Showing posts with label വഴിയോരക്കാഴ്ചകള്‍ 21. Show all posts
Showing posts with label വഴിയോരക്കാഴ്ചകള്‍ 21. Show all posts

Tuesday, February 5, 2008

ആരാണ്‌ തെറ്റുകാര്‍..??

വഴിയോരകാഴ്‌ചകള്‍ 21

എനിക്ക്‌ വയ്യ മടുത്തു. എത്രയെന്ന്‌ വെച്ച ഇതൊക്കെ പറഞ്ഞ്‌ കൊടുക്കുന്നത്‌. എല്ലാത്തിനും ഒരു പരിധിയില്ലേ. ജീവിത പ്രശ്‌നമാണ്‌.
എത്ര കാലമെന്ന്‌ വെച്ച ഇങ്ങിനെ കഴിയുന്നത്‌.

ആര്‍ക്കായാലുമുണ്ടാവില്ലേ മനസ്സിലൊരു ആഗ്രഹം. ഒരു വീട്‌ , ഒരു കാറ്‌...ഇങ്ങിനെ ഒരുപാട്‌ സ്വപ്‌നങ്ങള്‍. പക്ഷേ പ്രതീക്ഷിച്ചിട്ട്‌ എന്തു കാര്യം.

നമ്മള്‍ മാത്രം വിചരിച്ച മതിയോ...അവരും കൂടി മനസ്സ്‌ വെക്കേണ്ടേ...
ഇപ്പോ ഏകദേശം മൂന്ന്‌ മാസമായി ഞാന്‍ ഇവനെ ഒന്ന്‌ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്‌.


എന്ത്‌ കാര്യം...ചുമ്മ സമയം കളയുന്നു എന്നല്ലാതെ........ഒരു പ്രതീക്ഷയുമില്ല.

അല്ല മഹിളാമണി നീ ആരുടെ കാര്യമാണ്‌ പറഞ്ഞോണ്ടിരിക്കുന്നത്‌..??

എന്റെ മകന്റെ കാര്യം തന്നെ...അല്ലാതാരുടെ പറയ്യാന..ഒരു അനുസരണയുമില്ല. ഇങ്ങോട്ട്‌ വിളിച്ചാല്‍ അങ്ങോട്ട്‌ പോവും,

പഠിപ്പിച്ചു കൊടുക്കുന്നതൊന്നും മനസ്സിലാക്കുന്നില്ല. സമ്മാനം ഒന്നും രണ്ടും ലക്ഷമല്ല..ഒരു കോടിയാണ്‌.

ഓ അതു ശരി അപ്പോ റിയാലിറ്റി ഷോയുടെ കാര്യമാണ്‌ പറഞ്ഞു വരുന്നത്‌ അല്ലേ മഹിള മണി..?

അതെ അതു തന്നെ കാര്യം... ആസ്യാ നെറ്റില്‍ മോനെ തെരഞെടുത്തു ..ഇനിയങ്ങോട്ട്‌ ഒരുപാട്‌ പ്രിപ്രേഷന്‍ വേണം.

ഓ മഹിളമണി ഭാഗ്യവതിയാണ്‌ ട്ടോ..പഴയ പോലെ അല്ല ഇപ്പോ .സെലക്‌ഷന്‍ കിട്ടുന്നതിന്‌ കാശ്‌ അങ്ങോട്ട്‌ കൊടുക്കണമെന്നൊക്കെ കേള്‍ക്കുന്നുണ്ട്‌.

മകന്‍ എന്തൊക്കെ ചെയ്യും??

പാട്ട്‌ പാടും , ഡന്‍സ്‌ ചെയ്യും,ഭയങ്കര കളിയാണ്‌ , മനുഷ്യര്‍ തിന്നുന്ന എല്ലാ ഭക്ഷണവും മകന്‍ തിന്നും....പിന്നെ എന്റെ മകനായത്‌ കൊണ്ട്‌ പറയല്ല ട്ടോ , സുന്ദരനാണ്‌ കാണാന്‍...

അതൊക്കെ പോട്ടെ മോനിപ്പോ എത്ര വയസ്സായി...??

ഒന്‍പത്‌ മാസമാവുന്നു.......മുട്ടിലിഴയുന്നത്‌ കാണണം നല്ല രസമാണ്‌...

ഒന്‍പത്‌ മാസമുള്ള കുട്ടിക്കും റിയാലിറ്റി....

പക്ഷേ...സ്‌നഗ്ഗി ബേബിക്ക്‌ സ്‌നഗ്ഗി താങ്ങാനുള്ള കരുത്തു പോലുമില്ല......

ഇശ്വരാ അഞ്ചാമത്തെ മാസത്തില്‍ തന്നെ എന്റെ കുട്ടി നടന്നിരുന്നെങ്കില്‍ ഒരു ലക്ഷം കാണിക്കപ്പെട്ടിയിലിടാമായിരുന്നു... എന്നാലും ബാക്കി നാല്‌ ലക്ഷവും , കാറും ലാഭം...

എല്ലാ കുഞ്ഞുങ്ങളും ഒന്നല്ലേ......

നിഷ്‌കളങ്കമായൊരാ പുഞ്ചിരിയിലും വേര്‍തിരിവോ???


നന്‍മകള്‍ നേരുന്നു