ഇത് കണ്ണൂര്‍ സ്റ്റൈല്‍
കേള്‍ക്കാന്‍ രസമുള്ള ഭാഷയണ് കണ്ണൂര്‍ ഭാഷ.
പക്ഷേ ഉള്‍പ്രദേശങ്ങളിലെ ചില വേഗതയിലുള്ള സംസാരങ്ങള്‍
മനസ്സിലാക്കിയെടുക്കാന്‍ ഭയങ്കരപാടാണ്.ആ പേപ്പര്‍ എടുത്ത് ചാട് എന്ന് കേട്ടാല്‍
പേപ്പര്‍ എടുത്ത് ചാടല്ലേ...ആ പേപ്പര്‍ എടുത്ത് കളയാനാണ് പറഞത്. ചാടുന്നതിന്
തുള്ളുക എന്നാണവിടെ പറയുന്നത്. ഒരു രസകരമായ സംഭവം...അമ്മ തെങ്ങില്‍ കയറിയ മകനോട്...മോനെ ബേഹ് ബേഹ് കീ കീ ബും ബും...
മകന് അമ്മയോട്...കിയാ കിയാ.....
ചൈനീസ് ഭാഷയൊന്നുമല്ലട്ടോ...അമ്മ പറഞത്..വേഗം വേഗം ഇറങ്ങു
ഇറങ്ങു വീഴും വീഴും എന്ന...മകന് അമ്മയോട്.. ഇറങ്ങാം ഇറങ്ങാം എന്നും....
നിങ്ങള്‍ക്കുമില്ലേ ഇത്തരം രസകരമായ ഭാഷാ ഫലിതങ്ങള്‍....പറയുമല്ലോ..
*******************
സിദ്ധന്റെ ജ്ഞാനം
സിദ്ധന്റെ കഴിവുകളെ കുറിച്ച് നാട്ടിലെങ്ങും സംസാര വിഷയമാണ്.അപൂര്‍വ്വ സിദ്ധിയുള്ളയാളാണ്. പറയുന്നതൊക്കെ ഫലിക്കുമത്രെ. ചുട്ട കോഴിയെ വരെ പറപ്പിക്കുമെന്നകേട്ടത്. അത്ഭുത കഥകളുടെപ്രചാരണത്തിനായി സിദ്ധന് കുറെശിങ്കിടികളും. നജുമുദ്ധീന്‍ മാഷിന് സിദ്ധനെ
അത്രക്ക് അങ്ങോട്ട് പിടിച്ചില്ല എന്ന്മാത്രമല്ല അയാളെ കുറിച്ച് എതിര്‍ത്ത്
സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ മാഷ് നമ്മുടെ സിദ്ധനെ വീട്ടിലേക്ക് വിരുന്നിന്
ക്ഷണിച്ചു. സിദ്ധന് സന്തോഷം. ഉം മാഷിനും നമ്മുടെ കഴിവില്‍ വിശ്വാസം
വന്നിരിക്കുന്നു. വീട്ടിലെത്തിയ സിദ്ധനും മാഷും അല്‍പ്പ നേരം സംസാരിച്ചിരുന്നു.
വിഭവങ്ങളോരോന്നായി മേശപുറത്ത് എത്തി. കഴിക്കാനിരുന്നപ്പോല്‍ സിദ്ധന് ദേഷ്യം വന്നു.
വലിയ വലിയ ചിക്കന്‍ കഷ്ണങ്ങള്‍ നിറഞ പാത്രം മാഷിന് മുന്നില്‍. തനിക്ക് വെറും
ചോറുള്ള പാത്രം മാത്രം വെച്ചിരിക്കുന്നു.തന്നെ കളിയാക്കാന്‍ മാഷ് മനപൂര്‍വ്വം
ചെയ്യ്തതായിരിക്കും ചോദിച്ചിട്ട് തന്നെ കാര്യം. മാഷേ ആളെ വീട്ടില്‍ വിളിച്ചു വരുത്തി
കളിയാക്കരുത്...എന്തായാലും നിങ്ങളീ ചെയ്യ്തത് ശരിയായില്ല....അതിനിപ്പോ എന്ത ഇവിടെ ഉണ്ടായത്....?? മാഷ് ചോദിച്ചു..
മാഷേ എനിക്ക് ചോറ് മാത്രം വെച്ചിട്ട് നിങ്ങള്‍ കോഴി കഴിക്കുന്നത് ശരിയാണോ...??
ഓ അതാണോ കാര്യം... പൊന്ന് സിദ്ധാ.... നിങ്ങളുടെ പാത്രത്തിനുള്ളില്‍ വെച്ചിരിക്കുന്ന ആ
കോഴിപോലും കാണാന്‍ സിദ്ധിയില്ലാത്ത നിങ്ങളെങ്ങിനെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും...??
സിദ്ധന് മാഷിന്റെ ആ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ കഴിഞില്ല. പെട്ടെന്ന്
ഭക്ഷണവും കഴിച്ച് തടി തപ്പി...പിന്നെ മാഷിനെ എവിടെ കണ്ടാലും സിദ്ധന് ഒഴിഞ് മാറികളയും.
ഇന്നും അന്ധവിശ്വാസങ്ങളുടെ പിറകെ ഓടുന്ന നമ്മുടെ ജനം ഉള്ളിടത്തോള്ളം കാലം ഈ കള്ള സിദ്ധന്മാര് വിലസികൊണ്ടേയിരിക്കും...
******************
പോട്ടെ വണ്ടി...വണ്ടി പോട്ടെ....
ഒരു ഗ്രാമത്തില്‍ ഒരു വ്രദ്ധനും , വ്രദ്ധയും ഉണ്ടായിരുന്നു. അവര്‍ക്ക് കുഴിമടിയനായ ഒരു മകനുണ്ടായിരുന്നു. വ്രദ്ധന്‍ തന്നാലാവുന്ന ജോലികള്‍ ചെയ്യ്ത് അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നു. ഒരിക്കല്‍ വ്രദ്ധന്‍ മരിച്ചു. എന്നിട്ടും ജോലിക്ക് പോകാന്‍ ആ കുഴിമടിയന് തയ്യാറായില്ല. അവസാനം ആ വ്രദ്ധയായ അവന്റെ അമ്മ ജോലിക്ക് പോകാന്‍ തുടങ്ങി. ഒരു ദിവസം വ്രദ്ധയും മരിച്ചു. വീട്ടില്‍ തനിച്ചായ ആ കുഴിമടിയന് അടുത്തുള്ള വീടുകളില്‍ നിന്നും ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ദിവസങ്ങള്‍ ഏറെ ആയിട്ടും ജോലിക്ക് പോകാന്‍ താല്പര്യം കാണിക്കാത്ത ആ മടിയനെ ഒരു പാഠം പഠിപ്പിക്കാന്‍ നാട്ടുക്കാര് തീരുമാനിച്ചു.
അങ്ങിനെ അവരെല്ലാവരും കൂടി കുഴിമടിയനടുത്ത് ചെന്ന് പറഞു.
ഇനി ഞങ്ങള്‍ നിനക്ക് ഭക്ഷണം കൊണ്ടു തരില്ല. അത് കൊണ്ടു നാളെ മുതല്‍ നീ ജോലിക്ക് പോകണം , അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ജീവനോടെ കുഴിച്ച് മൂടും. എതാണ് വേണ്ടത് എന്ന് നിനക്ക് തീരുമാനിക്കം. മടിയന്‍ ഒട്ടും മടി കൂടാതെ...എന്ന എന്നെ
ജീവനോടെ കുഴിച്ച് മൂടിക്കോളൂ എന്ന് പറഞു.ഇത് കേട്ട നാട്ടുക്കാര് അന്തം വിട്ടിരുന്നു.അവസാനം ആ മടിയനെ ഒരു ഉന്തുവണ്ടിയില്‍ കയറ്റി
ജീവനോടെ കുഴിച്ചിടാന്‍ കൊണ്ടു പോയി.പോകുന്ന വഴിയില്‍ ഒരാള്‍ നാട്ടുകാരോട്..
എങ്ങോട്ടാണിയാളെ കൊണ്ടു പോകുന്നത് ..??നാട്ടുക്കാര് സംഭവം അയാളോട് വിവരിച്ചു.
ഇത് കേട്ടയാള്‍ നാട്ടുക്കാരോട്...ശരി ഇയാള്‍ക്ക് വേണ്ട എല്ലാ ഭക്ഷണ സാധനങ്ങളും ഞാന്‍
വാങ്ങി തരാം..അവനെ വീട്ടിലേക്ക് കൊണ്ടു പൊയ്കോളൂ.. ഈ സമയം വണ്ടിയിലിരുന്ന കുഴിമടിയന് അയാളോട് ചോദിച്ചു...ആരാ എനിക്ക് ഭക്ഷണങ്ങള്‍ ഉണ്ടാക്കി തരിക..??
അത് നീ തന്നെ ഉണ്ടാക്കണം...അയാള്‍......ഉടനെ കുഴിമടിയന് നാട്ടുക്കാരെ നോകി ...
എന്ന വണ്ടി പോട്ടെ...... മുന്നോട്ട് പോട്ടെ വണ്ടി....
നന്മകള് നേരുന്നു
Subscribe to:
Post Comments (Atom)
27 comments:
കണ്ടതും..കേട്ടതുമായ കാഴ്ച്ചകള്‍ക്കൊപ്പം..കാണാത്തതും...കേള്‍ക്കാത്തതും..
എന്തെങ്കിലുമൊക്കെ പറയൂ..കേള്‍ക്കട്ടെ
മന്സൂറിക്കാ പുലിയാണ് എന്ന് ഞാന്‍ പറയാറില്ലേ. ഇപ്പോള്‍ മനസിലായില്ലേ അത് സത്യമാണെന്ന്.
"ബേഹ് ബേഹ് കീ കീ ബും ബും...
മകന് അമ്മയോട്...കിയാ കിയാ....."
ഇത് സത്യാണോ??
നന്നായിരിക്കുന്നു...
"ബേഹ് ബേഹ് കീ കീ ബും ബും...”
ഹിഹി. അതു തന്നെ...
;)
ബേഹ് ബേഹ് കീ കീ ബും ബും...അത്ര വിശ്വാസം പോരാ
സിദ്ധന്റേയും മടിയന്റേയും കഥ കൊള്ളാം.
ഹ ഹ ഹ ... മടിയന്‍ കലക്കി... അല്ല പിന്നെ...!
മാഷ് പറഞ്ഞ ഭാഷാ ഫലിതം പോലെ ഞാനും ഒന്ന് കേട്ടിരിക്കണൂ...
ഒരു തൃശ്ശൂര്‍ക്കാരനും, ഒരു മലബാര്‍കാരനും തമ്മില്‍ വഴക്കായി...അങ്ങമയുള്ള തര്‍ക്കത്തിനോടുവില്‍ നീയെനിക്ക് വെറും പുല്ലാണേടാ...എന്ന് പറഞ്ഞ തൃശ്ശൂക്കാരനോട്... “ച്ച് ജ്ജും“ എന്നാണ് മലബാര്കാരന് പറഞ്ഞത്...
“ച്ച് ജ്ജും“ എന്ന് വച്ചാല്‍ ‘എനിക്ക് നീയും അപ്രകാരം തന്നെ‘ എന്നര്‍ത്ഥം.
:)
ഇവിടെ എന്താ ഇപ്പോ പ്രശ്നം....ബേഹ് ബേഹ്...കീ കീ ബും ബും..
ആണോ പ്രശ്നം.....സത്യമാണ് ട്ടോ...അറിയുന്ന കണ്ണൂര്‍ക്കാരോട് ചോദിച്ചോളൂ...അപ്പോ വിശ്വാസമാവും...
വാല്മീകി...
ഈ സ്നേഹത്തിനും , സഹകരണത്തിനും , പ്രോത്സാഹനത്തിനും നന്ദി...
മയൂര...അപ്പോ ഇത് മുന്‍പ്പ് കേട്ടിട്ടില്ലേ....സത്യമാ..കീയാന്ന് വെച്ച ഇറങ്ങുക എന്നാണ് കണ്ണൂരില്‍ പറയുന്നത്...
ശ്രീ....അപ്പോ..സംഗതി...നീ പറഞപോലെ ബേഹ് ബേഹ് ക്ലച്ച് പിടിച്ചു അല്ലേ..... ഹിഹിഹഹാ..
ആഷ... ബേഹ് ബേഹ് പോയി ഒരു കണ്ണുര്ക്കാരനെ ബിളിച്ചിട്ട് ചോയിച്ചോക്ക് അപ്പോ അനക്ക് തിരീം...ഇതും ഒരു കണ്ണൂര്‍ സ്റ്റൈല്‍... സത്യാ മാഷേ...ഉള്ളതാ..
സഹയാത്രികാ.....അപ്പോ ഇജ്ജും കേട്ടിട്ടില്ലേ ഈ കഥ....
