Tuesday, October 23, 2007

വഴിയോരക്കാഴ്‌ചക്കള്‍ - 6


ബ്ലോഗല്യാണം..

പ്രിയ സ്നേഹിതരെ....ബ്ലോഗുലകത്തിലെ കല്യാണ വാര്‍ത്ത എല്ലാവരും

അറിഞിരിക്കുമല്ലോ. ആശംസകളുടെ നിര ഒഴുക്കുകയാണ്‌..ബ്ലോഗ്ഗിലൂടെ.

പലരും ഈ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഇല്ലാത്ത ലീവപേക്ഷ കൊടുത്തു

നാട്‌ പിടിക്കനുള്ള ശ്രമത്തിലാണ്‌. ലീവ്‌ കിട്ടാത്തവര്‍ വിഷമത്തിലാണ്‌..

ആ സന്തോഷ കര്‍മ്മത്തില്‍ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവാന്‍ നിങ്ങളുടെ

മനസ്സ്‌ ആഗ്രഹിക്കുന്നില്ലേ...ഉണ്ടെങ്കില്‍ വിഷമികണ്ട. കല്യാണത്തിലേക്ക്‌ നിങ്ങള്‍

അയക്കുന്ന കവറുകളും.. സമ്മാനങ്ങളും ഞങ്ങള്‍ക്ക്‌ അയച്ചു തരിക.. നിങ്ങള്‍ക്ക്‌

പകരമായി നിങ്ങളെ പോലെ ഞങ്ങള്‍ അവിടെ ചെന്ന്‌ അടിച്ചു പൊളിക്കാം..

പിന്നെ സമ്മാനങ്ങളും , കവറുകളും (പണമില്ലാത്ത കവറുകള്‍ സ്വീകരിക്കുന്നതല്ല).

ഞങ്ങള്‍ സ്വീകരിക്കാന്‍ മറ്റാരെയും ഏല്‌പ്പിച്ചിട്ടില്ല.അപപ്പോല്‍ കല്യാണ

കാര്യങ്ങള്‍..ഫോട്ടോകള്‍ നിങ്ങള്‍ ഇമെയില്‍ വഴി അയച്ചു തരുന്നതാണ്‌.

ഈ അവസരം ദിവസം കൂടി മാത്രം.... ഉടനെ ബന്ധപ്പെടുക.......എന്ന്‌ ഒപ്പ്‌.

***********************************


വില്‍പനക്ക്‌...

ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധക്ക്‌. ആകര്‍ഷകമായ രീതിയില്‍ സജ്ജീകരിച്ച 3800 പ്രൊഫയില്‍

വ്യുവേഴസോടു കൂടിയതും, മറ്റു ബ്ലോഗ്ഗുകള്‍ക്കില്ലാത്ത എക്‌സ്‌ട്ര വിറ്റിങ്ങുകള്‍ ഉള്ളതും

കൂടതെ 20 ഉം 30 പ്പതും കമന്‍റ്റുകള്‍ കിട്ടി കൊണ്ടിരുന്ന ബ്ലോഗ്ഗുകള്‍ വില്‍പ്പനക്ക്‌.

അന്വേഷണങ്ങള്‍ക്ക്‌...

ബ്ലോഗ്ഗേശ്വരന്‍ ,
ബ്ലോഗ്ഗ്‌വില്ല ,
ബ്ലോച്ചി - 1

കഥകളും , കമാന്റുകളും ഇവിടെ കിട്ടും.. ഒരു കഥക്ക്‌ 100 രൂപ ഒരു കമാന്‍റ്റിന്‌ 20 രൂപ


കുറഞത്‌ 30 കമാന്‍റ്റുകളുടെ ഗ്യാരണ്ടിയോടു കൂടി വ്യത്യസ്തങ്ങളായ ചെറുകഥകള്‍

ഇവിടെ ലഭിക്കുന്നതാണ്‌. 30 കമാന്‍റ്റിന്‌ മുകളില്‍ കമാന്റുകള്‍

കിട്ടുകയാണെങ്കില്‍ കമാന്റൊന്നിന്‌ 5 രൂപ വെച്ചു ഈടാക്കുന്നതാണ്‌.

കമന്റുകള്‍ 30 ല്‍ കുറയുകയാണെങ്കില്‍ നിങ്ങള്‍ അടച്ച കഥയുടെ പണം തിരിക്കെ

നല്‍ക്കുന്നതാണ്‌.
( 30 കമന്‍റ്റ്‌ എങ്ങിനെയും ഞങ്ങല്‍ ഇട്ടിരിക്കും അത്‌ വേറെ കാര്യം).

