Wednesday, January 9, 2008

ഹലോ ഡോക്‌ടര്‍ - വഴിയോരക്കാഴ്ചകള്‍ 17

ഹലോ ഡോക്‌ടറോട്‌ ചോദിക്കാം എന്ന പ്രോഗ്രമല്ലേ...??
അതേ....അരാണ്‌ സംസാരിക്കുന്നത്‌..??

ഞാന്‍ ഡിക്രൂസ്‌...എവിടുന്നാണ്‌ വിളിക്കുന്നത്‌..??
കോട്ടയത്ത്‌ നിന്ന..
അയ്യോ നിന്നാണോ വിളിക്കുന്നത്‌...അവിടെ ഇരുന്ന്‌ വിളിച്ചൂടെ
ഓഹ്‌ തമാശക്കാരിയാണല്ലോ...
ഹലോ ഡിക്രൂസ്‌ കേള്‍ക്കാമോ...
കേള്‍ക്കാമോ എന്ന്‌ ചോദിക്കുന്നത്‌ കേള്‍ക്കാം
എങ്കില്‍ ഡോക്‌ടറോട്‌ സംസാരിച്ചോളൂ...
ഹലോ ഡോക്‌ടര്‍...സുഖാണോ...
അതേ ഡിക്രൂസ്‌..പറയൂ
ഡോക്‌ടര്‍ കഴിഞ്ഞ ആഴ്‌ച്ച ഞാന്‍ വിളിച്ചിരുന്നു ഓര്‍മ്മയുണ്ടോ....

അന്ന്‌ തക്കാളി പനിക്ക്‌ കൊടുക്കേണ്ട മരുന്നിനെ കുറിച്ചറിയാന്‍..

അതെ ഓര്‍ക്കുന്നു ഡിക്രൂസ്‌..ഇപ്പോ എങ്ങിനെയുണ്ട്‌..??
ഇപ്പോ കുറവുണ്ട്‌... പിന്നെ ഡോക്‌ടര്‍ ഇപ്പോ ഒരു പുതിയ പനി വന്നിട്ടുണ്ടല്ലോ...

തൊട്ടാവാടി എന്നും പറഞ്ഞ്‌ അതിന്‌ എന്ത്‌ തരം മരുന്ന കൊടുക്കേണ്ടത്‌ ??

അയ്യോ ഇതാര്‍ക്ക ഇപ്പോ തൊട്ടാവാടി പിടിപ്പെട്ടത്‌..
കഴിഞ്ഞയാഴ്‌ച്ചയല്ലേ ചികന്‍ഗുനിയ പിടിച്ചെന്ന്‌ പറഞ്ഞ്‌ ഡിക്രൂസ്‌ വിളിച്ചത്‌ ,
അന്ന്‌ കഴിക്കേണ്ട മരുന്നുകളുടെ പേരൊക്കെ പറഞ്ഞു തന്നതല്ലേ

അതെ ഡോക്‌ടര്‍ ആ മരുന്നുകള്‍ ഇപ്പോ ധൈര്യമായി കൊടുക്കുന്നുണ്ട്‌...
ഇത്‌ വരെ പ്രശ്‌നമൊന്നുമുണ്ടായിട്ടില്ല..ഇപ്പോ തൊട്ടാവാടിയുടെ സീസണല്ലേ
അതറിയാണാണ്‌ വിളിച്ചത്‌..

അപ്പോ വീട്ടിലുള്ള എല്ലാരും അസുഖക്കാരാണോ ഡിക്രൂസ്‌

അല്ല ഡോക്‌ടര്‍ ഇവിടെ വീട്ടില്‍ ഇരുന്ന്‌ തപാലിലൂടെ ഡോക്‌ടറാവാനുള്ള
കോഴ്‌സ്‌ പഠിക്കുവാണ്‌... തരകേടില്ലാതെ രോഗികളും വരുന്നുണ്ട്‌...
ഡോക്‌ടറുടെ നിര്‍ദേശം കിട്ടിയിട്ടു വേണം തൊട്ടാവാടിക്ക്‌ മരുന്ന്‌ കുറിച്ച്‌ കൊടുക്കാന്‍..

ഹലോ ഡിക്രൂസ്‌ തങ്കളുടെ അഡ്രസ്സ്‌ പറയൂ..
ആ വേല മനസ്സിലിരിക്കട്ടെ ഡിക്രൂസ്‌ ആരാ മോന്‍.....

‍ഹലോ ഡിക്രൂസ്‌ ഹലോ...ഹലോ...

ഡിക്രൂസുണ്ടോ കേള്‍ക്കുന്നു........നാളെ സ്റ്റീഫനായിട്ടായിരിക്കും ഡിക്രൂസ്‌ വിളിക്കുക.......
ഡിക്രൂസിനെ പോലെയുള്ളവര്‍ നിസ്സാരക്കാരല്ല ..ചേരയുടെ നാട്ടില്‍ ചെന്നാല്‍

നടുകഷ്‌ണം തിന്നണമെന്ന്‌ കേട്ടിട്ടില്ലേ...അവരും അതാണ്‌ ചെയ്യുന്നത്‌......
ഇവരെ സംരക്ഷിക്കാന്‍ സമൂഹത്തിലെ ഉന്നതര്‍ കൂടെയുണ്ടു

പക്ഷേ കൊഴിഞ്ഞു വീഴുന്ന ജീവന്‌ ആരാണ്‌ ഉത്തരം നല്‍ക്കുക...??
വ്യാജ ഡോക്‌ടര്‍മാരുടെ അറിവില്ലായ്യ്‌മയില്‍ ജീവന്‍ പൊലിഞ്ഞ

എത്ര എത്ര കദനകഥകള്‍ നമ്മുക്ക്‌ ചുറ്റിലും...

അനുഭവം: ഓപ്പറേഷന്‍ കഴിഞ്ഞ്‌ വന്ന അമ്മാവന്‌ കലശലായ വയറ്‌ വേദന..വീണ്ടും ആശുപത്രിയിലേക്ക്‌..വീണ്ടുമൊരു ഓപ്പറേഷന്‍...ഇപ്പോ വേദന മാറി.പരിച്ചയമുള്ള അവിടുത്തെ നേഴ്‌സ്‌ പറഞ്ഞത്‌ കേട്ട്‌ അന്തം വിട്ടിരുന്നു പോയി........പഞ്ഞിയുടെ (കോട്ടണ്‍ ) ഒരു കെട്ട്‌ വയറിനകത്ത്‌ മറന്നു വെച്ചതാണത്രേ വേദനക്ക്‌ കാരണം.
തിരിച്ചു നല്‍ക്കാനാവാത്ത ജീവന്‍ വെച്ചുള്ള കളികള്‍ വേണോ വ്യാജ പൂജ്യ ഡോക്‌ടര്‍മാരേ..........???


നന്‍മകള്‍ നേരുന്നു

15 comments:

മന്‍സുര്‍ said...

ഒരു പാട്‌ കണ്ടും..കേട്ടും അറിഞ്ഞിരിക്കുന്നു ഇത്തരം വ്യജഡോക്‌ടര്‍മാരുടെ കഥകള്‍...
ആരോട്‌ പറയാന്‍ ..ആര്‌ കേള്‍ക്കാന്‍
കേട്ടറിഞ്ഞതും..കണ്ടറിഞ്ഞതും പറയാനില്ലേ....പറയൂ കേള്‍ക്കട്ടെ

നന്‍മകള്‍ നേരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ നാട്ടില്‍ പോയാലും അപ്പോള്‍ ജീവിയ്ക്കാം ഹഹ എന്നാ പിന്നെ ഇപ്പൊ വരാം ഠൊ.. തേങ്ങാ ഉടച്ചില്ലാന്ന് വേണ്ടാ.. ബാക്കി വന്നിട്ട്

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മൊ എന്നെയങ്ങ് കൊല്ലു മച്ചൂ.. കൈനോട്ടം കഴിഞ്ഞ് ഇടികിട്ടുമെന്നുറപ്പായപ്പോള്‍ അത് നിര്‍ത്തി കശണ്ടിക്കുള്ള മരുനു കച്ചോടം തുടങ്ങി അവിടുന്നു ഇടികിട്ടിയപ്പോള്‍ ദാണ്ടെ വ്യാജഡോക്ടര്‍ ആയി ഹഹഹ ചുരുക്കം പറഞ്ഞാല്‍ ഇടി പലവഴിയ്ക്ക് വരുന്നുണ്ടെന്ന് സാരം..ഹഹഹ
[തിരിച്ചു നല്‍ക്കാനാവാത്ത ജീവന്‍ വെച്ചുള്ള കളികള്‍ വേണോ വ്യാജ പൂജ്യ ഡോക്‌ടര്‍മാരേ]
എന്നാ പിന്നെ ഞാന്‍ അങ്ങോട്ട് നീങ്ങട്ടെ അടുത്ത ഇടികിട്ടാറാകുമ്പ്ല് വരാം ..ഹഹഹ.

നാടോടി said...

നന്നായിരിക്കുന്നു
നന്മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

നല്ല ഡോക്ടര്‍മാര്‍ തുന്നിക്കെട്ടിയ എന്റെ ഒരു മുറിവില്‍ നിന്നും ഒരു മാസത്തിനു ശേഷം ഒരു ചില്ലുകക്ഷണം പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്. അപ്പൊ പിന്നെ വ്യാജന്മാരുടെ കാര്യം പറയാനുണ്ടോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വ്യാജപൂജ്യ ഡോക്റ്റര്‍മാര്‍ക്കിടയില്‍ നട്ടം തിരിയുന്നവരേ, രോഗം വരാതെ സൂക്ഷിക്കുക.

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

നര്‍‌മ്മത്തില്‍‌ പൊതിഞ്ഞ് ഒരു വലിയ സത്യത്തെ അവതരിപ്പിച്ചിരിയ്ക്കുന്നു.

വ്യാജന്‍‌മാരെ എല്ലാ മേഖലകളിലും സൂക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.


നല്ല പോസ്റ്റ്.
:)

G.MANU said...

vyaajam sarvam...
:)

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ സജീ...
നന്ദി
നാടോടി....നന്ദി

വാല്‍മീകി...അതും സത്യമാണ്‌....മനുജീ പറഞ്ഞ പോലെ എങ്ങും വ്യാജം

പ്രിയ...നന്ദി

ശ്രീ....നന്ദി

മനുജീ...നന്ദി

തിരക്കുകള്‍ക്കിടയില്‍...ഒരിത്തിരി നേരം ഇവിടെ ചിലവഴിച്ച്‌ അഭിപ്രായങ്ങള്‍ അറിയിച്ച കൂട്ടുക്കാര്‍ക്ക്‌...നന്ദി

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

യാഥാര്‍ത്ഥ്യത്തെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചത് കൂടുതല്‍ രസകരമാക്കി...

ആശംസകളോടെ...

ഹരിശ്രീ

മാണിക്യം said...

മന്‍സൂര്‍ പറഞ്ഞതില്‍ അതിശയോക്തി ഇല്ലാ,
വ്യാജന്മാര്‍ ശിക്ഷാര്‍ഹര്‍ തന്നെ!

6 മാസം കോമയില്‍ കിടന്നു പിന്നെ സുഖമാ‍യി വീട്ടിലേക്ക് പോണ വഴി റോഡ് ആക്സിഡന്റില്‍
ആള്‍ മരിച്ചു
കൊഴിഞ്ഞു വീഴാന്‍ ഓരോ കാരണങ്ങള്‍ ..
അരി എത്തി എന്ന് കരുതിയാല്‍ മതി....
പുതുവത്സരാശംസകള്‍ ....

പ്രയാസി said...

ഡോക്ടര്‍മാരില്‍ മാത്രമല്ല വ്യാജന്മാര്‍..:)

ഏ.ആര്‍. നജീം said...

മരുന്നു കടയില്‍ നിന്നും എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നു വാങ്ങി വച്ച് ഓരോ രോഗങ്ങള്‍ക്കും അതാത് മരുന്നുകള്‍ ഏതൊക്കെയോ പച്ചിലയില്‍ അരച്ചു കൊടുത്ത് അസുഖം ഭേദമാക്കി പണക്കാരനായ ഒരു കഥാപാത്രമായി ഏതോ സിനിമയില്‍ വരുന്ന ജഗതിയേ ഓര്‍ത്തുപോയീ.. :)

അലി said...

എന്നാലും എന്റെ ഡിക്രൂ....!

വ്യാജ ബ്ലോഗര്‍മാര്‍..
വ്യാ‍ജ കമന്റര്‍മാര്‍..
വ്യാജ ഡോക്ടര്‍മാര്‍..
എല്ലായിടത്തും വ്യാജന്‍‌മാര്‍!

പണത്തിനും പേരിനും വ്യാജന്മാരാകുന്നതില്‍ ഏറ്റവും അപകടകാ‍രികള്‍ വ്യാ‍ജ ഡോക്ടര്‍മാര്‍തന്നെ. അവര്‍ കളിക്കുന്നതു മനുഷ്യരുടെ ജീവനും ജീവിതവും കൊണ്ടാണ്.

വ്യാജന്മാരില്‍നിന്നും നമ്മളെന്നു രക്ഷപെടും?

നിരക്ഷരൻ said...

പണ്ടൊരു കക്ഷിയുടെ വയറ്റില്‍ നിന്നും ഓപ്പറേഷനുശേഷം അകത്തുപെട്ടുപോയ ഒരു കത്രിക പുറത്തെടുത്തിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. പ്രിയ പറഞ്ഞത് പോലെ രോഗം വരാതെ സൂക്ഷിക്കൂ.അതേയുള്ളൂ രക്ഷപ്പെടാന്‍ ഏക മാര്‍ഗ്ഗം.