Monday, October 29, 2007

വഴിയോരക്കാഴ്‌ച്ചകള്‍ - 8

സുഖനിദ്ര..

രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക്‌ പുറപ്പെട്ട അച്ഛന്റെ പിറകെ മണികുട്ടനോടി...അച്ഛാ..ഞാനുണ്ട്‌.., കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങികൊണിരുന്ന നേരം മുന്നിലെ കണ്ണടി മേശകുള്ളില്‍ വെച്ച ആ സാധനം മണിക്കുട്ടന്റെ കണ്ണില്‍പെട്ടു. അച്ഛാ അത ഇന്നലെ ടീവിയില്‍ കണ്ട ചുയിഗം ( ബബില്‍ഗം )...വാങ്ങച്ഛാ , കടക്കാരന്റെ അന്തളിപ്പില്‍ അച്ഛനൊന്ന്‌ പരുങ്ങി. പിന്നെ മേടിക്കാം ട്ടോ...അച്ഛന്‍ മണിക്കുട്ടനെ പുറകോട്ട്‌ വലിച്ചു. അപ്പോ അച്ഛനല്ലേ പറഞത്‌ ഇത്‌ രാത്രിയില്‍ കഴിക്കുന്ന ചുയിഗമാണെന്ന്‌...നല്ല ഉറക്കം കിട്ടാന്‍..മുത്തശ്ശിക്കുമൊന്ന്‌ മേടിക്കണം..ഇപ്പോ തീരെ ഉറക്കമില്ലാന്ന്‌ മുത്തശ്ശി എപ്പോഴും പറയും . മൂഡ്‌സ്‌... രാത്രി തീരുന്നതേ അറിയില്ലാന്നുള്ള പരസ്യം മണിക്കുട്ടന്റെ അച്ഛനെ വെട്ടിലാക്കി...അച്ഛന്റെ ചമ്മിയ മുഖം കണ്ട്‌ കടക്കാരന്‍
ഊറിചിരിച്ചു കൊണ്ടു മനസ്സില്‍ പറഞു....
ഓ എന്റെ അച്ഛാ വേറെ എന്തൊക്കെ പറയാമായിരുന്നു....
ചുയിഗം..അതല്ലേ പ്രശ്‌നമായത്‌.

ഗുണപാഠം.. വലിയൊരു ഗുണപാഠമൊന്നുമിതിലില്ല മനസ്സില്‍ തോന്നിയത്‌ എഴുതി... പിന്നെ ഇനി നിങ്ങള്‍ വല്ല ഗുണപാഠമിതില്‍ കണ്ടോ..എങ്കില്‍ എഴുതൂ....ഇനിയെങ്കിലും ഞാന്‍ ശ്രദ്ധിച്ചോളാം.....
നിങ്ങളുടെ സ്വന്തം..കാശ്‌ക്കുട്ടന്‍.


നന്‍മകള്‍ നേരുന്നു

Friday, October 26, 2007

വഴിയോരക്കാഴ്‌ച്ചകള്‍ - 7

ഇത്‌ കണ്ണൂര്‍ സ്റ്റൈല്‍

കേള്‍ക്കാന്‍ രസമുള്ള ഭാഷയണ്‌ കണ്ണൂര്‍ ഭാഷ.
പക്ഷേ ഉള്‍പ്രദേശങ്ങളിലെ ചില വേഗതയിലുള്ള സംസാരങ്ങള്‍
മനസ്സിലാക്കിയെടുക്കാന്‍ ഭയങ്കരപാടാണ്‌.ആ പേപ്പര്‍ എടുത്ത്‌ ചാട്‌ എന്ന്‌ കേട്ടാല്‍
പേപ്പര്‍ എടുത്ത്‌ ചാടല്ലേ...ആ പേപ്പര്‍ എടുത്ത്‌ കളയാനാണ്‌ പറഞത്‌. ചാടുന്നതിന്‌
തുള്ളുക എന്നാണവിടെ പറയുന്നത്‌. ഒരു രസകരമായ സംഭവം...അമ്മ തെങ്ങില്‍ കയറിയ മകനോട്‌...മോനെ ബേഹ്‌ ബേഹ്‌ കീ കീ ബും ബും...
മകന്‍ അമ്മയോട്‌...കിയാ കിയാ.....
ചൈനീസ്‌ ഭാഷയൊന്നുമല്ലട്ടോ...അമ്മ പറഞത്‌..വേഗം വേഗം ഇറങ്ങു
ഇറങ്ങു വീഴും വീഴും എന്ന...മകന്‍ അമ്മയോട്‌.. ഇറങ്ങാം ഇറങ്ങാം എന്നും....
നിങ്ങള്‍ക്കുമില്ലേ ഇത്തരം രസകരമായ ഭാഷാ ഫലിതങ്ങള്‍....പറയുമല്ലോ..

*******************

സിദ്ധന്‍റെ ജ്ഞാനം



സിദ്ധന്‍റെ കഴിവുകളെ കുറിച്ച്‌ നാട്ടിലെങ്ങും സംസാര വിഷയമാണ്‌.അപൂര്‍വ്വ സിദ്ധിയുള്ളയാളാണ്‌. പറയുന്നതൊക്കെ ഫലിക്കുമത്രെ. ചുട്ട കോഴിയെ വരെ പറപ്പിക്കുമെന്നകേട്ടത്‌. അത്‌ഭുത കഥകളുടെപ്രചാരണത്തിനായി സിദ്ധന്‌ കുറെശിങ്കിടികളും. നജുമുദ്ധീന്‍ മാഷിന്‌ സിദ്ധനെ
അത്രക്ക്‌ അങ്ങോട്ട്‌ പിടിച്ചില്ല എന്ന്‌മാത്രമല്ല അയാളെ കുറിച്ച്‌ എതിര്‍ത്ത്‌
സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ മാഷ്‌ നമ്മുടെ സിദ്ധനെ വീട്ടിലേക്ക്‌ വിരുന്നിന്‌
ക്ഷണിച്ചു. സിദ്ധന്‌ സന്തോഷം. ഉം മാഷിനും നമ്മുടെ കഴിവില്‍ വിശ്വാസം
വന്നിരിക്കുന്നു. വീട്ടിലെത്തിയ സിദ്ധനും മാഷും അല്‌പ്പ നേരം സംസാരിച്ചിരുന്നു.
വിഭവങ്ങളോരോന്നായി മേശപുറത്ത്‌ എത്തി. കഴിക്കാനിരുന്നപ്പോല്‍ സിദ്ധന്‌ ദേഷ്യം വന്നു.
വലിയ വലിയ ചിക്കന്‍ കഷ്ണങ്ങള്‍ നിറഞ പാത്രം മാഷിന്‌ മുന്നില്‍. തനിക്ക്‌ വെറും
ചോറുള്ള പാത്രം മാത്രം വെച്ചിരിക്കുന്നു.തന്നെ കളിയാക്കാന്‍ മാഷ്‌ മനപൂര്‍വ്വം
ചെയ്യ്‌തതായിരിക്കും ചോദിച്ചിട്ട്‌ തന്നെ കാര്യം. മാഷേ ആളെ വീട്ടില്‍ വിളിച്ചു വരുത്തി
കളിയാക്കരുത്‌...എന്തായാലും നിങ്ങളീ ചെയ്യ്‌തത്‌ ശരിയായില്ല....അതിനിപ്പോ എന്ത ഇവിടെ ഉണ്ടായത്‌....?? മാഷ്‌ ചോദിച്ചു..
മാഷേ എനിക്ക്‌ ചോറ്‌ മാത്രം വെച്ചിട്ട്‌ നിങ്ങള്‍ കോഴി കഴിക്കുന്നത്‌ ശരിയാണോ...??
ഓ അതാണോ കാര്യം... പൊന്ന്‌ സിദ്ധാ.... നിങ്ങളുടെ പാത്രത്തിനുള്ളില്‍ വെച്ചിരിക്കുന്ന ആ
കോഴിപോലും കാണാന്‍ സിദ്ധിയില്ലാത്ത നിങ്ങളെങ്ങിനെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും...??
സിദ്ധന്‌ മാഷിന്‍റെ ആ ചോദ്യത്തിന്‌ മറുപടി കൊടുക്കാന്‍ കഴിഞില്ല. പെട്ടെന്ന്‌
ഭക്ഷണവും കഴിച്ച്‌ തടി തപ്പി...പിന്നെ മാഷിനെ എവിടെ കണ്ടാലും സിദ്ധന്‍ ഒഴിഞ്‌ മാറികളയും.
ഇന്നും അന്ധവിശ്വാസങ്ങളുടെ പിറകെ ഓടുന്ന നമ്മുടെ ജനം ഉള്ളിടത്തോള്ളം കാലം ഈ കള്ള സിദ്ധന്‍മാര്‍ വിലസികൊണ്ടേയിരിക്കും...

******************


പോട്ടെ വണ്ടി...വണ്ടി പോട്ടെ....

ഒരു ഗ്രാമത്തില്‍ ഒരു വ്രദ്ധനും , വ്രദ്ധയും ഉണ്ടായിരുന്നു. അവര്‍ക്ക്‌ കുഴിമടിയനായ ഒരു മകനുണ്ടായിരുന്നു. വ്രദ്ധന്‍ തന്നാലാവുന്ന ജോലികള്‍ ചെയ്യ്‌ത്‌ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നു. ഒരിക്കല്‍ വ്രദ്ധന്‍ മരിച്ചു. എന്നിട്ടും ജോലിക്ക്‌ പോകാന്‍ ആ കുഴിമടിയന്‍ തയ്യാറായില്ല. അവസാനം ആ വ്രദ്ധയായ അവന്‍റെ അമ്മ ജോലിക്ക്‌ പോകാന്‍ തുടങ്ങി. ഒരു ദിവസം വ്രദ്ധയും മരിച്ചു. വീട്ടില്‍ തനിച്ചായ ആ കുഴിമടിയന്‌ അടുത്തുള്ള വീടുകളില്‍ നിന്നും ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ദിവസങ്ങള്‍ ഏറെ ആയിട്ടും ജോലിക്ക്‌ പോകാന്‍ താല്‍പര്യം കാണിക്കാത്ത ആ മടിയനെ ഒരു പാഠം പഠിപ്പിക്കാന്‍ നാട്ടുക്കാര്‍ തീരുമാനിച്ചു.
അങ്ങിനെ അവരെല്ലാവരും കൂടി കുഴിമടിയനടുത്ത്‌ ചെന്ന്‌ പറഞു.
ഇനി ഞങ്ങള്‍ നിനക്ക്‌ ഭക്ഷണം കൊണ്ടു തരില്ല. അത്‌ കൊണ്ടു നാളെ മുതല്‍ നീ ജോലിക്ക്‌ പോകണം , അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ജീവനോടെ കുഴിച്ച്‌ മൂടും. എതാണ്‌ വേണ്ടത്‌ എന്ന്‌ നിനക്ക്‌ തീരുമാനിക്കം. മടിയന്‌ ഒട്ടും മടി കൂടാതെ...എന്ന എന്നെ
ജീവനോടെ കുഴിച്ച്‌ മൂടിക്കോളൂ എന്ന്‌ പറഞു.ഇത്‌ കേട്ട നാട്ടുക്കാര്‍ അന്തം വിട്ടിരുന്നു.അവസാനം ആ മടിയനെ ഒരു ഉന്തുവണ്ടിയില്‍ കയറ്റി
ജീവനോടെ കുഴിച്ചിടാന്‍ കൊണ്ടു പോയി.പോകുന്ന വഴിയില്‍ ഒരാള്‍ നാട്ടുകാരോട്‌..
എങ്ങോട്ടാണിയാളെ കൊണ്ടു പോകുന്നത്‌ ..??നാട്ടുക്കാര്‍ സംഭവം അയാളോട്‌ വിവരിച്ചു.
ഇത്‌ കേട്ടയാള്‍ നാട്ടുക്കാരോട്‌...ശരി ഇയാള്‍ക്ക്‌ വേണ്ട എല്ലാ ഭക്ഷണ സാധനങ്ങളും ഞാന്‍
വാങ്ങി തരാം..അവനെ വീട്ടിലേക്ക്‌ കൊണ്ടു പൊയ്‌കോളൂ.. ഈ സമയം വണ്ടിയിലിരുന്ന കുഴിമടിയന്‍ അയാളോട്‌ ചോദിച്ചു...ആരാ എനിക്ക്‌ ഭക്ഷണങ്ങള്‍ ഉണ്ടാക്കി തരിക..??
അത്‌ നീ തന്നെ ഉണ്ടാക്കണം...അയാള്‍......ഉടനെ കുഴിമടിയന്‍ നാട്ടുക്കാരെ നോകി ...
എന്ന വണ്ടി പോട്ടെ...... മുന്നോട്ട്‌ പോട്ടെ വണ്ടി....



നന്‍മകള്‍ നേരുന്നു

Tuesday, October 23, 2007

വഴിയോരക്കാഴ്‌ചക്കള്‍ - 6


ബ്ലോഗല്യാണം..

പ്രിയ സ്നേഹിതരെ....ബ്ലോഗുലകത്തിലെ കല്യാണ വാര്‍ത്ത എല്ലാവരും

അറിഞിരിക്കുമല്ലോ. ആശംസകളുടെ നിര ഒഴുക്കുകയാണ്‌..ബ്ലോഗ്ഗിലൂടെ.

പലരും ഈ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഇല്ലാത്ത ലീവപേക്ഷ കൊടുത്തു

നാട്‌ പിടിക്കനുള്ള ശ്രമത്തിലാണ്‌. ലീവ്‌ കിട്ടാത്തവര്‍ വിഷമത്തിലാണ്‌..

ആ സന്തോഷ കര്‍മ്മത്തില്‍ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവാന്‍ നിങ്ങളുടെ

മനസ്സ്‌ ആഗ്രഹിക്കുന്നില്ലേ...ഉണ്ടെങ്കില്‍ വിഷമികണ്ട. കല്യാണത്തിലേക്ക്‌ നിങ്ങള്‍

അയക്കുന്ന കവറുകളും.. സമ്മാനങ്ങളും ഞങ്ങള്‍ക്ക്‌ അയച്ചു തരിക.. നിങ്ങള്‍ക്ക്‌

പകരമായി നിങ്ങളെ പോലെ ഞങ്ങള്‍ അവിടെ ചെന്ന്‌ അടിച്ചു പൊളിക്കാം..

പിന്നെ സമ്മാനങ്ങളും , കവറുകളും (പണമില്ലാത്ത കവറുകള്‍ സ്വീകരിക്കുന്നതല്ല).

ഞങ്ങള്‍ സ്വീകരിക്കാന്‍ മറ്റാരെയും ഏല്‌പ്പിച്ചിട്ടില്ല.അപപ്പോല്‍ കല്യാണ

കാര്യങ്ങള്‍..ഫോട്ടോകള്‍ നിങ്ങള്‍ ഇമെയില്‍ വഴി അയച്ചു തരുന്നതാണ്‌.

ഈ അവസരം ദിവസം കൂടി മാത്രം.... ഉടനെ ബന്ധപ്പെടുക.......എന്ന്‌ ഒപ്പ്‌.

***********************************


വില്‍പനക്ക്‌...

ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധക്ക്‌. ആകര്‍ഷകമായ രീതിയില്‍ സജ്ജീകരിച്ച 3800 പ്രൊഫയില്‍

വ്യുവേഴസോടു കൂടിയതും, മറ്റു ബ്ലോഗ്ഗുകള്‍ക്കില്ലാത്ത എക്‌സ്‌ട്ര വിറ്റിങ്ങുകള്‍ ഉള്ളതും

കൂടതെ 20 ഉം 30 പ്പതും കമന്‍റ്റുകള്‍ കിട്ടി കൊണ്ടിരുന്ന ബ്ലോഗ്ഗുകള്‍ വില്‍പ്പനക്ക്‌.

അന്വേഷണങ്ങള്‍ക്ക്‌...

ബ്ലോഗ്ഗേശ്വരന്‍ ,
ബ്ലോഗ്ഗ്‌വില്ല ,
ബ്ലോച്ചി - 1

കഥകളും , കമാന്റുകളും ഇവിടെ കിട്ടും.. ഒരു കഥക്ക്‌ 100 രൂപ ഒരു കമാന്‍റ്റിന്‌ 20 രൂപ


കുറഞത്‌ 30 കമാന്‍റ്റുകളുടെ ഗ്യാരണ്ടിയോടു കൂടി വ്യത്യസ്തങ്ങളായ ചെറുകഥകള്‍

ഇവിടെ ലഭിക്കുന്നതാണ്‌. 30 കമാന്‍റ്റിന്‌ മുകളില്‍ കമാന്റുകള്‍

കിട്ടുകയാണെങ്കില്‍ കമാന്റൊന്നിന്‌ 5 രൂപ വെച്ചു ഈടാക്കുന്നതാണ്‌.

കമന്റുകള്‍ 30 ല്‍ കുറയുകയാണെങ്കില്‍ നിങ്ങള്‍ അടച്ച കഥയുടെ പണം തിരിക്കെ

നല്‍ക്കുന്നതാണ്‌.
( 30 കമന്‍റ്റ്‌ എങ്ങിനെയും ഞങ്ങല്‍ ഇട്ടിരിക്കും അത്‌ വേറെ കാര്യം).

കമാന്റുകള്‍ കിട്ടാത്ത ബ്ലോഗ്ഗേര്‍സ്സിന്‌ തുച്ഛമായ നിരക്കില്‍ കമാന്റുകള്‍

കൊടുക്കപ്പെടുന്നു.വ്യത്യസ്തങ്ങളായ പേരുകളിലൂടെ നിങ്ങളുടെ ബ്ലോഗ്ഗുകള്‍

കമന്റുകള്‍ കൊണ്ടു നിറക്കപ്പെടുന്നു. സ്വന്തം ബ്ലോഗ്ഗുകളില്‍ കമാന്റുകളുടെ

പൂക്കാലം സ്വപ്‌നം കണ്ട ബ്ലോഗ്ഗര്‍മാരെ ഈ സുവര്‍ണ്ണാവസരം

പാഴാക്കാതിരിക്കു. കൂടതെ സിനിമ താരങ്ങളും നിങ്ങളുടെ പോസ്റ്റില്‍ കമാന്റിടും.

( ഇടപ്പാടുകള്‍ രഹസ്യമായിരിക്കും )ഇന്ന്‌ തന്നെ രജിസ്‌റ്റര്‍ ചെയ്യുക.

വിലാസം : കമാന്‍റ്റോ കുട്ടപ്പന്‍ ,
കളിയങ്കാട്ട്‌ നീലീ മകന്‍ ,
ഭാര്‍ഗ്ഗവീ നിലയംകൊടപ്പനകാട്‌ - 11

ഡബ്ലു.ഡബ്ലു.ഡബ്ലു.കുട്ടപന്‍ ദി കമാന്‍റ്റര്‍.കോം
ഇമെയില്‍ : കുട്ടപന്‍ ദി കമാന്‍റ്റര്‍ @ കമാന്‍റ്റര്‍.കോം

**********************************


കമാന്റിക്കോ കമിഴ്‌ന്ന്‌ വീഴല്ലേ...

ബ്ലോഗ്ഗയ ബ്ലോഗ്ഗില്ലെല്ലാം ഓടി നടന്നു കമാന്‍റ്റിട്ടു. ഇഷ്ടമായി...

നനായിട്ടുണ്ടു...പിന്നെ ഈ ചിരിയും :) ഒരിക്കല്‍ ഈ ഓട്ടത്തിനിടയില്‍

അയാളെ ഒരു ബ്ലോഗ്ഗിലെത്തിപ്പെട്ടു. കഥ വായിച്ചപ്പോല്‍

അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ കഥ.

പോസ്റ്റ്‌ കമാന്‍റ്റില്‍ മനസ്സില്‍ നിറഞ വേദനയുള്ള വാക്കുകള്‍ കമന്‍റ്റിടാന്‍

ഒരുങ്ങിയപ്പോല്‍ അവിടെ കണ്ടു അയാളിട്ട കമാന്‍റ്റ്‌...ഇങ്ങിനെ ചിരിക്കുന്നു... :).

ഓട്ടത്തിനിടയില്‍ അറിയാതെ സംഭവിച്ച കമാന്‍റ്റ്‌... . റിമൂവ്‌....പിന്നെ ഡിലീറ്റ്‌...

പിന്നെ കഥ നോക്കാതെ അയാള്‍ കമാന്‍റ്റിടാറില്ല.

**********************************


വിമര്‍ശകന്റെ ബുദ്ധി...

അയളുടെ കഥകള്‍ക്ക്‌ കമന്റുകള്‍ വന്നു തുടങ്ങി. അയാളുടെ കഥ വയിച്ച ഒരാള്‍ കഥയെ

വിമര്‍ശിച്ചു കൊണ്ടിരുന്നു. അയാളുടെ ഓരോ വിമര്‍ശനങ്ങള്‍ക്കും ബ്ലോഗ്ഗര്‍ മറുപടി

കൊടുത്തു. നല്ല കഥകളെ പോലും വിമര്‍ശിക്കുന്ന അയാളെ മറ്റു വയനക്കാര്‍ക്ക്‌ രസിച്ചില്ല.

അവസാനം വയനക്കാരായ ഓരോ ബ്ലോഗ്ഗേര്‍സ്സും അയളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ

ആഞടിച്ചു... കമാന്റുകള്‍ മുറുക്കിയപ്പോല്‍ ആ വിമര്‍ശകന്‍ അപ്രത്യക്ഷനായി.

മറ്റ്‌ ബ്ലോഗ്ഗേര്‍സ്സിനോട്‌ ആ എഴുത്തുക്കാരന്‍ നന്ദി പറഞു. പിന്നീട്‌ ആ ബ്ലോഗ്ഗര്‍ കണ്ണാടിക്ക്‌

നേരെ നിന്നു തന്റെ കഥകള്‍ക്ക്‌ കമാന്‍റ്റുകള്‍ വാരി കൂട്ടിയ ആ വിമര്‍ശകനെ നോക്കി

ചിരിച്ചു. വിമര്‍ശകാ...................നിന്റെ ബുദ്ധി അപാരം.
**********************************

ടെണ്ടര്‍ ക്ഷണിക്കുന്നു...

വളരെ കാലമായി പോസ്റ്റുകളോ...കമന്റുകളോ ഇല്ലാത്ത അലങ്കോലമായി കിടക്കുന്ന

ബ്ലോഗ്ഗുകള്‍ മോടിപിടിപ്പിക്കാന്‍ ബ്ലോഗ്ഗേര്‍സ്സിനെ ആവശ്യമുണ്ടു.

പുതിയ ബ്ലോഗ്ഗേര്‍സ്സിന്‌ മുന്‍ഗണന.

നന്‍മകള്‍ നേരുന്നു

സസ്നേഹം...
മന്‍സൂര്‍ , നിലംബൂര്‍

Wednesday, October 17, 2007

വഴിയോരക്കാഴ്‌ചകള്‍ - 5

മുസ്‌ല്യാര്‍ കുഴിച്ച കുഴിയില്‍ മുസ്‌ല്യാര്‍

നോമ്പിനെ കുറിച്ച്‌ മുസ്‌ല്യാര്‍ നിര്‍ത്താതെ പ്രസംഗിച്ചു കൊണ്ടിരുന്നു. നമ്മളൊന്ന്‌ മനസ്സിലാക്കണം, വൈകുന്നേരം വരെ നോമ്പ്‌ നോറ്റ്‌ ....നോമ്പ്‌ തുറക്കുന്ന സമയത്ത്‌ പട്ടിണി കിടന്ന ആ ദിവസത്തെ മുഴുവനും അകത്താക്കണം എന്ന ചിന്തയോടെ ഭക്ഷണങ്ങള്‍ അകത്താക്കരുത്‌..ആ സ്വഭാവം നന്നല്ല. വളരെ മിതമായ രീതിയില്‍ വേണം നോമ്പ്‌ തുറക്കാന്‍.പണ്ടു അറബ്‌ നാടുകളില്‍ അവിടുത്തെ അറബികള്‍ നോബ്‌ തുറന്നിരുന്നത്‌ ഒരു കഷ്ണം കാരക്കയും , ഒരു ഗ്ലാസ്സ്‌ വെള്ളവും കൊണ്ടു മാത്രമായിരുന്നു എന്ന്‌ നാം മറക്കരുത്‌.പിറ്റേന്ന്‌ കുഞാലിക്കാന്‍റെ വീട്ടിലായിരുന്നു മുസ്‌ല്യര്‍ക്ക്‌ നോമ്പ്‌ തുറ. നോമ്പ്‌ തുറക്കാന്‍ സമയമായപ്പോല്‍ കുഞാലി മുസ്‌ല്യാര്ക്ക്‌ ഒരു ഗ്ലാസ്സില്‍ വെള്ളവും , ഒരു കഷ്ണം കാരക്കയും കൊടുത്തു. നോമ്പ്‌ തുറന്ന്‌ ഏറെ സമയം കഴിഞിട്ടും ഭക്ഷണമൊന്നും വരാത്തത്‌ കണ്ട്പ്പോല്‍ മുസ്‌ല്യാര്‍ക്ക്‌ സംഗതി പിടികിട്ടി.തന്‍റെ ഇന്നലത്തെ പ്രസംഗം പറ്റിച്ചു.കുഞാലിയോട്‌ യാത്ര പറഞ്‌ വിശപ്പുമായ്‌ മുസ്‌ല്യാര്‍ നടന്നു. ബീരാനിക്കാന്‍റെ കടയില്‍ കയറി 4പൊറോട്ടയും , ബീഫ്‌ കറിയും തട്ടി വയറിനെ സമാധാനപ്പെടുത്തി.അന്ന്‌ രാത്രിയിലെ പ്രസംഗത്തില്‍ മുസ്‌ല്യാര്‍ വാചാലനായി....പ്രിയമുള്ളവരെ ഇന്നലെ ഞാന്‍ അറബ്‌ നാടുകളിലെ നോമ്പ്‌ തുറയെ കുറിച്ച്‌ പറഞതോര്‍ക്കുന്നില്ലേ..നിങ്ങള്‍ ഒരു കാര്യം കൂടി മനസ്സിലാക്കണം....അറബ്‌നാടുകളിലെ ഒരു കാരക്കാന്ന്‌ പറഞാല്‍ ഒരു ആനയുടെ വലിപ്പമുണ്ടായിരുന്നു അപ്പോ അതിന്‍റെ കഷ്ണം എത്ര ഉണ്ടാവുമെന്ന്‌ ഞാന്‍ പറയെണ്ടതില്ലല്ലോ...അല്ലാതെ ഇവിടുത്തെപോലെ കശുവണ്ടി വലിപ്പമല്ല.ഇതൊക്കെ കേട്ട്‌ ദൂരെ മാറി നിന്ന്‌ കുഞാലിക്ക ചിരിച്ചു.

അതിമോഹം വരുത്തിയ വിന...

വളരെ പ്രശ്‌തനായ ശില്‌പിയായിരുന്നു അയാള്‍.തന്‍റെ സ്വപ്‌നതുല്യമായ ദേവത എന്ന ശില്‌പത്തിന്‍റെ അവസാന മിനുക്ക്‌പണിയിലായിരുന്നു അയാള്‍.അര്‍ദ്ധനഗ്‌നയായ ആ സ്ത്രീ ശില്‌പത്തില്‍ ജീവന്‍ തുടിച്ചിരുന്നു.പ്രദര്‍ശന ശാലകളില്‍ ആ ശില്‌പം ശ്രദ്ധിക്കപ്പെട്ടു, പുരസ്‌ക്കാരങ്ങള്‍ അയാളെ തേടിയെത്തി.തന്‍റെ നേട്ടങ്ങള്‍ക്ക്‌ കാരണമായ ആ ശില്‌പ ദേവതയെ അയാള്‍ പ്രണയിച്ചു. ഈ ശില്‌പത്തിന്‌ ജീവനുണ്ടായിരുന്നെങ്കിലെന്ന്‌ ഒരു നിമിഷം അയാള്‍ മോഹിച്ചു. അയാളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു..അതാ ആ ശില്‌പം ചലിച്ചു തുടങ്ങി. അയാള്‍ സന്തോഷത്തോടെ ആ ദേവതയെ നോകി....തന്നെ നിര്‍മ്മിച്ച ശില്‌പ്പിയെ നോകി ദേവത ചിരിച്ചു. സന്തോഷത്തോടെ അയാള്‍ ആ ദേവതയെ വാരിപുണരാന്‍ ശ്രമിച്ചു.പെട്ടെന്ന്‌ ആ ജീവനുള്ള ശില്‌പം അയാളെ തള്ളിമാറ്റി....കോപത്തോടെ നോകി.....എന്നിട്ട്‌ ഉറക്കെ നിലവിളിച്ചു കൊണ്ടു പറഞു...അയ്യോ...അയ്യോ...ഓടി വായ്യോ....എന്നെ ഇയാള്‍ പീഢിപ്പിക്കുന്നേ.....ഒരു നിമിഷം അയാള്‍ തരിച്ചിരുന്നു പോയി.

ദുരൂഹത...

നേരം പുലരുന്നതേയുള്ളു...ആലിക്കാന്‍റെ..തെങ്ങിന്‍ തോട്ടത്തിലായിരുന്നു അവന്‍.പ്രതീക്ഷിക്കാത്ത നേരത്ത്‌ ഒരു സംഘമാളുകള്‍ അവനെ വളഞു.അവരുടെ പിടിയില്‍ നിന്നും കുതറി മാറാന്‍ അവനാവതും ശ്രമിച്ചു നോകി...ആ ശ്രമം പഴായി എന്ന്‌ മാത്രമല്ല...അവര്‍ അവനെ ആ തെങ്ങിന്‍തോപ്പിലെ പുല്‍ത്തകിടിയിലേക്ക്‌ തള്ളിയിട്ടു.പരിചിതരായ അവരുടെ നീക്കങ്ങള്‍ ധ്രുതഗതിയിലായിരുന്നു.അവന്‍റെ കൈകാലുകള്‍ വരിഞുമുറുക്കി... കഴുത്തില്‍ മൂര്‍ച്ചയേറിയ കഠാരി ആഴ്‌ന്നിറങ്ങി...ചോര ചീറ്റിത്തെറിച്ചു....വലിയൊരു ഞരക്കത്തോടെ അവന്‍ പിടഞു.പ്രഭാത സൂര്യന്‍റെ കിരണങ്ങളില്‍ കഠാരകള്‍ തിളങ്ങി.അവന്‍റെ ശരീരത്തിന്‍റെ വിവിധതലങ്ങളിലൂടെ അത്‌ ഓടിക്കളിച്ചു.നിമിഷങ്ങള്‍ക്കകം അവര്‍ അവനെ നഗ്‌നനാക്കി. നഗ്‌നനായ അവന്‍റെ നെഞ്‌ചും , കാല്‍തുടകളും കയറില്‍ കെട്ടിതൂക്കി.അപ്പോഴേക്കും പരിസരം നിറയെ ആളുകള്‍ തടിച്ചു കൂടിയിരുന്നു...അവന്‍റെ നഗ്‌നതയില്‍ നോകി ആളുകള്‍ വിളിച്ചു പറഞു...ഒരു കിലോ .....ഇവിടെ 2കിലോ കുറച്ച്‌ ലിവറുമിട്ടോ..ഈദിന്‍റെ തിരക്കാവും അതാ തെങ്ങിന്‍ തോപ്പില്‍ മറ്റൊരുവനെ കൂടി അവര്‍ തള്ളിയിട്ടു.

വഴിയോരകാഴ്ചകള്‍ - 4

ഞാന്‍ തിരിച്ചു വരാം

ഇന്നത്തെ പ്രധാന വാര്‍ത്തകളിലേക്ക്‌ സ്വാഗതം.വാര്‍ത്തകള്‍ തേടി വാര്‍ത്തകളിലെ വാര്‍ത്തയായ ചേര്‍ത്തലയിലെ കാര്‍ത്തയാണ്‌ ഇന്നത്തെ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍...ആദ്യം കുണ്ടായും,പിന്നെ തോടായും അവസാനം കുണ്ടായിതോടായ്‌ മാറിയ കോഴിക്കോട്‌ കല്ലായിയിലെ കുണ്ടായി തോട്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. മൈസൂര്‍ കാണാന്‍ പോയ മലപ്പുറം വണ്ടൂരിലെ രണ്ടു കുടുംബങ്ങള്‍ വീരപ്പന്‍റെ പിടിയില്‍....അവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക്‌ വീരപ്പന്‍ നല്‍കിയത്‌ ബ്രിട്ടാനിയ ബിസ്‌കറ്റായിരുന്നു എന്ന പരസ്യവുമായി ബ്രിട്ടാനിയ....അവസാനം വണ്ടൂര്‍ക്കാരെ വീരപ്പന്‍ വെറുതെ വിട്ടെങ്കിലും നാട്ടുക്കാര്‍ വെറുതെ വിട്ടില്ല...ഇന്നും വണ്ടൂരില്‍ അവരുടെ വീടിന്‌ മുന്നില്‍ ബസ്സ്‌ നിര്‍ത്തുന്ന സ്റ്റോപ്പിന്ന്‌ പേര്‌ വീരപ്പന്‍ പടി എന്നാണ്‌...കേരളത്തിലെ സ്ത്രീകള്‍ക്ക്‌ പട്ടികളോടും,നായകളോടും പ്രിയമേറി വരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.ഈയടുത്ത സമയത്ത്‌ ട്ടീവി യില്‍ വന്ന ഒരു വാര്‍ത്തയാണത്രെ കാരണം. തേങ്ങ പൊളിക്കാനറിയാത്ത വീട്ടമ്മക്ക്‌ തേങ്ങ പൊളിച്ചു കൊടുക്കുന്ന വളര്‍ത്തുനായ ഇതിനകം തന്നെ കേരളത്തിലെ വീട്ടമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റി.ഇപ്പോ പട്ടികളെ തേങ്ങ പൊളിക്കുന്ന വിദ്യ പഠിപ്പിച്ച്‌ വന്‍തുകക്ക്‌ വില്‍പന നടത്തുന്ന പട്ടി കചവടക്കാരുടെ കൊയ്യുത്തുക്കാലമാണ്‌...കാലം പോണ പോക്ക്‌.ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഒരു വീട്ടമ്മ ഇപ്പോല്‍ ലൈനിലുണ്ടു.....ഹലോ...ഹലോ...കേല്‍ക്കാമോ....കേല്‍ക്കാമോ....കേല്‍ക്കാം കേല്‍ക്കാം എന്ന്‌ പറയുന്നത്‌ അവിടെ കേള്‍ക്കാമോ..കേള്‍ക്കാം കേള്‍ക്കാം എന്ന്‌ പറയുന്നത്‌ ഇവിടെ കേള്‍ക്കാം...ഓക്കെ ഞാന്‍ തിരിച്ചു വരാം.
-------------------------------------
ഭാഗ്യം വേണോ....

ഭാഗ്യംഭാഗ്യമോതിരങ്ങളും ധനമുണ്ടാക്കുന്ന ഏലസ്സുകളും വില്‍ക്കുന്ന കച്ചവടക്കാര്‍ ഇന്നു ട്ടീവീ സ്ക്രീനുകളില്‍ സജീവമാണ്‌..പക്ഷേ ഈ ഭാഗ്യ മോതിരം കൊണ്ടൊന്നും അവര്‍ക്ക്‌ ഒരു ഗുണവുമില്ല....അത്‌ വാങ്ങുന്ന നമ്മുക്കാണ്‌ ഗുണം ചെയ്യുക എന്നാണ്‌ അവര്‍ പറയുന്നത്‌.. അത്‌ പണം കൊടുത്ത്‌ നമ്മല്‍ വാങ്ങുന്നേരം അവരുടെ ഭാഗ്യം തെളിയുന്നു.
----------------------------------
ഇങ്ങിനെയും ചിലര്‍

നാട്ടില്‍ വളരെ പേരുകേട്ട ഒരു സിദ്ധനായിരുന്നു അയാള്‍. നാട്ടില്‍ എവിടെ മോഷണം നടന്നാലും ഈ സിദ്ധനോട്‌ ചെന്ന്‌ വിവരം പറഞാല്‍.. ആരാണ്‌ അത്‌ മോഷ്ടിച്ചത്‌ എന്നും ഇപ്പോല്‍ അത്‌ എവിടെയാണ്‌ ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നുമൊക്കെ ക്രിത്യമായ്‌ പറയും. അതിന്‌ ഒരു സംഖ്യ ഫീസായി ഈടാക്കുമായിരുന്നു. ഒരിക്കല്‍ ഈ സിദ്ധന്‍റെ വീട്ടില്‍ മോഷണം നടന്നു...പരാതിയുമായ്‌ അതാ നമ്മുടെ സിദ്ധന്‍ പോലീസ്‌ സ്റ്റേഷനില്‍.
-------------------------------

പുലിവാല്‌ പിടിച്ച ഇരട്ടപേര്‌...

നാട്ടുക്കാരെല്ലം മുജീബിനെ ഒരു ഇരട്ട പേര്‌ വിളിച്ചിരുന്നു.ഇരട്ടപിലാക്കല്‍ മുജീബ്‌ എന്ന്‌. അതിന്‌ കാരണം അവന്‍റെ വീടിന്‌ മുന്നില്‍ വലിയ ഇരട്ടപിലാവ്‌ ഉണ്ടായിരുന്നുവെന്നു.(പ്ലാവിന്‌ മലപ്പുറത്ത്‌ പിലാവ്‌ എന്ന്‌ പറയും).ഈ വിളിയില്‍ അരിശം മൂത്ത മുജീബ്‌ അതിലൊരു പിലാവ്‌ മുറിച്ചു കളഞു. പറയണോ പൂരം....നാട്ടുക്കാര്‍ അവനെ ഒറ്റപിലാക്കല്‍ മുജീബ്‌ എന്ന്‌ വിളി തുടങ്ങി. ബാക്കിയുണ്ടായിരുന്ന ആ ഒറ്റപിലാവും മുജീബ്‌ മുറിച്ചു കളഞു....ബാക്കിയായത്‌ പിലാവിന്‍റെ കുറ്റി മാത്രം. നാട്ടുക്കാരുടെ വിളി നിന്നില്ല....പിന്നെ കുറ്റി പിലാക്കല്‍ മുജീബ്‌ എന്ന്‌ വിളി തുടങ്ങി. ദേഷ്യം മൂത്ത മുജീബ്‌ ബാക്കിയുള്ള കുറ്റിയും പറിച്ചു കളഞു.പിന്നെയും നാട്ടുക്കാര്‍ അവനെ വെറുതെ വിട്ടില്ല....കുണ്ടു പിലാക്കല്‍ മുജീബേ...എന്ന്‌ വിളിച്ചു...(കുഴിക്ക്‌ മലപ്പുറത്ത്‌ കുണ്ടു എന്നും പറയും).ഇന്നും ഈ കഥകള്‍ പറഞ്‌ ഞങ്ങളവനെ കളിയാക്കാറുണ്ടു.അങ്ങിനെ ഇരട്ടപിലാക്കല്‍ മുജീബ്‌ കുണ്ടുപിലാക്കല്‍ മുജീബായി മാറി.

വഴിയോരകാഴ്‌ചകള്‍ - 3

ഞാനും നീയും

പണ്ടു പണ്ടു ഒരു ഗ്രാമത്തില്‍ ഞാനും, നീയും
എന്ന്‌ പേരുള്ള രണ്ടു സുഹുര്‍ത്തുകള്‍ ഉണ്ടായിരുന്നു.
അതില്‍ ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു.
നീ ജീവിതത്തില്‍ സിനിമ ഇത്‌ വരെ കണ്ടിട്ടില്ല.
അങ്ങിനെ ഒരിക്കല്‍ ഞാനിന്‍റെ നിര്‍ബന്ധത്തിന്ന്‌ വഴങ്ങി
നീ ഞാനിന്‍റെ കൂടെ സിനിമ കാണാന്‍ പോയി.
സിനിമ ഏകദേശം പകുതിയായപ്പോല്‍ അതാ വരുന്നു സിനിമയില്‍ ഒരാന...
ആനയെ കാണേണ്ട താമസം നീ സിനിമ കോട്ടയുടെ പുറത്തേക്ക്‌ ഒരൊറ്റ ഓട്ടം...
നീ ഓടുന്നത്‌ കണ്ടു ഞാന്‍ അന്തംവിട്ട്‌ ഇരുന്നുപോയി.
അയ്യോ എന്താ നീക്ക്‌ പറ്റിയത്‌ ..ഞാന്‍ നീയെ കാണാന്‍ പുറത്തേക്ക്‌ നടന്നു...
അതാ ഇരികുന്നു നീ പുറത്ത്‌.
നീ എന്താ നിനക്ക്‌ പറ്റിയത്‌...എന്തിനാ ഓടിയത്‌..??
ആന വരുന്നത്‌ നീ കണ്ടില്ലേ...അതാ ഞാന്‍ ഓടിയത്‌...
ഹഹാ ഹഹാ..ഞാന്‍ ചിരിച്ചു കൊണ്ടു പറഞു..
എന്‍റെ നീ അത്‌ സിനിമയല്ലേ...
സിനിമയാണ്‌ എന്ന്‌ നമ്മുക്കറിയാം പക്ഷേ ആനക്കറിയോ....
നീയുടെ മറുപ്പടി കേട്ട്‌ ഞാന്‍ പൊട്ടിചിരിച്ചു.
പിന്നെ ഇന്നു വരെ നമ്മുടെ നീ സിനിമക്ക്‌ പോയിട്ടില്ല.


******************************************
അപ്പം തിന്ന പോരെ...

പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ എവിടെ കല്യാണം നടന്നാലും
അവിടെ കയറി ചെന്ന്‌ മൂക്ക്‌ മുട്ടെ ശാപ്പാടടിച്ച്..കല്യാണ വീട്ടുക്കാരോട്‌
അല്‌പ്പനേരം സല്ലപ്പിച്ചു പതുക്കെ സ്ഥലം കാലിയാകുന്ന വിദ്ധഗ്‌ദരായ
എന്‍റെ രണ്ടു കൂട്ടുക്കാരായിരുന്നു ഗാഫൂറും,പ്രമോദും.
പിന്നെ അവിടെ നടന്ന അമളികള്‍ ഞങ്ങളോട്‌ വന്നു പറഞ്‌ ചിരിക്കും.
ചില വീട്ടില്‍ ചെറുകന്‍റെ ആളുകളാവും...പെണ്ണിന്‍റെ വീട്ടില്‍ നേരെ തിരിച്ചും.
ചിലയിടങ്ങളില്‍ വീഡിയോക്കാരാവും.
ഒരിക്കല്‍ ഒരു വീട്ടില്‍ രണ്ടാളും കയറി കുശാലായി ശാപ്പാടടിച്ച്‌...
പന്തലില്‍ മാറി ഇരുന്നു സിഗരറ്റ്‌ വലിക്കുന്ന കാരണവരുടെ
അടുത്ത്‌ പോയിരുന്ന്‌ ഓരോ സിഗരറ്റും വാങ്ങി വലിച്ച്‌....
കാരണവരോട്‌ ഗഫൂര്‍ തന്‍റെ സ്ഥിരം ശൈലിയില്‍ ഒരു ചോദ്യം...
അമ്മാവാ...എപ്പോഴാ ചെറുക്കനും കൂട്ടരും വരുന്നത്‌
കാരണവര്‍ തെല്ലൊരാകാംഷയോടെ..ചെറുക്കനോ...
പെട്ടെന്ന്‌ ഗഫൂര്‍ തിരുത്തി അല്ല...പെണ്ണും...കൂട്ടരും..എപ്പോ എത്തും
വളരെ സൌമ്യനായ്‌ കാരണവര്‍ ഗഫൂറിനോട്‌..
മക്കളേ...ഇത്‌ കല്യാണ വീടല്ല....മരിച്ചതിന്‍റെ നാല്‍പ്പതാണ്‌ നടക്കുന്നത്‌...
കാരണവര്‍ പറഞ്‌ തീര്‍ന്നില്ല...കേട്ടപാതി..കേള്‍ക്കാത്തപാതി...
മുന്നില്‍ നിര്‍ത്തിയ ബസ്സിന്‍റെ ബോര്‍ഡ്‌ പോലും നോക്കാതെ രണ്ടാളും തടിതപ്പി.
അപ്പം തിന്നാല്‍ മതിയായിരുന്നു.....വെറുതെ കുഴി എണ്ണി.

***************************************
ഫോണ്‍ വിളി

ഹലോ ആരാ....??
മോളെ പപ്പയാണ്‌ സൌദിയില്‍ നിന്ന്‌
മമ്മി പപ്പ...വിളികുന്നു..
ഹലോ എന്തൊക്കെയുണ്ടു വിശേഷങ്ങള്‍..
എന്ത്‌ വിശേഷം...എത്ര ദിവസമായി ഒന്ന്‌ വിളിച്ചിട്ട്‌..
പൈസ കിട്ടിയോന്ന്‌ ചോദിക്കും ഫോണ്‍ കട്ടാക്കും.
നീ പെട്ടെന്ന്‌ കാര്യങ്ങള്‍ പറ...കുഴല്‍ഫോണ്‍ ആണ്‌ ...
ഒന്നും അറിയാത്ത പോലെയാണ്‌ സംസാരം കേട്ടാ...
എനിക്ക്‌ വയ്യ ഇങ്ങിനെ ബോറടിച്ചു ജീവിക്കാന്‍..
ഇപ്പോ ഒരു വര്‍ഷമായില്ലേ..എത്ര ആളുകളാ
അവിടെ നിന്നും ലീവിന്ന്‌ വരുന്നത്‌...വേണമെന്ന്‌ വിചാരിച്ച കഴിയില്ലേ...?
നിങ്ങളുടെ കഷ്ടപ്പാട്‌ തീര്‍ന്നിട്ട്‌ ഒന്നും നടക്കില്ല...
എല്ലാം ശരിയാവും നീ ക്ഷമിക്ക്‌..
ക്ഷമിക്കുന്നതിന്‌ ഒരതിരില്ലേ...
ഇന്ന്‌ നാളെ എന്നും പറഞ്‌ എന്നെ കളിപ്പിക്കുകയല്ലേ നിങ്ങള്‍.
ഓര്‍മ്മയുണ്ടോ...ക്രത്യം ഒരു വര്‍ഷവും, രണ്ടു മാസവുമായി
നിങ്ങള്‍ കൊടുത്തയച്ച ടീ.വീ. കേട്‌ വന്നിട്ട്‌.
എത്രയെന്ന്‌ വെച്ച അയല്‍ക്കാരുടെ വീട്ടില്‍ പോയി സീരിയല്‍ കാണുന്നത്‌...
അതും അവര്‍ക്ക്‌ ഇഷ്ടമുള്ള ചാനലേ ഇടുകയുള്ളു.
നമ്മുക്ക്‌ ഒന്നും പറയാന്‍ പറ്റില്ല.
ഇനിയെങ്കിലും പെട്ടെന്ന്‌ ഒന്നു വേഗം കൊടുത്തയക്കാന്‍ നോക്കു...
അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോയിരുന്നു കാണും.