കമാന്റുകള്‍ കിട്ടാത്ത ബ്ലോഗ്ഗേര്‍സ്സിന്‌ തുച്ഛമായ നിരക്കില്‍ കമാന്റുകള്‍

കൊടുക്കപ്പെടുന്നു.വ്യത്യസ്തങ്ങളായ പേരുകളിലൂടെ നിങ്ങളുടെ ബ്ലോഗ്ഗുകള്‍

കമന്റുകള്‍ കൊണ്ടു നിറക്കപ്പെടുന്നു. സ്വന്തം ബ്ലോഗ്ഗുകളില്‍ കമാന്റുകളുടെ

പൂക്കാലം സ്വപ്‌നം കണ്ട ബ്ലോഗ്ഗര്‍മാരെ ഈ സുവര്‍ണ്ണാവസരം

പാഴാക്കാതിരിക്കു. കൂടതെ സിനിമ താരങ്ങളും നിങ്ങളുടെ പോസ്റ്റില്‍ കമാന്റിടും.

( ഇടപ്പാടുകള്‍ രഹസ്യമായിരിക്കും )ഇന്ന്‌ തന്നെ രജിസ്‌റ്റര്‍ ചെയ്യുക.

വിലാസം : കമാന്‍റ്റോ കുട്ടപ്പന്‍ ,
കളിയങ്കാട്ട്‌ നീലീ മകന്‍ ,
ഭാര്‍ഗ്ഗവീ നിലയംകൊടപ്പനകാട്‌ - 11

ഡബ്ലു.ഡബ്ലു.ഡബ്ലു.കുട്ടപന്‍ ദി കമാന്‍റ്റര്‍.കോം
ഇമെയില്‍ : കുട്ടപന്‍ ദി കമാന്‍റ്റര്‍ @ കമാന്‍റ്റര്‍.കോം

**********************************


കമാന്റിക്കോ കമിഴ്‌ന്ന്‌ വീഴല്ലേ...

ബ്ലോഗ്ഗയ ബ്ലോഗ്ഗില്ലെല്ലാം ഓടി നടന്നു കമാന്‍റ്റിട്ടു. ഇഷ്ടമായി...

നനായിട്ടുണ്ടു...പിന്നെ ഈ ചിരിയും :) ഒരിക്കല്‍ ഈ ഓട്ടത്തിനിടയില്‍

അയാളെ ഒരു ബ്ലോഗ്ഗിലെത്തിപ്പെട്ടു. കഥ വായിച്ചപ്പോല്‍

അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ കഥ.

പോസ്റ്റ്‌ കമാന്‍റ്റില്‍ മനസ്സില്‍ നിറഞ വേദനയുള്ള വാക്കുകള്‍ കമന്‍റ്റിടാന്‍

ഒരുങ്ങിയപ്പോല്‍ അവിടെ കണ്ടു അയാളിട്ട കമാന്‍റ്റ്‌...ഇങ്ങിനെ ചിരിക്കുന്നു... :).

ഓട്ടത്തിനിടയില്‍ അറിയാതെ സംഭവിച്ച കമാന്‍റ്റ്‌... . റിമൂവ്‌....പിന്നെ ഡിലീറ്റ്‌...

പിന്നെ കഥ നോക്കാതെ അയാള്‍ കമാന്‍റ്റിടാറില്ല.

**********************************


വിമര്‍ശകന്റെ ബുദ്ധി...

അയളുടെ കഥകള്‍ക്ക്‌ കമന്റുകള്‍ വന്നു തുടങ്ങി. അയാളുടെ കഥ വയിച്ച ഒരാള്‍ കഥയെ

വിമര്‍ശിച്ചു കൊണ്ടിരുന്നു. അയാളുടെ ഓരോ വിമര്‍ശനങ്ങള്‍ക്കും ബ്ലോഗ്ഗര്‍ മറുപടി

കൊടുത്തു. നല്ല കഥകളെ പോലും വിമര്‍ശിക്കുന്ന അയാളെ മറ്റു വയനക്കാര്‍ക്ക്‌ രസിച്ചില്ല.

അവസാനം വയനക്കാരായ ഓരോ ബ്ലോഗ്ഗേര്‍സ്സും അയളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ

ആഞടിച്ചു... കമാന്റുകള്‍ മുറുക്കിയപ്പോല്‍ ആ വിമര്‍ശകന്‍ അപ്രത്യക്ഷനായി.

