഹലോ എന്തൊക്കെയുണ്ടു വിശേഷങ്ങള്‍..
എന്ത്‌ വിശേഷം...എത്ര ദിവസമായി ഒന്ന്‌ വിളിച്ചിട്ട്‌..
പൈസ കിട്ടിയോന്ന്‌ ചോദിക്കും ഫോണ്‍ കട്ടാക്കും.
നീ പെട്ടെന്ന്‌ കാര്യങ്ങള്‍ പറ...കുഴല്‍ഫോണ്‍ ആണ്‌ ...
ഒന്നും അറിയാത്ത പോലെയാണ്‌ സംസാരം കേട്ടാ...
എനിക്ക്‌ വയ്യ ഇങ്ങിനെ ബോറടിച്ചു ജീവിക്കാന്‍..
ഇപ്പോ ഒരു വര്‍ഷമായില്ലേ..എത്ര ആളുകളാ
അവിടെ നിന്നും ലീവിന്ന്‌ വരുന്നത്‌...വേണമെന്ന്‌ വിചാരിച്ച കഴിയില്ലേ...?
നിങ്ങളുടെ കഷ്ടപ്പാട്‌ തീര്‍ന്നിട്ട്‌ ഒന്നും നടക്കില്ല...
എല്ലാം ശരിയാവും നീ ക്ഷമിക്ക്‌..
ക്ഷമിക്കുന്നതിന്‌ ഒരതിരില്ലേ...
ഇന്ന്‌ നാളെ എന്നും പറഞ്‌ എന്നെ കളിപ്പിക്കുകയല്ലേ നിങ്ങള്‍.
ഓര്‍മ്മയുണ്ടോ...ക്രത്യം ഒരു വര്‍ഷവും, രണ്ടു മാസവുമായി
നിങ്ങള്‍ കൊടുത്തയച്ച ടീ.വീ. കേട്‌ വന്നിട്ട്‌.
എത്രയെന്ന്‌ വെച്ച അയല്‍ക്കാരുടെ വീട്ടില്‍ പോയി സീരിയല്‍ കാണുന്നത്‌...
അതും അവര്‍ക്ക്‌ ഇഷ്ടമുള്ള ചാനലേ ഇടുകയുള്ളു.
നമ്മുക്ക്‌ ഒന്നും പറയാന്‍ പറ്റില്ല.
ഇനിയെങ്കിലും പെട്ടെന്ന്‌ ഒന്നു വേഗം കൊടുത്തയക്കാന്‍ നോക്കു...
അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോയിരുന്നു കാണും.

പിന്നെ അവിടെ നിന്നും ഇടക്കിടക്ക്‌ ടീ.വീ.പ്രോഗ്രാമുകളില്‍ വിളിച്ച്‌ നാട്ടുക്കാര്‍ക്കും,കൂട്ടുക്കാര്‍ക്കും പാട്ടുകള്‍ ഡെഡിക്കേഷന്‍ ചെയ്യുന്നതും,
അവതാരികയോട്‌ കൊഞ്‌ചി സംസാരിക്കുന്നതും ഞങ്ങള്‍ കാണാറുണ്ടു...
ഇങ്ങോട്ട്‌ ഒന്നു വിളിക്കാന്‍ പറഞ കാശില്ലാന്ന്‌ പറയും.
എടീ അത്‌ പിന്നെ...ഇവിടെ...ഹലോ...ഹലോ...
ഹലോ..ഭായ്‌ സാബ്‌....ദസ് മിനുട്ട്‌ കത്തം ഓഗയ..

No comments: