ഞാന്‍ തിരിച്ചു വരാം
ഇന്നത്തെ പ്രധാന വാര്‍ത്തകളിലേക്ക് സ്വാഗതം.വാര്‍ത്തകള്‍ തേടി വാര്‍ത്തകളിലെ വാര്‍ത്തയായ ചേര്‍ത്തലയിലെ കാര്‍ത്തയാണ് ഇന്നത്തെ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍...ആദ്യം കുണ്ടായും,പിന്നെ തോടായും അവസാനം കുണ്ടായിതോടായ് മാറിയ കോഴിക്കോട് കല്ലായിയിലെ കുണ്ടായി തോട് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. മൈസൂര്‍ കാണാന്‍ പോയ മലപ്പുറം വണ്ടൂരിലെ രണ്ടു കുടുംബങ്ങള്‍ വീരപ്പന്‍റെ പിടിയില്‍....അവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് വീരപ്പന്‍ നല്‍കിയത് ബ്രിട്ടാനിയ ബിസ്‌കറ്റായിരുന്നു എന്ന പരസ്യവുമായി ബ്രിട്ടാനിയ....അവസാനം വണ്ടൂര്‍ക്കാരെ വീരപ്പന്‍ വെറുതെ വിട്ടെങ്കിലും നാട്ടുക്കാര്‍ വെറുതെ വിട്ടില്ല...ഇന്നും വണ്ടൂരില്‍ അവരുടെ വീടിന് മുന്നില്‍ ബസ്സ് നിര്‍ത്തുന്ന സ്റ്റോപ്പിന്ന് പേര് വീരപ്പന്‍ പടി എന്നാണ്...കേരളത്തിലെ സ്ത്രീകള്‍ക്ക് പട്ടികളോടും,നായകളോടും പ്രിയമേറി വരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.ഈയടുത്ത സമയത്ത് ട്ടീവി യില്‍ വന്ന ഒരു വാര്‍ത്തയാണത്രെ കാരണം. തേങ്ങ പൊളിക്കാനറിയാത്ത വീട്ടമ്മക്ക് തേങ്ങ പൊളിച്ചു കൊടുക്കുന്ന വളര്‍ത്തുനായ ഇതിനകം തന്നെ കേരളത്തിലെ വീട്ടമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റി.ഇപ്പോ പട്ടികളെ തേങ്ങ പൊളിക്കുന്ന വിദ്യ പഠിപ്പിച്ച് വന്‍തുകക്ക് വില്‍പന നടത്തുന്ന പട്ടി കചവടക്കാരുടെ കൊയ്യുത്തുക്കാലമാണ്...കാലം പോണ പോക്ക്.ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വീട്ടമ്മ ഇപ്പോല്‍ ലൈനിലുണ്ടു.....ഹലോ...ഹലോ...കേല്‍ക്കാമോ....കേല്‍ക്കാമോ....കേല്‍ക്കാം കേല്‍ക്കാം എന്ന് പറയുന്നത് അവിടെ കേള്‍ക്കാമോ..കേള്‍ക്കാം കേള്‍ക്കാം എന്ന് പറയുന്നത് ഇവിടെ കേള്‍ക്കാം...ഓക്കെ ഞാന്‍ തിരിച്ചു വരാം.
-------------------------------------
ഭാഗ്യം വേണോ....
ഭാഗ്യംഭാഗ്യമോതിരങ്ങളും ധനമുണ്ടാക്കുന്ന ഏലസ്സുകളും വില്‍ക്കുന്ന കച്ചവടക്കാര്‍ ഇന്നു ട്ടീവീ സ്ക്രീനുകളില്‍ സജീവമാണ്..പക്ഷേ ഈ ഭാഗ്യ മോതിരം കൊണ്ടൊന്നും അവര്‍ക്ക് ഒരു ഗുണവുമില്ല....അത് വാങ്ങുന്ന നമ്മുക്കാണ് ഗുണം ചെയ്യുക എന്നാണ് അവര്‍ പറയുന്നത്.. അത് പണം കൊടുത്ത് നമ്മല്‍ വാങ്ങുന്നേരം അവരുടെ ഭാഗ്യം തെളിയുന്നു.
----------------------------------
ഇങ്ങിനെയും ചിലര്‍
നാട്ടില്‍ വളരെ പേരുകേട്ട ഒരു സിദ്ധനായിരുന്നു അയാള്‍. നാട്ടില്‍ എവിടെ മോഷണം നടന്നാലും ഈ സിദ്ധനോട് ചെന്ന് വിവരം പറഞാല്‍.. ആരാണ് അത് മോഷ്ടിച്ചത് എന്നും ഇപ്പോല്‍ അത് എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നുമൊക്കെ ക്രിത്യമായ് പറയും. അതിന് ഒരു സംഖ്യ ഫീസായി ഈടാക്കുമായിരുന്നു. ഒരിക്കല്‍ ഈ സിദ്ധന്‍റെ വീട്ടില്‍ മോഷണം നടന്നു...പരാതിയുമായ് അതാ നമ്മുടെ സിദ്ധന്‍ പോലീസ് സ്റ്റേഷനില്‍.
-------------------------------
പുലിവാല് പിടിച്ച ഇരട്ടപേര്...
നാട്ടുക്കാരെല്ലം മുജീബിനെ ഒരു ഇരട്ട പേര് വിളിച്ചിരുന്നു.ഇരട്ടപിലാക്കല്‍ മുജീബ് എന്ന്. അതിന് കാരണം അവന്‍റെ വീടിന് മുന്നില്‍ വലിയ ഇരട്ടപിലാവ് ഉണ്ടായിരുന്നുവെന്നു.(പ്ലാവിന് മലപ്പുറത്ത് പിലാവ് എന്ന് പറയും).ഈ വിളിയില്‍ അരിശം മൂത്ത മുജീബ് അതിലൊരു പിലാവ് മുറിച്ചു കളഞു. പറയണോ പൂരം....നാട്ടുക്കാര്‍ അവനെ ഒറ്റപിലാക്കല്‍ മുജീബ് എന്ന് വിളി തുടങ്ങി. ബാക്കിയുണ്ടായിരുന്ന ആ ഒറ്റപിലാവും മുജീബ് മുറിച്ചു കളഞു....ബാക്കിയായത് പിലാവിന്‍റെ കുറ്റി മാത്രം. നാട്ടുക്കാരുടെ വിളി നിന്നില്ല....പിന്നെ കുറ്റി പിലാക്കല്‍ മുജീബ് എന്ന് വിളി തുടങ്ങി. ദേഷ്യം മൂത്ത മുജീബ് ബാക്കിയുള്ള കുറ്റിയും പറിച്ചു കളഞു.പിന്നെയും നാട്ടുക്കാര്‍ അവനെ വെറുതെ വിട്ടില്ല....കുണ്ടു പിലാക്കല്‍ മുജീബേ...എന്ന് വിളിച്ചു...(കുഴിക്ക് മലപ്പുറത്ത് കുണ്ടു എന്നും പറയും).ഇന്നും ഈ കഥകള്‍ പറഞ് ഞങ്ങളവനെ കളിയാക്കാറുണ്ടു.അങ്ങിനെ ഇരട്ടപിലാക്കല്‍ മുജീബ് കുണ്ടുപിലാക്കല്‍ മുജീബായി മാറി.
Wednesday, October 17, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment