Wednesday, January 30, 2008

ഹിന്ദുക്കളെ ഓടിക്കാന്‍ മുസ്ലിം ശക്തി

വഴിയോരകാഴ്‌ചകള്‍ - 20


അല്ല കുഞ്ഞാലിക്ക എന്താപ്പോ ഇന്ന്‌ മുഖത്തൊരു ചിരി..??

കുറുപ്പിന്റെ ചായകടയിലേക്ക്‌ കയറി വന്ന കുഞ്ഞാലിക്കാനോട്‌

മങ്കൂസ്സ്‌ മുസിലിയാരുടെ ചോദ്യം.


ഹഹാഹഹാ...ഞമ്മക്ക്‌ ചിരികാനൊരു വക ഒത്തിട്ടുണ്ട്‌ മങ്ക്കൂ..

അതല്ലേ...ഈ ചിരി...ഹഹഹാഹഹാ


ഇങ്ങള്‌ കര്യം പറയിന്‍ മന്‍സ്സാ...

ഇന്ന ഞമ്മക്കുമൊന്ന്‌ ഇങ്ങള കൂടെ ചിരിചൂടെ..അല്ല പിന്നെ




മങ്കൂസ്സ്‌...ഞമ്മള്‌ മുസ്ലീങ്ങളെ മറ്റ്‌ ജാതിക്കാര്‌ ബല്ലാണ്ട്‌ ബുദ്ധിമുട്ടിക്ക്‌ണ കാര്യം ഇങ്ങക്കറിയാലോ...അയിനൊക്കെ ഒരു വഴി കണ്ട്‌ പുടിചിക്ക്‌ണ്‌...ഹിഹീഹീ


അല്ല കുഞ്ഞാലിക്ക..ഇങ്ങള്‌ ഞമ്മള ചായകടയില്‍ വന്ന്‌ വര്‍ഗ്ഗീയത ഉണ്ടാകാണൊ...

ഞമ്മളും ഈ നാട്ടുകാരനാണ്‌ അതു മറക്കണ്ട ട്ടോ..കുറുപ്പ്‌ കുഞ്ഞാലിയോട്‌


ഇന്റെ കുറുപ്പേ ഇങ്ങള്‌ ഒരാള കാര്യമല്ല ഞമ്മള്‌ പറഞ്ഞത്‌..

കണ്ടില്ലേ കണ്ണൂര്‌ എത്ര മന്‍സന്‍മാര മരിച്ച്‌ ബീയുന്നത്‌...വല്ല കണക്കുമുണ്ടാ......

രാഷ്ട്രീയക്കാര്‍ക്ക്‌ ഒരു രക്ത സാക്ഷി കൂടും..പക്ഷേ മരിച്ചോന്റെ ബീട്ടുക്കാര്‍കോ.....


അല്ല ഇങ്ങള്‌ ഇപ്പളും കാര്യം പറഞ്ഞീല്ല....മങ്കു മുസ്ലിയാര്‍ കുഞ്ഞാലികാക്ക്‌ നേരെ...


അതേ മുസ്ലിങ്ങള്‍ക്കും പവര്‍ കിട്ടി....



എന്താപ്പോ ഈ പവര്‍..?? ഇങ്ങള്‌ തെളിച്ച്‌ പറയിന്‍ കുഞ്ഞാലിക്ക


ഇന്നലെ ഞമ്മള്‌ ടീവീല്‌ കണ്ടതാ.........


പവര്‍ എന്ന്‌ വെച്ച ശക്തി..........


ഹഹാ അതു കൊള്ളാലോ... അപ്പോ ഞമ്മക്കും ബേണോങ്കി ഒരു കലാപമൊക്കെ

ഇനി ഇണ്ടാക്കം അല്ലേ...


അതിനു മറുപടിയായി കുറുപ്പ്‌... എന്തിന ഇപ്പൊ ഇവിടെ ഒരു കലാപംഹിന്ദു , മുസ്ലിം , ക്രിസ്ത്യാനി

എന്ന വേര്‍തിരിവിലാണോ നമ്മല്‍ ഇവിടെ ജീവിക്കുന്നത്‌..? ഓണം വന്നാലും..ക്രിസ്തുമസ്‌ വന്നാലും..ഈദ്‌ വന്നാലും ഇവിടെ ഒരു പോലെയല്ലേ നമ്മല്‍ ആഘോഷിക്കുന്നത്‌...


രാഷ്ട്രീയകാരുടെയും...മുതലാളിമാരുടെയും വാക്കുകള്‍ കേട്ട്‌ നാട്ടില്‍ കലാപമുണ്ടാക്കുന്നവര്‍ തീ വെക്കുന്നതും...കല്ലെറിയുന്നതും..സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണെന്ന്‌ പലപ്പോഴും മറന്നു പോവുന്നു.


സഘട്ടനങ്ങളില്‍ മരിച്ചു വീഴുബോല്‍...ആ വീട്ടുക്കാര്‍ക്ക്‌ ബാക്കിയാവുന്നത്‌... വമ്പന്‍മാര്‍ ജീവനില്ല ശരീരത്തില്‍ വെച്ചു പോയ.....മരണമണമുള്ള റീത്തുകള്‍ മാത്രം.


മരിച്ചവരെ വീണ്ടും വീണ്ടും ടീവിയിലൂടെയും..പത്ര മാധ്യമങ്ങളിലൂടെയും മരിപ്പിക്കുന്നത്‌ രാഷ്ട്രീയ ലാഭമെങ്കില്‍..അതു കണ്‍മുന്നില്‍ കാണുന്ന നഷ്ടപ്പെട്ടവന്റെ വേദന മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി മനുഷ്യനെങ്കില്‍..


പരസ്‌പരം സ്നേഹത്തോടെയും...സാഹോദര്യത്തോടെയും കഴിയുന്ന മനുഷ്യര്‍ക്കിടയില്‍ വിഷം കുത്തി വെക്കുന്ന പിശാചുകളെ കല്ലെറിഞ്ഞു കൊല്ലണം....


കോഴിക്കോടോ..തിരുവനന്തപുരമോ..എത്തി ചേരാന്‍ പല വഴികളുണ്ട്‌ മുന്നില്‍...അത്രയേ മതത്തിന്റെ കാര്യത്തിലുമുള്ളു.എങ്ങിനെ പ്രാര്‍ത്ഥിച്ചാലും എത്തി ചേരുന്നിടം ഒന്നു തന്നെ.


പ്രാര്‍ത്ഥിചാലേ ഫലം കിട്ടൂ എന്നാണെങ്കില്‍ പാവം മിണ്ടാന്‍ വയ്യാത്തവര്‍ കഷ്ടത്തിലാവും..


മതി കുറുപ്പേ...ഇങ്ങള്‌ പറഞ്ഞതൊക്കെ ശരിയാണ്‌പക്ഷേ അതോണ്ടൊന്നും ഈ നാട്‌ നന്നാവൂല്ലകുഞ്ഞാലിയേ ഇജ്ജ്‌ ആ ശക്തിന്റെ കാര്യം പറ...


അതേ മുസ്ലിങ്ങള്‍ക്ക്‌ ശക്തി കൊടുകുന്ന ഒരു സാധനം കണ്ടുപിടിച്ചു ...

ഇന്നലെ ഞമ്മള്‌ ടീവീല്‌ കണ്ടു..


അയിന്റെ പേരാണ്‌ മുസ്ലിം പവര്‍........ ഭയങ്കരനാ


ഹഹാഹഹാ മങ്കൂസ്സ്‌ മുസ്ലിയാര്‍ ചിരിയോട്‌ ചിരിപേര്‌ കേട്ടതും കുറുപ്പും ചിരി

തുടങ്ങി.....ഹഹാഹഹാ.......ചേ വെറുതെ ഒരു കലാപം കൊതിച്ചു


എന്റെ കുഞ്ഞാലി...അത്‌ മുസ്ലിം പവര്‍ അല്ല...ഈ മന്‍സന്റെ ഒരു

കാര്യം..........ഹഹാഹഹാഹഹിഹാഹി


അപ്പോ മുസ്ലിം ശക്തി കിട്ടൂലേ..?? കുഞ്ഞാലി


കിട്ടും കിട്ടും ഞമ്മള്‌ ഈ വയ്യസ്സന്‍മാര്‍ക്ക്‌ ശക്തി തരുന്ന സാധനമാണ്‌

അത്‌ മുസ്ലിം അല്ല ' മുസ്‌ലി പവര്‍ '





--------------------------------------------------------------------


പണ്ട്‌ ഇതു പോലെ ഒരു ഹാജിയരുണ്ടായിരുന്നു. മരത്തിന്റെ ബിസ്സിനസ്സായിരുന്നു പുള്ളിക്ക്‌. പുള്ളിയുടെ നല്ലൊരു കൂട്ടുക്കാരനായിരുന്നു അഡ്വക്കറ്റ്‌ മുസ്ലിം. മുസ്ലിം എന്ന്‌ തന്നെയായിരുന്നു പേര്‌.
ഒരിക്കല്‍ ഒരു അത്യാവശ്യ കാര്യത്തിന്‌ ഹാജിയാര്‍ മുസ്ലിമിന്റെ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യ്‌തു..



മറുതലക്കല്‍ സ്ത്രീ ശബ്ദം.


ഹാജിയാര്‍, ഹലോ മുസ്ലിം ഉണ്ടോ അവിടെ...??


ഇല്ല പുറത്തു പോയതാണ്‌....ആരാ..??


ഞാനാണ്‌ ഹാജിയാര്‍....


ശരി മുസ്ലിം വന്ന പറയാം..ഒക്കെ


ഇങ്ങള്‌ ആരാ??


ഞാന്‍ ഹിന്ദുവാണ്‌.........


കേള്‍ക്കേണ്ട താമസം..ഹാജിയാര്‍...എന്ത ഇങ്ങള്‌ ഞമ്മള കളിയാക്കാണോ..എന്ന്‌ ചോദിച്ച്‌ കുറെ ചീത്ത പറഞ്ഞു...


പിന്നീട്‌ മുസ്ലിമിനെ കണ്ടപ്പോ കര്യമറിഞ്ഞ്‌ ഹാജിയാര്‍ പൊട്ടി ചിരിച്ചു......


മുസ്ലിമിന്റെ വീട്ടില്‍ നിന്നിരുന്ന വേലക്കാരി ഹിന്ദുവാണ്‌ ഫോണെടുത്തത്‌....ഹഹാഹഹാ...


എപ്പടി...ഇന്ത സമാചാരം.........





നന്‍മകള്‍ നേരുന്നു

32 comments:

മന്‍സുര്‍ said...

തലകെട്ട്‌ കണ്ട്‌ ആരും ഓടി വന്ന്‌ എന്നെ അടിക്കല്ലേ....പ്ലീസ്സ്‌
ഒന്നാമത്‌ തണുത്തിരിക്കുകയാണ്‌...ഒന്ന്‌ ചൂടാക്കി..

അയ്യോ ദേ ഞാന്‍ പറഞ്ഞില്ലേ..തലക്കെട്ട്‌....വേണ്ടയെന്ന്‌
ഇനി തലകിട്ട്‌ കിട്ടുന്നതൊക്കെ ഒറ്റക്കങ്ങ്‌ മേടിച്ചോ..

ഞാന്‍ എസ്‌കേപ്പ്‌........ഹിഹീഹിഹീഹിഹീ

:):):)...എന്തായാലും മരിക്കും എന്ന പിന്നെ ഒന്ന്‌ ചിരിചൂടേ


നന്‍മകള്‍ നേരുന്നു

കാപ്പിലാന്‍ said...

ഞാന്‍ തന്നെ ആദ്യം തേങ്ങ പൊട്ടിക്കാം ..{{{{{{{ട്ടോ }}}}}}}}}}
മാഷേ ഈ മുസ്‌ലി പവറിനു ഇത്ര ശക്തി ഉണ്ടന്ന് അറിയില്ലായിരുന്നു ..
എല്ലാ ഹിന്ദുക്കളെയും ഓടിക്കണം ഇതുകൊണ്ട്‌ .

ദിലീപ് വിശ്വനാഥ് said...

ഹഹഹഹ..അതു കലക്കി മന്‍സൂറിക്കാ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുസ്ലി പവര്‍ നന്നായി

പാമരന്‍ said...

:)

ശ്രീ said...

അതു രസമായി, മന്‍‌സൂര്‍‌ ഭായ്!

ആ വാല്‍‌ക്കഷ്ണവും ചിരിപ്പിച്ചു.
:)

ശ്രീനാഥ്‌ | അഹം said...

nice one....

:-)

കാട്ടുപൂച്ച said...

:))))))))))))))))))))))))))))))))
ചിരിപ്പിക്കുകയാണെങ്കിൽ ഇങ്ങിനെ തന്ന വേണം. മുസലിയുടെ രണ്ടാമത്തെ പവ൪!!

Sherlock said...

ഹ ഹ... ..ഇത് ഒരു ഒന്നെന്നര പവറായി :)

പൊറാടത്ത് said...

തലക്കെട്ട് കണ്ട് തന്നെയാണ് വായിക്കാന്‍ തുടങിയത്. നല്ല പൊളപ്പന്‍ തലേക്കെട്ട്, രസികന്‍ ഉള്ളടക്കം. കൊള്ളാം.

krish | കൃഷ് said...

അപ്പോ ഈ പവര്‍ അടിച്ചോണ്ടാണല്ലേ പഹയാ ഈ ബ്ലോഗ് പരിപാടി.. ഫയങ്കര പവറെന്നാ..
!!!

മന്‍സുര്‍ said...

കാപ്പി...........ഒന്ന്‌ പരീസിച്‌ നോകിന്‍ മന്‍സാ..അപ്പോ അറിയ പവറ്‌...ഹഹഹാ...നന്ദി

വാല്‍മീകി... അതു കലക്കുന്നതാണോ....ഹഹാഹാഹാ ഇതും കലക്കി....നന്ദി

പ്രിയ........നന്ദി

പാമരന്‍ നന്ദി

ശ്രീ...നന്ദി....

ശ്രീനാഥ്‌...നന്ദി

കാട്ടുപൂച്ച.....ഇതു വഴി വന്നതില്‍ സന്തോഷം....നന്ദി

ജിഹേഷ്‌ ഭായ്‌...നന്ദി

പൊറാടത്ത്‌...ഇതു വരെ അടി ഒന്നും വന്നില്ല..ഭാഗ്യം...പേടിച്ച്‌ ഇരിക്കുകയായിരുന്നു....
വിലപ്പേട്ട അഭിപ്രായത്തിന്‌ നന്ദി...

കൃഷ്‌ ... ഹഹാഹഹാ....അല്ല പിന്നെ..ഈ മുസ്ലി പവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊക്കെ എന്നോ ഔട്ട്‌...ഹിഹീഹിഹീ...ഭയങ്കരനാ.....ലവന്‍...നന്ദി സ്നേഹിത


നന്‍മകള്‍ നേരുന്നു

siva // ശിവ said...

നന്നായി ആസ്വദിച്ചു...നല്ല തമാശ...

Appu Adyakshari said...

മന്‍സൂര്‍, രണ്ടാം പകുതി നന്നെ ചിരിപ്പിച്ചു. ആദ്യപകുതി ചിന്തിപ്പിക്കുകയും ചെയ്തു. എല്ലാവരും ഇതുപോലെ മനസ്സിലാക്കിയിരുന്നെങ്കില്‍.

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

ഹ ഹ...നന്നായിട്ടുണ്ട്...

അതില്‍ പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... ഈ ഭാഗമാണ് കോഴിക്കോടോ..തിരുവനന്തപുരമോ..എത്തി ചേരാന്‍ പല വഴികളുണ്ട്‌ മുന്നില്‍...അത്രയേ മതത്തിന്റെ കാര്യത്തിലുമുള്ളു.എങ്ങിനെ പ്രാര്‍ത്ഥിച്ചാലും എത്തി ചേരുന്നിടം ഒന്നു തന്നെ.

വളരെ ശരിതന്നെ... പല വഴികള്‍ ഉണ്ട് പ്രാര്‍ത്ഥനയ്കും, പലരീതികള്‍ പക്ഷേ അവസാനം എത്തിച്ചേരുന്നത് ഒരേ സ്ഥലത്ത്...

ആശംസകള്‍

ശ്രീവല്ലഭന്‍. said...

ഗോള്ളാം!...എഴുത്തിന് എന്തൊരു പവറ്......അപ്പഴേ വിചാരിച്ചതാ......കുറുപ്പ് ബുദ്ധിമാനായിരുന്നോ? സാധാരണ എല്ലാ കുറുപ്പന്‍മാരും മണ്ടന്‍മാരാ......

