Showing posts with label വഴിയോരകാഴ്‌ചകള്‍ - 20. Show all posts
Showing posts with label വഴിയോരകാഴ്‌ചകള്‍ - 20. Show all posts

Wednesday, January 30, 2008

ഹിന്ദുക്കളെ ഓടിക്കാന്‍ മുസ്ലിം ശക്തി

വഴിയോരകാഴ്‌ചകള്‍ - 20


അല്ല കുഞ്ഞാലിക്ക എന്താപ്പോ ഇന്ന്‌ മുഖത്തൊരു ചിരി..??

കുറുപ്പിന്റെ ചായകടയിലേക്ക്‌ കയറി വന്ന കുഞ്ഞാലിക്കാനോട്‌

മങ്കൂസ്സ്‌ മുസിലിയാരുടെ ചോദ്യം.


ഹഹാഹഹാ...ഞമ്മക്ക്‌ ചിരികാനൊരു വക ഒത്തിട്ടുണ്ട്‌ മങ്ക്കൂ..

അതല്ലേ...ഈ ചിരി...ഹഹഹാഹഹാ


ഇങ്ങള്‌ കര്യം പറയിന്‍ മന്‍സ്സാ...

ഇന്ന ഞമ്മക്കുമൊന്ന്‌ ഇങ്ങള കൂടെ ചിരിചൂടെ..അല്ല പിന്നെ




മങ്കൂസ്സ്‌...ഞമ്മള്‌ മുസ്ലീങ്ങളെ മറ്റ്‌ ജാതിക്കാര്‌ ബല്ലാണ്ട്‌ ബുദ്ധിമുട്ടിക്ക്‌ണ കാര്യം ഇങ്ങക്കറിയാലോ...അയിനൊക്കെ ഒരു വഴി കണ്ട്‌ പുടിചിക്ക്‌ണ്‌...ഹിഹീഹീ


അല്ല കുഞ്ഞാലിക്ക..ഇങ്ങള്‌ ഞമ്മള ചായകടയില്‍ വന്ന്‌ വര്‍ഗ്ഗീയത ഉണ്ടാകാണൊ...

ഞമ്മളും ഈ നാട്ടുകാരനാണ്‌ അതു മറക്കണ്ട ട്ടോ..കുറുപ്പ്‌ കുഞ്ഞാലിയോട്‌


ഇന്റെ കുറുപ്പേ ഇങ്ങള്‌ ഒരാള കാര്യമല്ല ഞമ്മള്‌ പറഞ്ഞത്‌..

കണ്ടില്ലേ കണ്ണൂര്‌ എത്ര മന്‍സന്‍മാര മരിച്ച്‌ ബീയുന്നത്‌...വല്ല കണക്കുമുണ്ടാ......

രാഷ്ട്രീയക്കാര്‍ക്ക്‌ ഒരു രക്ത സാക്ഷി കൂടും..പക്ഷേ മരിച്ചോന്റെ ബീട്ടുക്കാര്‍കോ.....


അല്ല ഇങ്ങള്‌ ഇപ്പളും കാര്യം പറഞ്ഞീല്ല....മങ്കു മുസ്ലിയാര്‍ കുഞ്ഞാലികാക്ക്‌ നേരെ...


അതേ മുസ്ലിങ്ങള്‍ക്കും പവര്‍ കിട്ടി....



എന്താപ്പോ ഈ പവര്‍..?? ഇങ്ങള്‌ തെളിച്ച്‌ പറയിന്‍ കുഞ്ഞാലിക്ക


ഇന്നലെ ഞമ്മള്‌ ടീവീല്‌ കണ്ടതാ.........


പവര്‍ എന്ന്‌ വെച്ച ശക്തി..........


ഹഹാ അതു കൊള്ളാലോ... അപ്പോ ഞമ്മക്കും ബേണോങ്കി ഒരു കലാപമൊക്കെ

ഇനി ഇണ്ടാക്കം അല്ലേ...


അതിനു മറുപടിയായി കുറുപ്പ്‌... എന്തിന ഇപ്പൊ ഇവിടെ ഒരു കലാപംഹിന്ദു , മുസ്ലിം , ക്രിസ്ത്യാനി

എന്ന വേര്‍തിരിവിലാണോ നമ്മല്‍ ഇവിടെ ജീവിക്കുന്നത്‌..? ഓണം വന്നാലും..ക്രിസ്തുമസ്‌ വന്നാലും..ഈദ്‌ വന്നാലും ഇവിടെ ഒരു പോലെയല്ലേ നമ്മല്‍ ആഘോഷിക്കുന്നത്‌...


രാഷ്ട്രീയകാരുടെയും...മുതലാളിമാരുടെയും വാക്കുകള്‍ കേട്ട്‌ നാട്ടില്‍ കലാപമുണ്ടാക്കുന്നവര്‍ തീ വെക്കുന്നതും...കല്ലെറിയുന്നതും..സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണെന്ന്‌ പലപ്പോഴും മറന്നു പോവുന്നു.


സഘട്ടനങ്ങളില്‍ മരിച്ചു വീഴുബോല്‍...ആ വീട്ടുക്കാര്‍ക്ക്‌ ബാക്കിയാവുന്നത്‌... വമ്പന്‍മാര്‍ ജീവനില്ല ശരീരത്തില്‍ വെച്ചു പോയ.....മരണമണമുള്ള റീത്തുകള്‍ മാത്രം.


