വഴിയോരകാഴ്‌ചകള്‍ - 20
അല്ല കുഞ്ഞാലിക്ക എന്താപ്പോ ഇന്ന് മുഖത്തൊരു ചിരി..??
കുറുപ്പിന്റെ ചായകടയിലേക്ക് കയറി വന്ന കുഞ്ഞാലിക്കാനോട്
മങ്കൂസ്സ് മുസിലിയാരുടെ ചോദ്യം.
ഹഹാഹഹാ...ഞമ്മക്ക് ചിരികാനൊരു വക ഒത്തിട്ടുണ്ട് മങ്ക്കൂ..
അതല്ലേ...ഈ ചിരി...ഹഹഹാഹഹാ
ഇങ്ങള് കര്യം പറയിന്‍ മന്‍സ്സാ...
ഇന്ന ഞമ്മക്കുമൊന്ന് ഇങ്ങള കൂടെ ചിരിചൂടെ..അല്ല പിന്നെ
മങ്കൂസ്സ്...ഞമ്മള് മുസ്ലീങ്ങളെ മറ്റ് ജാതിക്കാര് ബല്ലാണ്ട് ബുദ്ധിമുട്ടിക്ക്‌ണ കാര്യം ഇങ്ങക്കറിയാലോ...അയിനൊക്കെ ഒരു വഴി കണ്ട് പുടിചിക്ക്‌ണ്...ഹിഹീഹീ
അല്ല കുഞ്ഞാലിക്ക..ഇങ്ങള് ഞമ്മള ചായകടയില്‍ വന്ന് വര്‍ഗ്ഗീയത ഉണ്ടാകാണൊ...
ഞമ്മളും ഈ നാട്ടുകാരനാണ് അതു മറക്കണ്ട ട്ടോ..കുറുപ്പ് കുഞ്ഞാലിയോട്
ഇന്റെ കുറുപ്പേ ഇങ്ങള് ഒരാള കാര്യമല്ല ഞമ്മള് പറഞ്ഞത്..
കണ്ടില്ലേ കണ്ണൂര് എത്ര മന്‍സന്‍മാര മരിച്ച് ബീയുന്നത്...വല്ല കണക്കുമുണ്ടാ......
രാഷ്ട്രീയക്കാര്‍ക്ക് ഒരു രക്ത സാക്ഷി കൂടും..പക്ഷേ മരിച്ചോന്റെ ബീട്ടുക്കാര്‍കോ.....
അല്ല ഇങ്ങള് ഇപ്പളും കാര്യം പറഞ്ഞീല്ല....മങ്കു മുസ്ലിയാര്‍ കുഞ്ഞാലികാക്ക് നേരെ...
അതേ മുസ്ലിങ്ങള്‍ക്കും പവര്‍ കിട്ടി....
എന്താപ്പോ ഈ പവര്‍..?? ഇങ്ങള് തെളിച്ച് പറയിന്‍ കുഞ്ഞാലിക്ക
ഇന്നലെ ഞമ്മള് ടീവീല് കണ്ടതാ.........
പവര്‍ എന്ന് വെച്ച ശക്തി..........
ഹഹാ അതു കൊള്ളാലോ... അപ്പോ ഞമ്മക്കും ബേണോങ്കി ഒരു കലാപമൊക്കെ
ഇനി ഇണ്ടാക്കം അല്ലേ...
അതിനു മറുപടിയായി കുറുപ്പ്... എന്തിന ഇപ്പൊ ഇവിടെ ഒരു കലാപംഹിന്ദു , മുസ്ലിം , ക്രിസ്ത്യാനി
എന്ന വേര്‍തിരിവിലാണോ നമ്മല്‍ ഇവിടെ ജീവിക്കുന്നത്..? ഓണം വന്നാലും..ക്രിസ്തുമസ് വന്നാലും..ഈദ് വന്നാലും ഇവിടെ ഒരു പോലെയല്ലേ നമ്മല്‍ ആഘോഷിക്കുന്നത്...
രാഷ്ട്രീയകാരുടെയും...മുതലാളിമാരുടെയും വാക്കുകള്‍ കേട്ട് നാട്ടില്‍ കലാപമുണ്ടാക്കുന്നവര്‍ തീ വെക്കുന്നതും...കല്ലെറിയുന്നതും..സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണെന്ന് പലപ്പോഴും മറന്നു പോവുന്നു.
സഘട്ടനങ്ങളില്‍ മരിച്ചു വീഴുബോല്‍...ആ വീട്ടുക്കാര്‍ക്ക് ബാക്കിയാവുന്നത്... വമ്പന്‍മാര്‍ ജീവനില്ല ശരീരത്തില്‍ വെച്ചു പോയ.....മരണമണമുള്ള റീത്തുകള്‍ മാത്രം.
മരിച്ചവരെ വീണ്ടും വീണ്ടും ടീവിയിലൂടെയും..പത്ര മാധ്യമങ്ങളിലൂടെയും മരിപ്പിക്കുന്നത് രാഷ്ട്രീയ ലാഭമെങ്കില്‍..അതു കണ്‍മുന്നില്‍ കാണുന്ന നഷ്ടപ്പെട്ടവന്റെ വേദന മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി മനുഷ്യനെങ്കില്‍..
പരസ്‌പരം സ്നേഹത്തോടെയും...സാഹോദര്യത്തോടെയും കഴിയുന്ന മനുഷ്യര്‍ക്കിടയില്‍ വിഷം കുത്തി വെക്കുന്ന പിശാചുകളെ കല്ലെറിഞ്ഞു കൊല്ലണം....
കോഴിക്കോടോ..തിരുവനന്തപുരമോ..എത്തി ചേരാന്‍ പല വഴികളുണ്ട് മുന്നില്‍...അത്രയേ മതത്തിന്റെ കാര്യത്തിലുമുള്ളു.എങ്ങിനെ പ്രാര്‍ത്ഥിച്ചാലും എത്തി ചേരുന്നിടം ഒന്നു തന്നെ.
പ്രാര്‍ത്ഥിചാലേ ഫലം കിട്ടൂ എന്നാണെങ്കില്‍ പാവം മിണ്ടാന്‍ വയ്യാത്തവര്‍ കഷ്ടത്തിലാവും..
മതി കുറുപ്പേ...ഇങ്ങള് പറഞ്ഞതൊക്കെ ശരിയാണ്‌പക്ഷേ അതോണ്ടൊന്നും ഈ നാട് നന്നാവൂല്ലകുഞ്ഞാലിയേ ഇജ്ജ് ആ ശക്തിന്റെ കാര്യം പറ...
അതേ മുസ്ലിങ്ങള്‍ക്ക് ശക്തി കൊടുകുന്ന ഒരു സാധനം കണ്ടുപിടിച്ചു ...
ഇന്നലെ ഞമ്മള് ടീവീല് കണ്ടു..
അയിന്റെ പേരാണ് മുസ്ലിം പവര്‍........ ഭയങ്കരനാ
ഹഹാഹഹാ മങ്കൂസ്സ് മുസ്ലിയാര്‍ ചിരിയോട് ചിരിപേര് കേട്ടതും കുറുപ്പും ചിരി
തുടങ്ങി.....ഹഹാഹഹാ.......ചേ വെറുതെ ഒരു കലാപം കൊതിച്ചു
എന്റെ കുഞ്ഞാലി...അത് മുസ്ലിം പവര്‍ അല്ല...ഈ മന്‍സന്റെ ഒരു
കാര്യം..........ഹഹാഹഹാഹഹിഹാഹി
അപ്പോ മുസ്ലിം ശക്തി കിട്ടൂലേ..?? കുഞ്ഞാലി
കിട്ടും കിട്ടും ഞമ്മള് ഈ വയ്യസ്സന്‍മാര്‍ക്ക് ശക്തി തരുന്ന സാധനമാണ്
അത് മുസ്ലിം അല്ല ' മുസ്‌ലി പവര്‍ '
--------------------------------------------------------------------
പണ്ട് ഇതു പോലെ ഒരു ഹാജിയരുണ്ടായിരുന്നു. മരത്തിന്റെ ബിസ്സിനസ്സായിരുന്നു പുള്ളിക്ക്. പുള്ളിയുടെ നല്ലൊരു കൂട്ടുക്കാരനായിരുന്നു അഡ്വക്കറ്റ് മുസ്ലിം. മുസ്ലിം എന്ന് തന്നെയായിരുന്നു പേര്.
ഒരിക്കല്‍ ഒരു അത്യാവശ്യ കാര്യത്തിന് ഹാജിയാര്‍ മുസ്ലിമിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്യ്‌തു..
മറുതലക്കല്‍ സ്ത്രീ ശബ്ദം.
ഹാജിയാര്‍, ഹലോ മുസ്ലിം ഉണ്ടോ അവിടെ...??
ഇല്ല പുറത്തു പോയതാണ്....ആരാ..??
ഞാനാണ് ഹാജിയാര്‍....
ശരി മുസ്ലിം വന്ന പറയാം..ഒക്കെ
ഇങ്ങള് ആരാ??
ഞാന്‍ ഹിന്ദുവാണ്.........
കേള്‍ക്കേണ്ട താമസം..ഹാജിയാര്‍...എന്ത ഇങ്ങള് ഞമ്മള കളിയാക്കാണോ..എന്ന് ചോദിച്ച് കുറെ ചീത്ത പറഞ്ഞു...
പിന്നീട് മുസ്ലിമിനെ കണ്ടപ്പോ കര്യമറിഞ്ഞ് ഹാജിയാര്‍ പൊട്ടി ചിരിച്ചു......
മുസ്ലിമിന്റെ വീട്ടില്‍ നിന്നിരുന്ന വേലക്കാരി ഹിന്ദുവാണ് ഫോണെടുത്തത്....ഹഹാഹഹാ...
എപ്പടി...ഇന്ത സമാചാരം.........
നന്‍മകള്‍ നേരുന്നു
Wednesday, January 30, 2008
Sunday, January 27, 2008
സ്റ്റാര്‍ട്ട് ക്യാമറ ആക്‌ഷന്‍
വഴിയോരകാഴ്‌ച്ചകള്‍ - 19
രംഗം : ഒന്ന്
കോഴിക്കോട് മാവൂര്‍ ബസ്സ് സ്റ്റാന്റ്. സമയം അഞ്ചുമണി...നല്ല തിരക്കുള്ള സമയം. നിലംബൂര്‍ വഴികടവിലേക്ക് ബസ്സും കാത്തു നില്‍ക്കുന്ന ഒരമ്മയും , മകളും ,
രംഗം : രണ്ട്
എന്താഡോ...അല്‍പമൊന്ന് മാറി നിന്നൂടേ..?? അമ്മ പ്രതികരിച്ചു.ചെറുപ്പകാരനുണ്ടോ കേക്കുന്നു...അവന്‍ വീണ്ടും പെണ്‍കുട്ടിയുടെ അടുത്തേക്ക് അടുക്കുകയാണ്....ഇപ്പോ പരിസരത്തുള്ള ആളുകളും ശ്രദ്ധിക്കാന്‍ തുടങ്ങി.
ഒരു ചെറു ചിരിയോടെ ആ ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ചെടുത്തു....നടന്നകലുന്നു.
രംഗം : മൂന്ന്
അമ്മയും..മകളും..ചുറ്റിലും കൂടിയവരെല്ലാം അന്തം വിട്ട് നില്‍ക്കുന്നു..അല്ല എന്താപ്പോയിത് കഥ...?
ആ സമയംകൂട്ടത്തിലൊരുവന്‍...അമ്മക്കരികിലേക്ക് വന്ന് കാതില്‍ പറഞ്ഞു...ചേച്ചി ഇത് ആ ടീവിക്കാരുടെ പരിപാടിയാണ്...കാര്യമാക്കണ്ട.
ഇത് കേട്ടതും അമ്മയുടെ കണ്ണുകള്‍ പരിസരം വീക്ഷിച്ചു...അയ്യോ..ദേ തൊട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇന്നോവായില്‍ ക്യമറയും പിടിച്ചൊരാള്‍ നില്‍ക്കുന്നു...ഓഹ് മനുഷ്യന്‍ പേടിച്ചു പോയി...
രംഗം : നാല്
കാര്യമറിഞ്ഞവര്‍.... ഒന്നുകൂടി ശ്വാസം പിടിച്ച് മുന്നിലേക്ക് തള്ളി നിന്നു.... ഇനിയൊരവസരം കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ പല സ്ത്രീകളും സാരികടിയിലൊളിചിരുന്ന മാലയെ ആരും കാണാതെ മെല്ലെ പുറത്തേക്ക് എടുത്തിട്ടു.
ടീവിയില്‍ ഈ സംഭവം വരുന്ന കാര്യമോര്‍ത്ത് അമ്മയും..മകളും മുഖാമുഖം നോകി ചിരിക്കുന്നു...
രംഗം : അഞ്ച്
സമയം ഓടി പോയി....
ഇപ്പോ ഇവിടെ ആള്‍കൂട്ടമില്ല ക്യമറയില്ല.......വണ്ടിയില്ല...ചെറുപ്പക്കാരനില്ല...
ഒന്നു കൂടി ഇല്ല........... എന്താത്..??
മാലയുമില്ല.........
പേപ്പറില്‍ അമ്മയും മകളും ഇളഭ്യരായി നിന്നു പറയുന്ന ' മാല ' നാടകത്തിന്റെ തിരക്കഥ എഴുതുകയാണ് പോലീസുക്കാരന്‍...
അയാല്‍ നാടകമെഴുതുകയാണ്...ഇവിടെ ഞാനും
നന്‍മകള്‍ നേരുന്നു
നാടകം ആരംഭിക്കുന്നു.............
നിശ്ശബ്ദരായി ഇരിക്കുക...കര്‍ട്ടന്‍ പൊങ്ങുന്നു.
നിശ്ശബ്ദരായി ഇരിക്കുക...കര്‍ട്ടന്‍ പൊങ്ങുന്നു.
രംഗം : ഒന്ന്
കോഴിക്കോട് മാവൂര്‍ ബസ്സ് സ്റ്റാന്റ്. സമയം അഞ്ചുമണി...നല്ല തിരക്കുള്ള സമയം. നിലംബൂര്‍ വഴികടവിലേക്ക് ബസ്സും കാത്തു നില്‍ക്കുന്ന ഒരമ്മയും , മകളും ,
അവര്‍കരികിലായി ...സുന്ദരനും..സുമുഖനുമായ ഒരു നീണ്ടതലമുടികാരന്‍..ഇടക്കിടക്ക് അടുത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയെ നോകുന്നു. അവരതത്ര കാര്യമാകിയില്ല. ചെറുപ്പകാരന്‍ പതിയെ പതിയെ അവരുടെയടുത്തേക്ക് അടുക്കുകയാണ്.
രംഗം : രണ്ട്
എന്താഡോ...അല്‍പമൊന്ന് മാറി നിന്നൂടേ..?? അമ്മ പ്രതികരിച്ചു.ചെറുപ്പകാരനുണ്ടോ കേക്കുന്നു...അവന്‍ വീണ്ടും പെണ്‍കുട്ടിയുടെ അടുത്തേക്ക് അടുക്കുകയാണ്....ഇപ്പോ പരിസരത്തുള്ള ആളുകളും ശ്രദ്ധിക്കാന്‍ തുടങ്ങി.
ഒരു ചെറു ചിരിയോടെ ആ ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ചെടുത്തു....നടന്നകലുന്നു.
രംഗം : മൂന്ന്
അമ്മയും..മകളും..ചുറ്റിലും കൂടിയവരെല്ലാം അന്തം വിട്ട് നില്‍ക്കുന്നു..അല്ല എന്താപ്പോയിത് കഥ...?
പട്ടാപകലും പിടിച്ചു പറി തുടങ്ങിയൊ..?ദാ പോലീസുക്കാരന്‍ കാര്യം പറയൂ....
ആ സമയംകൂട്ടത്തിലൊരുവന്‍...അമ്മക്കരികിലേക്ക് വന്ന് കാതില്‍ പറഞ്ഞു...ചേച്ചി ഇത് ആ ടീവിക്കാരുടെ പരിപാടിയാണ്...കാര്യമാക്കണ്ട.
ഇത് കേട്ടതും അമ്മയുടെ കണ്ണുകള്‍ പരിസരം വീക്ഷിച്ചു...അയ്യോ..ദേ തൊട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇന്നോവായില്‍ ക്യമറയും പിടിച്ചൊരാള്‍ നില്‍ക്കുന്നു...ഓഹ് മനുഷ്യന്‍ പേടിച്ചു പോയി...
അമ്മ മകളോട് കാര്യം പറയുന്നു..മകള്‍ പുഞ്ചിരിച്ചു നിന്നു...ഹഹാഹഹാ..അയ്യോ ഇനിയിപ്പൊ..ടീവിയില്‍ എല്ലാരും കാണില്ലേ....
രംഗം : നാല്
കാര്യമറിഞ്ഞവര്‍.... ഒന്നുകൂടി ശ്വാസം പിടിച്ച് മുന്നിലേക്ക് തള്ളി നിന്നു.... ഇനിയൊരവസരം കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ പല സ്ത്രീകളും സാരികടിയിലൊളിചിരുന്ന മാലയെ ആരും കാണാതെ മെല്ലെ പുറത്തേക്ക് എടുത്തിട്ടു.
വന്നാല്‍ ഒരു മുഖം..എന്ന ഭാവത്തോടെ സ്റ്റാന്റിലെ പോലീസുകാരനും അവിടം ചുറ്റി നിന്നു.
മാല കൊണ്ട് പോയ ചെറുപ്പക്കാരനെയും വഹിച്ച് വണ്ടി ഒന്ന് രണ്ട് തവണ സ്റ്റാന്റിനെ വലയം വെച്ചു....
മാല കൊണ്ട് പോയ ചെറുപ്പക്കാരനെയും വഹിച്ച് വണ്ടി ഒന്ന് രണ്ട് തവണ സ്റ്റാന്റിനെ വലയം വെച്ചു....
ടീവിയില്‍ ഈ സംഭവം വരുന്ന കാര്യമോര്‍ത്ത് അമ്മയും..മകളും മുഖാമുഖം നോകി ചിരിക്കുന്നു...
രംഗം : അഞ്ച്
സമയം ഓടി പോയി....
ഇപ്പോ ഇവിടെ ആള്‍കൂട്ടമില്ല ക്യമറയില്ല.......വണ്ടിയില്ല...ചെറുപ്പക്കാരനില്ല...
ഒന്നു കൂടി ഇല്ല........... എന്താത്..??
മാലയുമില്ല.........
പേപ്പറില്‍ അമ്മയും മകളും ഇളഭ്യരായി നിന്നു പറയുന്ന ' മാല ' നാടകത്തിന്റെ തിരക്കഥ എഴുതുകയാണ് പോലീസുക്കാരന്‍...
അയാല്‍ നാടകമെഴുതുകയാണ്...ഇവിടെ ഞാനും
നന്‍മകള്‍ നേരുന്നു
Wednesday, January 16, 2008
സപ്പറിലൊരു മുട്ടലിന്റെ സുഖം
വഴിയോരക്കാഴ്ചകള്‍ 18
അപ്പോ പറഞ്ഞു വന്നത് പണ്ട് ഒരു സപ്പര്‍ കഥ പറഞ്ഞത് ഓര്‍മ്മയില്ലേ..
' ഒരു ഒലക്കന്റെ കഥ...
അതു പോലൊരു സപ്പര്‍ വീണ്ടുമൊരിക്കല്‍ കൂടിയിരുന്നു.
അന്നത്തെ കൂട്ടുക്കാരില്‍ രതീഷും, ഞാനും മാത്രമേ ഈ സപ്പറിന്നുള്ളു.
പിന്നെ പുതിയ കൂട്ടുക്കാര്‍ പ്രമോദ് ...പിന്നെ ഷെരീഫും...
ഒപ്പം ഞങ്ങളുടെ സപ്പറുകള്‍ക്ക് വേണ്ട വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍ക്കാറുള്ള സുകുമാരേട്ടനുമുണ്ട് കൂടെ.
രാത്രി...ഏറെ കഴിഞ്ഞിട്ടും പ്രമോദിനെ കാണുന്നില്ല... തണുപ്പകറ്റല്‍സ്സ്
വെള്ളങ്ങള്‍ റെഡി...കപ്പയും റെഡി (ഇത്തവണ കപ്പ എന്ന പേരിന്ന് അല്‍പ്പം
ശ്രദ്ധ കൊടുത്തു .. അടി ഏതിലെയാണ് വരുന്നതെന്ന് പറയാന്‍
പറ്റില്ല..സനാതനന്‍ ഒരു വാര്‍ണിങ്ങ് അന്നത്തെ സപ്പറില്‍ തന്നതാണ്
ഇങ്ങിനെയാണ് എന്നോര്‍ക്കുന്നു ''' (ഞങ്ങള്‍ തിരുവനന്തപുരംകാരു കുറേയുണ്ട്
ബ്ലോഗില്‍ തെറി വിളിക്കുകയാണല്ലേ? അശ്ലീലം അശ്ലീലം. :)) '''...

പക്ഷേ ഗുനിയ എവിടെ...കോഴിയെവിടെ.....കോഴിയില്ലാതെ എന്ത് സപ്പര്‍..??
അങ്ങിനെ സുകുമാരേട്ടനെ വെള്ളങ്ങള്‍ക്ക് കാവല്‍ നിര്‍ത്തി
ഞാനും...ഷെരീഫും..രതീഷും കൂടി പ്രമോദിനെ അന്വേഷിച്ചു പോയി...
അങ്ങിനെ സുകുമാരേട്ടനെ വെള്ളങ്ങള്‍ക്ക് കാവല്‍ നിര്‍ത്തി
ഞാനും...ഷെരീഫും..രതീഷും കൂടി പ്രമോദിനെ അന്വേഷിച്ചു പോയി...
മിക്കപ്പോഴും ഹസ്സന്‍ ഹാജിയുടെ കോഴികൊട്ടാരത്തിലെ കോഴികളെയാണ്
പൊക്കുന്നത്....ധാരാളം കോഴികള്‍ ഉള്ളത് കൊണ്ട് ഹാജിയാര്‍ക്ക്
കുറയുന്നതിന്റെ കണക്ക് കിട്ടാറില്ല..
പിന്നെ പോരാത്തതിന് നമ്മുടെ രതീഷില്ലേ ഹാജിയാരുടെ കാര്യസ്ഥനും..
കണക്ക് കിട്ടതിന്റെ കര്യം പുടികിട്ടിയില്ലേ..
അങ്ങിനെ പ്രമോദിനെ തിരഞ്ഞുള്ള പോക്ക് ദാ അവന്റെ വീട് വരെ എത്തി
നില്‍ക്കുന്നു...ഞങ്ങള്‍ പ്രമോദിനെ അന്വേഷിച്ചു ചെന്നയുടനെ അവന്റെ അമ്മ
ഞങ്ങളുടെ നേര്‍ക്കൊരു ചാട്ടം..നിങ്ങളാണൊ എന്റെ കുട്ടിയെ കോഴി പിടിക്കാന്‍ പറഞ്ഞയച്ചത്..??
കോഴിയോ എന്ത് കോഴി...??
മന്‍സൂറെ ഞാന്‍ അമ്മയോട് സപ്പറിന്റെ കര്യം പറഞ്ഞു ... എന്ന് പ്രമോദ്..
ഓ..ആകെ നാണകേടായി.....ഇവനിതെന്തിനാ വീട്ടില്‍ പറഞ്ഞത്..
ഞാന്‍ രതീഷിനോട് ആദ്യമേ പറഞ്ഞത..കൂടുതല്‍ ആള് വേണ്ടാന്ന്..
പ്രമോദിന്റെ അമ്മ ഞങ്ങളോട്...പിന്നെ ഹാജിയരുടെ വീട്ടില്‍ കോഴിയെ പിടിക്കാന്‍ ചെന്നതിന് അവര്‍ എന്റെ മോനെ പിടിച്ച് ശരിക്കും തല്ലി..
പാവം നിങ്ങളുടെ ആരുടെയും പേരവന്‍ അവിടെ പറഞ്ഞില്ല...
അപ്പോഴാണ് പ്രമോദ് പിടിക്കപ്പെട്ടു എന്ന് ഞങ്ങളറിയുന്നത്...
അങ്ങിനെ സപ്പര്‍ ക്യാന്‍സല്‍ ആക്കാമെന്നും തീരുമാനിച്ച് നേരെ
സുകുമാരനേട്ടനിലേക്ക്....
സുകുമാരനേട്ടനിലേക്ക്....
ഹലോ ഹലോ...കേള്‍ക്കാമോ..കേള്‍ക്കാമോ...
ഞാന്‍ കരുതിയത് സുകുമാരേട്ടന്‍ ഫോണിലായിരിക്കുമെന്ന്..
പിന്നെയല്ലേ കാര്യം പിടികിട്ടിയത്...
പുള്ളി ഞങ്ങളെ കാണാതെ വിഷമിച്ച്.. വിഷമിച്ച്.. അല്‍പ്പം
തണുപ്പകറ്റിയതാണ്....ആ തണുപ്പകറ്റലിലൊരു..മിമിക്രി.....
തണുപ്പകറ്റിയതാണ്....ആ തണുപ്പകറ്റലിലൊരു..മിമിക്രി.....
ശരി എന്തായാലും കോഴി ഇല്ല...കപ്പ + കാന്താരിമുളക് + ഉപ്പ് പിന്നെ കുറച്ച് കളര്‍വെള്ളം....ഇന്നിതു കൊണ്ട് ഒരു കുഞ്ഞി സപ്പറിലൊതുക്കാം.
സപ്പറിനിടയില്‍ ദാ വരുന്നു വാളുകളുടെഘോഷയാത്ര....
സുകുമാരേട്ടനാണ്..ഹഹാഹഹാ...വലിയ കപ്പാകിറ്റിയുള്ള
മനുഷ്യനാ....കണ്ടില്ലേ
മനുഷ്യനാ....കണ്ടില്ലേ
ഇതാ മൂത്തവര്‍ പറയുന്നത്... എത്ര കപ്പാകിറ്റിയുണ്ടേലും..ചിലസമയത്ത്
അയ്യപ്പ ബൈജുവും വാള് വെക്കുമെന്ന്....മനസ്സിലായോ...എവിടെ...
അയ്യപ്പ ബൈജുവും വാള് വെക്കുമെന്ന്....മനസ്സിലായോ...എവിടെ...
സുകുമാരേട്ടന്‍ കലാപരിപ്പാടികള്‍ തുടങ്ങി...
പൂരപാട്ട്.... തെറി മല്‍സരം..അവസാനമിത കടംകഥ..
കോഴിയില്ലെങ്കിലും സപ്പര്‍ സുകുമാരേട്ടന്‍ പൊടിപൊടിച്ചു..
സുകുമാരേട്ടന്റെ ആദ്യചോദ്യം...
ഒരാള്‍ ഒരു വീടിന്റെ വാതിലില്‍ മുട്ടി...അപ്പോ അകത്ത് നിന്നൊരു സ്ത്രീ
ശബ്ദം..ആരാ??പുറത്ത് നിന്ന ആള്‍ പറഞ്ഞു.... '' നിന്റെ അമ്മായിയമ്മയുടെ അമ്മയാണ്
എന്റെ അമ്മായിയമ്മ....അകത്തുള്ള സ്ത്രീ വാതില്‍ തുറന്നു..... അപ്പോ പുറത്ത് നിന്നിരുന്ന ആള്‍ അകത്തുള്ള സ്ത്രീയുടെ ആരാണ്..??
ശബ്ദം..ആരാ??പുറത്ത് നിന്ന ആള്‍ പറഞ്ഞു.... '' നിന്റെ അമ്മായിയമ്മയുടെ അമ്മയാണ്
എന്റെ അമ്മായിയമ്മ....അകത്തുള്ള സ്ത്രീ വാതില്‍ തുറന്നു..... അപ്പോ പുറത്ത് നിന്നിരുന്ന ആള്‍ അകത്തുള്ള സ്ത്രീയുടെ ആരാണ്..??
സത്യം പറഞ്ഞാല്‍ അന്ന് ഞങ്ങളാരും ഉത്തരം പറഞ്ഞില്ലാ ...പിറ്റേന്ന്
സുകുമാരേട്ടനെ തിരഞ്ഞ് പിടിച്ച് ഉത്തരം മനസ്സിലാക്കി....ഹഹാഹാ
ആലോചിച്ചപ്പോ..വെരി സിംമ്പില്‍......
പിന്നെയും വരുന്നു സുകുമാരേട്ടന്റെ ചോദ്യങ്ങള്‍...ജീവിതത്തില്‍ ഏറ്റവും നല്ല സുഖമനുഭവിച്ച നിമിഷം..???
അല്ല അതെന്ത് സുഖം....അങ്ങിനെയും സുഖങ്ങള്‍ ഉണ്ടോ...
അദ്യം രതീഷ് ഉത്തരം പറഞ്ഞു...അച്ഛന്റെ പോക്കറ്റില്‍ നിന്നും കാശ് അടിച്ചു
മാറ്റി...ഹോട്ടലില്‍ പോയി ഒരു ഫുല്‍ മട്ടന്‍ ബിരിയാണി സ്വന്തമായി
അകത്തക്കിയ ആ സുഖം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല...
ഹഹാഹഹാ.....സുകുമാരേട്ടന്റെ ചിരി...ഞങ്ങളും കൂടെ കൂടി
ഇനി എന്റെ ഊഴം..സത്യം പറയാം ഞാനനുഭവിച്ച സുഖം.....ആദ്യമായി
സൂകൂളില്‍ പോയി തിരിച്ച് വരുബോല്‍ തിമിര്‍ത്ത് പെയ്യ്‌ത മഴയില്‍ നന്നഞ്ഞ്
കുളിരുമായി വീട്ടില്‍ വന്ന് കയറിയ നേരം...
അമ്മ ഓടി വന്ന് അമ്മയോടടുപ്പിച്ച് തല തുവര്‍ത്തി തന്ന ആ സുഖം..
മറന്നില്ല ഞാനിന്നും..
ഷെരീന്റെ സുഖം....അവനിങ്ങനെ പറഞ്ഞു.... മുതുകില്‍ ചൊറിയാന്‍ തോന്നുബോല്‍ ഷര്‍ട്ടൂരി..ഏതെങ്കിലും ചുമരിനോട് ചേര്‍ന്ന് നിന്നു മുതുക്കുരയ്‌കുബോലുള്ള സുഖം...
മറക്കാന്‍ പറ്റില്ല.....ഹിഹിഹീഇ
സുകുമാരേട്ടന്‍ നിറഞ്ഞമിഴിയോടെ എന്നെ നോകി....
പാവം സുകുമാരേട്ടന്‍ അമ്മയെ കണ്ടിട്ടില്ല....മരിച്ചതല്ല....
എവിടെക്കോ പോയതാണ്...
സുകുമാരേട്ടന്‍ തുടര്‍ന്നു....
അപ്പോ ഞാന്‍ എന്റെ സുഖം പറയട്ടെ...
ശരി പറയൂ........ആ സുഖമറിയാന്‍ ഞങ്ങള്‍ ആകാംഷയോടെ
സുകുമാരേട്ടന്റെ വായിലേക്ക് ചെവികൂര്‍പ്പിച്ചിരുന്നു
നന്നായി ഭക്ഷണം കഴിക്കുക..എന്നിട്ട് കിടന്നുറങ്ങുക...കുറെ കഴിയുബോല്‍
വീണ്ടും ഭക്ഷണം കഴിക്കുക....വീണ്ടും ഉറങ്ങുക...ഇങ്ങിനെ
ചെയ്യുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ മുട്ടും..
വീണ്ടും ഭക്ഷണം കഴിക്കുക....വീണ്ടും ഉറങ്ങുക...ഇങ്ങിനെ
ചെയ്യുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ മുട്ടും..
പക്ഷേ ഒഴിക്കരുത്...അങ്ങിനെ ഉണ്ണുക...ഉറങ്ങുക....
മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ ഒഴിക്കാതെ പിടിച്ചു നിര്‍ത്തുക........
അവസാനം ഇപ്പോ മുത്രമൊഴിച്ചു പോക്കുമെന്ന
അവസ്ഥയിലെത്തുബോല്‍ ഓടി പോയി മൂത്രമൊഴിക്കുക....
അവസ്ഥയിലെത്തുബോല്‍ ഓടി പോയി മൂത്രമൊഴിക്കുക....
ആവൂ ആ സമയത്തുണ്ടാക്കുന്ന ആ സുഖം....അതാണ് മക്കളെ ജീവിത സുഖം..
ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല.......സുകുമാരേട്ടന്റെ ഭാവം നിറഞ്ഞ
അവതരണവും......അങ്ങിനെ മുട്ടലിന്റെ സുഖത്തില്‍ ഒരു സപ്പറിന് കൂടി
തിരശ്ശീല വീണു.
ഇന്നും കൊച്ചു കൊച്ചു ഫലിതങ്ങളുമായി...സുകുമാരേട്ടന്‍ ജീവിക്കുന്നു
നന്‍മകള്‍ നേരുന്നു
Wednesday, January 9, 2008
ഹലോ ഡോക്‌ടര്‍ - വഴിയോരക്കാഴ്ചകള്‍ 17
ഹലോ ഡോക്‌ടറോട് ചോദിക്കാം എന്ന പ്രോഗ്രമല്ലേ...??
അതേ....അരാണ് സംസാരിക്കുന്നത്..??
ഞാന്‍ ഡിക്രൂസ്...എവിടുന്നാണ് വിളിക്കുന്നത്..??
കോട്ടയത്ത് നിന്ന..
അയ്യോ നിന്നാണോ വിളിക്കുന്നത്...അവിടെ ഇരുന്ന് വിളിച്ചൂടെ
ഓഹ് തമാശക്കാരിയാണല്ലോ...
ഹലോ ഡിക്രൂസ് കേള്‍ക്കാമോ...
കേള്‍ക്കാമോ എന്ന് ചോദിക്കുന്നത് കേള്‍ക്കാം
എങ്കില്‍ ഡോക്‌ടറോട് സംസാരിച്ചോളൂ...
ഹലോ ഡോക്‌ടര്‍...സുഖാണോ...
അതേ ഡിക്രൂസ്..പറയൂ
ഡോക്‌ടര്‍ കഴിഞ്ഞ ആഴ്‌ച്ച ഞാന്‍ വിളിച്ചിരുന്നു ഓര്‍മ്മയുണ്ടോ....
അന്ന് തക്കാളി പനിക്ക് കൊടുക്കേണ്ട മരുന്നിനെ കുറിച്ചറിയാന്‍..
അതെ ഓര്‍ക്കുന്നു ഡിക്രൂസ്..ഇപ്പോ എങ്ങിനെയുണ്ട്..??
ഇപ്പോ കുറവുണ്ട്... പിന്നെ ഡോക്‌ടര്‍ ഇപ്പോ ഒരു പുതിയ പനി വന്നിട്ടുണ്ടല്ലോ...
തൊട്ടാവാടി എന്നും പറഞ്ഞ് അതിന് എന്ത് തരം മരുന്ന കൊടുക്കേണ്ടത് ??
അയ്യോ ഇതാര്‍ക്ക ഇപ്പോ തൊട്ടാവാടി പിടിപ്പെട്ടത്..
കഴിഞ്ഞയാഴ്‌ച്ചയല്ലേ ചികന്‍ഗുനിയ പിടിച്ചെന്ന് പറഞ്ഞ് ഡിക്രൂസ് വിളിച്ചത് ,
അന്ന് കഴിക്കേണ്ട മരുന്നുകളുടെ പേരൊക്കെ പറഞ്ഞു തന്നതല്ലേ
അതെ ഡോക്‌ടര്‍ ആ മരുന്നുകള്‍ ഇപ്പോ ധൈര്യമായി കൊടുക്കുന്നുണ്ട്...
ഇത് വരെ പ്രശ്‌നമൊന്നുമുണ്ടായിട്ടില്ല..ഇപ്പോ തൊട്ടാവാടിയുടെ സീസണല്ലേ
അതറിയാണാണ് വിളിച്ചത്..
അപ്പോ വീട്ടിലുള്ള എല്ലാരും അസുഖക്കാരാണോ ഡിക്രൂസ്
അല്ല ഡോക്‌ടര്‍ ഇവിടെ വീട്ടില്‍ ഇരുന്ന് തപാലിലൂടെ ഡോക്‌ടറാവാനുള്ള
കോഴ്‌സ് പഠിക്കുവാണ്... തരകേടില്ലാതെ രോഗികളും വരുന്നുണ്ട്...
ഡോക്‌ടറുടെ നിര്‍ദേശം കിട്ടിയിട്ടു വേണം തൊട്ടാവാടിക്ക് മരുന്ന് കുറിച്ച് കൊടുക്കാന്‍..
ഹലോ ഡിക്രൂസ് തങ്കളുടെ അഡ്രസ്സ് പറയൂ..
ആ വേല മനസ്സിലിരിക്കട്ടെ ഡിക്രൂസ് ആരാ മോന്‍.....
ഹലോ ഡിക്രൂസ് ഹലോ...ഹലോ...
ഡിക്രൂസുണ്ടോ കേള്‍ക്കുന്നു........നാളെ സ്റ്റീഫനായിട്ടായിരിക്കും ഡിക്രൂസ് വിളിക്കുക.......
ഡിക്രൂസിനെ പോലെയുള്ളവര്‍ നിസ്സാരക്കാരല്ല ..ചേരയുടെ നാട്ടില്‍ ചെന്നാല്‍
നടുകഷ്‌ണം തിന്നണമെന്ന് കേട്ടിട്ടില്ലേ...അവരും അതാണ് ചെയ്യുന്നത്......
ഇവരെ സംരക്ഷിക്കാന്‍ സമൂഹത്തിലെ ഉന്നതര്‍ കൂടെയുണ്ടു
പക്ഷേ കൊഴിഞ്ഞു വീഴുന്ന ജീവന് ആരാണ് ഉത്തരം നല്‍ക്കുക...??
വ്യാജ ഡോക്‌ടര്‍മാരുടെ അറിവില്ലായ്യ്‌മയില്‍ ജീവന്‍ പൊലിഞ്ഞ
എത്ര എത്ര കദനകഥകള്‍ നമ്മുക്ക് ചുറ്റിലും...
അനുഭവം: ഓപ്പറേഷന്‍ കഴിഞ്ഞ് വന്ന അമ്മാവന് കലശലായ വയറ് വേദന..വീണ്ടും ആശുപത്രിയിലേക്ക്..വീണ്ടുമൊരു ഓപ്പറേഷന്‍...ഇപ്പോ വേദന മാറി.പരിച്ചയമുള്ള അവിടുത്തെ നേഴ്‌സ് പറഞ്ഞത് കേട്ട് അന്തം വിട്ടിരുന്നു പോയി........പഞ്ഞിയുടെ (കോട്ടണ്‍ ) ഒരു കെട്ട് വയറിനകത്ത് മറന്നു വെച്ചതാണത്രേ വേദനക്ക് കാരണം.
തിരിച്ചു നല്‍ക്കാനാവാത്ത ജീവന്‍ വെച്ചുള്ള കളികള്‍ വേണോ വ്യാജ പൂജ്യ ഡോക്‌ടര്‍മാരേ..........???

Tuesday, January 1, 2008
ഗള്‍ഫ് സ്റ്റാര്‍ ബ്യൂറോ - വഴിയോരക്കാഴ്ചകള്‍ 16
കണാരേട്ടന്റെ ചായകടയില്‍ പത്രം വായിച്ചിരിക്കുകയായിരുന്നു കരീം മാഷ് .
