Showing posts with label വഴിയോരകാഴ്‌ചകള്‍ - 22. Show all posts
Showing posts with label വഴിയോരകാഴ്‌ചകള്‍ - 22. Show all posts

Wednesday, February 13, 2008

വാലെന്‍റ്റൈന്‍ .... ജനനം ഇങ്ങിനെ



വഴിയോരകാഴ്‌ചകള്‍ - 22

പണ്ട്‌ പണ്ട്‌ ഒരു ബ്ലോനാട്ടിലൊരു പ്രയാസിയുണ്ടായിരുന്നു. വളരെ നല്ല സ്വഭാവമെന്ന്‌ പറഞ്ഞാല്‍ അഹങ്കരിച്ചാലോ....

എങ്കിലും ആള്‌ ശുദ്ധനായിരുന്നു. ഒരു മഴയില്‍ നനഞ്ഞ്‌ നടന്നു പോകുബോളാണ്‌ ഞാന്‍ ഈ പ്രയാസിയേ കണ്ടത്‌. ആ യാത്രയില്‍ ഒരുപ്പാട്‌ സംസാരിച്ചു.

യത്ര പറഞ്ഞ്‌ പിരിയുന്നേരം ഞാന്‍ അത്‌ കണ്ട്‌ ഞെട്ടി. ദേ പ്രയാസിയുടെ പിറകിലൊരു വാല്‍.

ഞാന്‍ വാല്‍ കണ്ടത്‌ പ്രയാസി മനസ്സിലാക്കി എന്ന്‌ തോന്നുന്നു. ഒരു ചെറു ചമ്മലോടെ തലയും തഴ്‌ത്തി യാത്രയായ്‌.......

കാലങ്ങള്‍ മുന്നോട്ടോടി.....ബ്ലോഗ്ഗില്‍ തിരകിട്ട കറക്കത്തിനിടയില്‍ വീണ്ടും പ്രയാസിയേ കണ്ടു മുട്ടി. കൂടെ വാലില്ലാത്ത ഒരു സഹയാത്രികനും.

എന്തായാലും ഇന്ന്‌ പ്രയാസിയോട്‌ വാലിന്റെ കാര്യം ചോദിച്ച്‌ മനസ്സിലാക്കണമെന്ന തീരുമാനത്തിലായിരുന്നു ഞാന്‍.

സംസാരത്തിനിടയില്‍ പ്രയാസി ഒന്ന്‌ മാറിയപ്പോല്‍ ഞാന്‍ സഹനോട്‌ പ്രയാസിയുടെ വാലിന്റെ കാര്യം തിരക്കി.

പക്ഷേ പ്രയാസിയുടെ വാലിനെ കുറിച്ച്‌ സഹന്‌ യാതൊന്നുമറിയില്ലായിരുന്നു.
പിന്നെയാണത്‌ ഞാനും ശ്രദ്ധിച്ചത്‌ പ്രയാസിയുടെ പിറകില്‍ പണ്ട്‌ കണ്ട വാല്ലില്ലാ...

ഹഹാഹഹാ........ഇത്‌ നല്ല കഥ...........

അല്ല മാഷേ....ഇങ്ങളെ പിറകിലുണ്ടായിരുന്ന വാലെന്തെയ്‌...??

ഒന്നും പറയണ്ട...........അതൊരു ചെല്ല കിളി ഒപ്പിച്ച പണിയായിരുന്നു..
സ്കൂളിലെ നാടകത്തില്‍ ഹനുമാന്റെ വേഷം ചെയ്യ്‌ത്‌ മടങ്ങുന്ന വഴിയില്‍ വെച്ചാണ്‌ അന്ന്‌ നമ്മള്‍ കണ്ടത്‌.

വേഷം മാറിയപ്പോല്‍ വാല്‍ എടുക്കാന്‍ കൂടെയുണ്ടായിരുന്നു ചെല്ല കിളി മനപൂര്‍വ്വം മറന്നു.

വീട്‌ വരെ അങ്ങിനെയാണ്‌ പോയത്‌........ആളുകള്‍ നോകി ചിരിക്കുന്നുണ്ടെങ്കിലും വാല്‍ കാരണമാണെന്ന്‌ ഞാനറിഞ്ഞില്ല........

എന്തായാലും....പിറ്റേന്ന്‌ കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി...

വാല്ലെന്തേയ്‌...വാല്ലെന്തേയ്‌..........

ഈ ചോദ്യത്തില്‍.......നിന്നാണ്‌പിന്നീട്‌ വാലെന്‍റ്റൈന്‍...എന്ന വാക്ക്‌ ഉണ്ടായത്‌ എന്നാണ്‌ കുറുപ്പുമാര്‍...പറഞ്ഞ്‌ കേള്‍ക്കുന്നത്‌.

പിന്നീട്‌ ഈ വാല്‍ സംഭവം ഒപ്പിച്ച ചെല്ലകിളിക്ക്‌ വേണ്ടി തന്നെയായിരുന്നു തീപെട്ടി മഹല്‍ ഉണ്ടാക്കിയതും.

അപ്പോ അങ്ങിനെയാണ്‌ വാലെന്‍റ്റൈന്‍ ഉണ്ടായത്‌.

ഈ കഥക്ക്‌ ...ജനിക്കാന്‍ പോക്കുന്നവരോ..ഇനിയും ജനിച്ചിട്ടില്ലാത്തവരുമായോ...യാതൊരു ബന്ധവുമില്ല.അഥവ അങ്ങിനെ തോന്നുന്നുണ്ടെങ്കില്‍ അത്‌ വെറുമൊരു തോന്നല്‍ മാത്രമാണ്‌.

നന്‍മകള്‍ നേരുന്നു