പ്രയാസി said...

അട ഹമുക്കെ..ബ്ലോഗില്‍ വര്‍ഗ്ഗീയത പറയണാ..

ഇജ്ജ് മന്‍സനാണാ..

ഇടക്കു കിട്ടിയ ഒരു ക്രൈം വാരികയുടെ പുറകില്‍ ഈ സംഭവം കണ്ടാരുന്നു..

ആദ്യം മുസ്ലിമെന്നു തന്നെയാ വായിച്ചത്..;)

സമ്മയിച്ചെടാ മ്വാനേ... അന്നെ സമ്മയിച്ചേക്കണ്..:)

Sharu (Ansha Muneer) said...

കലക്കന്‍...അടിപൊളി... :)

Murali K Menon said...

അതു കലക്കി.
പിന്നെ മുസ്ലി പവര്‍ മതങ്ങളില്‍ പെട്ടവരെ ഓടിച്ചില്ലെങ്കിലും എല്ലാ മതത്തിലേം പെണ്ണുങ്ങളെ ഓടിപ്പിക്കുംന്നാ പരസ്യം കണ്ടട്ട് തോന്നിയത്...

:))) [മത സൌഹാര്‍ദ്ദം തകര്‍ക്കണ്ടാന്ന് കരുതി ഞമ്മള് ഉപയോഗിക്കണില്ലേ... കുന്തം. ഹ ഹ ഹ]

തറവാടി said...
This comment has been removed by the author.
തറവാടി said...

നന്‍മകള്‍ നേരുന്നു ;)

ഉപാസന || Upasana said...

മുസ്ലി പവര്‍ ആണ് ഉദ്ദേശിക്കുന്നതെന്ന് തോന്നി പകുതി വരെ എത്തിയപ്പോ.
തലക്കെട്ട്കൊഴപ്പമൊന്നൂല്യാ ഭായ്.
ഗലക്കി ധമാശ
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഏ.ആര്‍. നജീം said...

എവിടുന്നു കിട്ടുന്നു ഭായ് ഈ ഐഡിയ ഒക്കെ... :)
കലക്കി..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹ്മം എവിടുന്നും അടികിട്ടാതെ നോക്കിക്കൊട്ടൊ..
ഞാന്‍ ഓടിയേയ്..................

മന്‍സുര്‍ said...

ശിവകുമാര്‍...നന്ദി

അപ്പുവേട്ടാ....ചിന്തിക്കാന്‍ സമയം നന്നെ കുറവാണ്‌ ഇന്നു നമ്മുടെ ആളുകള്‍ക്ക്‌...ഇത്തരം സങ്കീര്‍ണ്ണമായ തലകെട്ടുകളിലൂടെ കാര്യം പറയാം..നന്ദി

ഹരിശ്രീ...സത്യം...

വല്ലഭന്‍ മാഷേ ഞാന്‍ മാഷിനെയല്ല ഉദേശിച്ചത്‌...ഇത്‌ നാടന്‍കുറുപ്പാണ്‌..ഹിഹിഹി...നന്ദി

പ്രയാ....ഡാ ഹമുക്കെ നീ പിന്നെ ആ ക്രൈം വായിക്കാന്‍ തുടങ്ങിയോ.... ഫയങ്കരാ... ::::)))) നന്ദി

ഷാരു,...നന്ദി

മുരളിഭായ്‌ അധികമാര്‍ക്കും ആ പറഞ്ഞതങ്ങട്‌ പിടികിട്ടിയില്ല എന്ന്‌ തോന്നു....ഹഹാഹഹാ ചിരിപ്പിച്ചു ഈ കമന്‍റ്റ്‌...നന്ദി

തറവാടി.... സന്തോഷം

ഉപാസന...നന്ദി

എഴുതുന്ന വിഷയങ്ങള്‍ മെനെഞ്ഞെടുകുന്ന സമയം രാത്രി രണ്ട്‌ മണിക്ക്‌....... പിന്നെ എവിടുന്ന്‌ കിട്ടുന്നു...??/ ആ പൂതി മനസ്സില്‍ വെച്ച മതി...എന്നിട്ട്‌ വേണം നജീമിന്‌ പോയി വാങ്ങാന്‍ അല്ലേ...നന്ദി

മിന്നാമിനുങ്ങേ.....വേറെ ഒരു പണിയുമില്ലേ നിനക്ക്‌...ചുമ്മ പ്രശ്‌നമുണ്ടാക്കാനായിട്ട്‌.... ആളുകള്‍ അടിയുടെ കാര്യം മറന്നിരിക്കുന്ന സമയത്ത്‌ എന്തിനാ ഓര്‍മ്മിപ്പിക്കുന്നത്‌... നന്ദി.

നന്‍മകള്‍ നേരുന്നു

കുറുമാന്‍ said...

മന്‍സൂറെ ഇത് നന്നായി ചിരിപ്പിച്ചു. ഇന്നലെ മുതല്‍ കമന്റിടാന്‍ നോക്കുന്നതാ......നെറ്റ് ചതിക്കുന്നു.

മന്‍സുര്‍ said...

കുറുമാന്‍ ജീ...

ദുബായില്‍ പൊടികാറ്റ്‌ ശക്തമായി വീശികൊണ്ടിരിക്കുന്ന കാഴ്‌ച ടീവിയിലൂടെ കണ്ടു. നെറ്റിന്‌ മൊത്തത്തില്‍ പ്രശ്‌നം ഉന്ട്‌..എങ്കിലും കിട്ടിയ സമയത്ത്‌ ഇവിടെ വരാനും അഭിപ്രായം അറിയിചതിലും സന്തോഷം അറിയിക്കട്ടെ...നന്ദി

നന്‍മകള്‍ നേരുന്നു

നിരക്ഷരൻ said...

എന്റെ മന്‍സൂറേ...
തലക്കെട്ട് കണ്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയ്യി. എന്തൊരു ധൈര്യമാ പഹയന്....ഇത്തരം വിഷയങ്ങളൊക്കെ പോസ്റ്റ് ചെയ്യുകയോ ? എന്നാണ് തോന്നിയത്.

പക്ഷെ സംഗതി അങ്ങ് നന്നേ രസിച്ചു.
പോരാത്തതിന് താഴെക്കാണുന്ന വരികള്‍. അപ്പറഞ്ഞതൊരു വലിയ കാര്യം തന്നെയാണ് മന്‍സൂറേ. അഭിനന്ദനങ്ങള്‍.

“കോഴിക്കോടോ..തിരുവനന്തപുരമോ..എത്തി ചേരാന്‍ പല വഴികളുണ്ട്‌ മുന്നില്‍...അത്രയേ മതത്തിന്റെ കാര്യത്തിലുമുള്ളു.എങ്ങിനെ പ്രാര്‍ത്ഥിച്ചാലും എത്തി ചേരുന്നിടം ഒന്നു തന്നെ.“

മന്‍സുര്‍ said...

നിരക്ഷരന്‍...നന്ദി

ആദ്യം ഒന്ന്‌ സംശയിച്ചു ഇങ്ങിനെ ഒരു പേരിടാന്‍
പിന്നെ വരുന്നിടത്ത്‌ വെച്ചു കാണാം എന്ന്‌ കരുതി

ഹഹാ...നോകണേ മുസ്ലിം പവറിന്റെ ശക്തി


നന്‍മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

മുസ്ലി പവര്‍ എക്സ്ട്രാ അല്ലേ?

അലി said...

മന്‍സൂറിക്കാ.
മുസ്ലിം പവറിന്റെ ശക്തി!
ഹിഹീഹിഹീഹിഹീ

മന്‍സുര്‍ said...

എഴുത്തുകാരി.....അതു തന്നെ...ഹഹാഹഹാ

അലിഭായ്‌... ഒരുപാട്‌ സന്തോഷം. നാട്ടിലാണെങ്കിലും ബ്ലോഗ്ഗ്‌ വായിക്കാന്‍ സമയം കണ്ടെത്തി മറുപ്പടി നല്‍ക്കുന്നതില്‍ നന്ദി..
ഈ സ്നേഹത്തിന്‌ മറുവാക്കുകളില്ല....സ്നേഹിത

നന്‍മകള്‍ നേരുന്നു