ഇജ്ജും അടിപൊളി സഹാ.............
എല്ലാവര്ക്കും നന്മകള് നേരുന്നു
ഹലോ കാല്‍മീ മന്‍സൂര്‍
കൊള്ളാലോ ഈ ബേം ബേം കീ കീ ബുംബും
വയിച്ച് ചിരിച്ചു ഇനി ഞാനും കിയാ കിയാ
എല്ലാം നന്നാവുന്നുണ്ടു കാല്മീഹലോ
^%$#@#$##^##@$#$^$#$^##%%ऽ..
)(^#@%#$$^%..
#@%^*$%%#^#
&$#&^&*%%
#&^%%^....
എല്ലാം നന്നായി ഇക്കാ...
മയൂര പറേണത് സത്യമ്മാണെന്ന് തോന്നുന്നു.
അങ്ങിനെ ഒന്ന് ഉണ്ടോ..?
:)
ഉപാസന
മന്സൂറിക്കാ... ഞാന്‍ അഞ്ചാറു കൊല്ലം കണ്ണൂര്ക്കാരുമൊപ്പമായിരുന്നു സഹവാസം. ബൈരം കൊടുക്കുന്ന കുട്ടിയെ തട്ടുക എന്നുപറഞ്ഞാല്‍ കരയുന്ന കുട്ടിയെ എടുക്കുക എന്നര്‍ത്ഥം. എഴുതിയതൊക്കെ ശരിയാണ്. ഭക്ഷണം കഴിക്കുന്നതിന് ബെയ്ക്കുക എന്നും അഴിക്കുന്നതിന് കഴിക്കുക എന്നുമാണ് പറയുക. ഇനിയും എത്രയോ രസകരമായ കണ്ണൂര്‍ സ്റ്റൈല്‍ ഉണ്ട്. നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍..
മന്‍സൂര്‍
സിദ്ധന് കഥ കൊള്ളാം
നാലുമണി...
ഇഷ്ടമായതില്‍ സന്തോഷം...
പ്രയാസി...
ഇത് ഏത് സ്റ്റൈലാ....ഇതിന് മുന്‍പ്പ് കേട്ടിട്ടേ ഇല്ലല്ലോ....ഒന്ന് പറ...തള്ളേ...
ഉപാസന...
അങ്ങിനെ ഇല്ലാതെ ഞാനെഴുതുമോ...ആദ്യം കേട്ട് ഞാനും കുറെ ചിരിച്ചു എന്നിട്ടല്ലേ നിങ്ങള്‍ക്ക് ചിരിക്കാന്‍ തന്നത്...
പിന്നെ മയൂര ഇപ്പോഴും ചിരി നിര്‍ത്തിയിട്ടില്ല... :)
അലിഭായ്...
മനസ്സിലുള്ള ആ രസികന്‍ ഭാഷാ..ഫലിതങ്ങള്‍ പോരട്ടെ...
ലാല്‍...
നന്ദി.....
നന്മകള് നേരുന്നു
arമന്‍സൂ..
നല്ല കിടിലം ഒരു കമന്റിട്ടിട്ടു ഇതു ഏതു ഭാഷേണെന്നാ..!?
കള്ള സിദ്ധാ..:)
ടാ.. പയലേ..വല്ലോടോക്കെ ഒരഞ്ഞു കീറും വെറുതെ ഏനക്കേടു ഒണ്ടാക്കി വെക്കല്ലേ..
വാ..ഒരയാതെ എറങ്ങാം..
ഈ മനോഹരമായ അപ്പിഭാഷേടെ അടുത്തു പോലുമെത്തില്ല മോനെ ബേംബേം കീംകീം..:)
എന്ന വണ്ടി പോട്ടെ...... മുന്നോട്ട് പോട്ടെ വണ്ടി....:)
പ്രയാസി... മൊട വേണ്ട...അണ്ണന് കേറി എടപ്പെടും കേട്ടാ
തിരോന്തരം ഭാഷ ഞമ്മക്ക് പിടിയില്ലണ്ണാ....കൊള്ളാം
ഇതും കലക്കി അപ്പീ...
ഞങ്ങള്‍ അപ്പീ എന്ന് പറഞ....അത് വേറെയാണ് അപ്പീ...മനസ്സിലായാ.....തള്ളേ കലിപ്പ് തീരണില്ലല്ലാ....