മറ്റ്‌ ബ്ലോഗ്ഗേര്‍സ്സിനോട്‌ ആ എഴുത്തുക്കാരന്‍ നന്ദി പറഞു. പിന്നീട്‌ ആ ബ്ലോഗ്ഗര്‍ കണ്ണാടിക്ക്‌

നേരെ നിന്നു തന്റെ കഥകള്‍ക്ക്‌ കമാന്‍റ്റുകള്‍ വാരി കൂട്ടിയ ആ വിമര്‍ശകനെ നോക്കി

ചിരിച്ചു. വിമര്‍ശകാ...................നിന്റെ ബുദ്ധി അപാരം.
**********************************

ടെണ്ടര്‍ ക്ഷണിക്കുന്നു...

വളരെ കാലമായി പോസ്റ്റുകളോ...കമന്റുകളോ ഇല്ലാത്ത അലങ്കോലമായി കിടക്കുന്ന

ബ്ലോഗ്ഗുകള്‍ മോടിപിടിപ്പിക്കാന്‍ ബ്ലോഗ്ഗേര്‍സ്സിനെ ആവശ്യമുണ്ടു.

പുതിയ ബ്ലോഗ്ഗേര്‍സ്സിന്‌ മുന്‍ഗണന.

നന്‍മകള്‍ നേരുന്നു

സസ്നേഹം...
മന്‍സൂര്‍ , നിലംബൂര്‍

13 comments:

മന്‍സുര്‍ said...

വഴിയോരക്കാഴ്‌ചകളിലെ ബ്ലോഗ്ഗുകള്‍
എന്നും വിഷയങ്ങള്‍ സമ്മാനിക്കുന്ന ബ്ലോഗ്ഗുകളിലൂടെ ഒരു യാത്ര.... ബ്ലോഗ്ഗോ സമസ്‌താ...ബ്ലോഗ്ഗോ ശാന്തി....
ഈ യാത്രയില്‍ എന്നോടൊപ്പം നിങ്ങളെയും ക്ഷണിക്കുന്നു....

ദിലീപ് വിശ്വനാഥ് said...

പിന്നീട്‌ ആ ബ്ലോഗ്ഗര്‍ കണ്ണാടിക്ക്‌ നേരെ നിന്നു തന്റെ കഥകള്‍ക്ക്‌ കമാന്‍റ്റുകള്‍ വാരി കൂട്ടിയ ആ വിമര്‍ശകനെ നോക്കി ചിരിച്ചു.

വിമര്‍ശകാ...................നിന്റെ ബുദ്ധി അപാരം.

മന്‍സൂറിക്കാ ....ഇക്കയുടെ ബുദ്ധി അപാരം.

സഹയാത്രികന്‍ said...

മന്‍സൂര്‍ ജി... ഇത് ബ്ലോഗാലികമാണല്ലോ...

നന്നായിട്ട്ണ്ട്...

:) [ ഇനി ഈ ചിരി പ്രശ്നാവോ...?]

ഹി..ഹി..ഹി..

ഓ:ടോ: വാത്മീകിമാഷേ അത് കലക്കി
:)

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ...വാല്‍മീകി

ഹിഹിഹി....അപ്പോ കാര്യങ്ങള്‍ പുടികിട്ടി അല്ലേ...ന്നാലും..നോക്കണേ.....ബുദ്ധി പോയ പോക്ക്‌....

സഹയാത്രികാ......ചിരിക്കാന്‍ സമയമായില്ല.....
കുറച്ചു കഴിഞു ചിരിക്കാം...
കൂടെ ഒരു കണ്ണടിയും കരുതിക്കോ...
ഉറക്കമില്ലെങ്കിലെന്താ....ഇത്തരത്തിലുള്ള ഓരോ നമ്പറുകള്‍ കിട്ടുന്നില്ലേ
ബ്ലോഗ്ഗുകള്‍ ഉറക്കം കിടത്തുമോ എന്ന ഇപ്പോ എന്റെ പേടി..
പിന്നെ മനസ്സിലൊരു ആശ..വീണ്ടും ഒന്നു കൂടി പെണ്ണ്‌ കെട്ടിയാലോന്ന്‌...പ്രശസ്‌തനാവാന്‍ പറ്റിയ സമയം.

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ബ്ലോഗ്ഗയ ബ്ലോഗ്ഗില്ലെല്ലാം ഓടി നടന്നു കമാന്‍റ്റിട്ടു. ഇഷ്ടമായി...

