Wednesday, January 16, 2008

സപ്പറിലൊരു മുട്ടലിന്റെ സുഖം

വഴിയോരക്കാഴ്ചകള്‍ 18

അപ്പോ പറഞ്ഞു വന്നത്‌ പണ്ട്‌ ഒരു സപ്പര്‍ കഥ പറഞ്ഞത്‌ ഓര്‍മ്മയില്ലേ..



അതു പോലൊരു സപ്പര്‍ വീണ്ടുമൊരിക്കല്‍ കൂടിയിരുന്നു.

അന്നത്തെ കൂട്ടുക്കാരില്‍ രതീഷും, ഞാനും മാത്രമേ ഈ സപ്പറിന്നുള്ളു.


പിന്നെ പുതിയ കൂട്ടുക്കാര്‍ പ്രമോദ്‌ ...പിന്നെ ഷെരീഫും...

ഒപ്പം ഞങ്ങളുടെ സപ്പറുകള്‍ക്ക്‌ വേണ്ട വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍ക്കാറുള്ള സുകുമാരേട്ടനുമുണ്ട്‌ കൂടെ.


രാത്രി...ഏറെ കഴിഞ്ഞിട്ടും പ്രമോദിനെ കാണുന്നില്ല... തണുപ്പകറ്റല്‍സ്സ്‌
വെള്ളങ്ങള്‍ റെഡി...കപ്പയും റെഡി (ഇത്തവണ കപ്പ എന്ന പേരിന്ന്‌ അല്‍പ്പം
ശ്രദ്ധ കൊടുത്തു .. അടി ഏതിലെയാണ്‌ വരുന്നതെന്ന്‌ പറയാന്‍
പറ്റില്ല..സനാതനന്‍ ഒരു വാര്‍ണിങ്ങ്‌ അന്നത്തെ സപ്പറില്‍ തന്നതാണ്‌
ഇങ്ങിനെയാണ്‌ എന്നോര്‍ക്കുന്നു ''' (ഞങ്ങള്‍ തിരുവനന്തപുരംകാരു കുറേയുണ്ട്
ബ്ലോഗില്‍ തെറി വിളിക്കുകയാണല്ലേ? അശ്ലീലം അശ്ലീലം. :)) '''...


പക്ഷേ ഗുനിയ എവിടെ...കോഴിയെവിടെ.....കോഴിയില്ലാതെ എന്ത്‌ സപ്പര്‍..??
അങ്ങിനെ സുകുമാരേട്ടനെ വെള്ളങ്ങള്‍ക്ക്‌ കാവല്‍ നിര്‍ത്തി
ഞാനും...ഷെരീഫും..രതീഷും കൂടി പ്രമോദിനെ അന്വേഷിച്ചു പോയി...


മിക്കപ്പോഴും ഹസ്സന്‍ ഹാജിയുടെ കോഴികൊട്ടാരത്തിലെ കോഴികളെയാണ്‌
പൊക്കുന്നത്‌....ധാരാളം കോഴികള്‍ ഉള്ളത്‌ കൊണ്ട്‌ ഹാജിയാര്‍ക്ക്‌
കുറയുന്നതിന്റെ കണക്ക്‌ കിട്ടാറില്ല..

പിന്നെ പോരാത്തതിന്‌ നമ്മുടെ രതീഷില്ലേ ഹാജിയാരുടെ കാര്യസ്ഥനും..

കണക്ക്‌ കിട്ടതിന്റെ കര്യം പുടികിട്ടിയില്ലേ..


അങ്ങിനെ പ്രമോദിനെ തിരഞ്ഞുള്ള പോക്ക്‌ ദാ അവന്റെ വീട്‌ വരെ എത്തി
നില്‍ക്കുന്നു...ഞങ്ങള്‍ പ്രമോദിനെ അന്വേഷിച്ചു ചെന്നയുടനെ അവന്റെ അമ്മ
ഞങ്ങളുടെ നേര്‍ക്കൊരു ചാട്ടം..നിങ്ങളാണൊ എന്റെ കുട്ടിയെ കോഴി പിടിക്കാന്‍ പറഞ്ഞയച്ചത്‌..??


കോഴിയോ എന്ത്‌ കോഴി...??


മന്‍സൂറെ ഞാന്‍ അമ്മയോട്‌ സപ്പറിന്റെ കര്യം പറഞ്ഞു ... എന്ന്‌ പ്രമോദ്‌..

ഓ..ആകെ നാണകേടായി.....ഇവനിതെന്തിനാ വീട്ടില്‍ പറഞ്ഞത്‌..


ഞാന്‍ രതീഷിനോട്‌ ആദ്യമേ പറഞ്ഞത..കൂടുതല്‍ ആള്‌ വേണ്ടാന്ന്‌..

പ്രമോദിന്റെ അമ്മ ഞങ്ങളോട്‌...പിന്നെ ഹാജിയരുടെ വീട്ടില്‍ കോഴിയെ പിടിക്കാന്‍ ചെന്നതിന്‌ അവര്‍ എന്റെ മോനെ പിടിച്ച്‌ ശരിക്കും തല്ലി..

പാവം നിങ്ങളുടെ ആരുടെയും പേരവന്‍ അവിടെ പറഞ്ഞില്ല...


അപ്പോഴാണ്‌ പ്രമോദ്‌ പിടിക്കപ്പെട്ടു എന്ന്‌ ഞങ്ങളറിയുന്നത്‌...

അങ്ങിനെ സപ്പര്‍ ‍ക്യാന്‍സല്‍ ആക്കാമെന്നും തീരുമാനിച്ച്‌ നേരെ
സുകുമാരനേട്ടനിലേക്ക്‌....


ഹലോ ഹലോ...കേള്‍ക്കാമോ..കേള്‍ക്കാമോ...

ഞാന്‍ കരുതിയത്‌ സുകുമാരേട്ടന്‍ ഫോണിലായിരിക്കുമെന്ന്‌..

പിന്നെയല്ലേ കാര്യം പിടികിട്ടിയത്‌...


പുള്ളി ഞങ്ങളെ കാണാതെ വിഷമിച്ച്‌.. വിഷമിച്ച്‌.. അല്‍പ്പം
തണുപ്പകറ്റിയതാണ്‌....ആ തണുപ്പകറ്റലിലൊരു..മിമിക്രി.....


ശരി എന്തായാലും കോഴി ഇല്ല...കപ്പ + കാന്താരിമുളക്‌ + ഉപ്പ്‌ പിന്നെ കുറച്ച്‌ കളര്‍വെള്ളം....ഇന്നിതു കൊണ്ട്‌ ഒരു കുഞ്ഞി സപ്പറിലൊതുക്കാം.

സപ്പറിനിടയില്‍ ദാ വരുന്നു വാളുകളുടെഘോഷയാത്ര....

സുകുമാരേട്ടനാണ്‌..ഹഹാഹഹാ...വലിയ കപ്പാകിറ്റിയുള്ള
മനുഷ്യനാ....കണ്ടില്ലേ


ഇതാ മൂത്തവര്‍ പറയുന്നത്‌... എത്ര കപ്പാകിറ്റിയുണ്ടേലും..ചിലസമയത്ത്‌
അയ്യപ്പ ബൈജുവും വാള്‌ വെക്കുമെന്ന്‌....മനസ്സിലായോ...എവിടെ...


സുകുമാരേട്ടന്‍ കലാപരിപ്പാടികള്‍ തുടങ്ങി...

പൂരപാട്ട്‌.... തെറി മല്‍സരം..അവസാനമിത കടംകഥ..

കോഴിയില്ലെങ്കിലും സപ്പര്‍ സുകുമാരേട്ടന്‍ പൊടിപൊടിച്ചു..


സുകുമാരേട്ടന്റെ ആദ്യചോദ്യം...


ഒരാള്‍ ഒരു വീടിന്റെ വാതിലില്‍ മുട്ടി...അപ്പോ അകത്ത്‌ നിന്നൊരു സ്ത്രീ
ശബ്ദം..ആരാ??പുറത്ത്‌ നിന്ന ആള്‍ പറഞ്ഞു.... '' നിന്റെ അമ്മായിയമ്മയുടെ അമ്മയാണ്‌
എന്റെ അമ്മായിയമ്മ....അകത്തുള്ള സ്ത്രീ വാതില്‍ തുറന്നു..... അപ്പോ പുറത്ത്‌ നിന്നിരുന്ന ആള്‍ അകത്തുള്ള സ്ത്രീയുടെ ആരാണ്‌..??


സത്യം പറഞ്ഞാല്‍ അന്ന്‌ ഞങ്ങളാരും ഉത്തരം പറഞ്ഞില്ലാ ...പിറ്റേന്ന്‌
സുകുമാരേട്ടനെ തിരഞ്ഞ്‌ പിടിച്ച്‌ ഉത്തരം മനസ്സിലാക്കി....ഹഹാഹാ
ആലോചിച്ചപ്പോ..വെരി സിംമ്പില്‍......


പിന്നെയും വരുന്നു സുകുമാരേട്ടന്റെ ചോദ്യങ്ങള്‍...ജീവിതത്തില്‍ ഏറ്റവും നല്ല സുഖമനുഭവിച്ച നിമിഷം..???


അല്ല അതെന്ത്‌ സുഖം....അങ്ങിനെയും സുഖങ്ങള്‍ ഉണ്ടോ...


അദ്യം രതീഷ്‌ ഉത്തരം പറഞ്ഞു...അച്ഛന്റെ പോക്കറ്റില്‍ നിന്നും കാശ്‌ അടിച്ചു
മാറ്റി...ഹോട്ടലില്‍ പോയി ഒരു ഫുല്‍ മട്ടന്‍ ബിരിയാണി സ്വന്തമായി
അകത്തക്കിയ ആ സുഖം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല...


ഹഹാഹഹാ.....സുകുമാരേട്ടന്റെ ചിരി...ഞങ്ങളും കൂടെ കൂടി


ഇനി എന്റെ ഊഴം..സത്യം പറയാം ഞാനനുഭവിച്ച സുഖം.....ആദ്യമായി
സൂകൂളില്‍ പോയി തിരിച്ച്‌ വരുബോല്‍ തിമിര്‍ത്ത്‌ പെയ്യ്‌ത മഴയില്‍ നന്നഞ്ഞ്‌
കുളിരുമായി വീട്ടില്‍ വന്ന്‌ കയറിയ നേരം...


അമ്മ ഓടി വന്ന്‌ അമ്മയോടടുപ്പിച്ച്‌ തല തുവര്‍ത്തി തന്ന ആ സുഖം..

മറന്നില്ല ഞാനിന്നും..


ഷെരീന്റെ സുഖം....അവനിങ്ങനെ പറഞ്ഞു.... മുതുകില്‍ ചൊറിയാന്‍ തോന്നുബോല്‍ ഷര്‍ട്ടൂരി..ഏതെങ്കിലും ചുമരിനോട്‌ ചേര്‍ന്ന്‌ നിന്നു മുതുക്കുരയ്‌കുബോലുള്ള സുഖം...

മറക്കാന്‍ പറ്റില്ല.....ഹിഹിഹീഇ


സുകുമാരേട്ടന്‍ നിറഞ്ഞമിഴിയോടെ എന്നെ നോകി....

പാവം സുകുമാരേട്ടന്‍ അമ്മയെ കണ്ടിട്ടില്ല....മരിച്ചതല്ല....

എവിടെക്കോ പോയതാണ്‌...


സുകുമാരേട്ടന്‍ തുടര്‍ന്നു....

അപ്പോ ഞാന്‍ എന്റെ സുഖം പറയട്ടെ...


ശരി പറയൂ........ആ സുഖമറിയാന്‍ ഞങ്ങള്‍ ആകാംഷയോടെ

സുകുമാരേട്ടന്റെ വായിലേക്ക്‌ ചെവികൂര്‍പ്പിച്ചിരുന്നു


നന്നായി ഭക്ഷണം കഴിക്കുക..എന്നിട്ട്‌ കിടന്നുറങ്ങുക...കുറെ കഴിയുബോല്‍
വീണ്ടും ഭക്ഷണം കഴിക്കുക....വീണ്ടും ഉറങ്ങുക...ഇങ്ങിനെ
ചെയ്യുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ മുട്ടും..


പക്ഷേ ഒഴിക്കരുത്‌...അങ്ങിനെ ഉണ്ണുക...ഉറങ്ങുക....

മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ ഒഴിക്കാതെ പിടിച്ചു നിര്‍ത്തുക........

അവസാനം ഇപ്പോ മുത്രമൊഴിച്ചു പോക്കുമെന്ന
അവസ്ഥയിലെത്തുബോല്‍ ഓടി പോയി മൂത്രമൊഴിക്കുക....


ആവൂ ആ സമയത്തുണ്ടാക്കുന്ന ആ സുഖം....അതാണ്‌ മക്കളെ ജീവിത സുഖം..


ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല.......സുകുമാരേട്ടന്റെ ഭാവം നിറഞ്ഞ
അവതരണവും......അങ്ങിനെ മുട്ടലിന്റെ സുഖത്തില്‍ ഒരു സപ്പറിന്‌ കൂടി
തിരശ്ശീല വീണു.


ഇന്നും കൊച്ചു കൊച്ചു ഫലിതങ്ങളുമായി...സുകുമാരേട്ടന്‍ ജീവിക്കുന്നു





നന്‍മകള്‍ നേരുന്നു

21 comments:

മന്‍സുര്‍ said...

കോളേജുകളിലും...മറ്റ്‌ ഗള്‍ഫ്‌ പ്രോഗ്രമുകളിലും വിജയമാക്കാന്‍
സുകുമാരേട്ടന്റെ ഇത്തരം ഫലിതങ്ങള്‍ എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌...
മുട്ടിയാല്‍ സഹികൂല്ലാ..പിറ്റിച്ച നില്‍കൂല്ലാ എന്നും പറഞ്ഞ്‌ പണ്ട്‌ സ്കൂളില്‍ നാടകം അവതരിപ്പിച്ചിരുന്നു...ഒന്നാം സമ്മാനമായിരുന്നു റിസല്‍ട്ട്‌...
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്‌
സപ്പറടിച്ചിരികുവാന്‍ മോഹം
സപ്പറിനൊടുവിലായ്‌ മുട്ടലിന്‍ രസമുള്ള
കഥകള്‍ കേള്‍ക്കുവാന്‍ മോഹം
ഒരു മുട്ടലില്‍ തുള്ളുവാന്‍ മോഹം

സഹിച്ചേ പറ്റൂ....തല്ലല്ലേ..പ്ലീസ്സ്‌ കൊല്ലാല്ലേ....

വയനാടന്‍ said...

സത്യം,....... ആ സുഖം അനുഭവിച്ചവര്‍ക്കു മറിച്ചൊരഭിപ്രായം ഇല്ല.
സുകുമാരേട്ടന് എന്റെ വക അഭിനന്ദനങ്ങള്‍.
ഒപ്പം മന്‍സൂറിനും.

മന്‍സുര്‍ said...

വയനാടന്‍..

നന്ദി ..ഇവിടെ ആദ്യമാണല്ലോ..
വയനാട്ടില്‍ തന്നെയാണോ...ഞാന്‍ അവിടെ ഒരുപാട്‌
വന്നിട്ടുണ്ട്‌ കേട്ടോ...

ശ്രീ said...

അതു രസമായി മന്‍‌സൂര്‍‌ ഭായ്...
ഈ സുഖങ്ങളിലേയ്ക്ക് എനിയ്ക്കേറ്റവും ഇഷ്റ്റമായത് ആ മഴ നനഞ്ഞു വന്നു കയറുന്ന ഭായ്‌യെ ചേര്‍‌ത്തു പിടിച്ച് തല തുവര്‍‌ത്തുന്ന ഒരമ്മയുടെ ഓര്‍‌മ്മകളുടേതാണ്‍.

:)

simy nazareth said...

മന്‍സൂറേ, കലക്കി!
ആ ചോദ്യത്തിന്റെ ഉത്തരം എന്താ‍?

മന്‍സുര്‍ said...

ശ്രീ....ആ സന്തോഷം....എത്ര സുഖകരം.....
നന്ദി പ്രിയ സ്നേഹിത....

സിമി....ഹഹാഹഹാ..അപ്പോ മനസ്സിലായില്ലേ...
ശരിക്കൊന്ന്‌ ആലൊച്ചിച്ചു നോകൂ...ഈസിയാണ്‌
അല്ലെങ്കില്‍ സിമിയാണ്‌ പുറത്ത്‌ നിന്ന്‌ വാതിലില്‍
മുട്ടുന്നത്‌ എന്ന്‌ കരുതി പറഞ്ഞു നോകൂ
അപ്പൊ കിട്ടും സംഗതി........ :))

ബാജി ഓടംവേലി said...

kITilan

ഹരിശ്രീ said...

ശരി എന്തായാലും കോഴി ഇല്ല...കപ്പ + കാന്താരിമുളക്‌ + ഉപ്പ്‌ ഇന്നിതു കൊണ്ട്‌ ഒരു കുഞ്ഞി സപ്പറിലൊതുക്കാം...

ശൊ...കേട്ടിട്ട് കൊതി വന്നു...(പിന്നെ കളര്‍വെള്ളം എനിക്ക് വേണ്ടാ അതുകൊണ്ടാ അത് എഡിറ്റ് ചെയ്തത്...)

കൊള്ളാം മന്‍സൂര്‍ ഭായ്,

ആശംസകളോടെ...

ഹരിശ്രീ

മന്‍സുര്‍ said...

ബാജിഭായ്‌.....ട്ടാങ്ങ്‌ യൂ......

ഹരിശ്രീ.....മോനെ ഇജ്ജ്‌ ഞമ്മളെ ബെര്‍തെ തെറ്റ്‌ ദരിക്കല്ലെട്ടോ
ഞമ്മള്‌ പറഞ്ഞ കളറ്‌ ബള്ളം... എഴിന്റെ ബെള്ളാണ്‌ മോനെ...
ഞമ്മള സെവന്‍ അപ്പില്ലേ അതാ...ഹഹാഹഹാ ചെര്‍ക്കന്റെ പൂതി കണ്ടില്ലേ...

സന്തോസം..പെരുത്ത്‌ സന്തോസം


നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

:)
ഉപാസന

Sherlock said...

ഇതു വായിച്ചപ്പോള് തെന്നാലിരാമന് കൃഷ്ണദേവരായരെകൊണ്ട് ഭോജനമല്ല വിസര്ജ്ജനമാണ് ഏറ്റവും സുഖം എന്നു പറയിച്ച കഥ ഓര്മ്മ വന്നു...:)

ദിലീപ് വിശ്വനാഥ് said...

വളരെ രസകരമായ കുറിപ്പ് മന്‍സൂറിക്കാ. ശരിക്കും നിങ്ങളോടോപ്പം ഒരു സപ്പറിനു കൂടിയ സുഖം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാ സുഖങ്ങളും കൂടി ഒറ്റയടിക്കു പറഞ്ഞല്ലോ.

സൂകൂളില്‍ പോയി തിരിച്ച്‌ വരുബോല്‍ തിമിര്‍ത്ത്‌ പെയ്യ്‌ത മഴയില്‍ നന്നഞ്ഞ്‌
കുളിരുമായി വീട്ടില്‍ വന്ന്‌ കയറിയ നേരം...

അമ്മ ഓടി വന്ന്‌ അമ്മയോടടുപ്പിച്ച്‌ തല തുവര്‍ത്തി തന്ന ആ സുഖം..
മറന്നില്ല ഞാനിന്നും..

