Wednesday, November 28, 2007

ഒരു ഒലക്കന്റെ കഥ...വഴിയോരക്കാഴ്ചകള്‍ - 12


എന്താണീ സപ്പര്‍ എന്നറിയാമോ...??

മലയാള സിനിമയില്‍ ചില വില്ലന്‍മാരുടെ പേര്‌ പോലെയല്ലേ...
സപ്പറടിക്കുക..സപ്പറടിക്കുക എന്ന്‌ പറഞ്ഞാല്‍ രാത്രിയില്‍
കൂട്ടുക്കാര്‍ ഒന്നിച്ച്‌ വല്ലവന്റേയും തോട്ടത്തില്‍ കയറി
വല്ലതുമൊക്കെ അടിച്ചു മാറ്റി ഒന്ന്‌ കൂടുന്നതിന്‌ കോഴിക്കോട്‌
ഭാഗങ്ങളില്‍ പറയുന്ന ഒരു കോഡ്‌ ഭാഷയാണ്‌ സപ്പര്‍.
ഇപ്പോ സപ്പര്‍ ഒരു വില്ലനാണ്‌ എന്ന്‌ മനസ്സിലായില്ലേ.
ഉമ്മയുടെ വീട്‌ കോഴിക്കോട്‌ ആയതിനാല്‍ അവധിക്കാലത്ത്‌
ബംഗ്‌ളൂരില്‍ നിന്നും അങ്ങോട്ട്‌ പറിച്ച്‌ നടും. അത്‌
കാരണം അവിടെയും കുറെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഇത്‌
പോലെ എല്ലാരും കൂടി ഒത്തു ചേര്‍ന്നു...അന്ന്‌ രാത്രിയില്‍
സപ്പറടിക്കാന്‍ തീരുമാനിച്ചു.
അങ്ങിനെ ഞംഞം ഫുഡ്‌.കോം ആരൊക്കെ സംഘടിപ്പികും എന്ന
സംസാരം ആരംഭിച്ചു. റഷീദ്‌ പൂള (കപ്പ ) കൊണ്ട്‌
വരാമെന്നേറ്റു , കോഴി രതീഷുമേറ്റു... ബാക്കി മസാലകള്‍ ഞാനേറ്റൂ.
അങ്ങിനെ രാത്രി കാണമെന്നും പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു.
പിന്നെ കൊണ്ട്‌ വരുന്നത്‌ കടയില്‍ നിന്നൊനുമല്ല കേട്ടോ... കപ്പയും,
കോഴിയുമൊക്കെ അടിച്ചു മാറ്റല്‍സ്സ്‌ തന്നെ.
രാത്രി..വീണ്ടുമൊരു ഒത്തു ചേരല്‍.
കപ്പയും, കോഴിയുമൊക്കെ റെഡി...എല്ലാരും കൂടെ പാകം
ചെയ്യ്‌ത്‌ കുശാലായി ശാപ്പിട്ടു. കൂടെ തണുപ്പകറ്റാന്‍ അല്‍പ്പം
വിറ്റാമിന്‍ വെള്ളങ്ങളും.
സപ്പര്‍ അടിപൊളിയായി കലാശിച്ചു.
എല്ലാരും പിരിഞ്ഞു...
വെള്ളങ്ങളുമടിച്ച്‌ രതീഷ്‌ ചെന്ന്‌ കയറിയത്‌
അയല്‍ക്കാരന്റെ വീട്ടില്‍ പറയണോ പൂരം...
പിറ്റേന്ന്‌ രാവിലെ നാട്ടില്‍ മൊത്തം രതീഷ്‌ വീട്‌ മാറി
കയറിയതും , ഞങ്ങളുടെ സപ്പറും ആളുകള്‍ ചര്‍ച്ച ചെയ്യുന്നു.
പിന്നെ കപ്പക്കാരന്റെ പരാതി, കോഴിയെ കാണാനില്ല...പുലിവാലായല്ലോ.
അവസാനം വിവരം നാട്ടിലെ പള്ളികമറ്റിയിലെത്തിയെന്ന്‌ പറഞ്ഞ
മതിയല്ലോ..
പള്ളിയിലെ മൊല്ലാക്ക തീരുമാനം പറയും..ആ തീരുമാനം
എല്ലാരും അംഗീകരിക്കും. മൊല്ലാക്ക ഞങ്ങളെ ഓരോരുത്തരെ
സൂക്ഷിച്ച്‌ നോകി. ഹും പ്രശ്‌നക്കാരല്ല...പിന്നെ
ഞാനുമുണ്ടല്ലോ..ഡീസന്റ്‌ ബംഗ്‌ളൂര്‍..ഹിഹി
കൂട്ടത്തിലുണ്ടായിരുന്ന രതീഷും, റഹീമും പള്ളിയിലേക്ക്‌
വന്നിരുന്നില്ല..
അങ്ങിനെ മൊല്ലാക്ക വിധി പ്രഖ്യാപ്പിച്ചു.
ഒരു ഒലക്ക ( ഉലക്ക ) കൊണ്ട്‌ വന്ന്‌ നേരെ നിര്‍ത്തി കുഴിച്ചിടുക.
എന്നിട്ട്‌ സപ്പറടിച്ച ഓരോ കുട്ടികളുടെ വീട്ടില്‍ നിന്നും അരി കൊണ്ട്‌
വന്ന്‌ ഉലക്ക മറയുവോളം അരിയിട്ട്‌ മൂടുക...
ഓ...നോക്കണേ...കഷ്ടക്കാലം..
കുറച്ചൊന്നുമല്ല അരി വേണ്ടത്‌ ആ നീളന്‍ ഒലക്ക മൂടാന്‍..
പൊല്ലാപ്പിന്റെ പൊല്ലാപ്പ്‌ എന്ന്‌ പറയണോ...
എന്തായാലും വിധി പറഞ്ഞ്‌ നിര്‍ത്തിയ മൊല്ലാക്കാനോട്‌
റഷീദ്‌.... അരി ഞങ്ങള്‌ കൊണ്ട്‌ വന്നോളാം പക്ഷേ
ഞങ്ങളെ കൂടെ ഇങ്ങള മകന്‍ റഹീമും ഉണ്ടായിരുന്നു...
ഇത്‌ കേട്ടപ്പാടെ മൊല്ലാക്ക ഒന്ന്‌ ഞെട്ടി
ചമ്മിയ മുഖത്തോടെ മൊല്ലാക്ക വിധി മാറ്റി പറഞ്ഞു..
എന്ന നമ്മുക്ക്‌ ഒരു കാര്യം ചെയ്യാം
ആ ഒലക്ക താഴെ കിടത്തി വെക്കാം അതിന്റെ മുകളില്‍ അരിയിട്ട്‌
മൂടിയാ മതി...
അവിടെ കൂടി നിന്നവര്‍ക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഇതാണ്‌ ആ ഒലക്കന്റെ കഥ.

