വഴിയോരകാഴ്ചകള്‍ 21
എനിക്ക് വയ്യ മടുത്തു. എത്രയെന്ന് വെച്ച ഇതൊക്കെ പറഞ്ഞ് കൊടുക്കുന്നത്. എല്ലാത്തിനും ഒരു പരിധിയില്ലേ. ജീവിത പ്രശ്നമാണ്.
എത്ര കാലമെന്ന് വെച്ച ഇങ്ങിനെ കഴിയുന്നത്.
ആര്ക്കായാലുമുണ്ടാവില്ലേ മനസ്സിലൊരു ആഗ്രഹം. ഒരു വീട് , ഒരു കാറ്...ഇങ്ങിനെ ഒരുപാട് സ്വപ്നങ്ങള്‍. പക്ഷേ പ്രതീക്ഷിച്ചിട്ട് എന്തു കാര്യം.
നമ്മള് മാത്രം വിചരിച്ച മതിയോ...അവരും കൂടി മനസ്സ് വെക്കേണ്ടേ...
ഇപ്പോ ഏകദേശം മൂന്ന് മാസമായി ഞാന്‍ ഇവനെ ഒന്ന് പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്.
എന്ത് കാര്യം...ചുമ്മ സമയം കളയുന്നു എന്നല്ലാതെ........ഒരു പ്രതീക്ഷയുമില്ല.
അല്ല മഹിളാമണി നീ ആരുടെ കാര്യമാണ് പറഞ്ഞോണ്ടിരിക്കുന്നത്..??
എന്റെ മകന്റെ കാര്യം തന്നെ...അല്ലാതാരുടെ പറയ്യാന..ഒരു അനുസരണയുമില്ല. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോവും,
പഠിപ്പിച്ചു കൊടുക്കുന്നതൊന്നും മനസ്സിലാക്കുന്നില്ല. സമ്മാനം ഒന്നും രണ്ടും ലക്ഷമല്ല..ഒരു കോടിയാണ്.
ഓ അതു ശരി അപ്പോ റിയാലിറ്റി ഷോയുടെ കാര്യമാണ് പറഞ്ഞു വരുന്നത് അല്ലേ മഹിള മണി..?
അതെ അതു തന്നെ കാര്യം... ആസ്യാ നെറ്റില്‍ മോനെ തെരഞെടുത്തു ..ഇനിയങ്ങോട്ട് ഒരുപാട് പ്രിപ്രേഷന്‍ വേണം.
ഓ മഹിളമണി ഭാഗ്യവതിയാണ് ട്ടോ..പഴയ പോലെ അല്ല ഇപ്പോ .സെലക്ഷന് കിട്ടുന്നതിന് കാശ് അങ്ങോട്ട് കൊടുക്കണമെന്നൊക്കെ കേള്‍ക്കുന്നുണ്ട്.
മകന് എന്തൊക്കെ ചെയ്യും??
പാട്ട് പാടും , ഡന്‍സ് ചെയ്യും,ഭയങ്കര കളിയാണ് , മനുഷ്യര്‍ തിന്നുന്ന എല്ലാ ഭക്ഷണവും മകന് തിന്നും....പിന്നെ എന്റെ മകനായത് കൊണ്ട് പറയല്ല ട്ടോ , സുന്ദരനാണ് കാണാന്‍...
അതൊക്കെ പോട്ടെ മോനിപ്പോ എത്ര വയസ്സായി...??
ഒന്‍പത് മാസമാവുന്നു.......മുട്ടിലിഴയുന്നത് കാണണം നല്ല രസമാണ്...
ഒന്‍പത് മാസമുള്ള കുട്ടിക്കും റിയാലിറ്റി....
പക്ഷേ...സ്നഗ്ഗി ബേബിക്ക് സ്നഗ്ഗി താങ്ങാനുള്ള കരുത്തു പോലുമില്ല......
ഇശ്വരാ അഞ്ചാമത്തെ മാസത്തില്‍ തന്നെ എന്റെ കുട്ടി നടന്നിരുന്നെങ്കില്‍ ഒരു ലക്ഷം കാണിക്കപ്പെട്ടിയിലിടാമായിരുന്നു... എന്നാലും ബാക്കി നാല് ലക്ഷവും , കാറും ലാഭം...
എല്ലാ കുഞ്ഞുങ്ങളും ഒന്നല്ലേ......
നിഷ്കളങ്കമായൊരാ പുഞ്ചിരിയിലും വേര്‍തിരിവോ???