മനസ്സില്‍ തട്ടുന്ന വരികള്‍

ശ്രീവല്ലഭന്‍. said...

ഹാവൂ എന്തൊരു സുഖം- ഇതു വയിച്ചപ്പോള്‍. നന്നായി വിവരിച്ചിരിക്കുന്നു.

അപ്പൊ കോഴിയെ മോട്ടിച്ചതോ? അത്.....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്ശൊ ഞാനും ബെറുതെ ഓന്നെ തെറ്റ് ദരിച്ചൂ ഞമ്മള് കോളം കലക്കിയല്ലാട്ടാ..ആ സുഖം അനുഭവിച്ചവര്‍ക്കു മറിച്ചൊരഭിപ്രായം ഇല്ല.
സുകുമാരേട്ടന് എന്റെ വക അഭിനന്ദനങ്ങള്‍.
ഒപ്പം ഇതിവിടെ അവതരിപ്പിച്ച മന്‍സൂര്‍ഭയിക്കും
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്‌
സപ്പറടിച്ചിരികുവാന്‍ മോഹം മോഹങ്ങളൊക്കെയൂ‍ം പൂവണിയും ഹഹഹ്.

Sethunath UN said...

:)

Sethunath UN said...

അകത്തുള്ള സ്ത്രീയുടെ സഹോദരി അല്ലേ?

മഴതുള്ളികിലുക്കം said...

ഉപാസന....
നന്ദി..സന്തോഷം

ജിഹേഷ്‌ഭായ്‌....നന്ദി

വാല്‍മീകി....റൊമ്പ നന്ദ്രി...മീണ്ടും സന്ധികലാം

പ്രിയ ...നന്ദി..സന്തോഷം

വല്ലഭന്‍ മാഷേ..സുഖാണൊ.....സന്തോഷം
മഴതുള്ളിക്ക്‌ കവിത പോരട്ടെ

മിന്നാമിനുങ്ങ്‌.....നന്ദി...സന്തോഷം

നിഷ്‌കളങ്കന്‍.... സന്തോഷം...നന്ദി
പിന്നെ അകത്തുള്ള സ്ത്രീയോട്‌ പറയുന്നത്‌ എന്താ...??
നിന്റെ അമ്മായിയമ്മയുടെ അമ്മയാണ്‌ എന്റെ അമ്മായിയമ്മ....അപ്പോ പുറത്തുള്ള ആള്‍ സ്ത്രീ അല്ല..ഉറപ്പ്‌

നമ്മളായിട്ട്‌ പുറത്ത്‌ നിന്ന്‌ അകത്തുള്ള ആളോട്‌ പറയൂ...ക്ലിയര്‍

വിലപ്പെട്ട സ്നേഹാക്ഷരങ്ങള്‍ക്ക്‌..നന്ദി

നന്‍മകള്‍ നേരുന്നു

പ്രയാസി said...

മുള്ളാന്‍ മുട്ടീട്ടും ഞാന്‍ പോകാണ്ടിരിക്കാ...

ഇവിടിരുന്നു മുള്ളിയാ.. നീയാ ഉത്തരവാദി..!

ഹൌ.. ഞാനോടീ..;)

Sentimental idiot said...

ചേട്ടായി,
ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു college online magazinu മായി ഞാന്‍ ഷഫീക്, പല്പയാസം കൊണ്ടു അനുഗ്രഹീതമായ അമ്പലപ്പുഴയില്‍ നിന്നും,
കുറെ നിഴലുകലുംയി..........

ഗീത said...

മന്‍സൂര്‍ രസിച്ചു.
ഷെരീഫിനൊപ്പം ഞാനും...

കാതിനകം ചൊറിയുമ്പോള്‍ ഒരു തീപ്പെട്ടികൊള്ളിയെടുത്ത് മെല്ലെ മാന്തുമ്പോള്‍ ഇതുപോലൊരു പരമ സുഖം....

മന്‍സൂര്‍ നന്നായിട്ടുണ്ട്.