Sunday, January 27, 2008

സ്റ്റാര്‍ട്ട്‌ ക്യാമറ ആക്‌ഷന്‍

വഴിയോരകാഴ്‌ച്ചകള്‍ - 19

നാടകം ആരംഭിക്കുന്നു.............
നിശ്ശബ്ദരായി ഇരിക്കുക...കര്‍ട്ടന്‍ പൊങ്ങുന്നു.

രംഗം : ഒന്ന്‌

കോഴിക്കോട്‌ മാവൂര്‍ ബസ്സ്‌ സ്റ്റാന്റ്‌. സമയം അഞ്ചുമണി...നല്ല തിരക്കുള്ള സമയം. നിലംബൂര്‍ വഴികടവിലേക്ക്‌ ബസ്സും കാത്തു നില്‍ക്കുന്ന ഒരമ്മയും , മകളും ,
അവര്‍കരികിലായി ...സുന്ദരനും..സുമുഖനുമായ ഒരു നീണ്ടതലമുടികാരന്‍..ഇടക്കിടക്ക്‌ അടുത്ത്‌ നില്‍ക്കുന്ന പെണ്‍കുട്ടിയെ നോകുന്നു. അവരതത്ര കാര്യമാകിയില്ല. ചെറുപ്പകാരന്‍ പതിയെ പതിയെ അവരുടെയടുത്തേക്ക്‌ അടുക്കുകയാണ്‌.

രംഗം : രണ്ട്‌

എന്താഡോ...അല്‍പമൊന്ന്‌ മാറി നിന്നൂടേ..?? അമ്മ പ്രതികരിച്ചു.ചെറുപ്പകാരനുണ്ടോ കേക്കുന്നു...അവന്‍ വീണ്ടും പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ അടുക്കുകയാണ്‌....ഇപ്പോ പരിസരത്തുള്ള ആളുകളും ശ്രദ്ധിക്കാന്‍ തുടങ്ങി.

ഒരു ചെറു ചിരിയോടെ ആ ചെറുപ്പകാരന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ചെടുത്തു....നടന്നകലുന്നു.

രംഗം : മൂന്ന്‌

അമ്മയും..മകളും..ചുറ്റിലും കൂടിയവരെല്ലാം അന്തം വിട്ട്‌ നില്‍ക്കുന്നു..അല്ല എന്താപ്പോയിത്‌ കഥ...?
പട്ടാപകലും പിടിച്ചു പറി തുടങ്ങിയൊ..?ദാ പോലീസുക്കാരന്‍ കാര്യം പറയൂ....

ആ സമയംകൂട്ടത്തിലൊരുവന്‍...അമ്മക്കരികിലേക്ക്‌ വന്ന്‌ കാതില്‍ പറഞ്ഞു...ചേച്ചി ഇത്‌ ആ ടീവിക്കാരുടെ പരിപാടിയാണ്‌...കാര്യമാക്കണ്ട.

ഇത്‌ കേട്ടതും അമ്മയുടെ കണ്ണുകള്‍ പരിസരം വീക്ഷിച്ചു...അയ്യോ..ദേ തൊട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇന്നോവായില്‍ ക്യമറയും പിടിച്ചൊരാള്‍ നില്‍ക്കുന്നു...ഓഹ്‌ മനുഷ്യന്‍ പേടിച്ചു പോയി...
അമ്മ മകളോട്‌ കാര്യം പറയുന്നു..മകള്‍ പുഞ്ചിരിച്ചു നിന്നു...ഹഹാഹഹാ..അയ്യോ ഇനിയിപ്പൊ..ടീവിയില്‍ എല്ലാരും കാണില്ലേ....

രംഗം : നാല്‌

കാര്യമറിഞ്ഞവര്‍.... ഒന്നുകൂടി ശ്വാസം പിടിച്ച്‌ മുന്നിലേക്ക്‌ തള്ളി നിന്നു.... ഇനിയൊരവസരം കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ പല സ്ത്രീകളും സാരികടിയിലൊളിചിരുന്ന മാലയെ ആരും കാണാതെ മെല്ലെ പുറത്തേക്ക്‌ എടുത്തിട്ടു.
വന്നാല്‍ ഒരു മുഖം..എന്ന ഭാവത്തോടെ സ്റ്റാന്റിലെ പോലീസുകാരനും അവിടം ചുറ്റി നിന്നു.
മാല കൊണ്ട്‌ പോയ ചെറുപ്പക്കാരനെയും വഹിച്ച്‌ വണ്ടി ഒന്ന്‌ രണ്ട്‌ തവണ സ്റ്റാന്റിനെ വലയം വെച്ചു....

ടീവിയില്‍ ഈ സംഭവം വരുന്ന കാര്യമോര്‍ത്ത്‌ അമ്മയും..മകളും മുഖാമുഖം നോകി ചിരിക്കുന്നു...