അപ്പോഴാണ് ബ്രോക്കര്‍ മമ്മാലി കയറി ചെന്നത്. പത്രത്തില്‍ നിന്നും മാഷ്
കണ്ണുകള്‍ മമ്മാലിയിലേക്ക് സെന്റ് ചെയ്യ്‌തു,
മമ്മാലിയേ എന്തുണ്ട് വിശേഷം..??
സുഖാണ് മാഷേ
എങ്ങിനെ പോണു നിന്റെ കൂട്ടി യോജിപ്പിക്കല്‍സ്സ്..??
നാട്ടില് ആണ്ണും,പെണ്ണും..ധാരാളം ഉള്ളത് കൊണ്ട് തരകേടില്ല. പക്ഷേ ഇപ്പോ
ഇന്റര്‍ നെറ്റ് വന്നപ്പോ കല്യാണം കഴിഞ്ഞു പോക്കുന്നത് പോലും
നമ്മളറിയുന്നില്ല...
പിന്നെ മാഷേ ഒരു കാര്യം പറയാനുണ്ട്...എന്താ മമ്മാലിയേ..
നമ്മുടെ ബീരാനിക്കാന്റെ മോള്‍ക്ക് ഞാനൊരു കല്യാണം ശരിയാക്കിയില്ലേ..ഒരു
ഗള്‍ഫുകാരന്‍
അതെ കല്യാണ തിയ്യതി ഉറപ്പിച്ചല്ലേ അവര്‍ മടങ്ങിയത്..മമ്മാലിയേ
അതെ മാഷേ ശരിയാണ് അവര്‍ ഇന്നലെ വിളിച്ചിരുന്നു
എന്നിട്ട്...
അവര്‍ക്ക് ഈ കല്യാണത്തിന് താല്‍പര്യമില്ലാന്ന്
എന്ത കുട്ടിയെ ഇഷ്ടായിട്ടല്ലേ തിയ്യതി ഉറപ്പിച്ചത് പിന്നെ പെട്ടെന്ന്
ഇങ്ങിനെ....അത്യാവശ്യം വിദ്യഭ്യാസമുണ്ട്...കാണാന്‍ ഭംഗിയുമുണ്ട്...പിന്നെ
ബീരാനിക്കാന്റെ കുടുംബം..നല്ലവരാണല്ലോ..
അതൊക്കെ അവര്‍ക്കറിയുന്ന കാര്യമാണ്..മാഷേ
നീ അപ്പോ കാരണം ചോദിച്ചില്ലേ ??
ചോദിച്ചു മാഷേ... അവര്‍ക്ക് ഓഫര്‍ പോരാന്ന്..പയ്യന്‍ ഗള്‍ഫിലാണ്...ഇത്ര
കിട്ടിയ മതിയാവൂല്ലാന്ന്..
പയ്യന്‍ ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്ലാണ് എന്നാണല്ലോ ബീരാന്‍
പരഞ്ഞത്...ഹഹാഹഹാ...മാനേജര്‍ ഒന്നുമല്ലല്ലോ..
അവിടെകൂടി പോയ രണ്ടായിരം റിയാല്‍ കിട്ടുമായിരിക്കും
അതിലും കൂടുതല്‍ ഇവിടെ
തെങ്ങ് കയറുന്ന അയ്യപ്പന്‍ ഉണ്ടാക്കും..
ഗള്‍ഫുക്കാരനാണെങ്കിലും ഒരു മര്യാദ വേണ്ടേ...
ബീരാനിക്ക രണ്ട് ലക്ഷവും, ഇരുപത്തഞ്ച് പവനും കൊടുക്കാമെന്ന്
പറഞ്ഞതാണല്ലോ..അത് പോരാന്നോ..ഇവനേത് ഗള്‍ഫാ...???
അന്‍പത് ലക്ഷത്തിന്റെ ഫ്ലറ്റിന് ചങ്ക് പൊട്ടി പാടുന്ന റിയാലിറ്റി ഷോ ഒന്നും
ഗള്‍ഫുക്കാര്‍ കാണറില്ലേ...അതിനേക്കാളും കഷ്ടപ്പാടാണോ അവിടെ ജോലി..
പെണ്ണ് കെട്ടി സ്ത്രീധനവും കൊടുത്ത് വിസ വാങ്ങും പിന്നെ ഗള്‍ഫില്‍ പോയി
പത്ത് കാശ് ആയാല്‍ പെണ്ണിന് നിറമില്ല...സ്വഭാവം ശരിയല്ല എന്തൊക്കെ
ഗുലുമാലാണ്
മാഷേ അതിപ്പോ നമ്മുടെ തെറ്റാണോ...??
ഗള്‍ഫുക്കാരനേ പെണ്ണ് കൊടുകൂ എന്ന് പറയുന്നവരും ഇവിടെ ഉണ്ട്.
ശരിയാ മമ്മാലി..നമ്മുടെ ആളുകളെ പറഞ്ഞാ മതി...
നാട്ടില്‍ മാന്യമായ ജോലിയുള്ളവനെയും പെണ്ണും കെട്ടിച്ച് ഗള്‍ഫിലേക്ക് തള്ളി വിടുന്ന
രക്ഷിതാക്കല്‍ ഇവിടെ ധാരാളമുണ്ട്...ഗള്‍ഫിലെ അവസ്ഥ നേരില്‍ കാണണം.
കൂട്ടുക്കാരുടെ ആടുക്കല്‍ നിന്നും കടം വാങ്ങി നാട്ടിലേക്ക് പോകുന്ന ഗള്‍ഫുക്കാരന്‍..നാട്ടില്‍ ചെന്ന അവന്റെ പത്രാസ്...
ഓ..ഗള്‍ഫുക്കാരാ...യു ആര്‍ ദ ഗ്രൈറ്റ്..
മാഷേ പണ്ടത്തെ കാലമല്ല ഇന്ന്..പെണ്ണിന് ഭംഗിയോ..വിദ്യഭ്യാസമോ..വേണമെന്നില്ല...കാശുണ്ടായാല്‍ മതി
ആരാ ഇന്ന് കുടുംബത്തിന്റെ സംഗതികള്‍ നോകുന്നത്..?
പെര്‍ഫോമന്‍സ് നന്നായാല്‍ മതി.
ബീരാനിക്കന്റെ മോളെ കാണാന്‍ വന്ന പയ്യന് നല്ലൊരു ഓഫര്‍ കിട്ടിയത്രേ...നൂറ് പവനും..ഒരു ആള്‍ട്ടോ കാറും..
അപ്പോ പറഞ്ഞിട്ട് കാര്യമില്ല വര്‍ഷങ്ങളായിട്ട് മരുഭൂമിയില്‍ പെടാപാട് പ്പെടുന്ന പ്രവാസിക്ക് ഇത് തായ്‌ലാന്റോ...തംബോലയോ അടിക്കുന്ന സന്തോഷമല്ലേ കൊടുക്കുന്നത്..
ഇവിടെ വന്ന് നോക്കണം അവന്റെ അവസ്ഥയറിയാന്‍..
വെറുതെയല്ല ആളുകള്‍ വിസ തപ്പി നടക്കുന്നത് പേരിനൊരു ഗള്‍ഫുക്കാരന്റെ ലേബല്‍ മതി പെണ്ണും , പണവും , കാറും റെഡി
പിന്നെ ജീവിതം ജിന്‍ഗ ലാലാ...
( പണ്ട് ഒരു ഗള്‍ഫുക്കാരന്‍ ആഡ്‌നോകിലാണ് പണി എന്നും പറഞ്ഞ് പെണ്ണ് കെട്ടിയത് ഓര്‍ക്കുന്നു. അഡ്‌നോക് ഗള്‍ഫിലെ വലിയ പെട്രോളിയം കബനിയാണ്..അളിയന്‍ ഗള്‍ഫില്‍ ചെന്നപ്പോഴല്ലേ അറിയുന്നത് ആട് നെ നോക്കുന്ന പണിയാണെന്ന് ആട് നോക് )

Saturday, December 15, 2007
ഗള്‍ഫിലെ (കാശ് ) മുറി വൈദ്യന്‍മാര്‍
വഴിയോരകാഴ്‌ച്ചകള്‍ - 15
മക്ക റോഡിലുണ്ടായ അപകടത്തില്‍ എന്റെ ഒരു സുഹൃത്തിനും പരിക്ക് പറ്റി എന്ന വിവരമറിഞ്ഞയുടനെ ഞാനും പെട്ടെന്ന് അങ്ങോട്ട് പുറപ്പെട്ടു. ഇടക്ക് ഫോണില്‍ ജുനൈദ് വിളിച്ചു പറഞ്ഞു ഷറഫിയയിലേക്ക് കൊണ്ട് വരുന്നുണ്ട് അവിടെ നിന്നാല്‍ മതി എന്ന്.
അല്‍പ്പ നേരത്തിന് ശേഷം ജുനൈദ് വീണ്ടും വിളിച്ച് അവര്‍ നില്‍ക്കുന്ന ക്ലീനിക്കിന്റെ പേര് പറഞ്ഞു തന്നു. നേരെ അങ്ങോട്ട് നീങ്ങി. ആളെ നേരില്‍ കണ്ടപ്പോല്‍ സമാധാനമായി.
വലിയ പേടിക്കത്തക്ക പരിക്കുകളോന്നുമില്ല. പക്ഷേ കൈമുട്ടിന് നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്ന് അവന്‍ എന്നോട് പറഞ്ഞപ്പോല്‍,
ഞാന്‍ ഡോക്‌ടറെ കണ്ട് കാര്യം സൂചിപ്പിച്ചു. അപകടത്തില്‍ കൈ എവിടെയെങ്കിലും ശക്തിയായി ഇടിച്ചതിന്റെ വേദനയാവും കുറച്ചു കഴിഞ്ഞാല്‍ മാറികോളും എന്നും പറഞ്ഞു.
എക്‌സറെ എടുത്തിരുന്നു കാര്യമായി ഒന്നുമില്ല എന്നും പറഞ്ഞ് ഡോക്‌ടര്‍ മുറിയിലേക്ക് പോയി.
എക്‌സറെ എടുത്തിരുന്നു കാര്യമായി ഒന്നുമില്ല എന്നും പറഞ്ഞ് ഡോക്‌ടര്‍ മുറിയിലേക്ക് പോയി.
അല്‍പ്പം കഴിഞ്ഞപ്പോല്‍ കൈയുടെ വേദന അവന് സഹികാന്‍ കഴിയാതെ കിടന്നു പുളയാന്‍ തുടങ്ങി. അന്നേരമാണ് ഞങ്ങല്‍ അങ്കിളെന്ന് വിളിക്കുന്ന അബുക്ക അവിടെ എത്തിയത്. പണ്ട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ കംബോണ്ടറായി ജോലി ചെയ്യ്‌ത ആളാണ് അബുക്ക. എന്തായാലും ഞാന്‍ അബുക്കായോട് കൈ വേദനയുടെ കാര്യം സൂചിപ്പിച്ചു.
അബുക്ക എക്‌സറെ എടുത്തൊന്ന് നോകി.
പടച്ചവനേ കൈമുട്ടില്‍ ഒരു പൊട്ടുണ്ടല്ലോന്ന് പറഞ്ഞു.
എന്തയിത് അബുക്ക...പൊട്ടൊന്നുമില്ലാന്നാണല്ലൊ ഡോക്‌ടര്‍ പറഞ്ഞത്...
അല്ല മനു പൊട്ടുണ്ട്..നീ വാ ഡോക്‌ടറെ ഒന്നു കണ്ട് വരാം.
എക്‌സറെയുമായി ഞാന്‍ അബുക്കയോടൊപ്പം ഡോക്‌ടറുടെ മുറിയിലേക്ക് പോയി.
അബുക്ക ഡോക്‌ടര്‍ക്ക് എക്‌സറെ കൊടുത്തിട്ട് പറഞ്ഞു അല്ല ഒരു പൊട്ട് കാണുന്നുണ്ടല്ലോ...ഇങ്ങളത് ശ്രദ്ധിച്ചില്ലേ...??
ഞാന്‍ ശരിക്ക് നോകിയതാണല്ലോ പൊട്ടൊന്നും കണ്ടില്ല അത ചെറുതായിട്ടെന്ന് ബാന്ഡേജിട്ടത്...എന്ത ഡോക്‌ടറെ നിങ്ങള് ശരിക്കൊന്ന് എക്‌സറെ നോകു..
ഡോക്‌ടര്‍ക്ക് അബുക്കാനെ അറിയാം... അത് കൊണ്ട് തന്നെ തര്‍ക്കത്തിനൊന്നും നില്‍ക്കാതെ ഡോക്‌ടര്‍ ഒരിക്കല്‍ കൂടി ആ ഫിലം ലൈറ്റ് ഹൌസിന് മുന്നില്‍ നാട്ടി വെച്ചു.
സൂക്ഷിച്ചൊന്ന് നോകി...
ഓ ശരിയാ ഒരു പൊട്ട് കാണുന്നുണ്ട്...സോറി ട്ടോ ഞാനത് ശ്രദ്ധിച്ചില്ല..
ഒരു സോറിയില്‍ നിസ്സാരമായി ആ സംഭവം ഒതുക്കി കളഞ്ഞ ഡോക്‌ടറോട് രണ്ട് പറയാന്‍ നാക്ക് തുടിച്ചു.. ഗള്‍ഫല്ലേ..
പല്ല് കൊണ്ടുള്ള വേലിയില്‍ നാക്ക് തട്ടി നിന്നു.
പിന്നെ അബുക്ക അടുത്തുണ്ട്...
അബുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അറിവില്ലത്തത് കൊണ്ടാണ്..അവരെ പറഞ്ഞിട്ടും കാര്യമില്ല. വളരെ കുറഞ്ഞ ശബളത്തിന് നാട്ടില്‍ പ്രാക്‌റ്റീസ് പോലുമില്ലാത്ത ഡോക്‌ടര്‍മാരെ തപ്പി പിടിച്ചു കൊണ്ട് വരുന്ന മാനേജ്‌മെന്റിനെ പറയണം.
ഇന്ന് ഗള്‍ഫിലെ പത്രങ്ങളില്‍ ജ്വലറി പരസ്യങ്ങളെക്കാള്‍ കൂടുതല്‍ ആശുപത്രി പരസ്യങ്ങളായിരിക്കും. മല്‍സരിക്കുകയാണിവര്‍. നാട്ടിലെങ്ങുമില്ലാത്ത പരസ്യ തന്ത്രം നാട്ടിലേക്കും പടര്‍ന്നത് ഈ ഗള്‍ഫില്‍ നിന്നാണ്. ഡോക്‌ടര്‍മാരുടെ ചിത്രങ്ങള്‍ സഹിതം....
ഈ കാര്യം പറഞ്ഞു വന്നപ്പോഴാണ് എന്റെ കൂടെ ജോലി ചെയ്യുന്ന കരുവാരകുണ്ടിലെ അലിയുടെ കാര്യം ഓര്‍മ്മ വന്നത്.
വയറിന്റെ അടിഭാഗത്തൊരു വേദന വന്നു തുടങ്ങിയപ്പോല്‍ ജിദ്ദയിലെ പ്രശസ്‌തമായ ഒരു ക്ലീനിക്കില്‍ പോയി ഡോക്‌ടറെ കണ്ടു.ഉടനെ ഒരു സ്‌കാനിങ്ങും മറ്റ് ടെസ്‌റ്റുകളും എഴുതി കൊടുത്തു.
പേടിക്കാനൊന്നുമില്ല...മൂത്രകല്ലിന്റെ വേദനയാണ്.. നന്നായി വെള്ളം കുടിച്ച മതി.. കൂടെ കുറച്ച് മരുന്നുകളും.മരുന്നും,വെള്ളവും അലിഭായ് കൂടെ കൊണ്ട് നടന്നു.
വേദനയുണ്ടോ മാറുന്നു. നോ രക്ഷ...
എന്നാ പിന്നെ മറ്റൊരു ക്ലീനിക്കിലും കൂടി പരീക്ഷണം നടത്തി കളയാം എന്ന് തീരുമാനിച്ചു. അവിടെ ചെന്നപ്പോഴും ആദ്യം സ്‌കാനിങ്ങും..മറ്റ് ടെസ്‌റ്റുകളും..
റിസല്‍ട്ട് വന്നു....
ബീജസങ്കലനം നടക്കാത്തത് കൊണ്ടുള്ള വേദനയാണ്.... അടുത്ത് നാട്ടില്‍ പോകുന്നുണ്ടോ..എന്ന് ഡോക്‌ടര്‍ അലിഭായിയോട്..ഇപ്പോ നാട്ടില്‍ നിന്നും വന്നിട്ട് 4 മാസം ആവുന്നുള്ളു.ഓ അതു ശരി...എന്തായാലും കുറച്ചു മരുന്ന് കുറിച്ചു തരാം കഴിച്ചു നോകൂ... നാട്ടിലൊന്നു പോകുന്നതായിരിക്കും നല്ലത്..
എന്തായാലും ആ മരുന്നുകള്‍ കൊണ്ടൊന്നും വേദന മറിയില്ല എന്ന് മാത്രമല്ല...
നാട്ടിലേക്ക് പോകാന്‍ തയ്യറാവുകയും ചെയ്യ്‌തു. കബനിയില്‍ എല്ലാവര്‍ക്കും അലിഭായുടെ രോഗ വിവരം അറിയാവുന്നത് കൊണ്ട് ലീവ് പെട്ടെന്ന് തരപ്പെട്ടു. അങ്ങിനെ അലിഭായ് വേദനയുമായി നാട്ടിലേക്ക്...
ഇപ്പോ അലിഭായ് ജിദ്ദയിലുണ്ട്....തിരിച്ചു വന്നപ്പോല്‍ ഞാന്‍ രോഗവിവരം അന്വേഷിച്ചു...
അലിഭായ് ചിരിച്ചു കൊണ്ട് പറഞ്ഞ മറുപ്പടി ഇങ്ങിനെ...
അപ്രന്റീസായിരുന്നു...വീടിനടുത്തുള്ള ഒരു ഹെഡ് നേഴ്‌സാണത്രെ പറഞ്ഞത്...ഹോസ്‌പ്പിറ്റലില്‍ പോയി ഒരു ചെറിയ ഓപ്പറേഷന്‍ , ഡോക്‌ടര്‍ അലിഭായിയോട് ദേഷ്യപെട്ടുവെന്ന് പറഞ്ഞു..എന്താ വരാന്‍ താമസിച്ചത് മുഴ പഴുത്തിരുന്നു എന്ന്...
ഭാഗ്യമല്ലാതെ എന്തു പറയാന്‍...നാട്ടില്‍ നല്ല സമയത്ത് എത്തിയത് കൊണ്ട് വേദനയും മാറി...മൂത്രക്കല്ലാണെന്നും പറഞ്ഞ് ഇവിടെയിരുന്നിരുന്നെങ്കില്‍..സംഗതിയുടെ ഗതി മാറിയേനെ.
ഇത്തരം അനുഭവങ്ങള്‍ ഒട്ടനവധി ഇവിടുത്തെ പ്രവാസികള്‍ക്ക് പറയാനുണ്ട്. ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റല്ല രോഗം നിര്‍ണ്ണയിക്കുന്നത് മറിച്ച് പ്രാക്‌ടിക്കല്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല..
ഗള്‍ഫില്‍ നല്ല ഡോക്‌ടര്‍മാരില്ലെന്നല്ല ഇതിനര്‍ത്ഥം... പ്രാക്‌ടീസ് കുറഞ്ഞവരാണധികവും എന്ന് മാത്രം.
എന്തായാലും കാശ് കൊടുക്കണം അപ്പോ നല്ല ഡോക്‌ടറെ തന്നെ കാണുന്നതല്ലേ നല്ലത്
ഇവിടുത്തെ ഡോക്‌ടര്‍മാര്‍ക്ക് അടിയുടെ കുറവല്ല ....പ്രാക്‌ടീസിന്റെ കുറവ്...അതാ.
പണ്ട് എന്റെ ഓര്‍മ്മയില്‍ വൈദ്യശാലകള്‍ പൊടിപിടിച്ച് കിടക്കുന്ന ഒരു ആയിരം തുമ്മി വില്‍ക്കുന്ന കട...പക്ഷേ അതിന്റെ മഹത്വം അങ്ങ് ദൂരെ വിദേശങ്ങളില്ലാണെന്ന് നാമറിയുന്നുവോ...
നന്‍മകള്‍ നേരുന്നു
Tuesday, December 11, 2007
ഉത്തരം പറയൂ സമ്മാനങ്ങള്‍ നേടൂ
രസകരങ്ങളായ ചില സംശയങ്ങള്‍ താഴെ...കൊടുത്തിരിക്കുന്നു
നിങ്ങളുടെ ഉത്തരങ്ങള്‍ ഇവിടെ എഴുതുകയോ,
അല്ലെങ്കില്‍ എസ്.എം.എസ് . ആയോ എഴുതി അറിയിക്കുക.
അധികം ശരിയുത്തരം നല്‍ക്കുന്നവര്‍ക്ക് ഇത് പോലത്തെ ചോദ്യങ്ങളിനിയും അയച്ചു തരാം....
1, ഡോഗ് ഫുഡ് ഉണ്ടക്കുന്നവര്‍ ആരെ കൊണ്ടാണ് രുച്ചി നോക്കുന്നത്..??
2, വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് , വിമാനം കത്തി ചാമ്പലായാലും നശിക്കിലെന്നിരിക്കെ എന്ത് കൊണ്ട് ബ്ലാക്ക് ബോക്‌സ് പോലെ വിമാനവും ഉണ്ടാക്കാത്തത്..??
3, ആരാണ് കോപ്പി റൈറ്റ് എന്ന ചിഹ്‌നം കോപ്പി റൈറ്റ്
ചെയ്യ്‌തത്..??
4, വെള്ളത്തിനടിയില്‍ കരയാന്‍ സാധിക്കുമോ...??
5, എന്ത് കൊണ്ടാണ് ആളുകല്‍ പറയുന്നത് പട്ടിയെ പോലെ ജോലി ചെയ്യുന്നു എന്ന് ,
പട്ടി എപ്പോഴും ഇരിക്കുബോല്‍...??
6, എന്ത് കൊണ്ട് കാല്‍കുലേറ്ററിലെ അക്കങ്ങള്‍ ഫോണിലെ അക്കങ്ങള്‍ക്ക് നേരെ വിപരീതമായിരിക്കുന്നത്...??
7, മല്‍സ്യങ്ങള്‍ക്ക് ദാഹിക്കുമോ...??
8, പക്ഷികള്‍ മരകൊമ്പിലിരുന്നു ഉറങ്ങുബോല്‍ എന്ത് കൊണ്ട് താഴേക്ക് വീഴുന്നില്ല...??
9, കോണ്‍ ഓയില്‍ കോണ്‍ കൊണ്ട് ഉണ്ടാക്കുന്നു , വെജിറ്റബില്‍ ഓയില്‍ വെജിറ്റബില്‍ കൊണ്ട് ഉണ്ടാക്കുന്നു , അപ്പോ ബേബി ഓയില്‍ എന്ത് കൊണ്ടാണ് ഉണ്ടാക്കുന്നത്...??
10, മദ്യപ്പിച്ച് വാഹമോടിച്ചാല്‍ ശിക്ഷ ലഭിക്കും , എങ്കില്‍ എന്തിനാണ് ബാറുകള്‍ക്ക് മുന്നില്‍ പാര്‍ക്കിങ്ങ് അനുവദിക്കുന്നത്...??
11, അല്ല വെള്ളത്തിനടിയിലിരുന്ന് ബലൂണ്‍ ഊതി വീര്‍പ്പിക്കാന്‍ കഴിയുമോ....??
മനുഷ്യനെ വട്ടു പിടിപ്പിക്കാനായിട്ട് ഓരോ ചോദ്യങ്ങളെ.....ഇവന്‍മാര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ??
ഇത്... ചോദ്യമല്ലാ ട്ടോ.....

Subscribe to:
Posts (Atom)