നാടകം ആരംഭിക്കുന്നു.............
നിശ്ശബ്ദരായി ഇരിക്കുക...കര്‍ട്ടന്‍ പൊങ്ങുന്നു.
നിശ്ശബ്ദരായി ഇരിക്കുക...കര്‍ട്ടന്‍ പൊങ്ങുന്നു.
രംഗം : ഒന്ന്
കോഴിക്കോട് മാവൂര്‍ ബസ്സ് സ്റ്റാന്റ്. സമയം അഞ്ചുമണി...നല്ല തിരക്കുള്ള സമയം. നിലംബൂര്‍ വഴികടവിലേക്ക് ബസ്സും കാത്തു നില്‍ക്കുന്ന ഒരമ്മയും , മകളും ,
അവര്‍കരികിലായി ...സുന്ദരനും..സുമുഖനുമായ ഒരു നീണ്ടതലമുടികാരന്‍..ഇടക്കിടക്ക് അടുത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയെ നോകുന്നു. അവരതത്ര കാര്യമാകിയില്ല. ചെറുപ്പകാരന്‍ പതിയെ പതിയെ അവരുടെയടുത്തേക്ക് അടുക്കുകയാണ്.
രംഗം : രണ്ട്
എന്താഡോ...അല്‍പമൊന്ന് മാറി നിന്നൂടേ..?? അമ്മ പ്രതികരിച്ചു.ചെറുപ്പകാരനുണ്ടോ കേക്കുന്നു...അവന്‍ വീണ്ടും പെണ്‍കുട്ടിയുടെ അടുത്തേക്ക് അടുക്കുകയാണ്....ഇപ്പോ പരിസരത്തുള്ള ആളുകളും ശ്രദ്ധിക്കാന്‍ തുടങ്ങി.
ഒരു ചെറു ചിരിയോടെ ആ ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ചെടുത്തു....നടന്നകലുന്നു.
രംഗം : മൂന്ന്
അമ്മയും..മകളും..ചുറ്റിലും കൂടിയവരെല്ലാം അന്തം വിട്ട് നില്‍ക്കുന്നു..അല്ല എന്താപ്പോയിത് കഥ...?
പട്ടാപകലും പിടിച്ചു പറി തുടങ്ങിയൊ..?ദാ പോലീസുക്കാരന്‍ കാര്യം പറയൂ....
ആ സമയംകൂട്ടത്തിലൊരുവന്‍...അമ്മക്കരികിലേക്ക് വന്ന് കാതില്‍ പറഞ്ഞു...ചേച്ചി ഇത് ആ ടീവിക്കാരുടെ പരിപാടിയാണ്...കാര്യമാക്കണ്ട.
ഇത് കേട്ടതും അമ്മയുടെ കണ്ണുകള്‍ പരിസരം വീക്ഷിച്ചു...അയ്യോ..ദേ തൊട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇന്നോവായില്‍ ക്യമറയും പിടിച്ചൊരാള്‍ നില്‍ക്കുന്നു...ഓഹ് മനുഷ്യന്‍ പേടിച്ചു പോയി...
അമ്മ മകളോട് കാര്യം പറയുന്നു..മകള്‍ പുഞ്ചിരിച്ചു നിന്നു...ഹഹാഹഹാ..അയ്യോ ഇനിയിപ്പൊ..ടീവിയില്‍ എല്ലാരും കാണില്ലേ....
രംഗം : നാല്
കാര്യമറിഞ്ഞവര്‍.... ഒന്നുകൂടി ശ്വാസം പിടിച്ച് മുന്നിലേക്ക് തള്ളി നിന്നു.... ഇനിയൊരവസരം കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ പല സ്ത്രീകളും സാരികടിയിലൊളിചിരുന്ന മാലയെ ആരും കാണാതെ മെല്ലെ പുറത്തേക്ക് എടുത്തിട്ടു.
വന്നാല്‍ ഒരു മുഖം..എന്ന ഭാവത്തോടെ സ്റ്റാന്റിലെ പോലീസുകാരനും അവിടം ചുറ്റി നിന്നു.
മാല കൊണ്ട് പോയ ചെറുപ്പക്കാരനെയും വഹിച്ച് വണ്ടി ഒന്ന് രണ്ട് തവണ സ്റ്റാന്റിനെ വലയം വെച്ചു....
മാല കൊണ്ട് പോയ ചെറുപ്പക്കാരനെയും വഹിച്ച് വണ്ടി ഒന്ന് രണ്ട് തവണ സ്റ്റാന്റിനെ വലയം വെച്ചു....
ടീവിയില്‍ ഈ സംഭവം വരുന്ന കാര്യമോര്‍ത്ത് അമ്മയും..മകളും മുഖാമുഖം നോകി ചിരിക്കുന്നു...
രംഗം : അഞ്ച്
സമയം ഓടി പോയി....
ഇപ്പോ ഇവിടെ ആള്‍കൂട്ടമില്ല ക്യമറയില്ല.......വണ്ടിയില്ല...ചെറുപ്പക്കാരനില്ല...
ഒന്നു കൂടി ഇല്ല........... എന്താത്..??
മാലയുമില്ല.........
പേപ്പറില്‍ അമ്മയും മകളും ഇളഭ്യരായി നിന്നു പറയുന്ന ' മാല ' നാടകത്തിന്റെ തിരക്കഥ എഴുതുകയാണ് പോലീസുക്കാരന്‍...
അയാല്‍ നാടകമെഴുതുകയാണ്...ഇവിടെ ഞാനും
നന്‍മകള്‍ നേരുന്നു