രംഗം : അഞ്ച്‌

സമയം ഓടി പോയി....

ഇപ്പോ ഇവിടെ ആള്‍കൂട്ടമില്ല ക്യമറയില്ല.......വണ്ടിയില്ല...ചെറുപ്പക്കാരനില്ല...
ഒന്നു കൂടി ഇല്ല........... എന്താത്‌..??
മാലയുമില്ല.........

പേപ്പറില്‍ അമ്മയും മകളും ഇളഭ്യരായി നിന്നു പറയുന്ന ' മാല ' നാടകത്തിന്റെ തിരക്കഥ എഴുതുകയാണ്‌ പോലീസുക്കാരന്‍...

അയാല്‍ നാടകമെഴുതുകയാണ്‌...ഇവിടെ ഞാനും


നന്‍മകള്‍ നേരുന്നു

20 comments:

പ്രയാസി said...

തരികിടാ......:)

ദിലീപ് വിശ്വനാഥ് said...

അതു കലക്കി. തട്ടിപ്പിന്റെ പുതിയ മുഖം.

മന്‍സുര്‍ said...

മോഷണമൊരു കലയാക്കി മാറ്റിയ മിടുക്കന്‍മാര്‍ക്ക്‌
പുതു നൂറ്റാണ്ടിലൊരു പുതുപുത്തന്‍ മോഷണ രഹസ്യം
ഇവിടെ നിങ്ങള്‍ക്കായ്‌............പരിശ്രമികൂ വിജയം കരസ്ഥമാകൂ...

തട്ടിപ്പോ...വെട്ടിപ്പോ....ഒട്ടിപ്പോ...............

ക്യാമറയുടെ ഉള്ളിലെ ക്യാമറ.................

കാപ്പിലാന്‍ said...

ഇതൊരു സത്യാമാകനെ വഴിയുള്ളൂ അതും മന്സൂരിനെപ്പോലെയുള്ളവരുടെ നാട്ടില്‍
കലക്കി

Sherlock said...

നടക്കാവുന്ന കാര്യം തന്നെ...:)

മന്‍സൂര്‍ഭായ്, ഇന്നോവേറ്റീവ് ഐഡിയാസ്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് ദേ തരികിട പിന്നേം

ഏറനാടന്‍ said...

ഹ ഹ ഹ ബെസ്റ്റ് റിയാലിറ്റി ബക്കറയാക്കല്‍ ഷോ..
പെരുത്തിഷ്‌ടായി..
നിലമ്പൂര്‍ വഴിക്കടവ് ബസ്സില്‍ പോകുന്ന സ്ത്രീയോ... അതാരാപ്പാ?
ആ പോട്ടെ.. ഒരഞ്ചാറ് വട്ടമൊക്കെ അക്കിടി പറ്റും അല്ലേ നാട്ടുകാരാ..

Gopan | ഗോപന്‍ said...

മന്‍സൂര്‍..
ഹ ഹ ഹ
നാടകം കലക്കി..

siva // ശിവ said...

മന്‍സൂര്‍ ചെയ്തിരിക്കുന്നതും ഇതേ തട്ടിപ്പല്ലേ.... ഇതു കുറച്ചു ദിവസം മുമ്പ്‌ ഒരു മലയാള ദിനപ്പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ വേറൊരാളുടെ പേരില്‍ അച്ചടിച്ചു വന്ന കഥയല്ലേ.....

Sharu (Ansha Muneer) said...

അതു കൊള്ളാം.... :)

ശ്രീ said...

തട്ടിപ്പുകള്‍ പല വിധം അല്ലേ ഭായ്?

:)

വേണു venu said...

ഈ തെരുവു നാടകം ഗംഭീരമായി.:)

ഓ.ടോ.
തരികിട നാടകം.
ചില എപ്പിസോഡുകള്‍‍ കാണുമ്പോള്‍‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് ഇതില്‍ പ്രതികരിക്കാനില്ലേ എന്ന് തോന്നുന്നു. സമ്മാനങ്ങള്‍‍ നല്‍കി അവസാനം ചിരിയാണെന്ന് പറയുമ്പോള്‍‍, സത്യത്തില്‍‍ സഹിക്കാന്‍‍ കഴിയുന്നില്ല. ഇതിനെതിരേ ഞാനും കത്തുകളൊക്കെ എഴുതാറുണ്ട്.

മന്‍സുര്‍ said...

സ്നേഹാഭിപ്രായങ്ങള്‍ക്ക്‌ നന്ദി കൂട്ടുക്കാരേ...