മരിച്ചവരെ വീണ്ടും വീണ്ടും ടീവിയിലൂടെയും..പത്ര മാധ്യമങ്ങളിലൂടെയും മരിപ്പിക്കുന്നത്‌ രാഷ്ട്രീയ ലാഭമെങ്കില്‍..അതു കണ്‍മുന്നില്‍ കാണുന്ന നഷ്ടപ്പെട്ടവന്റെ വേദന മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി മനുഷ്യനെങ്കില്‍..


പരസ്‌പരം സ്നേഹത്തോടെയും...സാഹോദര്യത്തോടെയും കഴിയുന്ന മനുഷ്യര്‍ക്കിടയില്‍ വിഷം കുത്തി വെക്കുന്ന പിശാചുകളെ കല്ലെറിഞ്ഞു കൊല്ലണം....


കോഴിക്കോടോ..തിരുവനന്തപുരമോ..എത്തി ചേരാന്‍ പല വഴികളുണ്ട്‌ മുന്നില്‍...അത്രയേ മതത്തിന്റെ കാര്യത്തിലുമുള്ളു.എങ്ങിനെ പ്രാര്‍ത്ഥിച്ചാലും എത്തി ചേരുന്നിടം ഒന്നു തന്നെ.


പ്രാര്‍ത്ഥിചാലേ ഫലം കിട്ടൂ എന്നാണെങ്കില്‍ പാവം മിണ്ടാന്‍ വയ്യാത്തവര്‍ കഷ്ടത്തിലാവും..


മതി കുറുപ്പേ...ഇങ്ങള്‌ പറഞ്ഞതൊക്കെ ശരിയാണ്‌പക്ഷേ അതോണ്ടൊന്നും ഈ നാട്‌ നന്നാവൂല്ലകുഞ്ഞാലിയേ ഇജ്ജ്‌ ആ ശക്തിന്റെ കാര്യം പറ...


അതേ മുസ്ലിങ്ങള്‍ക്ക്‌ ശക്തി കൊടുകുന്ന ഒരു സാധനം കണ്ടുപിടിച്ചു ...

ഇന്നലെ ഞമ്മള്‌ ടീവീല്‌ കണ്ടു..


അയിന്റെ പേരാണ്‌ മുസ്ലിം പവര്‍........ ഭയങ്കരനാ


ഹഹാഹഹാ മങ്കൂസ്സ്‌ മുസ്ലിയാര്‍ ചിരിയോട്‌ ചിരിപേര്‌ കേട്ടതും കുറുപ്പും ചിരി

തുടങ്ങി.....ഹഹാഹഹാ.......ചേ വെറുതെ ഒരു കലാപം കൊതിച്ചു


എന്റെ കുഞ്ഞാലി...അത്‌ മുസ്ലിം പവര്‍ അല്ല...ഈ മന്‍സന്റെ ഒരു

കാര്യം..........ഹഹാഹഹാഹഹിഹാഹി


അപ്പോ മുസ്ലിം ശക്തി കിട്ടൂലേ..?? കുഞ്ഞാലി


കിട്ടും കിട്ടും ഞമ്മള്‌ ഈ വയ്യസ്സന്‍മാര്‍ക്ക്‌ ശക്തി തരുന്ന സാധനമാണ്‌

അത്‌ മുസ്ലിം അല്ല ' മുസ്‌ലി പവര്‍ '





--------------------------------------------------------------------


പണ്ട്‌ ഇതു പോലെ ഒരു ഹാജിയരുണ്ടായിരുന്നു. മരത്തിന്റെ ബിസ്സിനസ്സായിരുന്നു പുള്ളിക്ക്‌. പുള്ളിയുടെ നല്ലൊരു കൂട്ടുക്കാരനായിരുന്നു അഡ്വക്കറ്റ്‌ മുസ്ലിം. മുസ്ലിം എന്ന്‌ തന്നെയായിരുന്നു പേര്‌.
ഒരിക്കല്‍ ഒരു അത്യാവശ്യ കാര്യത്തിന്‌ ഹാജിയാര്‍ മുസ്ലിമിന്റെ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യ്‌തു..



മറുതലക്കല്‍ സ്ത്രീ ശബ്ദം.


ഹാജിയാര്‍, ഹലോ മുസ്ലിം ഉണ്ടോ അവിടെ...??


ഇല്ല പുറത്തു പോയതാണ്‌....ആരാ..??


ഞാനാണ്‌ ഹാജിയാര്‍....


ശരി മുസ്ലിം വന്ന പറയാം..ഒക്കെ


ഇങ്ങള്‌ ആരാ??


ഞാന്‍ ഹിന്ദുവാണ്‌.........


കേള്‍ക്കേണ്ട താമസം..ഹാജിയാര്‍...എന്ത ഇങ്ങള്‌ ഞമ്മള കളിയാക്കാണോ..എന്ന്‌ ചോദിച്ച്‌ കുറെ ചീത്ത പറഞ്ഞു...


പിന്നീട്‌ മുസ്ലിമിനെ കണ്ടപ്പോ കര്യമറിഞ്ഞ്‌ ഹാജിയാര്‍ പൊട്ടി ചിരിച്ചു......


മുസ്ലിമിന്റെ വീട്ടില്‍ നിന്നിരുന്ന വേലക്കാരി ഹിന്ദുവാണ്‌ ഫോണെടുത്തത്‌....ഹഹാഹഹാ...


എപ്പടി...ഇന്ത സമാചാരം.........





നന്‍മകള്‍ നേരുന്നു