എന്തായാലും ഒരു വരക്കം കൂടി വരേണ്ടി വരും
ആ കിയാ..കിയാ..ഞാനും കേട്ടിരിക്കണു..:)
ഓരോന്നും ഹൃദ്യമായി തോന്നി
ആസ്വാദനത്തിനപ്പുറം
ചിലതെല്ലാം
ചിന്തിപ്പിക്കുകയും ചെയ്തു...
സ്ഥിരം കേള്‍ക്കാറുള്ളതാണെങ്കിലും
ശ്രദ്ധിക്കാതെ പോകുന്ന
ചില സംഗതികളുടെ മനോഹാരിതകള്‍
ഇഷ്ടമായി..
അഭിനന്ദനങ്ങള്‍
എല്ലാ വിഷയങ്ങളും ഹൃദ്യവും ചിലതു് ചിന്തിപ്പിക്കുന്നവയുമാണു്. കണ്ണൂരു് ഭാഷ ഇങ്ങനേയും. സിദ്ധന്മാരെന്നും ഇങ്ങനെ ഒക്കെ തന്നെ.
മന്‍സൂര്‍ ഭായി, വ്രദ്ധനും ,വൃദ്ധനും എന്നെഴുതുന്നതാണു് ശരി എന്നു തോന്നുന്നു.
തുടരുക.:)
ഇനിയും ഇതുപോലത്തെ സാധനങ്ങള്‍ പോരട്ടെ. കണ്ണൂര്‍ ഭാഷ കാര്യമായി ആരും എഴുതിയിട്ടില്ല.
ജിഹേഷ് ഭായ്......സന്തോഷം...നന്ദി
ദ്രൗപദി... അഭിപ്രായങ്ങള്‍ക്ക് നന്ദി...
വേണുജീ....ഈ സുദീര്‍ഘമായ വിശകലനത്തിന്..ഒരുപ്പാട് നന്ദി...
വൃദ്ധനും...ഇതാണ് ശരി അല്ലേ....നന്ദി...ഇനി ശ്രദ്ധിക്കാം..
പ്രദീപ്പ്.....സന്തോഷം...അറിയുന്നതൊക്കെ എഴുതാന്‍ ശ്രമിക്കാം...
നഞ്ചെന്തിനാ നാനാഴി "ബേഹ് ബേഹ് കീ കീ ബും ബും... " ഇതു മതിയല്ലോ ഈ ആഴ്ചത്തെക്കു ചിരിക്കാന്‍.. കലക്കി ഭായ്...
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്‍
നജീംഭായ്...
നഞ്ചെന്തിനാ നാനാഴി ".....
ഇതും കലക്കി...ഭായ്....ഈ സഹകരണത്തിന്
ഒരുപ്പാട് നന്ദി അറിയിക്കട്ടെ......
നന്മകള് നേരുന്നു
മന്സൂറ്ജീ.. ഹഹഹ കണ്ണൂറ്കാര്ക്കിട്ട് ഓരെ ബര്‍ത്താനം കളിയാക്കി ഒന്നാക്കിയല്ലേ.. പിന്നേയ് നാട്ടാരാ ഞമ്മളെ നെലമ്പൂരും മലപ്പൊറത്തും ഉള്ള ബാസ സൂചിപ്പിച്ചണ്ടാട്ടോ.. അതാര്‍ക്കും മന്സിലായിട്ടില്ല.. ഞമ്മള് കയിച്ചിലായി അല്ലേ ചെങ്ങായേ?
ഏറനാടാ....നാട്ടാരാ....
ഇജ്ജ് മുണ്ടാണ്ട കുത്തിര്ന്നോ അബടെ ..മന്സന്മര് കേട്ട ഇഞ്ഞി ഇപ്പോ അയ്മ കയറി കളിച്ചും . ഇജ്ജ് ചിര്ചാന് മുട്ടീട്ട് വെച്ചാ....മന്സാ... :)
നന്മകള് നേരുന്നു
സിദ്ധനും മടിയനും കലക്കിട്ടോ....
പിന്നെ...
ബേഹ് ബേഹ് കീ കീ ബും ബും...
#p#n#v#p-t##v#p-t##v#n
#pt##v#p#n-t##v#p#v
#pt#
#pt##p-t##p
#v#p
#p#n
#p#pt#
#n
#p#n-t##pt#
#p#v#n#p
Post a Comment