Monday, December 3, 2007

ഇവരുടെ പരാതി കേള്‍ക്കാനാളുണ്ടോ..വഴിയോരക്കാഴ്ചകള്‍ - 13

പ്രിയ വായനക്കാരെ...

കുറച്ച്‌ ദിവസങ്ങളായിട്ട്‌ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ രാത്രിയില്‍ ചില സാമുഹ്യദ്രോഹികളും , മദ്യപാനികളും തുടരെ ശല്യം ചെയ്യുന്നു. ഉച്ചത്തിലുള്ള സംസാരവും , വഴക്കും കാരണം സ്വസ്ഥമായി ഒന്നുറങ്ങാന്‍ കഴിയാതെ ഞങ്ങള്‍ വീര്‍പ്പ്‌ മുട്ടുകയാണ്‌. ഞങ്ങളുടെ താമസ സഥലം അവര്‍ ചീട്ടു കളിക്കാന്‍ ഉപയോഗിക്കുന്നു. ആരെയും ദ്രോഹിക്കാതെ കഴിയുന്ന ഞങ്ങളെ എന്തിനാണ്‌ ഇങ്ങിനെ ശല്യപ്പെടുത്തുന്നത്‌..?? രാത്രിയില്‍ പാട്രോളിങ്ങിനിറങ്ങുന്ന പോലീസുക്കാര്‍ പോലും ഞങ്ങളുടെ താമസ സ്ഥലം ശ്രദ്ധിക്കാനോ ഒരു കാവലേര്‍പ്പെടുത്താനോ മുതിരുന്നില്ല. തുടക്കത്തില്‍ ഇടക്കിടക്ക്‌ ഞങ്ങളെ കാണാന്‍ വന്നിരുന്ന ബന്ധുക്കളാരും ഇപ്പോ തിരിഞ്ഞ്‌ നോക്കുന്നില്ല.. ഞങ്ങളെ മറന്നോ അതോ ഈ മധ്യപാനികളുടെ ശല്യമാണോ കാരണം..

തൊട്ടതിനും പിടിച്ചതിനുമൊക്കെ സംഘടനയുണ്ടാക്കുന്ന നാട്ടുക്കാര്‍
എന്താ ഞങ്ങള്‍ക്ക്‌ വേണ്ടിയൊരു സംഘടനയുണ്ടാക്കാത്തത്‌...??
എവിടെ ഉണ്ടാക്കാന്‍...പ്രതിഫലം കിട്ടുന്നിടത്തല്ലേ അവര്‍ പ്രതികരികൂ...

ഇത്‌ വായിക്കുന്ന വായനക്കാരായ നിങ്ങളെങ്കിലും ഇതിനൊരു പോം വഴി കാണണം. ജീവിതത്തിലെ എല്ലാ കഷ്ടതകളും വേണ്ടുവോളം അനുഭവിച്ച്‌ , സ്വസ്ഥമായ ജീവിതമാഗ്രഹിച്ച്‌ ഇങ്ങോട്ട്‌ താമസം മാറ്റിയ ഞങ്ങളോട്‌ എന്തിനീ ക്രൂരത കാട്ടുന്നു.

ഇവിടെ ഞങ്ങള്‍ക്ക്‌ ജാതിയില്ല..വര്‍ണ്ണമില്ല..വിവേചനമില്ല..

കിഴ്‌ക്കാം തൂക്ക്‌ പഞ്ചായത്തിലെ റെസ്റ്റ്‌ ഹോം എന്ന ശവപറമ്പില്‍ നിന്നും ശവങ്ങള്‍ക്ക്‌ വേണ്ടി പരേതനായ ശവം ഓപ്പ്‌.

നന്‍മകള്‍ നേരുന്നു

29 comments:

മന്‍സുര്‍ said...

ഇവരുടെ പരാതി ആര്‌ കേള്‍ക്കും...??

വഴിയോരകാഴ്‌ച്ചകളില്‍ കണ്ടതിനൊപ്പം കാണാത്ത കാഴ്‌ച്ചകളും...

നാളെ എനിക്കും അങ്ങോട്ട്‌ താമസം മാറേണ്ടതുണ്ട്‌...
നാളെ എന്റെ വിലാപം കേള്‍ക്കാന്‍ മറ്റൊരു വഴിപോക്കന്‍ വരുമെന്നുറപ്പ്‌.....

നന്‍മകള്‍ നേരുന്നു

അലി said...

അപ്പൊ ചിരട്ട അടിക്കുവല്ലേ? (തേങ്ങ കള്ളന്മാര് കൊണ്ട്പോയി.)

കോഴീനേം പിടിച്ച് കപ്പേം കട്ടും സപ്പറടിക്കാന്‍ പോകുന്നവരുടെ ശ്രദ്ധക്ക്...
റെസ്റ്റ് ഹോമിലെ അന്തേവാസികളെ ശല്യം ചെയ്യരുത്..

മന്‍സൂര്‍ഭായ്... സമ്മതിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

വാല്‍മീകി said...

ഇതു മന്‍സൂറിക്ക നേരിട്ട് കൈപ്പറ്റിയ ഹര്‍ജി ആണോ?

ബാജി ഓടംവേലി said...

കിടിലന്‍..............
നല്ല അവതരണം........
അവിടെ സ്ഥിരതാമസമാക്കണ്ട....
സസ്‌നേഹം
ബാജി

ഏ.ആര്‍. നജീം said...

ഹ ഹാ...മന്‍സൂര്‍ കൊള്ളാം..
വായിച്ചു വന്നപ്പോഴേ എന്തോ ഒരു "സംഗതി" ഉണ്ടെന്ന് മനസിലായി പക്ഷേ ആ ട്വിസ്റ്റ് അവസാനം വരെ നിലനിര്‍‌ത്താന്‍ ആയിട്ടോ..

വാണി said...

രസായിരിക്കണു അവതരണം ...
അഭിനന്ദനങ്ങള്‍..

ശ്രീ said...

ഹീയ്യോ... ഇതെഴുതിയത് കുഴിയില്‍‌ കിടന്നോണ്ടാണോ?

അവിടെയും നെറ്റ് കണക്ഷനായോ?

സംഭവം കൊള്ളാം ഭായ്...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

kazhinja thavana sapparadikkan poyappo kuzheekkedakkana mollaakka paranjathalle...


kallam tta.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മന്സൂര് ഭായ്...ഞാന് ആദ്യം വിചാരിച്ചു ജിദ്ദയിലെ കാര്യമാണെന്നു....:)

അഗ്രജന്‍ said...
This comment has been removed by the author.
അഗ്രജന്‍ said...

ഹഹഹ കൊള്ളാം മന്‍സൂര്‍ :)

പരാതി കൈപ്പറ്റിയിരിക്കുന്നു... മരണ സര്‍ട്ടിഫിക്കറ്റും കുഴിമാടത്തിന്‍റെ കൈവശാവകാശ രേഖകളുമായി സെമിത്തേര്യാപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.

വഴി പോക്കന്‍.. said...

ഞാന്‍ വന്നിട്ടുണ്ട് മന്‍സൂറെ.. എന്താ അവിടെ പ്രശ്നം.. തള്ളെ വെള്ളമടി.. ഒഴിയണ്ണാ എനിക്കുമൊരെണ്ണം....

ഉപാസന | Upasana said...

hahahahah
:)))

avasaanamane klimax :)))

Sree opaRaNJa chOdyam njaanum aavarththikkunnu...
:)
upaasana

ഉപാസന | Upasana said...

vazhipOkkaa

haah thirakku koottaathe
:)))

upasana

മുരളീധരന്‍ വി പി said...

ശവമെങ്ങിനെ പരേതനാവും മന്‍സൂറേ....

മന്‍സുര്‍ said...

അലിബായ്‌... എന്തിനാ സപ്പറില്‍ തുങ്ങുന്നത്‌...ഇത്‌ വേ അത്‌ റെ
നന്ദി....

വാല്‍മീകി... അപ്പോ നീയുമുണ്ടല്ലേ ആ ഗ്യാങ്ങില്‍ കാണിച്ചു തരാം

ബാജിഭായ്‌ നന്ദി

നജീം ഭായ്‌ നന്ദി

വാണി നന്ദി

ശ്രീ... ഹഹാഹഹാ... ഇവിടെ ഡി എസ്‌ എല്‍ ആണ്‌
ഡെഡ്‌ സ്ലീപ്പിങ്ങ്‌ ലൈന്‍...എപ്പടി

പ്രിയ..മൊല്ലാക്കാനെ കുഴിയിലാക്കിയോ നീ.. അടി

ജിഹേഷ്‌ ഭായ്‌...ഹഹഹാ കളിയാക്കല്ലേ...ഇവിടെ കറുപ്പന്‍മാരുടെ ശല്യമാണ്‌ ഉള്ളത്‌

അഗ്രജന്‍...മരണ സര്‍ട്ടിഫിക്കറ്റില്ല..അത്‌ കിട്ടണമെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്‌ വേണമത്രെ...പിന്നെ കുഴിമാടത്തിന്റെ ആധാരം ക്യാനഡാ ബങ്കില്‍ പണയത്തിലാണ്‌.. പിന്നെ പറഞ്ഞ ആപ്പീസ്‌ മുഴുവന്‍ എഴുതാന്‍ കഴിയുന്നില്ല... അവിടെയുള്ളവരാണോ രാത്രിയില്‍ ഇവിടെ വരുന്നതെന്ന്‌ ചില സൂചനകള്‍ ചില സാത്താന്‍മാര്‍ റിപ്പോര്‍ട്ട്‌ ചെയ്യ്‌തിട്ടുണ്ട്‌....

വഴിപോക്കാ... നശിപ്പിച്ചു ഇനി ആരെങ്കിലും ഞങ്ങളുടെ പരാതി കേള്‍ക്കുമോ... ഗതി കിട്ടാതെ അലയുന്ന നിങ്ങള്‍ക്ക്‌ എന്തുമാകമല്ലോ..

ഉപാസന....നന്ദി ഉത്തരം മുകളില്‍ പറഞ്ഞിട്ടുണ്ട്‌

വി.പി. മുരളി ഭായ്‌ പരേതനെങ്ങിനെ ശവമാവും..ഇതൊക്കെ ഓരോ കിടിലന്‍ അമിട്ട്‌ അല്ലേ

സ്നേഹ കമന്‍റ്റുകള്‍ക്ക്‌ നന്ദി

നന്‍മകള്‍ നേരുന്നു

മുരളി മേനോന്‍ (Murali Menon) said...

പരേതാക്കളുടെ നിലമ്പൂര്‍ ശാഖാ പ്രസിഡണ്ടിനു എന്റെ അഭിനന്ദനങ്ങള്‍. അഖില കേരളാ ശാഖകള്‍ തുറക്കുമ്പോള്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമാവാന്‍ അപേക്ഷ വെക്കാം.
:))

മഴതുള്ളികിലുക്കം said...

മുരളിഭായ്‌...

സന്തോഷം....എന്നെ അറിയിക്കണേ..മറക്കരുത്‌
അഭിപ്രായത്തിന്‌ നന്ദി

നന്‍മകള്‍ നേരുന്നു

പ്രയാസി said...

രാത്രീലു സപ്പറടി..!
ശവപ്പറമ്പിലു വെള്ളമടി..!
ജിദ്ദേലു മായാജാലം..!
ബ്ലോഗില്‍ വാനിഷിംഗ്..!

എന്റെ മന്‍സുവണ്ണാ......
തള്ളെ ഗിഡുമാണ്ടി എഴുത്തണ്ണാ.. പൊളപ്പന്‍ ക്ലൈമാക്സും..

ഓ:ടോ: വഴിപോക്കനോടും ഉപാസനോടും കൂടി പറയേണ്.. ഇബിടെ ബല്യ ആള്‍ക്കാരുണ്ട്..അത്രക്കു നിര്‍ബന്ധാച്ചാ.. ക്യൂവിന്റെ പിറകിലായി നിക്ക.. (കള്ളന്മാര്‍ ...വാട്ടറെന്നു എഴുതിക്കണ്ടാ മതി..കൂടിക്കോളും!)
അലിക്കാ തേങ്ങാക്കള്ളനെ എനിക്കറിയാം പറയില്ല..
ഒരു ക്ലു തരാം.. നിങ്ങടെ മോളിലുണ്ട്..:)

ഉപാസന | Upasana said...

പ്രയാസിക്കൊരു വിയോജനക്കുറിപ്പ്,

ഇത് നോക്കൂ
“ഓ:ടോ: വഴിപോക്കനോടും ഉപാസനോടും കൂടി പറയേണ്.. ഇബിടെ ബല്യ ആള്‍ക്കാരുണ്ട്..അത്രക്കു നിര്‍ബന്ധാച്ചാ.. ക്യൂവിന്റെ പിറകിലായി നിക്ക.. (കള്ളന്മാര്‍ ...വാട്ടറെന്നു എഴുതിക്കണ്ടാ“

ഇതില്‍ കൂടി ഉപാസനയെ ഒരു കുടിയനാക്കി അവതരിപ്പിക്കുകയാണ് പ്രയാസി ചെയ്തത്.

പക്ഷേ
ഉപാസന മദ്യപിക്കില്ല, പുകവലികില്ല. ഇത് സത്യമാണ്.
ഇത് ഈ കമന്റിനാല്‍ അറിയിച്ചു കൊള്ളുന്നു.

