Thursday, December 6, 2007

ചിലന്തി വലകള്‍ ... വഴിയോരക്കാഴ്ചകള്‍ - 14

ഒരു കൂട്ടിനായ്‌ ഓര്‍കൂട്ടില്‍....

ഓര്‍കൂട്ടിലെ സ്ക്രാപ്പുകളില്‍ നിറയുന്ന അയാളുടെ പ്രണയാര്‍ദ്രമാം വരികള്‍
അവളെ കോരിത്തരിപ്പിച്ചു. പ്രോഫൈല്‍ നോകി പോയവരുടെ ലിസ്റ്റില്‍
ഒരു തുലസി കതിരിനെ കണ്ട്‌ അയാള്‍ അവളുടെ പ്രോഫൈലിലേക്ക്‌ യാത്ര തിരിച്ചു.
അവള്‍ അയാളുടെ ആഗമനം ആസ്വദിച്ചു.

പരസ്‌പരം അനുവാദം വാങ്ങി...

പിന്നീട്‌ സ്ഥിരം ശൈലിയിലുള്ള അയാളുടെ വരികള്‍

അവളുടെ സ്ക്രാപ്പുകളില്‍ കവിത വിരിച്ചു..
ഇരുവരുടെയും സ്ക്രാപ്പുകള്‍ പ്രണയാക്ഷരങ്ങളില്‍ പുളകം കൊണ്ടു.


ഇടക്ക്‌ ഒരു മന്ദമാരുതന്‍ അവരെ തഴുകി...

യാഹുവിലേക്ക്‌ കൈപിടിച്ച്‌ നടത്തി...

അക്ഷരങ്ങളില്‍ നിന്നൊരു മോചനം...ശബ്ദങ്ങളിലേക്ക്‌..
അവസാനമവസാനം മിഴിതുറക്കുമൊരു ചെറു ജാലകത്തിലേക്ക്‌...
തര്‍ക്കങ്ങള്‍ക്കൊടുവില്‍ അവള്‍ മുഖം കാണിച്ചു...

അയാളൊന്ന്‌ ഞെട്ടി....
ജന്മം നല്‍കിയ മകളുടെ ചിത്രം

മുന്നിലെ ചില്ല്‌ ജാലകത്തില്‍ തന്നെ നോകി ചിരിക്കുന്നു..

യുവര്‍ ക്യാം പ്ലീസ്സ്‌ എന്ന ചോദ്യത്തിന്‌ മുന്നില്‍


അയാള്‍ സൈന്‍ ഔട്ടായി.

അയാളുടെ ഒരു കൂട്ടിനായുള്ള ഓര്‍കൂട്ട്‌ യാത്രക്ക്‌

ഇവിടെ തിരശ്ശീല വീഴുന്നു.



നന്‍മകള്‍ നേരുന്നു

23 comments:

മന്‍സുര്‍ said...

ഒരു കൂട്ടിനായ്‌ ഓര്‍കൂട്ടില്‍....പിന്നെ ഒരോട്ടം
തിരിഞ്ഞ്‌ നോകിയില്ല....ചിലന്തിവലകള്‍ പിറകേയുണ്ട്‌..
എവിടെയൊക്കെയോ സംഭവിച്ചിരിക്കാമല്ലേ ഇത്തരം
സംഭവങ്ങള്‍.....അറിവുള്ളവര്‍ പറയട്ടെ...


നന്‍മകള്‍ നേരുന്നു

ശ്രീവല്ലഭന്‍. said...

മന്‍സൂര്‍ ഭായ്,
ഒര്കുട്ടിലെ fake profiles കാണുമ്പോള്‍ തികച്ചും സംഭവിക്കവുന്നത്!
വളരെ നന്നായി വിവരിച്ചിരിക്കുന്നു.

സസ്നേഹം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍കുടില്‍ തെണ്ടാനിറങ്ങുന്നവര്‍ക്ക് ഒരു പാഠമാകട്ടെ.

നന്നായി ട്ടൊ.

ശ്രീ said...

കണ്ട പ്രൊഫൈലും തിരഞ്ഞു നടന്നാല്‍‌ ഇതു തന്നെ അവസ്ഥ!

നന്നായി, മന്‍‌സൂര്‍‌ ഭായ്... നല്ല ആശയം.

:)

വേണു venu said...

വലയിലപ്പോള്‍‍ ചിലന്തി ഉണ്ട്.:)

ദിലീപ് വിശ്വനാഥ് said...

അയ്യോ, എന്തായിത്?

Typist | എഴുത്തുകാരി said...

ഇതു ഭാവനയാണെങ്കിലും (?), തികച്ചും സംഭവിക്കാവുന്നതു്.

Sherlock said...

മന്സൂര് ഭായ്....കൊള്ളാം
സംഭവിച്ചത്, സംഭവിച്ചുകൊണ്ടിരിക്കുന്നത്...ഇനിയും സംഭവിക്കാവുന്നത്....:)

ശ്രീലാല്‍ said...