ഒലക്ക ബൂക്ക്‌ ചെയ്‌തവര്‍ക്കെല്ലാം ഇമെയില്‍ വഴിയും, പിന്നെ പോസ്റ്റ്‌ വഴിയും അയച്ചിട്ടുണ്ട്‌.. അവസാനം കൈയില്‍ ബാക്കിയായ ഒരു ഉലക്ക ഇവിടെ വെക്കുന്നു....കണ്ടാസ്വദിക്കുക...അടിച്ചു മാറ്റരുത്‌.

നന്‍മകള്‍ നേരുന്നു

26 comments:

മന്‍സുര്‍ said...

പണ്ടൊക്കെ സപ്പറിന്‌ കോഴിയെ പിടിക്കന്‍ പോയി കോഴി കരഞ്ഞ്‌ ശബ്ദമുണ്ടാക്കിയിട്ട്‌ ഓടിയ സംഭവങ്ങള്‍ ധാരാളം...എനിക്കല്ല ട്ടോ എന്റെ കൂട്ടുക്കാര്‍ക്ക്‌

അന്ന്‌ കോഴികള്ളന്‍ സുകുമാരേട്ടനാണ്‌ ആ വിദ്യ പറഞ്ഞ്‌ തന്നത്‌..
നനഞ്ഞ ചാക്ക്‌ കൊണ്ട്‌ കോഴിയെ പിടിച്ച കോഴി കരയില്ല എന്ന്‌
ശരിയാണ്‌ പിന്നെ ഞങ്ങള്‍ സപ്പറിന്‌ കൊണ്ട്‌ വന്ന കോഴികളൊന്നും പിന്നെ കരഞ്ഞിട്ടില്ല...
ഈ വിദ്യ കോപ്പിയടിക്കരുത്‌....ഇന്ത്യന്‍ കോഴി ആക്‌ട്‌ പ്രകാരം ശിക്ഷാര്‍ഹമാണ്‌.

വിലയേറിയ നിര്‍ദേശങ്ങള്‍ കോഴിപ്രായങ്ങള്‍...അറിയിക്കുമല്ലോ..

നന്‍മകള്‍ നേരുന്നു

അലി said...

