Wednesday, February 13, 2008
വാലെന്റ്റൈന്‍ .... ജനനം ഇങ്ങിനെ
വഴിയോരകാഴ്ചകള്‍ - 22
പണ്ട് പണ്ട് ഒരു ബ്ലോനാട്ടിലൊരു പ്രയാസിയുണ്ടായിരുന്നു. വളരെ നല്ല സ്വഭാവമെന്ന് പറഞ്ഞാല്‍ അഹങ്കരിച്ചാലോ....
എങ്കിലും ആള് ശുദ്ധനായിരുന്നു. ഒരു മഴയില്‍ നനഞ്ഞ് നടന്നു പോകുബോളാണ് ഞാന്‍ ഈ പ്രയാസിയേ കണ്ടത്. ആ യാത്രയില്‍ ഒരുപ്പാട് സംസാരിച്ചു.
യത്ര പറഞ്ഞ് പിരിയുന്നേരം ഞാന്‍ അത് കണ്ട് ഞെട്ടി. ദേ പ്രയാസിയുടെ പിറകിലൊരു വാല്.
ഞാന്‍ വാല് കണ്ടത് പ്രയാസി മനസ്സിലാക്കി എന്ന് തോന്നുന്നു. ഒരു ചെറു ചമ്മലോടെ തലയും തഴ്ത്തി യാത്രയായ്.......
കാലങ്ങള്‍ മുന്നോട്ടോടി.....ബ്ലോഗ്ഗില്‍ തിരകിട്ട കറക്കത്തിനിടയില്‍ വീണ്ടും പ്രയാസിയേ കണ്ടു മുട്ടി. കൂടെ വാലില്ലാത്ത ഒരു സഹയാത്രികനും.
എന്തായാലും ഇന്ന് പ്രയാസിയോട് വാലിന്റെ കാര്യം ചോദിച്ച് മനസ്സിലാക്കണമെന്ന തീരുമാനത്തിലായിരുന്നു ഞാന്‍.
സംസാരത്തിനിടയില്‍ പ്രയാസി ഒന്ന് മാറിയപ്പോല്‍ ഞാന്‍ സഹനോട് പ്രയാസിയുടെ വാലിന്റെ കാര്യം തിരക്കി.
പക്ഷേ പ്രയാസിയുടെ വാലിനെ കുറിച്ച് സഹന് യാതൊന്നുമറിയില്ലായിരുന്നു.
പിന്നെയാണത് ഞാനും ശ്രദ്ധിച്ചത് പ്രയാസിയുടെ പിറകില്‍ പണ്ട് കണ്ട വാല്ലില്ലാ...
ഹഹാഹഹാ........ഇത് നല്ല കഥ...........
അല്ല മാഷേ....ഇങ്ങളെ പിറകിലുണ്ടായിരുന്ന വാലെന്തെയ്...??
ഒന്നും പറയണ്ട...........അതൊരു ചെല്ല കിളി ഒപ്പിച്ച പണിയായിരുന്നു..
സ്കൂളിലെ നാടകത്തില്‍ ഹനുമാന്റെ വേഷം ചെയ്യ്ത് മടങ്ങുന്ന വഴിയില്‍ വെച്ചാണ് അന്ന് നമ്മള് കണ്ടത്.
വേഷം മാറിയപ്പോല്‍ വാല് എടുക്കാന്‍ കൂടെയുണ്ടായിരുന്നു ചെല്ല കിളി മനപൂര്‍വ്വം മറന്നു.
വീട് വരെ അങ്ങിനെയാണ് പോയത്........ആളുകള്‍ നോകി ചിരിക്കുന്നുണ്ടെങ്കിലും വാല് കാരണമാണെന്ന് ഞാനറിഞ്ഞില്ല........
എന്തായാലും....പിറ്റേന്ന് കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി...
വാല്ലെന്തേയ്...വാല്ലെന്തേയ്..........
ഈ ചോദ്യത്തില്‍.......നിന്നാണ്പിന്നീട് വാലെന്റ്റൈന്‍...എന്ന വാക്ക് ഉണ്ടായത് എന്നാണ് കുറുപ്പുമാര്...പറഞ്ഞ് കേള്‍ക്കുന്നത്.
പിന്നീട് ഈ വാല് സംഭവം ഒപ്പിച്ച ചെല്ലകിളിക്ക് വേണ്ടി തന്നെയായിരുന്നു തീപെട്ടി മഹല്‍ ഉണ്ടാക്കിയതും.
അപ്പോ അങ്ങിനെയാണ് വാലെന്റ്റൈന്‍ ഉണ്ടായത്.
ഈ കഥക്ക് ...ജനിക്കാന്‍ പോക്കുന്നവരോ..ഇനിയും ജനിച്ചിട്ടില്ലാത്തവരുമായോ...യാതൊരു ബന്ധവുമില്ല.അഥവ അങ്ങിനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറുമൊരു തോന്നല്‍ മാത്രമാണ്.
നന്മകള് നേരുന്നു
Subscribe to:
Post Comments (Atom)
42 comments:
അറബികള്‍ പരസ്പരം സലാം പറഞ്ഞ് അന്വേഷണങ്ങളും ആശംസകളും കൈമാറിയതിന് ശേഷം തെറി വിളിക്കുമെന്ന് കേട്ടിട്ടുണ്ട്.പാര വെച്ചതിന് ശേഷം നന്മ നേര്‍ന്നത് ഇപ്പോ കണ്ടു :)
:) :)
:D
പ്രയാസ്യേയ്..ഹാപ്പി വാല്-അന്.റ്റൈന്- ഡേ
sho.onnittal 3 kamanto?
വാലന്റൈന്‍ ആശംസകള്‍
പ്രയാസി
പ്രണയദിനാശംസകള്‍....
മന്‍സൂ..
നന്നായി..അല്പം സൂക്കേട് തുടങ്ങിയിരുന്നു....
ആശംസകള്‍
“പണ്ട് പണ്ട് ഒരു ബ്ലോനാട്ടിലൊരു പ്രയാസിയുണ്ടായിരുന്നു. വളരെ നല്ല സ്വഭാവമെന്ന് പറഞ്ഞാല്‍ അഹങ്കരിച്ചാലോ....“
പറയേണ്ട കാര്യമില്ല അതിവനുണ്ട്.. അതു ശരിക്കുണ്ട് താനും
“യത്ര പറഞ്ഞ് പിരിയുന്നേരം ഞാന്‍ അത് കണ്ട് ഞെട്ടി. ദേ പ്രയാസിയുടെ പിറകിലൊരു വാല്“
ജന്മനാ ഉള്ള വാലാ അതു.. അതിപ്പോഴും ഉണ്ടല്ലൊ...;)
.അതൊരു ചെല്ല കിളി ഒപ്പിച്ച പണിയായിരുന്നു..
കള്ളം പറയുന്നൊ....ചെല്ലക്കിളി ഒപ്പിച്ച പണിയൊന്നുമല്ല, ഇവനു ജന്മനാ ഒരു വാലുണ്ട്,
“സ്കൂളിലെ നാടകത്തില്‍ ഹനുമാന്റെ വേഷം ചെയ്യ്ത് മടങ്ങുന്ന വഴിയില്‍ വെച്ചാണ് അന്ന് നമ്മള് കണ്ടത്“
എന്തിനു വേഷം കെട്ടുന്നതു, ഹനുമാനെ അതേ പടി വരച്ചു വെച്ചിരിക്കുവല്ലെ..:D
ഡേയ് പ്രയാസി ഞാന്‍ പോണു, ഇനി ഈ വഴിക്കില്ല..:(
ഇത് ബൂലോക വാല്ലന്റൈന് കഥയാണല്ലോ..
:)
ഉപാസന
കുറെ പാടു പെട്ട് അല്ലെ മാഷെ...അതു വാലെന്റ്റൈനില് കൊണ്ട് ഒന്നു മുട്ടിക്കാന്‍....
നന്മകള് നേരുന്നു
മന്‍സൂര്‍.. നന്നായിട്ടുണ്ട്..ട്ടൊ.
പ്രയാസീ..,
അപ്പൊ പറഞ്ഞ പോലെ.. "വാലെന്ത്യെഡേയ്" .. അല്ല; വാലെന്റെയിന്ഡേ.. ആഘോഷിക്കു..
ഹാഹ.. അതുശരി .. അപ്പൊ സംഗതി ഇങ്ങനാല്ലേ.
വല്യമ്മായിയുടെ കമന്റ് കലക്കി. മന്‍സൂറേ.. പാര വെച്ചിട്ട് നന്മ നേരുന്നോ.. പ്രയാസീടെ പ്രയാസം മാറാനാണോ.
പടചോനേ.....ഇതിപ്പോ വെളുക്കാന്‍ തേച്ചത് പാണ്ടായോ....
വെറുതെ ഒരു തമശ കിടക്കട്ടെ എന്ന് കരുതിയാന് ഇങ്ങിനെ ഒരു പോസ്റ്റിട്ടത്....പിന്നെ നമ്മുടെ സഹയാത്രികനെ ഒര്‍ക്കുകയും.
പ്രയാസിയല്ലേ.....മുത്തല്ലേ....എന്റെ കുട്ടാപ്പിയല്ലേ....ഇവിടെ പറഞ്ഞതൊന്നും നീ നോകണ്ടാ..ട്ടോ......
അല്ല വഴിപോക്കനും പരയുന്നല്ലോ....അല്ല സത്യത്തില്‍ ഉള്ളാതാണോ...
ആവോ....എനിക്കൊന്നുമറിയില്ല......ഞാന്‍ ബ്ലോനാട്ടുക്കാരനേ അല്ല...സുല്‍
വാല്ലെന്തേയ്.... ഇപ്പോഴാണ് വാലന്റ്റൈന് ആയത്...
സ്നേഹാക്ഷരങ്ങല്ക്ക് നന്ദി
വല്യമ്മായി......ഇങ്ങള് ബെറുതെ പൊല്ലാപ്പുണ്ടാക്കല്ലി ട്ടോ...
അഗ്നേയ.... ഇവിടെ പരസ്യം പതിക്കരുത്..... :)
കൃഷ് ..... ഞമ്മള പയ്യനല്ലേ..കിടക്കട്ടെ......ഒരു വാല് അന്റ്റ് റ്റൈല്
നന്മകള് നേരുന്നു
ഓഹൊ അപ്പോള്‍ അതാണല്ലെ സംങ്ങതി..
ബൂലോക വാലന്റസ് ആണല്ലെ..
പ്രയാസീ ഐലൌയൂ മന്‍സൂ ഐലൌയൂ എന്നാ പിന്നെ എനിക്കും ഐലൌയൂ..ഹിഹി..
സത്യം പറഞ്ഞാ ആ ഫോട്ടൊ കണ്ടതോടുകൂടി പോസ്റ്റ് വായിക്കാന്‍ തോന്നുനില്ലാ അതെങ്ങനെയാ ചിരി അടക്കീട്ട് വേണ്ടെ
“പണ്ട് പണ്ട് ഒരു ബ്ലോനാട്ടിലൊരു പ്രയാസിയുണ്ടായിരുന്നു. വളരെ നല്ല സ്വഭാവമെന്ന് പറഞ്ഞാല്‍ അഹങ്കരിച്ചാലോ....“
ഹിഹി.. ഹെന്റമ്മോ യെന്നെയങ്ങ് കൊല്ലു................
വളരെ മോശമായ ഒരു തരം കരിവാരിത്തേക്കല്‍..
വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന രണ്ട് യുവ ബ്ലോഗേര്‍സിനെ പരസ്യമായി വിമര്‍ശിച്ചതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ ആരുമില്ലെ..!?
സഹനു കുഴപ്പമില്ലെങ്കിലും എനിക്കു പരാതിയുണ്ട്..!
വളരെ മോശമായിപ്പോയി..:(
കാരണം പറഞ്ഞിട്ട് പോകാം..
എന്റെ വാല് അതിനിത്രയും വളവില്ലായിരുന്നു..;)
നജീമിക്കാ ജോറാക്കിയെട്ടോ.. :)
ഞാന്‍ അവനോട് ഒരു നൂറു പ്രാവശ്യം ചോദിച്ചിട്ടുണ്ട് വാലെവിടെ എന്ന്. അപ്പോഴൊക്കെ അവന് ഓടി രക്ഷപെടും. ഇന്നു ആദ്യമായി സംഭവം പിടികിട്ടി.
അപ്പോ തീപ്പെട്ടിക്കൊള്ളി ടാജ്മഹല് ഇതിനായിരുന്നു അല്ലേ ചെല്ലാ?
ഓ അപ്പോ അങ്ങിനെയാണ് വാലണ്ടൈന് ഉണ്ടായതല്ലേ ?
ഈ കഥയ്ക്ക് നാട്ടില്‍ പോകാന്‍ നില്ക്കുന്നവരുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ? :) :)
പ്രയാസി അണ്ണാ, പറയുന്നോര് പറയട്ടെന്നേ, കൂട്ടത്തില്‍ ഞാനും പറയുന്നുണ്ടല്ലോ. പിന്നെന്താ...
ചെല്ലക്കിളി വരും ട്ടാ(?)
എന്നാലും മന്സൂറിക്കാ, ആ വാലിന്റെ വളവ് ഇത്രേം കുറയ്ക്കണ്ടായിരുന്നു.
ഹ ഹ...അപ്പോ അതാണ് സംഭവം. പ്യാവം പ്രയാസി.
അല്ല, പറഞ്ഞ പോലെ ആ വാലെന്തിയേ?
എനിയ്ക്ക് ഈ പ്രയാസിയേയും സഹയാത്രികനേയും അറിയുകയേയില്ല.
;)
:(
ഞാന്‍ ഒന്നിട്ടപ്പോ ഗൂഗിളമ്മച്ചി മൂന്നാക്കീതാ..
(അതോ ഈ ബ്ലോഗ്ഗില്‍ ആദ്യായിട്ട് കമന്റാന്‍ വന്നാല്‍ ഇമ്പോസിഷന്‍ എഴുതിക്കുന്നതാണോ?)
അല്ലെങ്കിലും നമ്മുടെ പ്രയാസീനെപ്പറ്റി പറയുമ്പോ എനിക്കായിരം നാക്കാ..
വാലെന്ത്യേഡേയ്?
: D
മിന്നാമിനുങ്ങേ...നിന്റെ ചിരി...പ്രയാസി വന്ന നില്ക്കും കേട്ടോ
ഓ ഒരു യുവ ബ്ലോഗ്ഗേര്‍സ്സ് വന്നിരിക്കുന്നു. കണ്ടാ അറിഞ്ഞൂടേ...ലെവനൊരു പുലിയാന്‍.
ഹഹാഹഹാ....വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്നോ.....എന്ന ഞാനൊരു ആലോചനയുമായി വരട്ടെ...പ്രയാ.... :)
ശ്രീലാലേ....ഞാന്‍ നജീമിനോട് പറയാം
വാല്മീകി..അങ്ങിനെ എന്തെല്ലാം...ശൂരപരാക്രവേതാള പ്രയാസി കഥകള്‍....ഇടക്ക് സമയം കിട്ടിയാല്‍ തുടരും.
നിരക്ഷരന്.....നാട്ടില്‍ പോകാന്‍ നില്ക്കുന്നവരുമായി യാതൊരു ബന്ധവുമില്ല..പക്ഷേ ഇരികുന്നവരുമായി സാമ്യം ഉണ്ട്...
പ്രിയ...... കണ്ടോ..ഇതാ പറയുന്നത് ആരോടും സത്യം പറയരുതെന്ന്....വാലിന് വളവുണ്ടായിരുന്നു... പക്ഷേ അവനത് സ്ട്രൈറ്റ് ചെയ്യ്തു.
ശ്രീ......... ഞാനീ ബ്ലോനാട്ടുക്കാരനേ അല്ല
ആയിരം നാവുള്ള ആഗ്നേയാ..... ഇങ്ങിനെ പോയാല്‍ ഇംപോസിഷന്‍ ഇടേണ്ടി വരും....... മൂന്ന് വട്ടം സത്യം
എല്ലാവര്ക്കും നന്മകള് നേരുന്നു
ധ്വനി.....പ്ലീസ്സ്.....വീണ്ടും ഓര്മ്മിക്കല്ലേ....പ്രയാസിയല്ലേ...
അല്ല പ്രയാസി....വാല്ലെന്തേയ്....??
നന്മകള് നേരുന്നു
പ്രയാസിക്കായി നാട്ടില്‍ ഒരു ചെല്ലക്കിളി കാത്തിരിക്കുന്നു..... :)
ഹഹഹ!
വാല്ലെന്തേയ്...വാല്ലെന്തേയ്..........
ഈ ചോദ്യത്തില്‍.......നിന്നാണ്പിന്നീട് വാലെന്റ്റൈന്‍...എന്ന വാക്ക് ഉണ്ടായത് എന്നാണ് കുറുപ്പുമാര്...പറഞ്ഞ് കേള്‍ക്കുന്നത്.
അനുഭവിക്കീനെടാ അനുഭവിക്ക്:)
ബാച്ചിക്ലബ്ബീന്ന് പെന്ഷന് പറ്റിയാ പിന്നെ ഇങ്ങനെ വല്ലപ്പളും ഇച്ചിരെ കരി കോരിയൊഴിച്ചില്ലെങ്കില് പല നോണ്‍ ബാച്ചികള്‍ക്കും ഒറക്കം വരില്ല :)
സാരമില്ല, കയറും കുരുക്കുമായി
പ്ര ആസിയെയും സഹനെയും കാത്ത് ലവര് ലവിഡെ നില്ക്കണുണ്ട് :)
ഒന്നു പറയാന്‍ വിട്ടു...