കൊള്ളാം. ആശയവും വളരെ നന്നായി. കാമ്പുള്ള ഒന്ന്. കഥ എന്ന നിലയില്‍ നോക്കിയാല്‍ ഈ കഥയുടെ അവസാനത്തെ രണ്ടുവരി ഭീകരമാകണമാകും എന്നു കരുതി - അവസാനിപ്പിക്കല്‍ അത്ര ഇഷ്ടമായില്ല.. :)

പ്രയാസി said...

സംഭവാമി ഗുഹേ..ഗുഹേ..
സ്സൊ! എന്തായീ കേള്‍ക്കണെ.. ടാ മന്‍സൂ..
എന്താണ്ട്രാ ഈ ഓര്‍ക്കുട്ട്..! പവര്‍കട്ടുപോലുള്ളതാ..!
നല്ലൊരു ഗുണപാഠം.. എപ്പോഴും പറയുന്നപോലല്ല..വെരിഗൂഡ്...:)

രാജന്‍ വെങ്ങര said...

oru munnariyippaanu alle? orthuvekkaam.ventaaththa kuruththaketinu pokaathirikkanum nokkaam,athrayalle ippo parayaan pattoo....

സാജന്‍| SAJAN said...

കഥയാണെങ്കിലും സംഭവിച്ചുകൂടായ്കയില്ല:(

നാടോടി said...

:)

K M F said...

valarey nannayirikkunnu

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മന്‍സുര്‍,

ആര്‍ക്കാ ഇത് പറ്റിയത്. സത്യം പറ, കൂടെ വര്‍ക്ക് ചെയ്യുന്ന ആരെങ്കിലുമാണൊ?

പി.സി. പ്രദീപ്‌ said...

മന്‍സൂരെ,
വളരെ നന്നായി വിവരിച്ചിരിക്കുന്നു.

മന്‍സുര്‍ said...

ശ്രീവല്ലഭന്‍...ശരിയാണ്‌ പലര്‍ക്കും സംഭവിച്ചിരിക്കാം പുറത്ത്‌ പറയാന്‍ കൊള്ളിലല്ലോ..

പ്രിയ അഭിപ്രായത്തിന്‌ നന്ദി

ശ്രീ....നന്ദി

വേണുജീ...ചിലന്തി ഉണ്ട്‌ സത്യം..ചിലക്കാത്ത ചിലന്തി,...അഭിപ്രായത്തിന്‌ നന്ദി

വാല്‍മീകി..ഇതാണ്‌ വലയിലെ വിഷമുള്ള ചിലന്തിയുടെ കഥാസാരം

എഴുത്തുകാരി..തീര്‍ച്ചയായും ഒരു ഭാവനയില്‍ ജനിച്ചത്‌ നോ ? മാര്‍ക്ക്‌...സംഭവിക്കാവുന്നത്‌... വിലപ്പെട്ട അഭിപ്രായത്തിന്‌ നന്ദി

ജിഹേഷ്‌ ഭായ്‌... നന്ദി

ശ്രീലാല്‍ ഇതിലും മികച്ച ഭീകരത കണ്ടെത്തിയില്ല
മകളും..അച്ചനും..പരസ്‌പരമറിയാതെ
വിലപ്പെട്ട അഭിപ്രായത്തിന്‌ നന്ദി

പവര്‍കട്ട്‌ പോലെ അല്ല കട്ടില്ലാത്ത കട്ട ഈ ഓര്‍കൂട്ട്‌
പ്രയാ...നന്ദി

രാജന്‍ ഭായ്‌...നന്ദി

കൃഷ്‌ ...നന്ദി

സാജന്‍...ശരിയാണ്‌... സ്വാഭാവികം

നാടോടി...നന്ദി

കെ.എം.എഫ്‌...നന്ദി

സണ്ണികുട്ടാ.... അറിവില്‍ ആര്‍ക്കും പറ്റിയിട്ടില്ല..പറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം
എവിടെയെങ്കിലുമൊക്കെ സംഭവിച്ചിരിക്കാം അല്ലേ

വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

kaalam maari allE bhaai
:)
upaasana

ഭൂമിപുത്രി said...

ഓര്‍കുട്ടിനു ചുമരുകളില്ലാ..

SreeDeviNair.ശ്രീരാഗം said...

DEAR..,.BROTHER
Abipraayam eshttamaayi.
vere ezhtham.
karayathirikku ...
chirikkan..sramikku..
jeevitham..sundaramaanu...
chechi

നാലുമണിപൂക്കള്‍ said...

മന്‍സൂറേ

നന്നായിരിക്കുന്നു ആശയം
അപ്പോ വലയിലെ ചിലന്തിക്കും വിഷമുണ്ട്‌ അല്ലേ

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

:)

അലി said...

കൂട്ടിനായ് ഓര്‍ക്കുട്ടിലും ചാറ്റ് റൂമിലും പരതുന്നവര്‍ക്കൊരു കൊട്ട്.
സംഭവിച്ചേക്കാവുന്ന കഥ...

നന്നായി മന്‍സൂര്‍ക്കാ..
അഭിനന്ദനങ്ങള്‍!