അടിപൊളി സപ്പര്‍
അടിപൊളീന്ന് പറഞ്ഞാല്‍ പോരാ
ഒലക്ക കൊണ്ട് അടിച്ച് അന്റെയൊക്കെ പുറം പൊളിക്കണം...

ദിവസം കോറേയായി ന്റെ കോയീനെ തെരഞ്ഞ നടക്കാന്‍ തൊടങ്ങീറ്റ്.
കോയീം പൂളേം കക്കാനായിറ്റാ ജ്ജ് ബാംഗ്ലൂര്‍ന്ന് കോയിക്കോട് വന്നതല്ലെ കോയി സുകുമാരന്റെ ശിഷ്യാ... അനക്ക് ഞാന്‍ ബെച്ചിറ്റുണ്ട്.

ബൂലോകത്തെ കോയിക്കള്ളാ വളരെ
നന്നായിട്ടുണ്ട്...

അഭിനന്ദനങ്ങള്‍...

സഹയാത്രികന്‍ said...

മ്മടെ അലിമാ‍ശ് തേങ്ങ ഒടയ്ക്കാത്തോണ്ട് ആ ഒലക്കോണ്ട് ഞമ്മള് തേങ്ങ തല്ലി പൊട്ടിച്ചിരിക്കണ്.... ഠിം...! അല്ലപിന്നെ...!

ഹ ഹ ഹ...അത് മൊല്ലാക്ക..കലക്കി...

:)

ശ്രീവല്ലഭന്‍. said...

athu nannayi. paavam kozhikal.....

Sethunath UN said...

അതു ശരി. കോഴിമോഷണ‌ം ഇപ്പോഴുമുണ്ടോ? :)
സ്വന്തം കാര്യം വ‌ന്നാല്‍ മൊല്ലാക്കയും വ‌ല്ലാണ്ടാവും

ശ്രീലാല്‍ said...

മൊല്ലാക്ക ചിരിപ്പിച്ചു... :)

മന്‍സൂര്‍, കൊട് കൈ.

ദിലീപ് വിശ്വനാഥ് said...

അതു കല‍ക്കി മന്‍സൂറിക്കാ.. ചിരിപ്പിച്ചു.

Sherlock said...

മന്സൂര് ഭായ്, കലക്കി...അപ്പോ ഇതൊക്കെ ഉണ്ടായിരുന്നു അല്ലേ?..:)

Sanal Kumar Sasidharan said...

സം‌ഗതി കിടിലനായി ഉലക്കയിലും മലക്കം മറിച്ചില്‍ നടത്തിയ മൊല്ലാക്കയെ സമ്മതിച്ചു.
“നന്മകള്‍ നേരുന്നു“ :)

(ഞങ്ങള്‍ തിരുവനന്തപുരംകാരു കുറേയുണ്ട് ബ്ലോഗില്‍ തെറി വിളിക്കുകയാണല്ലേ? അശ്ലീലം അശ്ലീലം. :))

പ്രയാസി said...

ഹെന്റെ പഹയാ.. സപ്പറടിവീരാ.. നാട്ടിച്ചെന്നിട്ടു നമുക്കൊന്നു സപ്പറടിക്കണം.. അലിക്ക പറഞ്ഞ പോലെ ഒലക്കക്ക് അട്ക്കേല്ല ഉരുട്ടേണ് വേണ്ടത്..അന്നെ...കോഴി..കള്ളാ...;)
കലക്കിയെടാ..

ഓ:ടോ:ബ്ലോഗില്‍ക്കൂടി തെറി വിളിക്കുന്നൊ..!
മരച്ചീനിയെന്നൊ,കപ്പേന്നൊ,കിഴങ്ങെന്നൊ എഴുതിയാ മതീടെ.. ഹൊ! ഹൊ! ഇതിപ്പം വായിച്ചു കുളിരു കോരുന്നു..തിരുവാന്തിരത്തിന്റെ ഒരു ഗൊണമേ..
ക്ഷീണിച്ച്.. ഒരു ബ്വാഞ്ചികള് കുടിച്ചിട്ടു വരാം..

മന്‍സുര്‍ said...