ശിവകുമാര്‍ ഇവിടെ പത്രം , പുസ്തകം വായിക്കുന്ന ശീലമില്ല , അതു കൊണ്ട്‌ ഞാന്‍ ഈ വിവാദത്തില്‍ നിന്നും സുഖമായി രക്ഷപ്പെടും ഹഹാഹഹാ , പത്രത്തിലോ..മറ്റ്‌ പ്രസിദ്ധീകരണങ്ങളിലോ വരുന്നത്‌ കോപ്പി ചെയ്യാന്‍ തല്‍പര്യപ്പെടാറില്ല.... പിന്നെ കഥകളുടെ സാമ്യത..ഏത്‌ ഒരു കഥയോ..കവിതയോ...വായിച്ചു നോകിയാലും സാമ്യത തോന്നാം..അപ്പൊ പിന്നെ പെട്ടെന്ന്‌ കേറി തട്ടിപ്പെന്ന്‌ പറയരുത്‌...ഇനി ഏതാണ്‌ ആ പത്രം..ആരാണ്‌ എഴുതിയത്‌...സ്കാന്‍ ചെയ്യ്‌ത്‌ അയകാമോ...

ഇതു പോലത്തെ ഒട്ടനവധി കഥകള്‍ കൈയിലിരിപ്പുണ്ട്‌..എന്താ ചെയ്യാ എഴുതാന്‍ സമയം വേണ്ടേ....
ആവൂ ഞാന്‍ സൌദിയിലായത്‌ നന്നായി...

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

പ്രയാസി........നന്ദി

വാല്‍മീകി...നന്ദി

കാപ്പിലാന്‍...നന്ദി

ജിഹേഷ്‌ഭായ്‌...നന്ദി

പ്രിയ...നന്ദി

ഏറനാടാ...നാട്ടുക്കാരാ......സന്തോഷം

ഗോപന്‍...നന്ദി

ശിവകുമാര്‍...നന്ദി

ഷാരു...നന്ദി

ശ്രീ...സന്തോഷം...നന്ദി

വേണുജീ....ശരിയാണ്‌....ഞാനും ആലോചിക്കാറുണ്ട്‌...അത്തരമൊരു ആലോചനയില്‍ നിനാണ്‌ മാസങ്ങല്‍ക്ക്‌ മുന്‍പ്പ്‌ ഈ കഥ എഴുതിയത്‌....... പക്ഷേ അതു കുറചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്പ്‌ വേറെ ഒരു പത്രത്തില്‍ വേറെ ആരോ ഇതു പോലത്തെ കഥ എഴുതിയെന്ന്‌ ശിവ കുമാര്‍ പറയുന്നു...... പത്രം വായിക്കുന്ന ആരെങ്കിലും ഒന്ന്‌ നോകി പറയണം കേട്ടോ...ശരിയാണോ എന്ന്‌..ചുമ്മ അഹങ്കരിക്കാമല്ലോ.....കോപ്പി അടിച്ചതാന്നും പറഞ്ഞ്‌.............

നന്‍മകള്‍ നേരുന്നു

ശ്രീവല്ലഭന്‍. said...

:-)

നിരക്ഷരൻ said...

ഇത് ശരിക്കും ഉണ്ടായതാണോ മന്‍സൂറേ.
അല്ലെങ്കില്‍ അവന്മാരിതൊരു ഐഡിയ ആക്കി മാറ്റും.
തരികിടക്കാര്‍ ആശയദാരിദ്ര്യം മൂത്തിരിക്കുകയാണേ:)

മന്‍സുര്‍ said...

ശ്രീ വല്ലഭന്‍ മാഷേ

നന്ദി...സന്തോഷം

നിരക്ഷരന്‍...

ഇങ്ങിനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്നറിയില്ല
ചില ടീവിയിലെ കോപ്രായങ്ങള്‍ കണ്ടപ്പോല്‍ മനസ്സിലുദിച്ച
ആശയം.....എഴുതിയെന്നു മാത്രം

ശരിയാ പലപ്പോഴും സിനിമകള്‍ കണ്ടിട്ട്‌ അതു അനുകരിച്ച്‌
മോഷണം നടത്തുന്നവരുമുണ്ട്‌...
ഇനി ഈ കഥ ഇങ്ങിനെയൊരു സംഭവത്തിന്‌ വഴിയാവുമൊ...

അല്ല നിരക്ഷരാ..നമ്മുക്കൊന്ന്‌ നോകിയാലോ....എങ്ങിനെ
ഹഹാഹഹാ.... നല്ല ഐഡിയ അല്ലേ

നന്‍മകള്‍ നേരുന്നു

ശ്രീനാഥ്‌ | അഹം said...

ഹ ഹ ഹ...
അത്‌ നല്ല തമാശയായിപ്പോയി കേട്ടൊ..

മന്‍സുര്‍ said...

ശ്രീനാഥ്‌...

നന്ദി.....ഇവിടെ വന്ന്‌ വിലയേറിയ അഭിപ്രായം
അറിയിചതില്‍ സന്തോഷം

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

തട്ടിപ്പിന്റെ പുതിയ മുഖം...
അല്ലേ മന്‍സൂര്‍ ഭായ്...

കൊള്ളാം....