Tuesday, January 1, 2008

ഗള്‍ഫ്‌ സ്റ്റാര്‍ ബ്യൂറോ - വഴിയോരക്കാഴ്ചകള്‍ 16

കണാരേട്ടന്റെ ചായകടയില്‍ പത്രം വായിച്ചിരിക്കുകയായിരുന്നു കരീം മാഷ്‌ .
അപ്പോഴാണ്‌ ബ്രോക്കര്‍ മമ്മാലി കയറി ചെന്നത്‌. പത്രത്തില്‍ നിന്നും മാഷ്‌
കണ്ണുകള്‍ മമ്മാലിയിലേക്ക്‌ സെന്റ്‌ ചെയ്യ്‌തു,


മമ്മാലിയേ എന്തുണ്ട്‌ വിശേഷം..??

സുഖാണ്‌ മാഷേ

എങ്ങിനെ പോണു നിന്റെ കൂട്ടി യോജിപ്പിക്കല്‍സ്സ്‌..??
നാട്ടില്‌ ആണ്ണും,പെണ്ണും..ധാരാളം ഉള്ളത്‌ കൊണ്ട്‌ തരകേടില്ല. പക്ഷേ ഇപ്പോ
ഇന്റര്‍ നെറ്റ്‌ വന്നപ്പോ കല്യാണം കഴിഞ്ഞു പോക്കുന്നത്‌ പോലും
നമ്മളറിയുന്നില്ല...


പിന്നെ മാഷേ ഒരു കാര്യം പറയാനുണ്ട്‌...എന്താ മമ്മാലിയേ..
നമ്മുടെ ബീരാനിക്കാന്റെ മോള്‍ക്ക്‌ ഞാനൊരു കല്യാണം ശരിയാക്കിയില്ലേ..ഒരു
ഗള്‍ഫുകാരന്‍


അതെ കല്യാണ തിയ്യതി ഉറപ്പിച്ചല്ലേ അവര്‍ മടങ്ങിയത്‌..മമ്മാലിയേ

അതെ മാഷേ ശരിയാണ്‌ അവര്‍ ഇന്നലെ വിളിച്ചിരുന്നു
എന്നിട്ട്‌...

അവര്‍ക്ക്‌ ഈ കല്യാണത്തിന്‌ താല്‍പര്യമില്ലാന്ന്‌


എന്ത കുട്ടിയെ ഇഷ്ടായിട്ടല്ലേ തിയ്യതി ഉറപ്പിച്ചത്‌ പിന്നെ പെട്ടെന്ന്‌
ഇങ്ങിനെ....അത്യാവശ്യം വിദ്യഭ്യാസമുണ്ട്‌...കാണാന്‍ ഭംഗിയുമുണ്ട്‌...പിന്നെ
ബീരാനിക്കാന്റെ കുടുംബം..നല്ലവരാണല്ലോ..


അതൊക്കെ അവര്‍ക്കറിയുന്ന കാര്യമാണ്‌..മാഷേ

നീ അപ്പോ കാരണം ചോദിച്ചില്ലേ ??

ചോദിച്ചു മാഷേ... അവര്‍ക്ക്‌ ഓഫര്‍ പോരാന്ന്‌..പയ്യന്‍ ഗള്‍ഫിലാണ്‌...ഇത്ര
കിട്ടിയ മതിയാവൂല്ലാന്ന്‌..


പയ്യന്‍ ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്ലാണ്‌ എന്നാണല്ലോ ബീരാന്‍
പരഞ്ഞത്‌...ഹഹാഹഹാ...മാനേജര്‍ ഒന്നുമല്ലല്ലോ..

അവിടെകൂടി പോയ രണ്ടായിരം റിയാല്‍ കിട്ടുമായിരിക്കും
അതിലും കൂടുതല്‍ ഇവിടെ
തെങ്ങ്‌ കയറുന്ന അയ്യപ്പന്‍ ഉണ്ടാക്കും..


ഗള്‍ഫുക്കാരനാണെങ്കിലും ഒരു മര്യാദ വേണ്ടേ...
ബീരാനിക്ക രണ്ട്‌ ലക്ഷവും, ഇരുപത്തഞ്ച്‌ പവനും കൊടുക്കാമെന്ന്‌
പറഞ്ഞതാണല്ലോ..അത്‌ പോരാന്നോ..ഇവനേത്‌ ഗള്‍ഫാ...???


അന്‍പത്‌ ലക്ഷത്തിന്റെ ഫ്ലറ്റിന്‌ ചങ്ക്‌ പൊട്ടി പാടുന്ന റിയാലിറ്റി ഷോ ഒന്നും
ഗള്‍ഫുക്കാര്‍ കാണറില്ലേ...അതിനേക്കാളും കഷ്ടപ്പാടാണോ അവിടെ ജോലി..

പെണ്ണ്‌ കെട്ടി സ്ത്രീധനവും കൊടുത്ത്‌ വിസ വാങ്ങും പിന്നെ ഗള്‍ഫില്‍ പോയി
പത്ത്‌ കാശ്‌ ആയാല്‍ പെണ്ണിന്‌ നിറമില്ല...സ്വഭാവം ശരിയല്ല എന്തൊക്കെ
ഗുലുമാലാണ്‌


മാഷേ അതിപ്പോ നമ്മുടെ തെറ്റാണോ...??

ഗള്‍ഫുക്കാരനേ പെണ്ണ്‌ കൊടുകൂ എന്ന്‌ പറയുന്നവരും ഇവിടെ ഉണ്ട്‌.

ശരിയാ മമ്മാലി..നമ്മുടെ ആളുകളെ പറഞ്ഞാ മതി...

നാട്ടില്‍ മാന്യമായ ജോലിയുള്ളവനെയും പെണ്ണും കെട്ടിച്ച്‌ ഗള്‍ഫിലേക്ക്‌ തള്ളി വിടുന്ന
രക്ഷിതാക്കല്‍ ഇവിടെ ധാരാളമുണ്ട്‌...ഗള്‍ഫിലെ അവസ്ഥ നേരില്‍ കാണണം.
കൂട്ടുക്കാരുടെ ആടുക്കല്‍ നിന്നും കടം വാങ്ങി നാട്ടിലേക്ക്‌ പോകുന്ന ഗള്‍ഫുക്കാരന്‍..നാട്ടില്‍ ചെന്ന അവന്റെ പത്രാസ്‌...


ഓ..ഗള്‍ഫുക്കാരാ...യു ആര്‍ ദ ഗ്രൈറ്റ്‌..

മാഷേ പണ്ടത്തെ കാലമല്ല ഇന്ന്‌..പെണ്ണിന്‌ ഭംഗിയോ..വിദ്യഭ്യാസമോ..വേണമെന്നില്ല...കാശുണ്ടായാല്‍ മതി
ആരാ ഇന്ന്‌ കുടുംബത്തിന്റെ സംഗതികള്‍ നോകുന്നത്‌..?
പെര്‍ഫോമന്‍സ്‌ നന്നായാല്‍ മതി.

ബീരാനിക്കന്റെ മോളെ കാണാന്‍ വന്ന പയ്യന്‌ നല്ലൊരു ഓഫര്‍ കിട്ടിയത്രേ...നൂറ്‌ പവനും..ഒരു ആള്‍ട്ടോ കാറും..

അപ്പോ പറഞ്ഞിട്ട്‌ കാര്യമില്ല വര്‍ഷങ്ങളായിട്ട്‌ മരുഭൂമിയില്‍ പെടാപാട്‌ പ്പെടുന്ന പ്രവാസിക്ക്‌ ഇത്‌ തായ്‌ലാന്റോ...തംബോലയോ അടിക്കുന്ന സന്തോഷമല്ലേ കൊടുക്കുന്നത്‌..
ഇവിടെ വന്ന്‌ നോക്കണം അവന്റെ അവസ്ഥയറിയാന്‍..

വെറുതെയല്ല ആളുകള്‍ വിസ തപ്പി നടക്കുന്നത്‌ പേരിനൊരു ഗള്‍ഫുക്കാരന്റെ ലേബല്‍ മതി പെണ്ണും , പണവും , കാറും റെഡി

പിന്നെ ജീവിതം ജിന്‍ഗ ലാലാ...


( പണ്ട്‌ ഒരു ഗള്‍ഫുക്കാരന്‍ ആഡ്‌നോകിലാണ്‌ പണി എന്നും പറഞ്ഞ്‌ പെണ്ണ്‌ കെട്ടിയത്‌ ഓര്‍ക്കുന്നു. അഡ്‌നോക്‌ ഗള്‍ഫിലെ വലിയ പെട്രോളിയം കബനിയാണ്‌..അളിയന്‍ ഗള്‍ഫില്‍ ചെന്നപ്പോഴല്ലേ അറിയുന്നത്‌ ആട് നെ നോക്കുന്ന പണിയാണെന്ന്‌ ആട്‌ നോക്‌ )


നന്‍മകള്‍ നേരുന്നു

20 comments:

അച്ചു said...

അങ്ങിനെയും ഒരു ലോകം....എല്ലാവര്‍ക്കും അവരുടെ ജീവിതം ആണ് പ്രധാനം....

Sherlock said...

മന്‍സൂര്‍ ഭായിക്കുള്ള തേങ്ങ എന്റെ വഹ..

ഠേ.....

കാര്യമെല്ലാം ശരിതന്നെ...വേറോരു കൂട്ടര്‍ കൂടിയുണ്ട്..കല്യാണപ്രായമാകുമ്പോള്‍ എങ്ങനെയും വിസയൊപ്പിച്ച് ഗള്‍ഫിലേക്കു പോകും..ഗള്‍ഫുകാരാനാനും പറഞ്ഞ് കല്യാണം നടത്തും..വീണ്ടും ഗള്‍ഫീ പോയി രണ്ടുമാസം കഴിഞ്ഞ് വന്നു നാട്ടില്‍ സ്ത്രീധനവും കൊണ്ട് എന്തെങ്കിലും തരികിടയുമായി ജിവിക്കും..:)


പിന്നെ ആ അവസാനം കൊടുത്ത വരി കൊള്ളാട്ടോ..
ആട്നോക്കേ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗള്‍ഫാണേലും എന്താണേലും നല്ലോണം പണിയടൂക്കണം...

നല്ല രസം വായന...

ആശംസകള്‍

ദിലീപ് വിശ്വനാഥ് said...

ഇതു പരമാര്‍ത്ഥം. ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്.
പക്ഷേ ഇപ്പോള്‍ ഗള്‍ഫുകാര്‍ക്ക് അത്ര മാര്‍ക്കറ്റ് ഇല്ല എന്നാണല്ലോ കേട്ടത്.

ഹരിശ്രീ said...

ഓ..ഗള്‍ഫുക്കാരാ...യു ആര്‍ ദ ഗ്രൈറ്റ്‌..
മന്‍സൂര്‍ ഭായ്,

നല്ല പോസ്റ്റ്.

പുതുവത്സരാശംസകള്‍...

ശ്രീ said...

ഭായ്...

:)

SABU PRAYAR ~ സാബു പ്രയാര്‍ said...

മന്‍സൂറിക്കാ
ഗള്‍ഫുകാര്‍ക്ക് പെണ്ണു കിട്ടാന്‍ എളുപ്പമാണെന്ന് മാത്രം പറയരുത്. ഗള്‍ഫ്കാരനായതു കൊണ്ട് നാലഞ്ച് വര്‍ഷം പുരനിറഞ്ഞു നിന്ന ശേഷമാ എനിക്കൊരു പെണ്ണ് ഒത്തു കിട്ടിയത്...

---------------------
മ്മടെ സൌദീലെ ബ്ലോഗന്മാര്‍ക്ക് ഒരു യൂണിയനുണ്ടാക്കിയാലോ.. ആരൊക്കെയാ ഇപ്പം ഇവിടെയുള്ളതെന്ന് അറിയുമോ..? എന്റെ മെയില്‍ ഇതാണ് prayars@gmail.com

ക്രിസ്‌വിന്‍ said...

:)

അലി said...

ആഡ്നോകിലാണു ജോലിയെങ്കിലും ഗള്‍ഫന്‍ നാട്ടിലെത്തി പിറ്റേന്നു കണികണ്ടുണരുന്നത് ബ്രോക്കറെത്തന്നെ (ചിലപ്പോള്‍ എല്ലൈസീടെയാവുമെന്കിലും)
ഗള്‍ഫനു കൊടുക്കില്ലാന്നു വാശിപിടിച്ചു വെച്ചിരുന്ന കസ്തൂരിമാമ്പഴത്തെയും കെട്ടിയിട്ട് കാ‍ക്ക പിറ്റെ മാസം അക്കരക്കു പറന്ന കാഴ്ച കണ്ടിട്ടുണ്ട്...,
നാലെണ്ണത്തിനേം ഗള്‍ഫുകാരനു കൊടുത്ത് അഞ്ചാമത്തെ പെങ്ങളെയെങ്കിലും നാട്ടില്‍ നില്‍ക്കുന്നവനുകൊടുക്കാ‍നായി നിറുത്തിയവള്‍ക്കു കിട്ടിയതും ഈ ഗുള്‍ഫനെത്തന്നെ!

മന്‍സുര്‍ക്കാ..
അഭിനന്ദനങ്ങള്‍.

ഏ.ആര്‍. നജീം said...

:)

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

ഇതൊക്കെ പണ്ടല്ലേ...

ഇപ്പോള്‍ ഗള്‍ഫ് കാരെനെ ഏത് പെണ്ണിന് വേണം...?

ഹരിശ്രീ

ഉപാസന || Upasana said...

Nannaayi Deepu
:)
upaasana

അതുല്യ said...

ഗള്‍ഫനെ കൊണ്ട് പെണ്ണു കെട്ടിയ്കണതിലൊരു തെറ്റുല്ല. ചുമ്മ ഭര്‍ത്താവ് ഡെസിഗ്നേഷനുമാത്രം ഒരാണും, പെണ്ണിന്റെ പേരിന്റെ ഒപ്പം ചേര്‍ക്കാനൊരു പേരും മാത്രം സമ്പാദിച്ച് കൊടുക്കാനായിട്ട് ഗള്‍ഫനെ കെട്ടിച്ച് കൊടുക്കാന്‍ ഒരു പെണ്‍കുട്ടീടെ മാതാപിതാക്കളും ഒരുമ്പെടുരുത്. നല്ലോണ്ണം തിരക്കി, അവന്‍ കടം കേറി കാടുപറ്റി, പെണ്ണിന്റെ കെട്ടിയാല്‍ കിട്ടുന്ന പൊന്ന്നും പണവും കൊണ്ണ്ട് അതൊക്കെ വീട്ടാമെന്ന മോഹത്തിലാണോ എന്നും അറിഞേ കൊടുക്കാവും. ഗള്‍ഫിലിന്ന് ഗള്‍ഫ് എന്ന ഇംഗ്ലീഷ് മീനിങ്ങേയുള്ളു.
(Define gulf
gulf. A large area of an ocean partly enclosed by land. A gulf is larger than a bay. For example, the Gulf of Mexico.)

സാജന്‍| SAJAN said...

മന്‍‌സൂറെ, ആ ആഡ്നോക്കിലെ പണിയങ്ങട് ഇഷ്ടപ്പെട്ടു.
ആശംസകള്‍സ്:)

മന്‍സുര്‍ said...

പ്രിയ കൂട്ടുക്കാരെ...

കൂട്ടുക്കാരന്‍
ജിഹേഷ്‌
പ്രിയ
വാല്‍മീകി
ഹരിശ്രീ
ശ്രീ
സാബു
ക്രിസ്‌വിന്‍
അലി
എ.ആര്‍.നജീം

ഉപാസന.... ദീപൂ ഞാന്‍ അല്ല... ദീപൂ...ഇവിടെ വായിക്കുക...ഉപാസനയുടെ കമന്റ്‌..... ഇതൊക്കെ എനിക്കും സംഭവിച്ചിട്ടുണ്ട്‌..പല പ്രാവശ്യം... സ്വാഭാവികം മാത്രം

അതുല്യ.... വളരെ നല്ല ചിന്ത.... അങ്ങിനയായിരിക്കട്ടെ... മുന്നോട്ടുള്ള പുതുവര്‍ഷം... നന്ദി