പ്രയാസി said...
This comment has been removed by the author.
പ്രയാസി said...

കൂട്ടാരാ.. സുനിലെ.. നീ ഡീസന്റാണ്.. അതെനിക്കറിഞ്ഞൂടെ.. അതല്ലെ പറഞ്ഞത്.. നല്ല പിള്ളേരൊക്കെ ക്യൂവിന്റെ പുറകി പോയി നില്‍ക്കാന്‍..! നിന്റെ തൊട്ടു പിറകില്‍ ഞാനുമുണ്ടാവും.. ഒരാഗ്രഹം തോന്നി നമ്മളങ്ങത്തുമ്പോഴേക്ക് സാധനം തീരും..! അത്രക്കും ബല്യ ക്യൂവാ..:)
അണ്ണന്‍ കൈരളിയാണെന്ന് അറിയാം സത്യമായിട്ടും പ്രയാസിയെ തല്ലല്ല്..;)

മന്‍സുര്‍ said...

പ്രയാസി...

തള്ളേ ലവന്‍ അദി കൊള്ളും..എന്തരണ്ണ യീ പൊളപ്പന്‍
അണ്ണന്റെ കമാന്റും പൊളപ്പന്‍ തന്നെ തന്നെ
കൊച്ചു പിള്ളേര്‍ പൊറകില്‍ നിന്ന്‌ കണ്ടാസ്വദിച്ച മതി...
ചാടി കേറല്ലേ....

ഉപാസന...

നമ്മള്‍ എല്ലാരും പരസ്‌പരമറിയുന്നു..അക്ഷരങ്ങളിലൂടെ
ശബ്ദങ്ങളിലൂടെ...ഉപാസനെയേയും പ്രയാസിയെയും നന്നായി അറിയാം..രണ്ടാളും എന്റെ സ്റ്റൂണ്ടന്റാണ്‌... നല്ല കുട്ടികള്‍
പിന്നെ ഇതൊക്കെ ഒരു രസത്തിന്‌ വേണ്ടി ചുമ്മാ തട്ടി വിടുന്ന വാചക കസര്‍ത്തുകള്‍...

നന്‍മകള്‍ നേരുന്നു

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ said...

എല്ലാ പ്രശ്നങ്ങളും തീരും മന്‍സൂ
പ്രാര്‍ഥിക്കാം...

ഹരിശ്രീ said...

ഇവിടെ ഞങ്ങള്‍ക്ക്‌ ജാതിയില്ല..വര്‍ണ്ണമില്ല..വിവേചനമില്ല..

കിഴ്‌ക്കാം തൂക്ക്‌ പഞ്ചായത്തിലെ റെസ്റ്റ്‌ ഹോം എന്ന ശവപറമ്പില്‍ നിന്നും ശവങ്ങള്‍ക്ക്‌ വേണ്ടി പരേതനായ ശവം ഓപ്പ്‌.

മന്‍സൂര്‍ ഭായ് ,

ഇവിടെ എത്താല്‍ അല്പം വൈകി. പോസ്റ്റ് എന്തായാലും നന്നായിരിയ്കുന്നു.

Friendz4ever said...

വന്നു വന്നു ശവത്തിനും ഇന്റെര്‍നെറ്റൊ..?
ഏതു കണക്ഷന്‍ ആണാവൊ..?
ഏതായാലും ഡയലപ്പ് അല്ലാ.. കാരണം.. ഡയലപ്പ് അതിന്റെ മൂര്‍ദ്ധന്യാവസ്തയില്‍ എത്തുമ്പോള്‍ കട്ട് ആയിപ്പോക്കും.. മിക്കവാറും വയര്‍ലെസ്സ് ആയിരിക്കും..
ഇതങ്ങ് പാതാളം മുതല്‍ ഭഹിരാകാശം വരെ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുവല്ലെ..ഹീ ഹീ.. ഹ്മം നടക്കട്ടെ നടക്കട്ടെ.. സ്നേഹത്തോടെ

പടിപ്പുര said...

മരിച്ചാലും ഒരു സ്വൈര്യം തരില്ലാന്നെച്ചാല്‍...

ഫസല്‍ said...

vykiyaanenthiyathu
vaayichu, sherikkum aaswadichu
congrats

നാലുമണിപൂക്കള്‍ said...

മന്‍സൂര്‍
എന്തൊരു കൂട്ട്‌ ഇതെന്തൊരു കൂത്ത്‌
ശരിയാട്ടോ ഇങ്ങിനെയും സംഭവിച്ചിരിക്കാം നല്ല ചിന്ത കൂടെ മുന്നറിയിപ്പും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട