വഴിയോരകാഴ്ച്ചകള്‍ - 15
മക്ക റോഡിലുണ്ടായ അപകടത്തില്‍ എന്റെ ഒരു സുഹൃത്തിനും പരിക്ക് പറ്റി എന്ന വിവരമറിഞ്ഞയുടനെ ഞാനും പെട്ടെന്ന് അങ്ങോട്ട് പുറപ്പെട്ടു. ഇടക്ക് ഫോണില്‍ ജുനൈദ് വിളിച്ചു പറഞ്ഞു ഷറഫിയയിലേക്ക് കൊണ്ട് വരുന്നുണ്ട് അവിടെ നിന്നാല്‍ മതി എന്ന്.
അല്‍പ്പ നേരത്തിന് ശേഷം ജുനൈദ് വീണ്ടും വിളിച്ച് അവര്‍ നില്ക്കുന്ന ക്ലീനിക്കിന്റെ പേര് പറഞ്ഞു തന്നു. നേരെ അങ്ങോട്ട് നീങ്ങി. ആളെ നേരില്‍ കണ്ടപ്പോല്‍ സമാധാനമായി.
വലിയ പേടിക്കത്തക്ക പരിക്കുകളോന്നുമില്ല. പക്ഷേ കൈമുട്ടിന് നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്ന് അവന് എന്നോട് പറഞ്ഞപ്പോല്‍,
ഞാന്‍ ഡോക്ടറെ കണ്ട് കാര്യം സൂചിപ്പിച്ചു. അപകടത്തില്‍ കൈ എവിടെയെങ്കിലും ശക്തിയായി ഇടിച്ചതിന്റെ വേദനയാവും കുറച്ചു കഴിഞ്ഞാല്‍ മാറികോളും എന്നും പറഞ്ഞു.
എക്സറെ എടുത്തിരുന്നു കാര്യമായി ഒന്നുമില്ല എന്നും പറഞ്ഞ് ഡോക്ടര്‍ മുറിയിലേക്ക് പോയി.
എക്സറെ എടുത്തിരുന്നു കാര്യമായി ഒന്നുമില്ല എന്നും പറഞ്ഞ് ഡോക്ടര്‍ മുറിയിലേക്ക് പോയി.
അല്‍പ്പം കഴിഞ്ഞപ്പോല്‍ കൈയുടെ വേദന അവന് സഹികാന്‍ കഴിയാതെ കിടന്നു പുളയാന്‍ തുടങ്ങി. അന്നേരമാണ് ഞങ്ങല്‍ അങ്കിളെന്ന് വിളിക്കുന്ന അബുക്ക അവിടെ എത്തിയത്. പണ്ട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ കംബോണ്ടറായി ജോലി ചെയ്യ്ത ആളാണ് അബുക്ക. എന്തായാലും ഞാന്‍ അബുക്കായോട് കൈ വേദനയുടെ കാര്യം സൂചിപ്പിച്ചു.
അബുക്ക എക്സറെ എടുത്തൊന്ന് നോകി.
പടച്ചവനേ കൈമുട്ടില്‍ ഒരു പൊട്ടുണ്ടല്ലോന്ന് പറഞ്ഞു.
എന്തയിത് അബുക്ക...പൊട്ടൊന്നുമില്ലാന്നാണല്ലൊ ഡോക്ടര്‍ പറഞ്ഞത്...
അല്ല മനു പൊട്ടുണ്ട്..നീ വാ ഡോക്ടറെ ഒന്നു കണ്ട് വരാം.
എക്സറെയുമായി ഞാന്‍ അബുക്കയോടൊപ്പം ഡോക്ടറുടെ മുറിയിലേക്ക് പോയി.
അബുക്ക ഡോക്ടര്‍ക്ക് എക്സറെ കൊടുത്തിട്ട് പറഞ്ഞു അല്ല ഒരു പൊട്ട് കാണുന്നുണ്ടല്ലോ...ഇങ്ങളത് ശ്രദ്ധിച്ചില്ലേ...??
ഞാന്‍ ശരിക്ക് നോകിയതാണല്ലോ പൊട്ടൊന്നും കണ്ടില്ല അത ചെറുതായിട്ടെന്ന് ബാന്ഡേജിട്ടത്...എന്ത ഡോക്ടറെ നിങ്ങള്‍ ശരിക്കൊന്ന് എക്സറെ നോകു..
ഡോക്ടര്‍ക്ക് അബുക്കാനെ അറിയാം... അത് കൊണ്ട് തന്നെ തര്‍ക്കത്തിനൊന്നും നില്‍ക്കാതെ ഡോക്ടര്‍ ഒരിക്കല്‍ കൂടി ആ ഫിലം ലൈറ്റ് ഹൌസിന് മുന്നില്‍ നാട്ടി വെച്ചു.
സൂക്ഷിച്ചൊന്ന് നോകി...
ഓ ശരിയാ ഒരു പൊട്ട് കാണുന്നുണ്ട്...സോറി ട്ടോ ഞാനത് ശ്രദ്ധിച്ചില്ല..
ഒരു സോറിയില്‍ നിസ്സാരമായി ആ സംഭവം ഒതുക്കി കളഞ്ഞ ഡോക്ടറോട് രണ്ട് പറയാന്‍ നാക്ക് തുടിച്ചു.. ഗള്‍ഫല്ലേ..
പല്ല് കൊണ്ടുള്ള വേലിയില്‍ നാക്ക് തട്ടി നിന്നു.
പിന്നെ അബുക്ക അടുത്തുണ്ട്...
അബുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അറിവില്ലത്തത് കൊണ്ടാണ്..അവരെ പറഞ്ഞിട്ടും കാര്യമില്ല. വളരെ കുറഞ്ഞ ശബളത്തിന് നാട്ടില്‍ പ്രാക്റ്റീസ് പോലുമില്ലാത്ത ഡോക്ടര്‍മാരെ തപ്പി പിടിച്ചു കൊണ്ട് വരുന്ന മാനേജ്മെന്റിനെ പറയണം.
ഇന്ന് ഗള്‍ഫിലെ പത്രങ്ങളില്‍ ജ്വലറി പരസ്യങ്ങളെക്കാള്‍ കൂടുതല്‍ ആശുപത്രി പരസ്യങ്ങളായിരിക്കും. മല്സരിക്കുകയാണിവര്. നാട്ടിലെങ്ങുമില്ലാത്ത പരസ്യ തന്ത്രം നാട്ടിലേക്കും പടര്‍ന്നത് ഈ ഗള്‍ഫില്‍ നിന്നാണ്. ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ സഹിതം....
ഈ കാര്യം പറഞ്ഞു വന്നപ്പോഴാണ് എന്റെ കൂടെ ജോലി ചെയ്യുന്ന കരുവാരകുണ്ടിലെ അലിയുടെ കാര്യം ഓര്‍മ്മ വന്നത്.
വയറിന്റെ അടിഭാഗത്തൊരു വേദന വന്നു തുടങ്ങിയപ്പോല്‍ ജിദ്ദയിലെ പ്രശസ്തമായ ഒരു ക്ലീനിക്കില്‍ പോയി ഡോക്ടറെ കണ്ടു.ഉടനെ ഒരു സ്കാനിങ്ങും മറ്റ് ടെസ്റ്റുകളും എഴുതി കൊടുത്തു.
പേടിക്കാനൊന്നുമില്ല...മൂത്രകല്ലിന്റെ വേദനയാണ്.. നന്നായി വെള്ളം കുടിച്ച മതി.. കൂടെ കുറച്ച് മരുന്നുകളും.മരുന്നും,വെള്ളവും അലിഭായ് കൂടെ കൊണ്ട് നടന്നു.
വേദനയുണ്ടോ മാറുന്നു. നോ രക്ഷ...
എന്നാ പിന്നെ മറ്റൊരു ക്ലീനിക്കിലും കൂടി പരീക്ഷണം നടത്തി കളയാം എന്ന് തീരുമാനിച്ചു. അവിടെ ചെന്നപ്പോഴും ആദ്യം സ്കാനിങ്ങും..മറ്റ് ടെസ്റ്റുകളും..
റിസല്‍ട്ട് വന്നു....
ബീജസങ്കലനം നടക്കാത്തത് കൊണ്ടുള്ള വേദനയാണ്.... അടുത്ത് നാട്ടില്‍ പോകുന്നുണ്ടോ..എന്ന് ഡോക്ടര്‍ അലിഭായിയോട്..ഇപ്പോ നാട്ടില്‍ നിന്നും വന്നിട്ട് 4 മാസം ആവുന്നുള്ളു.ഓ അതു ശരി...എന്തായാലും കുറച്ചു മരുന്ന് കുറിച്ചു തരാം കഴിച്ചു നോകൂ... നാട്ടിലൊന്നു പോകുന്നതായിരിക്കും നല്ലത്..
എന്തായാലും ആ മരുന്നുകള്‍ കൊണ്ടൊന്നും വേദന മറിയില്ല എന്ന് മാത്രമല്ല...
നാട്ടിലേക്ക് പോകാന്‍ തയ്യറാവുകയും ചെയ്യ്തു. കബനിയില്‍ എല്ലാവര്ക്കും അലിഭായുടെ രോഗ വിവരം അറിയാവുന്നത് കൊണ്ട് ലീവ് പെട്ടെന്ന് തരപ്പെട്ടു. അങ്ങിനെ അലിഭായ് വേദനയുമായി നാട്ടിലേക്ക്...
ഇപ്പോ അലിഭായ് ജിദ്ദയിലുണ്ട്....തിരിച്ചു വന്നപ്പോല് ഞാന്‍ രോഗവിവരം അന്വേഷിച്ചു...
അലിഭായ് ചിരിച്ചു കൊണ്ട് പറഞ്ഞ മറുപ്പടി ഇങ്ങിനെ...
അപ്രന്റീസായിരുന്നു...വീടിനടുത്തുള്ള ഒരു ഹെഡ് നേഴ്സാണത്രെ പറഞ്ഞത്...ഹോസ്പ്പിറ്റലില്‍ പോയി ഒരു ചെറിയ ഓപ്പറേഷന് , ഡോക്ടര്‍ അലിഭായിയോട് ദേഷ്യപെട്ടുവെന്ന് പറഞ്ഞു..എന്താ വരാന്‍ താമസിച്ചത് മുഴ പഴുത്തിരുന്നു എന്ന്...
ഭാഗ്യമല്ലാതെ എന്തു പറയാന്‍...നാട്ടില്‍ നല്ല സമയത്ത് എത്തിയത് കൊണ്ട് വേദനയും മാറി...മൂത്രക്കല്ലാണെന്നും പറഞ്ഞ് ഇവിടെയിരുന്നിരുന്നെങ്കില്..സംഗതിയുടെ ഗതി മാറിയേനെ.
ഇത്തരം അനുഭവങ്ങള്‍ ഒട്ടനവധി ഇവിടുത്തെ പ്രവാസികള്‍ക്ക് പറയാനുണ്ട്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റല്ല രോഗം നിര്‍ണ്ണയിക്കുന്നത് മറിച്ച് പ്രാക്ടിക്കല്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല..
ഗള്‍ഫില്‍ നല്ല ഡോക്ടര്മാരില്ലെന്നല്ല ഇതിനര്‍ത്ഥം... പ്രാക്ടീസ് കുറഞ്ഞവരാണധികവും എന്ന് മാത്രം.
