പ്രിയ വായനക്കാരെ...
കുറച്ച് ദിവസങ്ങളായിട്ട് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് രാത്രിയില്‍ ചില സാമുഹ്യദ്രോഹികളും , മദ്യപാനികളും തുടരെ ശല്യം ചെയ്യുന്നു. ഉച്ചത്തിലുള്ള സംസാരവും , വഴക്കും കാരണം സ്വസ്ഥമായി ഒന്നുറങ്ങാന്‍ കഴിയാതെ ഞങ്ങള്‍ വീര്‍പ്പ് മുട്ടുകയാണ്. ഞങ്ങളുടെ താമസ സഥലം അവര്‍ ചീട്ടു കളിക്കാന്‍ ഉപയോഗിക്കുന്നു. ആരെയും ദ്രോഹിക്കാതെ കഴിയുന്ന ഞങ്ങളെ എന്തിനാണ് ഇങ്ങിനെ ശല്യപ്പെടുത്തുന്നത്..?? രാത്രിയില്‍ പാട്രോളിങ്ങിനിറങ്ങുന്ന പോലീസുക്കാര്‍ പോലും ഞങ്ങളുടെ താമസ സ്ഥലം ശ്രദ്ധിക്കാനോ ഒരു കാവലേര്‍പ്പെടുത്താനോ മുതിരുന്നില്ല. തുടക്കത്തില്‍ ഇടക്കിടക്ക് ഞങ്ങളെ കാണാന്‍ വന്നിരുന്ന ബന്ധുക്കളാരും ഇപ്പോ തിരിഞ്ഞ് നോക്കുന്നില്ല.. ഞങ്ങളെ മറന്നോ അതോ ഈ മധ്യപാനികളുടെ ശല്യമാണോ കാരണം..
തൊട്ടതിനും പിടിച്ചതിനുമൊക്കെ സംഘടനയുണ്ടാക്കുന്ന നാട്ടുക്കാര്‍
എന്താ ഞങ്ങള്‍ക്ക് വേണ്ടിയൊരു സംഘടനയുണ്ടാക്കാത്തത്...??
എവിടെ ഉണ്ടാക്കാന്‍...പ്രതിഫലം കിട്ടുന്നിടത്തല്ലേ അവര്‍ പ്രതികരികൂ...
ഇത് വായിക്കുന്ന വായനക്കാരായ നിങ്ങളെങ്കിലും ഇതിനൊരു പോം വഴി കാണണം. ജീവിതത്തിലെ എല്ലാ കഷ്ടതകളും വേണ്ടുവോളം അനുഭവിച്ച് , സ്വസ്ഥമായ ജീവിതമാഗ്രഹിച്ച് ഇങ്ങോട്ട് താമസം മാറ്റിയ ഞങ്ങളോട് എന്തിനീ ക്രൂരത കാട്ടുന്നു.
ഇവിടെ ഞങ്ങള്‍ക്ക് ജാതിയില്ല..വര്‍ണ്ണമില്ല..വിവേചനമില്ല..
കിഴ്‌ക്കാം തൂക്ക് പഞ്ചായത്തിലെ റെസ്റ്റ് ഹോം എന്ന ശവപറമ്പില്‍ നിന്നും ശവങ്ങള്‍ക്ക് വേണ്ടി പരേതനായ ശവം ഓപ്പ്.
നന്‍മകള്‍ നേരുന്നു
Showing posts with label വഴിയോരക്കാഴ്ചകള്‍ - 13. Show all posts
Showing posts with label വഴിയോരക്കാഴ്ചകള്‍ - 13. Show all posts
Monday, December 3, 2007
Subscribe to:
Posts (Atom)