നനായിട്ടുണ്ടു...പിന്നെ ഈ ചിരിയും :) ഒരിക്കല്‍ ഈ ഓട്ടത്തിനിടയില്‍

അയാളെ ഒരു ബ്ലോഗ്ഗിലെത്തിപ്പെട്ടു. കഥ വായിച്ചപ്പോല്‍

അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ കഥ.

പോസ്റ്റ്‌ കമാന്‍റ്റില്‍ മനസ്സില്‍ നിറഞ വേദനയുള്ള വാക്കുകള്‍ കമന്‍റ്റിടാന്‍

ഒരുങ്ങിയപ്പോല്‍ അവിടെ കണ്ടു അയാളിട്ട കമാന്‍റ്റ്‌...ഇങ്ങിനെ ചിരിക്കുന്നു... :).

ഓട്ടത്തിനിടയില്‍ അറിയാതെ സംഭവിച്ച കമാന്‍റ്റ്‌... . റിമൂവ്‌....പിന്നെ ഡിലീറ്റ്‌...

പിന്നെ കഥ നോക്കാതെ അയാള്‍ കമാന്‍റ്റിടാറില്ല.

ഇന്നലെ എനിക്കിതു പോലൊന്നു പറ്റി..പറ്റീന്നു പറഞ്ഞാ മതിയല്ലൊ..:(

രണ്ടു വ്യത്യസ്ഥമായ പോസ്റ്റുകള്‍ ഒന്നിച്ചു ഓപ്പന്‍ ചെയ്തു..!

രണ്ടും മുഴുവനായും വായിച്ചു കേട്ടൊ..

കണ്ണു നനയിപ്പിച്ചു..! ഹ്,ഹ ചിരിച്ചു മണ്ണുകപ്പി
രണ്ടും തിരിഞ്ഞു പോയി..:(

ഞാന്‍ ഡിലീറ്റാനൊന്നും പോയില്ലാ..
പക്ഷെ എന്റെ ബ്ലോഗില്‍ ഉടനെതന്നെ #@$####%^^#@#$%^% ഇതു പോലുള്ളതു പ്രതീക്ഷിക്കുന്നു..
മന്‍സൂ..പ്രോത്സാഹിപ്പിക്കാന്‍ പോയതാ..:)

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...
വിമര്‍‌ശകന്റെ ബുദ്ധി അപാരം!

ബ്ലോഗാ സമസ്താ ബ്ലോഗിനോ ഭവന്തു!

ഉപാസന || Upasana said...

കലക്കി
:)
ഉപാസന

വേണു venu said...

ഈ കേക്കണതൊക്കെ ഉള്ളതാണോ എന്‍റെ ബ്ലോഗിലമ്മേ.:)

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
പേടിയാവുന്നു.. ഞാന്‍ ഇപ്പോ എന്താ എഴുതുക...?
നന്നായിട്ടുണ്ട് എന്നെഴുതിയാല്‍ പ്രശ്നമുണ്ടോ...?

ഗിരീഷ്‌ എ എസ്‌ said...

ഇതെന്തു പറ്റി മന്‍സൂര്‍ഭായി...

ആസ്വദിച്ചുവായിച്ചു

അഭിനന്ദനങ്ങള്‍

മന്‍സുര്‍ said...

പ്രയാസി...ഹഹാഹഹാ..അപ്പോ നിനക്കും പറ്റിയോ...

ശ്രീ....നന്ദി

ഉപാസന....നന്ദി

വേണുജീ....നന്ദി...ബ്ലോഗിലമ്മയാണെ സത്യം ഉള്ളതാ.... :)

നജീംഭായ്‌...ഇതൊക്കെ ഒരു നമ്പറല്ലേ ഭായ്‌...

ദ്രൗപദി...

നന്ദി.....

നന്‍മകള്‍ നേരുന്നു

നാലുമണിപൂക്കള്‍ said...

കാല്‍ മന്‍സൂ

എന്നാലും വല്ലാത്തൊരു വിമര്‍ശനമായി പോയി വിമര്‍ശക
ഇത്‌ ഒത്തിരിഷ്ടായി

ഷംസ്-കിഴാടയില്‍ said...

ഈ പരിപാടിയൊക്കെ കൊള്ളാം എനിക്ക് കുറച്ച് ഓര്‍ഡറുകളുണ്‍ട്..രഹസ്യമായി പറയാം...