നന്മകള് നേരുന്നു
Subscribe to:
Post Comments (Atom)
28 comments:
റിയാലിറ്റി...ഷോകള്‍
വോട്ട് തേടാന്‍ ഞങ്ങളും...കാശ് വാങ്ങാന്‍ ടീവികാരും
എന്നാണാവോ ഇന്ന് ജനിച്ച കുട്ടികളുടെ ഷോ വരുന്നത്....അല്ല അങ്ങിനെയും സംഭവിക്കാം....സംഗതികളും, റിയലിറ്റി ഷോ ക്യപ്സൂളുകളും ഇന്നല്ലെങ്കില്‍ നാളെ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും...കാത്തിരുന്നു കാണം.....
നന്മകള് നേരുന്നു
റിയാലിറ്റി ഷോയുടെ റിയാലിറ്റി..):
ചില നഗ്നസത്യങ്ങള്‍...
ആശംസകള്‍
:)
എന്നും സ്നേഹത്തോടേ
ഉപാസന
Is it real mansoor, I dont know much about the reality shows,
shubhaashamsakal.
When you are going to kerala
ഒന്‍പത് മാസമുള്ള കുട്ടിക്കും റിയാലിറ്റി....
കലികാലം …
കാത്തിരുന്നു കാണാം..!
എന്തും സംഭവിക്കാം..... പേടിപ്പെടുത്തിയതിന് നന്ദി.
അതാണ് റിയാലിറ്റി കാത്തിരുന്നു കാണാം
നിലാവര്‍....നന്ദി
ഉപാസന...നന്ദി
കാപ്പിലാന്...സത്യം...ഞാനും കണ്ടു ടീവിയില്‍ കൊച്ചു കുഞ്ഞുങ്ങളുടെ ബ്യൂട്ടി കോണ്ടസ്റ്റ്...രക്ഷിതാക്കളെയും സമ്മതിക്കണം
സാക്ഷരന്‍...കലികാലം
പ്രയാസി...കണ്ടുകൊണ്ടിരിക്കുന്നു...
കാഴ്ച്ചകാരന്...അതെ എന്തും സംഭവിക്കും
മിന്നമിങ്ങ്....അപ്പോ കാണാറില്ലേ..??
സ്നേഹാക്ഷരങ്ങള്‍ക്ക് നന്ദി
നന്മകള് നേരുന്നു
സംഭവാമി യുഗേ യുഗേ...
റിയാലിറ്റി ഷോകളില്‍ വരുന്ന 90 ശതമാനം കുട്ടികളും നന്നായി ആസ്വദിയ്ക്കുന്നതായാണു കണ്ടിരിയ്ക്കുന്നത് ( ചില മലയാളം ചാനലുകളിലെ മൃൂസിക് ഷോകള്‍ ഒഴികെ!) എന്നാല്‍ ആസ്വാദനത്തിലുപരി ആരോഗ്യമില്ലാത്ത മത്സരമാക്കി അവയെ മാറ്റുന്നത് മുതിര്‍ന്നവര്‍ തന്നെ!
ഇതാണ് ഏറ്റവും പുതിയ റിയാല്‍റ്റി.
:)
വളരെ കാലികപ്രസക്തിയുള്ള ലേഖനം...അഭിനന്ദനങ്ങള്‍
മന്‍സൂര്‍, അവസരോചിതമായി ഈ റിയാലിറ്റി!
സത്യത്തില്‍ സ്നഗ്ഗി പ്രായോചകരായി ഇങ്ങനെ ഒരു റിയാലിറ്റി ഷോ ഉടന്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു തുടങ്ങുന്നു എന്ന പരസ്യം ടിവിയില്‍ ഉണ്ടെന്നതാണ് ഈ പോസ്റ്റിന്റെ ഭംഗി..
സത്യം മന്‍സൂര്‍ ഭായ്..
ഇനിയും എന്തൊക്കെ റിയാലിറ്റി ഷോ കാണേണ്ടി വരുമോ എന്തോ... :)
ഇപ്പോ കാണുന്ന പരിപാടികളിലൊന്നുമ്മ് റിയാലിറ്റി ഇല്ല ഭായ്, വെറും “ഷോ” മാത്രമേയുള്ളൂ... കഷ്ടം!
പ്രതീക്ഷിക്കുക...