എന്തായാലും കാശ് കൊടുക്കണം അപ്പോ നല്ല ഡോക്ടറെ തന്നെ കാണുന്നതല്ലേ നല്ലത്
ഇവിടുത്തെ ഡോക്ടര്‍മാര്‍ക്ക് അടിയുടെ കുറവല്ല ....പ്രാക്ടീസിന്റെ കുറവ്...അതാ.
പണ്ട് എന്റെ ഓര്‍മ്മയില്‍ വൈദ്യശാലകള്‍ പൊടിപിടിച്ച് കിടക്കുന്ന ഒരു ആയിരം തുമ്മി വില്‍ക്കുന്ന കട...പക്ഷേ അതിന്റെ മഹത്വം അങ്ങ് ദൂരെ വിദേശങ്ങളില്ലാണെന്ന് നാമറിയുന്നുവോ...
നന്മകള് നേരുന്നു
23 comments:
പ്രിയ സ്നേഹിതരെ...
ഗള്‍ഫിലെ മുറി വൈദ്യന്മാരുടെ കഥ ഇനിയുമൊത്തിരിയുണ്ട്..ഭാവനയില്‍ വിരിഞ്ഞ കഥകളല്ല..മറിച്ച് അനുഭവങ്ങളില്‍ കണ്ടറിഞ്ഞതും..കേട്ടറിഞ്ഞതും....
അനുഭവിച്ചവര്‍ പറയട്ടെ..അറിയാത്തവര്‍ കേള്‍ക്കട്ടെ
റ്സപ്ഷനില് ചെല്ലുന്ന ആളോടുള്ള ആദ്യ ചോദ്യം ഏത് ഡോക്ടറാ വേണ്ടത്... സീനിയോറിറ്റിക്കനുസരിച്ച് ഫീസിലും വ്യത്യാസമുണ്ട്..
പിന്നെ മലയാളി ഡോക്ടര്‍ വേണൊ...പാകിസ്ഥാനി ഡോക്ടര്‍ വേണോ...രോഗിക്ക് ആകെ മൊത്തം ട്ടോട്ടല്‍ കണ്ഫ്യൂഷന്..
മണ്‍സൂര്‍,
സൗദിയിലെ ജവിതത്തില്‍ എനിക്കും ഇതുപോലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്.
ഒരിക്കലൊരു ആക്സിഡന്റില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുവായിരുന്ന ഒരു ടെകനീഷ്യന്റെ കാലില്‍ ഒരു പൊട്ടല്‍. സംഭവം നടന്നത് രാത്രിയിലായിരുന്നു. ഈ ബീഹാറി പയ്യനെ അഡ്മിറ്റ് ചെയ്തിരുന്നത് ജുബൈലിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലും. ഞാന്‍ അവിടെ എത്തുമ്പോള്‍ അവന്റെ കാലിനു വലിയ ഒരു സര്‍ജറീ ചെയ്യാനുള്ള തയ്യാറെടുപ്പിലയിരുന്നു. ഡോക്ടേഴ്സ് ഇന്‍ഡ്യന്‍സ് അല്ല, ലെബനിനൊ, ഈജിപ്ഷ്യനോ മറ്റോ ആണ്.
ചെറിയ പൊട്ടലിനു സര്‍ജറിയുടെ ആവശ്യകതയെ ഞാന്‍ ചോദ്യം ചെയ്ത്പ്പോള്‍, എന്നൊടു ചോദിച്ചത് ഞാന്‍ ഡോക്ടര്‍ ആണൊ എന്നായിരുന്നു. പക്ഷെ, എന്റെ ഞാന്‍ തര്‍ക്കിച്ചു നിന്നു ആ പയ്യനെ അവിടെ നിന്നും അപ്പൊള്‍ തന്നെ മാറ്റി ഖോബാറിലേക്ക് കൊണ്ട് പോയി നല്ല ട്രീറ്റ്മെന്റ് കൊടുത്തു. അതിനു മുന്‍പ് അവിടെ സര്‍ജറി നടത്തിയ ഒരാള്‍ ഇപ്പൊഴും ജോലി ചെയ്യാനാവാതെ ജീവിക്കുന്നു.
ഈ ഹോസ്പിറ്റലില്‍ കമ്പനി എമ്പ്ലോയ്സ് ആരെങ്കിലും എന്തെങ്കിലും ആവശ്യത്തിനു ചെന്നാല്‍ അപ്പോള്‍ പിടിച്ച് സര്‍ജറീ ചെയ്യും, കാരണം കാശ് തന്നെ.
ഒരിക്കല്‍ എന്റെ ഒരു പ്രൊജക്ട് മാനേജര്‍ പല്ലു വേദന കാരണം, യാന്‍ബു വിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചെന്ന പല്ലെടുത്ത് വന്നു. എടുത്തതിന്റെ മരവിപ്പ് ഒക്കെ മാറിവന്പ്പൊള് വീണ്ടൂം വേദന. കാരണം എടുത്ത പല്ല് മാറിപോയി. പാവത്തിനു ഒരു പല്ല് വേദന വന്ന കാരണം രണ്ട് പല്ല് പോയി.
മണ്‍സൂര്‍ പറഞ്ഞ പോലെ സൗദിയിലിറങ്ങുന്ന "മലയാളം ന്യൂസ്" എന്ന പത്രത്തില്‍ ഹോസ്പിറ്റലുകളുടെ പരസ്യം തന്നെയാണ് തിളങ്ങുന്നത്.
ഇതുപോലെയുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. ഗള്‍ഫില്‍ ആശുപത്രിയില്‍ പോകുന്നതിലും നല്ലത് നാട്ടില്‍ വന്ന് ചികിത്സിച്ചിട്ട് പോകുന്നത് തന്നെയാണ്.
ഗള്‍ഫിലെ ക്ലിനിക്കുകളിലേക്ക് ഡോക്ടര്‍മാരെ കിട്ടാതെ വളരെയധികം വിസ നാട്ടില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ് ദിവസങ്ങളിലാണ് പത്രങ്ങളില്‍ വന്നത്... കഴിവും പ്രാക്ടീസുമുള്ളവരെ കിട്ടാതെ വരുമ്പോള്‍ കിട്ടുന്നവരെ കൊണ്ടുവരുമ്പോഴാണീ പ്രശ്നങ്ങളുണ്ടാവുന്നത്.
ഗള്‍ഫിലെ ജോലിക്കാരിലധികവും സാധാരണക്കാരായ തൊഴിലാളികളാണ്. ദൈനം ദിനജീവിതത്തില് സംസാരിക്കേണ്ട ഭാഷകള്‍ അത്യാവശ്യം അറിയാമെങ്കിലും എന്തെങ്കിലും അസുഖങ്ങള്‍ വന്ന് ആശുപത്രിയിലാകുമ്പോള്‍ അസുഖവിവരം പറഞ്ഞ് ഡോക്ടര്‍മാരെ മനസ്സിലാക്കുവാന്‍ വിഷമിക്കുന്നു.
ഈ അവസ്ഥയില്‍ മലയാളി ക്ലിനിക്കുകള്‍ ഒരനുഗ്രഹം തന്നെ. പറയുന്നത് കേള്‍ക്കുന്നുണ്ടല്ലൊ
മുമ്പ് എന്റൊരു സുഹൃത്തിനെ ചിക്കന്‍പോക്സ് പിടിച്ച അവസ്ഥയില്‍ ഹിന്ദിക്കാരനായ ഡോക്ടറുടെയടുത്തെത്തിച്ച് വിവരം പറഞ്ഞപ്പോള്‍ രോഗിയുടെ നേരെ പോലും നോക്കാതെ രണ്ടു മരുന്നും കുറിച്ച് പെട്ടെന്ന് ഒഴിവാക്കിയത് ഓര്‍ക്കുന്നു. അവനു വയറ്റില്‍ നിന്ന് പോയിട്ട് ദിവസങ്ങളായി എന്നു പറഞ്ഞപ്പോള്‍ എഴുതിത്തന്ന മരുന്ന് ഫാര്‍മസിയില്‍ നിന്നും വാങ്ങി വെറുതെ ഇതെന്തിനുള്ളതാണെന്ന് ചോദിച്ചപ്പോള്‍ കേട്ട മറുപടി കേട്ട് ഞെട്ടി. വയറിളക്കം മാറാനുള്ള മരുന്ന്!
നന്നായി ഹിന്ദി സംസാരിക്കുന്ന സുഹൃത്തിനിങ്ങനെ പറ്റിയപ്പോള്‍ ഒന്നുമറിയാത്തവന്റെ കാര്യമോ?
മന്സൂര്ക്കാ നല്ല വിഷയം...
നന്നായി എഴുതി.
അഭിനന്ദനങ്ങള്‍!
ഏറ്റവും ഉത്തരവാദിത്തം വേണ്ട ജോലിയാണ് ഡോക്ടറുടേത്...അതിങ്ങനെ ആയാല്‍? :(
ആളെക്കൊല്ലി വൈദ്യന്മാരാ കൂടുതല്‍
കുറിപ്പ് നന്നായി ട്ടൊ
സണ്ണികുട്ടാ.....
അനുഭവം പങ്കു വെച്ചതില്‍ സന്തോഷം... മാനേജറുടെ പല്ല് ചിരിക്ക് വക നല്‍കിയെങ്കിലും..അതിന്റെ കാര്യ ഗൌരവം...ശ്രദ്ധിക്കേണ്ടത് തന്നെയാണ്...
സണ്ണി പറഞ്ഞതു പോലെ കൊച്ചു കൊച്ചു കര്യങ്ങള്‍ക്ക് വരെ സര്‍ജറിയിലേക്ക് ചാടി കളയുന്ന ധിക്തൂര്മാര്....
മരുന്ന് എടുത്ത് കൊടുക്കുന്നവനും ധിക്തൂര്... ഹോസ്പിറ്റല്‍ വണ്ടീ ഓടിക്കുന്നവനും ധിക്തൂര്.... എല്ലാം കൊള്ളാന്‍ പ്രവാസി
വാല്മീകി...ഉണ്ടായ അനുഭവങ്ങള്‍ പറയാമായിരുന്നില്ലേ...എന്നാല്‍ അറിയാമായിരുന്നു...വെറുതെ ഒരു രസത്തിന്.... ഏത്... :)
അലിഭായ്..... അഭിപ്രായങ്ങള്‍ നന്നായി... അനുഭവം പങ്കു വെച്ചതില്‍ സന്തോഷം
മൂര്‍ത്തി മാഷേ... ആ ഉത്തരവാദിത്വം അവര്‍ക്കും തോന്നേണ്ടേ....
പ്രിയ.... നന്ദി...
നന്മകള് നേരുന്നു
സിനിമാ പോസ്റ്റര്‍ പോലല്ലെ ഹോസ്പിറ്റലിന്റെ പരസ്യങ്ങള്‍..
ഡാക്കിട്ടേര്സിന്റെ കിടിലം ഫോട്ടൊ സഹിതം..!
പിന്നെ ഡാക്കിട്ടറുടെ ഭംഗി കാണാനല്ലെ ഹോസ്പിറ്റലില്‍ പോകുന്നത്..
എന്തായാലും തെമ്മാടിത്തരം കാണിക്കുന്ന ഒരു പല്ല് ഞാനതുപോലെ വെച്ചിട്ടുണ്ട്.. ഇവിടുന്നെടുത്താലെ ചിലപ്പോള്‍ ഞാന്‍ കോമയിലാകും..
മന്‍സൂ പാവം ഡാക്കിട്ടേര്സ് ജീവിച്ചു പോട്ടെടാ...
കേഴുക പാവം പ്രവാസിയേ...!
nannaittundeeeeeeeeeee
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായ്,
പ്രാധാന്യമുള്ള ഒരു വിഷയം തന്നെ ഇന്ന് തിരഞ്ഞെടുത്തതില്‍ അഭിനന്ദിക്കുന്നു.
ഈ ഗള്‍ഫിലെ മിക്ക സര്‍ക്കാര്‍ ആശുപത്രിയിലെയും കഥ ഇത് തന്നെ. അത് കൊണ്ട് തന്നെ സാധാരണക്കാരായ തൊഴികാളികള് ആണെങ്കിലും പോലും പ്രൈവറ്റ് ക്ലീനിക്കുകളെ സമീപിക്കുകയാണ് ചെയ്യാറുള്ളത്. പൊതു ജനങ്ങള്‍ക്കായുള്ള ആശുപത്രിയില്‍ ചെന്നാലോ, ഭാഷയറിയാത്തെ ഏതെങ്കിലും ഈജിപ്ഷ്യന്‍, സിറിയന്‍ ഡോക്ടര്‍ ആകും ഉണ്ടാകുക. തലകറക്കം എന്ന് പറയാന്‍ തുടങ്ങുന്നതിന് മുന്‍പ് തലവേദനയ്ക്ക് മരുന്നെഴുതി തന്നിട്ട് അവര്‍ അടുത്ത രോഗിയെ വിളിച്ചിട്ടുണ്ടാകും. :)
മന്‍സൂര്‍ഭായ്...
ഒരുപാട് പറഞ്ഞു കേട്ടിരിയ്ക്കുന്നു, ഇതു പോലുള്ള കഥകള്‍...
വളരെ പ്രാധാന്യമുള്ള ഒരു വിഷയം തന്നെ, ഇത്. നന്നായി, ഈ പോസ്റ്റ്.
എല്ലാ പ്രവാസി മലയാളികളും ഇത് അറിഞ്ഞിരിയ്ക്കേണ്ടതു തന്നെ.
:)
മന്‍സൂര്‍ ഭായ്, ഞാനും കേട്ടിരിക്കണു ഇതെല്ലാം.....പക്ഷേ വെറുതേ ഊതിപ്പെരുപ്പിച്ചതാണെന്നാ വിചാരിച്ചിരുന്നേ..
അവന് ജോലി ചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ഈജിപ്ഷ്യനെ കുറെക്കാലം കഴിഞ്ഞ് ഒരു ഹോസ്പിറ്റലില്‍ ദ്ക്തൂറായി കണ്ട്മുട്ടി ഞെട്ടിയ കഥ. നാട്ടില്‍ ഏതെങ്കിലും ഫീല്‍ഡില്‍ പ്രൊഫെഷെണലായ ഒരാള്‍ ഗള്‍ഫില്‍ ജോലിക്ക് വരില്ല. ഡോക്റ്റര്‍മാര്‍ പ്രത്യേകിച്ച്. വിശിഷ്യാ സ്വകാര്യ നഴ്സിങ്ങ് ഹോമുകളില്‍. ഭാര്യ പ്രഗ്നെന്റ് ആണൊ എന്ന് സമ്ശയം തീറ്ക്കാന് മുറ്റത്തായതിനാല്‍ ഒര് നഴ്സിങ്ങ്ഹോമില്‍(സൌദിയില്‍ മിക്കയിടതും ബ്രാന്ച് ഉണ്ട്) ചെന്നപ്പോള്‍ ബോംബെക്കാരി ഒരു ദക്തൂര്‍, മന്‍സൂര്‍ പറഞ്ഞ പോലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ ടെസ്റ്റ്കള്‍ക്ക് എഴുതി, ഞങ്ങളതവിടുന്ന് ചെയ്യിക്കാതെ ഗവറ്മെണ്ട് ഹോസ്പിറ്റലില്‍ ചെയ്യിച്ചു,(അവിടെ അന്ന് കാശ് വേണ്ടായിരുന്നു, പിന്നെ അറിയാവുന്ന ചീഫുമാരും)അവിടുള്ളവര്‍ ചോദിച്ചു പ്രെഗ്നെന്സി കണ്‍ഫേം ചെയ്യാനെന്തിനാ ഈ ടെസ്റ്റൊക്കെ എന്ന്. ഭര്യയോട് ഞാനപ്പഴെ പറഞ്ഞിരുന്നു ഈ ഷ്റ്റ്റീ നാബോമ്ബേന്ന് ഇത്ര ചുരുങ്ങിയ ശംബളത്തില്‍ ഇവിടെ വരണമെങ്കില്‍ നല്ല ദക്തൂരായിരിക്കുമെന്ന്. എന്തരായാലും ആ ദക്തൂര്‍ ഒരു കൊല്ലം അവിടെ തികച്ചില്ല.
Hello Nannayirikkunnu. Expecting more blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte
http://Prasanth R Krishna/watch?v=P_XtQvKV6lc
ഈ പറഞ്ഞതു മുഴുവന്‍ എനിക്ക് പുതിയ അറിവാണ് . കര്‍ത്താവെ ..ആതുര സേവനം ആതുര വില്പന ആയോ ? .
സൂത്രധാരന്‍ എന്ന സിനിമയില്‍ ദിലീപിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഓര്‍മ്മ വരുന്നു. നാട്ടില്‍ നിന്ന് ഇവിടെയെത്തിയ എനിക്ക് വേറെ കൈതൊഴിലൊന്നും അറിയാത്തതിനാലണ് ഞാനീ പണി ചെയ്യേണ്ടി വന്നത്.(വ്യജ ഡോക്ടര്‍ ആണിതില്‍ ദിലീപ്)
വേറെ തൊഴിലൊന്നുമറിയാത്തവര്ക്കു ചെയ്യന്പറ്റിയ തൊഴിലൊ ഡോക്ടര്പ്പണി?
നന്നായി മന്‍സൂര്‍
മന്‍സൂര്‍,
താങ്കള്‍ക്കും,കുടുംബത്തിനും ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!!
ഗള്‍ഫില്‍ നല്ല ഡോക്ടര്മാരില്ലെന്നല്ല ഇതിനര്‍ത്ഥം... പ്രാക്ടീസ് കുറഞ്ഞവരാണധികവും എന്ന് മാത്രം.
എന്തായാലും കാശ് കൊടുക്കണം അപ്പോ നല്ല ഡോക്ടറെ തന്നെ കാണുന്നതല്ലേ നല്ലത്
ഇവിടുത്തെ ഡോക്ടര്‍മാര്‍ക്ക് അടിയുടെ കുറവല്ല ....പ്രാക്ടീസിന്റെ കുറവ്...അതാ
നല്ല പോസ്റ്റ്,
പുതുവത്സരാശംസകളോടെ..
ഹരിശ്രീ
നല്ല പോസ്റ്റ്.
താങ്കള്‍ എന്തുകൊണ്ട് ആ managementനോട് ഒരു complaint എഴുതി കൊടൂത്തില്ല.
അവിടെ Ministry of Healthല്‍ ഒരു complaint അയക്കാമായിരിന്നില്ലെ?
ഇനിയും വേണമെങ്കിലും ചെയ്യാം.
:)
ഒരടി ഇങ്ങോട്ട് വന്നാല്‍ തിരിച്ച് രണ്ടണ്ണം അങ്ങോട്ട് എന്നാണല്ലോ Abraham Lincoln പറഞ്ഞിരിക്കുന്നത്.
പ്രിയ സ്നേഹിതരെ...
വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.
നന്മകള് നേരുന്നു
മന്‍സ്സൂര്‍,
ഞാനും കുറെ അനുഭവിച്ചതാണ് സൌദിയില്‍ വെച്ച് ഈ വൈദ്യ അന്ത:കരണങ്ങള്‍. നല്ല കുറിപ്പ്!
Post a Comment