പിന്നെ അവിടെ നിന്നും ഇടക്കിടക്ക്‌ ടീ.വീ.പ്രോഗ്രാമുകളില്‍ വിളിച്ച്‌ നാട്ടുക്കാര്‍ക്കും,കൂട്ടുക്കാര്‍ക്കും പാട്ടുകള്‍ ഡെഡിക്കേഷന്‍ ചെയ്യുന്നതും,
അവതാരികയോട്‌ കൊഞ്‌ചി സംസാരിക്കുന്നതും ഞങ്ങള്‍ കാണാറുണ്ടു...
ഇങ്ങോട്ട്‌ ഒന്നു വിളിക്കാന്‍ പറഞ കാശില്ലാന്ന്‌ പറയും.
എടീ അത്‌ പിന്നെ...ഇവിടെ...ഹലോ...ഹലോ...
ഹലോ..ഭായ്‌ സാബ്‌....ദസ് മിനുട്ട്‌ കത്തം ഓഗയ..

വഴിയോരകാഴ്ചകള്‍ - 2

കളഞു കിട്ടി.

തനിമലയാളത്തില്‍ പ്രസിദ്ധമായി കൊണ്ടിരികുന്ന ഒരു ബ്ലോഗ്ഗും, അതിന്‍റെ പാസ്‌വേര്‍ഡും കളഞു കിട്ടിയിരിക്കുന്നു. ഇതിന്‍റെ ഉടമസ്ഥന്‍ പുതുതായ്‌ പോസ്റ്റ്‌ ചെയ്യന്‍ എഴുതിയ കഥയോ,കവിതയോ..തെളിവായ്‌ കൊണ്‌ടു വരിക, അല്ലെങ്കില്‍ ഈ ബ്ലോഗ്ഗില്‍ സ്ഥിരമായ്‌ കമന്‍റ്റ് ഇടാമെന്ന്‌ വാക്ക്‌ തരികയോ ചെയ്‌താല്‍, ബ്ലോഗ്ഗും,പാസ്‌വേര്‍ഡും തിരികെ എല്‍പ്പികുന്നതണ്‌.വിവരങ്ങള്‍ക്ക് ഇവിടെ ഒരു കമന്‍റ്റിടുക.
****************************************

ബ്ലോഗ്ഗറെ ആവശ്യമുണ്ടു..

മലയാളം വാരമൊഴിയും,പിന്‍മൊഴിയും,നന്നായി ടൈപ്പ്‌ ചെയ്യാന്‍ അറിയുന്നവരെ ആവശ്യമുണ്ടു.പോസ്റ്റ്‌ ചെയുന്ന രചനകള്‍ക്ക് അനുയോജ്യമായ കമന്‍റ്റിടാന്‍ കഴിവുള്ളവര്‍ക്ക് മുന്‍ഗണന.അതോടൊപ്പം കമന്‍റ്റിടുന്നവര്‍ക്കും കമന്‍റ്റിടണം.യോഗ്യത : 1200 നോട്ടികല്‍ മൈല്‍ വേഗതയില്‍ ടൈപ്പിങ്ങില്‍ ബിരുദം.രചനകളില്‍ ശ്രുതി അമ്മ,ലയംഅഛന്‍,താള ലയങ്ങള്‍ ചേര്‍കുന്നതില്‍ വിദ്ധഗ്‌ദര്‍.നിങ്ങളെ ചികില്‍സികുന്ന ഡോക്‌ടറുടെ സര്‍ട്ടിഫികെറ്റും,എ ഫോര്‍ സൈസിലുള്ള നിങ്ങളുടെ തലയുടെ എക്‌സറെയുമായ്‌ ഇവിടെ കമന്‍റ്റിടുക.നിബന്ധന: അപേക്ഷകര്‍ സ്വന്തമായ്‌ ബ്ലോഗ്ഗില്ലാത്തവരായിരിക്കണം.ബ്ലോഗ്ഗില്‍ കമന്‍റ്റുകളുടെ എണ്ണം കുറഞാല്‍...തനിമലയാളത്തിലെ പുതിയ 20 പോസ്റ്റുകളില്‍ കമന്‍റ്റിടാന്‍ നിങ്ങള്‍ ബാധ്യസ്ഥനായിരിക്കും.ബ്ലോഗ്ഗില്‍ കമന്‍റ്റിടുന്നവരുടെ പ്രോഫൈല്‍ നോകുകയോ,അവരുടെ ഇന്‍ബോക്‌സിലേക്ക് മൈയില്‍ അയകുകയോ ചെയ്തതായ്‌ അറിഞാല്‍ യാതൊരു വിട്ട്‌വീഴ്ചയുമില്ലാതെ തങ്കളെ ബ്ലോഗ്ഗിലേറ്റുന്നതായിരിക്കും.വിശദമായി വായിചതിന്‌ ശേഷം മാത്രം അപേക്ഷകള്‍ അയക്കുക.
*******************************************
ഒരു വിമാനക്കാലം..

ഒരിക്കല്‍ കേരളത്തിന്‍റെ തെരുവുകളില്‍ സ്വകാര്യ വിമാന കമ്പനികള്‍ മല്‍സരം തുടങ്ങിയാല്‍ എങ്ങിനെയായിരിക്കും ആ കാഴ്ച്ചകള്‍
ഷാര്‍ജാ...ഷാര്‍ജാ....കൂയ്‌യ്‌.....ഷര്‍ജയിലേക്ക് ആദ്യം പോണ ഫ്ല്യ്‌റ്റ്‌ ഇവിടെ..ഇവിടെ..ചായ ചായ ..കാപ്പി..കാപ്പി..ചേട്ടാ ചായ ഓരെണ്ണം കുടിച്ചോ....പൊങ്ങിയ പിന്നെ സ്റ്റോപ്പില്ലാട്ടോ..ശരിയാ..അതുമല്ല ഫ്ല്യ്‌റ്റിനുള്ളില്‍ ചോദികുന്ന പൈസ കൊടുക്കണം. അബുദാബിയിലേകുള്ള ബനിയാസ്‌ ഉടനെ സ്റ്റാന്‍റ്റ്‌ വിട്ട്‌ പൊങ്ങണം. സൌദിയില്‍ നിന്നും വരുന്ന കോയിസ്‌ ദയവ്‌ ചെയ്തു ഇപ്പോ ലാന്‍റ്റ്‌ ചെയരുത്‌...റണ്‍വേയില്‍ പോര്‍ട്ടര്‍മാരുടെ പ്രകടനം നടകുന്നുണ്ടു...പ്രകടനം തീര്‍ന്നാല്‍ വിളിച്ചു പറയാം.അമേരിക്കയില്‍ നിന്നും വന്ന വിമനത്തിന്‍റെ ഡ്രൈവര്‍ എത്രയും പെട്ടെന്ന്‌ മൈക്ക് പോയന്‍റ്റില്‍ എത്തി ചേരണം.വിമാനത്തിലെ യാത്രക്കാരെ...ശ്രദ്ധിക്കുക..ഉയരങ്ങളിലേക്ക് പറകുബോല്‍ മനസ്സില്‍ പേടിയുള്ളവര്‍ക്ക് പേടി മാറ്റാന്‍ വളരെ ഉപാകാരപ്രദമായ ഒരു പുസ്തകമാണ്‌ പേടിമാറ്റാം എന്ന ഈ പുസ്തകം .വിമാനം എന്ത്‌...എങ്ങിനെ...വിമാനത്തിന്‌ എത്ര ചക്രങ്ങള്‍ ഉണ്ടു..??വിമാനത്തിന്‍റെ ചിറകില്‍ എത്ര ബള്‍ബുണ്ടു..??വിമാനത്തിന്‌ ഡ്രൈവര്‍മാര്‍ എത്രാ..??വിമാനത്തിലെ ബാത്ത്‌റൂമുകള്‍ സ്‌ഥിതി ചെയുന്നത്‌ എവിടെ..??അങ്ങിനെ വിമാനത്തില്‍ കയറിയാല്‍ നിങ്ങളുടെ മനസ്സില്‍ ഉയരുന്ന നൂറ്‌,നൂറ്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പുസ്തകമാണ്‌ വിമാനയാത്ര സഹായി.ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക്‌യാത്ര വേളയില്‍ മൂക്കിലും,ചെവിയിലും വെക്കാന്‍ പഞി ഫ്രീ.കൂ....കൂയ്....ഡ്രൈവറെ ആ മേഘദൂതില്‍ ഒന്ന്‌ ചവിട്ടണെ.....ഒരാളിറങ്ങാനുണ്ടു.

വഴിയോരകാഴ്ചകള്‍ - 1

ആവശ്യമുണ്ടു:
************
എന്‍റെ മൂന്ന് വയസുള്ള മകളെ കേരളത്തിലെ പ്രശതമായ ഒരു ട്ടീ വി ചാനലില്‍
പാടാനും,ഡാന്‍സ്സ് കളിക്കുവാനും ഉള്ള മല്‍സരത്തില്‍ തെരെഞടുത്തിരിക്കുന്നു.
അത് കാരണം എന്‍റെ മകളെ എത്രയും പെട്ടെന്ന് പാട്ടുപാടാനും ,ഡാന്‍സ്സ് കളിക്കാനും
പഠിപ്പിക്കാന്‍ യോഗ്യരായ അദ്ധ്യാപകരില്‍ നിന്നും അപേക്ഷകള്‍
ക്ഷണിക്കുന്നു.തക്കതായ പ്രതിഫലവും , കൂടാതെ കൈ നിറയെ സമ്മാനങ്ങളും കൊടുക്കുന്നതണ്‌.
മല്‍സരത്തില്‍ കുട്ടി കൈവരിക്കുന്ന നേട്ടങ്ങളില്‍ ,പ്രശസ്തിയില്‍ അദ്ധ്യാപകനും ഒരു പങ്ക്
ഉണ്ടായിരിക്കുന്നതാണ്‌. യോഗ്യര്‍ എന്ന് ഉറപ്പുള്ളവര്‍ ബന്ധപെടുക.വിലാസം.
അടിക്കുറിപ്പ്: എത്ര നന്നായി കുട്ടി ശോഭിച്ചാലും അവസാനം ഒരു യാചനയാണ്‌.
പ്ലീസ് എനിക്ക് വോട്ട് ചെയ്യണം , പ്രാര്‍ത്ഥിക്കണം എന്നൊക്കെ..
ഈ കൂട്ടത്തില്‍ ഞാന്‍ ഒന്ന് പറഞോട്ടെ....
ഇത് വായിച്ച് എനിക്കും നിങ്ങള്‍ വോട്ട് ചെയ്യണം പ്ലീസ്സ്....പ്ലീസ്സ്....
-----------------------------------------
കരയുന്ന മനസ്സ്................

********************

വീട്ടില്‍ നിറഞു നിന്ന സഹോദരിമാരുടെ എണ്ണം നീണ്ട എട്ട് വര്‍ഷം
എന്നെ ഒരു പ്രവാസിയാക്കി.കല്യാണം കഴിഞ് ഭാര്യയോടൊത്തുള്ള കുറഞ മാസങ്ങള്‍
ഭാഗ്യവാന്‍ സ്വന്തമായ് ഒരു കുഞു പിറന്നു എന്നു അറിയാം,
എങ്കിലും കാണാന്‍ കഴിഞില്ല പൊന്നുമകനെ. നിഷ്ചല ചിത്രങ്ങളില്‍ ഞാന്‍ കണ്ടു എന്‍റെ മകനെ.
ഒരിക്കല്‍ എല്ലം അവസാനിപ്പിച്ച് കൈയില്‍ സ്വന്തമായ് പ്രവാസജീവിതം സമ്മാനിച്ച് നല്‍കിയ
കഷണ്ടിയും , ഷുഗറും, പ്രഷറും..പിന്നെ കുറെ പേരറിയാത്ത രോഗങ്ങളും
വീടിന്‍റെ മുന്നില്‍ എത്തിയപ്പോല്‍ ...ചിത്രങ്ങളില്‍ കണ്ടു മറന്ന എന്‍റെ മകന്‍.
ഒരു പാടു വളര്‍ന്നിരിക്കുന്നു അവന്‍ , മകന്‍റെ കളിയും നോക്കി നിന്നു പോയ്.
എതോ ഒരപരിചിതനെ കണ്ട കുട്ടി അകത്തേക്ക് നോക്കി പറഞു...ഉമ്മാ....
ദാ പുറത്ത് ഒരു ഗസ്റ്റ് വന്നു നില്‍ക്കുന്നു.
അടിക്കുറിപ്പ്: കഥകള്‍ക്ക് ക്ഷമം ഇന്നു. എല്ലാരും പ്രവാസികളുടെ പിറെകെയാണ്‌.
-----------------------------------------------------
തനിയാവര്‍ത്തനം ...
******************

മുത്തശ്ശനെ വ്രദ്ധസദനത്തില്‍ കൊണ്ടാകി മടങ്ങുന്ന വഴിയില്‍
കൊചുമോന്‍ അവന്‍റെ പുസ്തകത്തില്‍ എന്തോ കുത്തി വരക്കുനതു കണ്ട് അച്ചന്‍ ചോദിച്ചു.
മോനെന്ത വരയ്കുന്നത് .....
നമ്മല്‍ മുത്തശ്ശനെ കൊണ്ടാകിയ വഴി വരകുകയാണ്‌ അച്ചാ...
ഹും മോന്‍ കുറെ വലുതാവുബോല്‍ മുത്തശ്ശനെ കാണാന്‍ ഒറ്റക്ക് വരാനാണ്‌ അല്ലേ....
അല്ല അച്ച .........
പിന്നെ.....
അച്ചനും വയസ്സാവുബോല്‍ മുത്തശ്ശനെ പോലെ സുഖിക്കാന്‍
ഇവിടെ കൊണ്ടു വന്ന് വിടാന്‍ വഴി മറക്കാതിരിക്കാനാണ്‌............
ആ അച്ചന്‌ പിന്നെ ഒന്നും ശബ്ദിക്കാന്‍ കഴിഞില്ല...
അടിക്കുറിപ്പ്: ഇന്ന് കുട്ടികള്‍ ച്ചോദിക്കുന്നു എന്താണ്‌ മുത്തശ്ശി കഥ...???