ഗര്ഭ്സ്ഥശിശുക്കള്ക്കായി ഒരു പുതുപുത്തന്‍ റിയാലിറ്റിഷോ...നിങ്ങളുടെ പ്രിയപ്പെട്ട ചാനലില്‍ തിന്കള്‍ മുതല്‍ വെള്ളിവരെ ഉറങ്ങാതെ കാണുക!
ഒരു സത്യം വിളിച്ചു പറഞ്ഞതിനു നന്ദി... കാണുമ്പോള്‍ ആസ്വദിക്കാറുണ്ടെങ്കിലും അവസാന ചോദ്യം വളരെ പ്രസക്തിയുള്ളത്.... :)
മുട്ടിലിഴയുന്ന കുട്ടിയുടെയും റിയാലിറ്റി ഷോ ഉടനെ വരും. നോക്കിക്കോ . :)
ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ? കലികാലമല്ലേ.
വലുതായാലും സ്നഗ്ഗി ബേബിയായിരിക്കും ഇവരൊക്കെ....:))
ഹ..ഹഹ..
മന്‍സൂര്‍ ഭായ്
ഈ റിയാലിറ്റി ബേബി കൊള്ളാം....
ഇതാണ് റിയാലിറ്റി.റിയാലിറ്റി ഷോയിലെ റിയല്‍ തീം....
കൊള്ളാം
ദൈവമേ ഇനി എന്തൊക്കെ റിയാലിറ്റി ഷോ വരുമോ ആവോ? കഥ കൊള്ളാം. ഞാന്‍ വിചാരിച്ചു മൊത്തം ഭാവനയാണെന്നു . അപ്പൊ ഇങ്ങനെ ഒന്നു ശെരിക്കും വരുന്നുണ്ടല്ലേ?
പ്രിയ ...നന്ദി
ധ്വനി...നന്ദി..ബാക്കി താഴെയുണ്ട്
വാല്മീകി...നന്ദി
കൊച്ചു മുതലാളി...നന്ദി
ശിവകുമാര്‍...നന്ദി
ഷാനവാസ്...നന്ദി
നജീം ഭായ്...നന്ദി
ശ്രീ...നന്ദി സന്തോഷം
അലിഭായ്...സത്യം
ഷാരു...നന്ദി
നിരക്ഷരന്...നന്ദി
എഴുത്തുകാരി...നന്ദി
മുരളിഭായ്...വാസ്തവം
ഹരിശ്രീ...നന്ദി
ശെഫി...നന്ദി
ഹരിശ്രീ(ശ്യാമേ.... അതെ ഇങ്ങിനെയുമുണ്ട് ഇപ്പോ....
ആരാണ് തെറ്റുകാര്‍ എന്നൊരു ചോദ്യം ഇതിന്റെ കൂടെയുണ്ടായിരുന്നു....പക്ഷേ എനിക് തോന്നുന്നത് പലരും ഇത്തരമൊരു പ്രോഗ്രാം കാണാത്തത് കൊണ്ടാവാം അതിനെ കുറിച്ച് കൂടുതലായി പറയാതിരുന്നത്...
നിലാവര്‍ നിസ മാത്രമാണ്..മുതിര്‍ന്നവര്‍ തന്നെ എന്നൊരു മറുപടി നല്‍കിയത്...
എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്...നന്ദി
നന്മകള് നേരുന്നു
റിയാലിറ്റി കൊണ്ടേ പോകൂ.. നമുക്ക് മൗനമാചരിക്കാം..
എല്ലാമനുഷ്യരും ഒന്നല്ലേ എന്നു നമ്മള് ചിന്തിക്കാറുണ്ടോ? ഈ കുഞ്ഞുങ്ങള്‍ നമ്മുടെ തന്നെ ചെറു പതിപ്പ്. അപ്പോള്‍ പിന്നെങ്ങിനെ കുഞ്ഞുങ്ങള്‍ ഒന്നു തന്നെയല്ലേ എന്നു ചിന്തിക്കാനാവും?
ഹരിശ്രീ യുടെ അറിവിലേക്കായി :
ഇനി ഇങ്ങനെയൊന്നു വരാന്‍ പോകുന്നെന്നല്ല, കഴിഞ്ഞവര്‍ഷവും സ്നഗ്ഗി ബേബി ഷോ നടന്നു, പ്രൈസ് അടിച്ചത് എനിക്കു പരിചയമുള്ള ഒരു പെണ്‍കുട്ടിയുടെ മോള്‍ക്കാണ്.
Post a Comment