അലിഭായ്‌... ഈ വിളി പ്രതീക്ഷിച്ചിരുന്നു...മതിയായി..സപ്പറടിച്ചപ്പോല്‍ ഇത്രയും രസമുണ്ടായിരുന്നില്ല.... പിന്നെ അലിഭായ്‌ ഈ മൊല്ലാക്ക പിന്നീടൊരിക്കല്‍ ഞങ്ങളുടെ കൂടെ സപ്പറടിക്കാന്‍ വന്നിരുന്നുട്ടോ
കോഴികള്ളാന്ന്‌ വിളിച്ചാലുണ്ടല്ലോ.... ഞാന്‍ കുട്ടിചാത്താന്ന്‌ വിളിക്കും... വേണമെങ്കില്‍ മുര്‍ഖി ചോര്‍ എന്ന്‌ വിളിച്ചോ..അല്ലെങ്കില്‍ ദജ്ജാജ്‌ ഹറാമി....എങ്ങിനെ

സഹയാത്രിക.... ഒലക്ക ഉണ്ടായത്‌ കൊണ്ട്‌ തേങ്ങ പൊട്ടിക്കാന്‍ കഴിഞ്ഞല്ലോ സന്തോഷം

ശ്രീവല്ലഭാ നന്ദി

നിഷ്‌....മൊല്ലാക്കയും വല്ലാണ്ടാവും കലക്കി...

ശ്രീലാല്‍ നന്ദി

വാല്‍മീകി..നിന്നെ ചിരിപ്പിക്കുക..അത്ര ഈസ്സിയല്ലാന്ന്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌...സന്തോഷം

ജിഹേഷ്‌ ഭായ്‌... ഇതൊക്കെ വെറുമൊരു സപ്പറല്ലേ....ഹഹാഹഹാ
ഇന്നും മൊല്ലാക്കയെ കാണുബോല്‍ ഞാന്‍ ആ ഒലക്കയുടെ കാര്യം പറഞ്ഞ്‌ ചിരിക്കും

സനാതനന്‍...ഹഹാഹഹാ... തള്ളെ തന്ന തന്ന.. ആ വാക്ക്‌ മൊട തന്ന... തിരോന്തരം പോയ പോക്കര്‍കാക്ക്‌ ഹോട്ടലില്‍ നിന്നും വയറ്‌ നിറച്ച്‌ പണ്ട്‌ കിട്ടിയത്‌ ഫുഡ്‌ അല്ല..

പ്രയാസി... അപ്പോ സപ്പറടിക്കാന്‍ തീരുമാനിച്ചോ..എന്ന കഥയില്‍ പറഞ്ഞ തിരോന്തരത്തെ അശ്ലീലം എന്ന സാധനം ഞാന്‍ ഏറ്റു..
നീ ഞാന്‍ പറഞ്ഞ വിദ്യ പ്രയോഗിച്ച്‌ കോളിയേ പുടിച്ച്‌ കുട്‌ തമ്പി..ഓക്കെയാ.....നന്ട്രി

ഇങ്ങേയ്‌ വന്ത്‌ ഇന്ത ഒലക്കയേ പാര്‍ത്ത്‌ എന്നേയ്‌ കോളി തിരുടാന്ന്‌ കൂപ്പിട്ട എല്ലോര്‍ക്കും സാര്‍വാക നന്ട്രി തെരുവയ്യ്‌ത്ത്‌ കൊള്‍ക്കിരേന്‍..

നന്‍മകള്‍ നേരുന്നു

ശ്രീ said...

മൊല്ലാക്ക കലക്കീട്ടോ മന്‍‌സൂര്‍‌ ഭായ്...

:)

വേണു venu said...

മൊല്ലാക്കായുടെ ഉലക്കാ...:)

ഉപാസന || Upasana said...

മന്‍സൂര്‍ ഭായ്
:))))
ഉപാസന

Murali K Menon said...

മൊല്ലാക്ക ഒലക്ക എന്നൊന്നും പറഞ്ഞില്ല, നിങ്ങള് കേട്ടേന്റെ കൊഴപ്പാ... റഹീം ഇണ്ടെന്ന് നേര്‍ത്തേ പറഞ്ഞെങ്കില്‍ വല്ല ഏത്തോം ഇട്ട് ഓടായിരുന്നില്ലേ പഹയമ്മാരേ...

ഓര്‍ക്കാനൊരുപാട്ണ്ട് അല്ലേ..

കാര്‍വര്‍ണം said...

ആ സപ്പര്‍ അറിയാം. എസ് കെ മാഷ് ദേശത്തിന്റെ കഥയില്‍ പറയുന്ന സപ്പര്‍ സര്‍ക്കീട്ട്.

ഇതു അതിനെ വെല്ലീട്ടോ

സക്കീര്‍ കൈപ്പുറം said...

ഒലക്കയും മൊല്ലാക്കയും പിന്നെ കോഴികള്ളന്മാരും....

ഭേഷ് മന്‍സൂര്‍ ഭായ്..
പണ്ട് റമളാനു വയള് പറഞ്ഞ മൊല്ലാക്കയാണോ..
മൊല്ലാക്കാരോട് മുന്‍ വൈരാഗ്യം വല്ലതും ഉണ്ടോ
പലനാള്‍ കളവ് ഒരു നാള്‍ പൊളിയും,മറക്കരുത്

തീരങ്ങള്‍ said...