ബച്ചികള്ക്ക് വാലന്റൈന്‍ മാര്‍ഗ്ഗരേഖയുമായി ചിരപുരാതന ബാച്ചി ശ്രീ ദില്ബന് അവന്തിരുവടികള് ബാച്ചിക്ലബ്ബില് നില്‍ക്കുന്നുണ്ട്.
പ്രിയബാച്ചികളെല്ലാം മാര്‍ഗ്ഗരേഖ വായിച്ച് എണ്ണത്തോണീല് കെടക്കണ കാഴ്ച്ച കാണാനുള്ള ആഗ്രഹം കോണ്ടാണ്ട്ടാ :)
(എണ്ണത്തോണി ഷക്കീലേന്റെ ആണോ എന്നുറപ്പില്ല:) )
ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.
നാലാള് കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.
മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.
പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.
--മിന്നാമിനുങ്ങ്
മന്‍സൂര്‍ ഭായ്,
അപ്പോള്‍ അങ്ങനെയാണ് വാലെന്റ്റൈന്‍ ന്റെ ജനനം അല്ലേ...????
ഹ ഹ...
:)
അത് കൊള്ളാം മന്സൂര്ജി....
സത്യം പറഞ്ഞാല്‍ ഇപ്പോഴാ ഇതാ വാലന്റൈന്‍സ് ഡേയുടെ കഥ ആണെന്ന് മനസ്സിലാകുന്നത് :-)
It is interesting.....
മന്സൂര്ജി,
ഇപ്പോഴാ ഓര്‍ത്തത്. ഈ കഥ കുറുപ്പുമാര് തിരുവല്ലയിലും എത്തിച്ചിരുന്നു. പിറ്റേന്ന് കാണുന്നവരൊക്കെ ചോദിച്ചത് "വാലെന്തിയേസ്ടാ......വാലെന്തിയേസ്ടാ.........."
അത് പിന്നീട്ട് 'വാലെന്റ്റൈന്സ് ഡേ' എന്ന് സായിപ്പന്മാര് പറഞ്ഞു തുടങ്ങി.
njan ketta valentine kadha onnum ingane allayirunnuvallo!! :))
ndhayaaalum ee vaalendhaaayiii kadha kollam ;)
ഒരുപ്പാട് നന്മകള് നേരുന്നു.(മന്‍സൂര്‍ മോഡല്‍)
ഹഹ..
പി. എച് ഡി. അവാര്‍ഡ് ചെയ്തോ മന്‍സൂര്‍ ഈ ഗവേഷണത്തിന്?
looking for your comment, please visit my blog..
http://www.prasadwayanad.blogspot.com/
കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്
(ഒരിക്കല്‍ എന്റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.
കമന്റിന് പകരം
കവിതയെഴുതുന്ന
മന്സൂര്ഭായിയെ
കണ്ടിട്ട് ഏറെ നാളായിട്ടോ....
എവിടെയാണോ...ആവോ..?
്്നന്നായിത്തന്നെയിരിക്കുന്നുവെന്ന് വിശ്വസിക്കാനാണ്...താല്പര്യം...കേട്ടോ....
pooooovaalantinemaaarude kathakalkiidayil , ith vyathyasthanaaamoru baaalettante katha.........
enikku thengaa adicha sahodharaaaa, ningalku ente vakha oru 91.9 adikkunnu...
enthaanu ennu manassilaakaan alpam netti chulichooo ... nannaaayi ..
thengayadichaal , 91.9 adikkum.....
comment adichaal thirichadikkummm.........................................
snehapoorvam oru nishedhi
വളരെക്കാലങ്ങൾക്ക് ശേഷം ഈ ബ്ലോഗ് വായിക്കുമ്പോൾ പ്രയാസി എനിക്കും സുപരിചിതനാണ്. ബ്ലോഗിലൂടെ, കമന്റിലൂടെ, ബൂലോഗത്ത് ഒരു വലിയൊരു സൌഹൃദവലയം സൃഷ്ടിച്ച ആ വലിയ മനസ്സിനെ ഞാനും എന്നും കാണുന്നു, വരികളിലൂടെ. ഈ പോസ്റ്റ് എന്നെ വായിക്കാൻ പ്രേരിപ്പിച്ചതും ആ കാർട്ടൂണിലെ പ്രയാസിയുടെ ചിത്രം കണ്ടിട്ടാണ്.
ആശംസകൾ
Post a Comment