സാജന്‍ ഭായ്‌... നന്ദി...ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

സ്നേഹം നിറഞ്ഞ പ്രോത്‌സാഹനങ്ങള്‍ക്കും...വിലപ്പെട്ട അക്ഷരങ്ങള്‍ക്കും ഒരുപ്പാട്‌ നന്ദിയുണ്ട്‌.... തിരക്കുകള്‍ക്കിടയില്‍ ഇവിടെ വല്ലതും എഴുതാന്‍ സമയം കണ്ടെത്തുന്ന നിങ്ങള്‍ക്കും..കുടുംബത്തിനും നല്ലത്‌ വരട്ടെ എന്ന പ്രാര്‍ത്ഥന മാത്രം....



നന്‍മകള്‍ നേരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓ..ഗള്‍ഫുക്കാരാ...യു ആര്‍ ദ ഗ്രൈറ്റ്‌..
ഇപ്പൊ പറയൂല്ലാ മോനെ ഇന്നു ആരുടേല്‍ കാശ് ഉണ്ടൊ അവന്താന്‍ ഗ്രേറ്റ്.
മന്‍സൂര്‍ ഭായ്,
പുതുവത്സരാശംസകള്‍...

Typist | എഴുത്തുകാരി said...

ഗള്‍ഫുകാര്‍ക്കിപ്പോ പണ്ടത്തെ മാര്‍ക്കറ്റില്ലാന്നു തോന്നുന്നു. ഗള്‍ഫുകാരനാണെന്നു പറഞ്ഞു കല്യാണം കഴിച്ചു കൊടുത്തിട്ടു്, ആദ്യത്തെ പ്രാവശ്യം വന്നു, പിന്നെ തിരിച്ചു പോകാത്തവര്‍ എത്രയോ പേര്‍.

നാലുമണിപൂക്കള്‍ said...

കാല്‍മീ ഹലോ
ആഡ്‌നോക്ക്‌ ഇയാളുടെ അനുഭവമാണോ
നന്നായി പറഞ്ഞു
പിന്നെ ശരിയാണ്‌ മീഡിയ വന്നതോടെ ഗള്‍ഫിന്റെ ചിത്രങ്ങള്‍
ആളുകള്‍ നേരില്‍ കണ്ടു തുടങ്ങി

നല്ല വിഷയങ്ങളാണ്‌ വഴിയോരത്ത്‌

മന്‍സുര്‍ said...

സജീ....
നന്ദി....പിന്നെ നിന്റെ കാര്യം ഇനി എങ്ങിനെയാ....
ബ്ലോഗ്ഗില്‍ നിന്ന്‌ വേണോ..അതോ ഓര്‍കൂട്ടില്‍ നിന്നും മതിയോ
നമ്മുക്ക്‌ ഉടനെ ഈ ബ്ലോഗ്ഗില്‍ ഒരു മാരേജ്‌ ബ്യുറോ ബ്ലോഗ്ഗ്‌ തുടങ്ങണം ഇപ്പോ അത മാര്‍ക്കറ്റ്‌......

എഴുത്തുക്കാരി....അഭിപ്രായങ്ങല്‍ക്ക്‌ നന്ദി...പുതിയ പോസ്റ്റൊന്നും കാണിന്നില്ലല്ലൊ ഇപ്പോ...തിരക്കാണോ..

നാലുമണി പൂക്കള്‍...നന്ദി....വീണ്ടും വരിക...

നന്‍മകള്‍ നേരുന്നു

പുട്ടാലു said...

അറബിക്കഥ കണ്ടതിന്‌ ശേഷമാണ്‌ ശരിക്കും ഗള്‍ഫുകാരെ പറ്റി നാട്ടിലുള്ളവര്‍ അറിയുന്നത്‌ അതിനു ശേഷമാണ്‌ ഗള്‍ഫുകാര്‍ക്ക്‌ പെണ്ണുകിട്ടാന്‍ ശരിക്കും ബുദ്ധിമുട്ടുണ്ടായത്‌............... എന്താ ശരിയാണ്‌...................ഒരു പരിധിവരെയല്ലേ..........