മൊല്ലാക്കാന്റെ ഒലക്ക ഇപ്പോഴുമുണ്ടോ?
അതൊ അതും അടിച്ചുമാറ്റി സപ്പറടിച്ചോ?

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്..
എവിടുന്നു കിട്ടുന്നു ഈ അലക്കോക്കെ...
സമ്മതിച്ചു..ന്റമ്മോ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

mansoorikkaaa, sapparadiveeraaa

kalakkee tto

Typist | എഴുത്തുകാരി said...

ഇതാണ് ഉലക്കപുരാണം. കണ്ടാസ്വദിച്ചു., അടിച്ചുമാറ്റിയുമില്ല.

Unknown said...

WHAT A OLLAKKA....AL THE BEST..

മന്‍സുര്‍ said...

ശ്രീ...മൊല്ലാകയെ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

വേണുജീ.... എന്ത ഒരു നോട്ടം ഒലക്കന്റെ മുകളിലേക്ക്‌...വേണ്ടാ ട്ടോ..

ഉപാസന....സന്തോഷമായി...നന്ദി

മുരളി ഭായ്‌...പറഞ്ഞ മതിയായിരുന്നു, ഞമ്മക്കറിയോ മൊല്ലാക്ക കേറി ഒലക്കയില്‍ പിടിക്കുമെന്ന്‌... ഓ റഹീം ഇല്ലെങ്കില്‍ ഒന്ന്‌ ആലോച്ചിച്ച്‌ നോക്കിയേ... അരി ഇട്ട്‌ ബലാലായേനേ... നന്ദി

കാര്‍വര്‍ണ്ണം... വായിച്ചിട്ടില്ല.... പറഞ്ഞറിഞ്ഞതില്‍ സന്തോഷം... നന്ദി

സകീര്‍... ഞമ്മള മൊല്ലാക്കയല്ലേ... പാവം.. എന്നാലും ഒലക്ക കേര്‍ പിടിക്കുമെന്ന്‌ കരുതിയില്ല

തീരങ്ങള്‍..ഹഹാഹഹാ.... ആ ഒലക്ക ഇപ്പോഴും അവിടെ തന്നെ ഉണ്ട്‌ ഇനി അതെടുത്ത്‌ സപ്പറടിച്ച എന്ത വരുന്നതെന്നറിയില്ലല്ലോ.. എന്തിന വെറുതെ പുലിവാല്‌ പിടിക്കുന്നത്‌...

നജീം ഭായ്‌... റൂമില്‍ ചെന്നാല്‍ വേറെ ഒരു പണിയുമില്ല.. അപ്പോ ഇരുന്ന്‌ ഓരോന്ന്‌ കുത്തികുറിക്കും....പിന്നെ നിങ്ങളുടെ പ്രോത്‌സാഹനവും കൂടെ....നന്ദി

പ്രിയ....നന്ദി

എഴുത്തുകാരി.....ഹഹാ..വേണെങ്കി എടുത്തോ എന്റെ പേര്‌ പറയരുത്‌... നന്ദി

ജുനു...നന്ദി

എല്ലാര്‍ക്കും നന്‍മകള്‍ നേരുന്നു

മാണിക്യം said...

മന്‍സൂ, ചിരിച്ചു ചിരിച്ചു വശം കെട്ടു,
ഈ ചിക്കന്‍ ‘ദുനിയാ’ അങ്ങു പൊലിച്ചു!
മൊല്ലാക്കാ മലക്കം മറിഞ്ഞതാ ഹൈലൈറ്റ്!
ഹും ! കപ്പയും കൊഴിയും!
ആ കൊമ്പിനേഷന്‍ ഒന്നു നൊക്കണം....
മന്‍സൂ ഈ ഐറ്റം ഉഷാറായി കേട്ടോ!!

Binoykumar said...

മന്‍സൂര്‍,
അസ്സലായിരിക്കുന്നു...ജിദ്ദയിലും സപ്പര്‍ ഉണ്ടോ????
:)
"നന്മകള്‍ നേരുന്നു.........

മന്‍സുര്‍ said...

മാണിക്യം...സന്തോഷം

കഥാകാരന്‍... ജിദ്ദയില്‍ സപ്പറടിച്ച നമ്മളെ പോലീസടിക്കും എപ്പടി..ഹഹഹാഹാ...നന്ദി സ്നേഹിത

നന്‍മകള്‍ നേരുന്നു