Wednesday, February 13, 2008
വാലെന്‍റ്റൈന്‍ .... ജനനം ഇങ്ങിനെ
വഴിയോരകാഴ്‌ചകള്‍ - 22
പണ്ട് പണ്ട് ഒരു ബ്ലോനാട്ടിലൊരു പ്രയാസിയുണ്ടായിരുന്നു. വളരെ നല്ല സ്വഭാവമെന്ന് പറഞ്ഞാല്‍ അഹങ്കരിച്ചാലോ....
എങ്കിലും ആള് ശുദ്ധനായിരുന്നു. ഒരു മഴയില്‍ നനഞ്ഞ് നടന്നു പോകുബോളാണ് ഞാന്‍ ഈ പ്രയാസിയേ കണ്ടത്. ആ യാത്രയില്‍ ഒരുപ്പാട് സംസാരിച്ചു.
യത്ര പറഞ്ഞ് പിരിയുന്നേരം ഞാന്‍ അത് കണ്ട് ഞെട്ടി. ദേ പ്രയാസിയുടെ പിറകിലൊരു വാല്‍.
ഞാന്‍ വാല്‍ കണ്ടത് പ്രയാസി മനസ്സിലാക്കി എന്ന് തോന്നുന്നു. ഒരു ചെറു ചമ്മലോടെ തലയും തഴ്‌ത്തി യാത്രയായ്.......
കാലങ്ങള്‍ മുന്നോട്ടോടി.....ബ്ലോഗ്ഗില്‍ തിരകിട്ട കറക്കത്തിനിടയില്‍ വീണ്ടും പ്രയാസിയേ കണ്ടു മുട്ടി. കൂടെ വാലില്ലാത്ത ഒരു സഹയാത്രികനും.
എന്തായാലും ഇന്ന് പ്രയാസിയോട് വാലിന്റെ കാര്യം ചോദിച്ച് മനസ്സിലാക്കണമെന്ന തീരുമാനത്തിലായിരുന്നു ഞാന്‍.
സംസാരത്തിനിടയില്‍ പ്രയാസി ഒന്ന് മാറിയപ്പോല്‍ ഞാന്‍ സഹനോട് പ്രയാസിയുടെ വാലിന്റെ കാര്യം തിരക്കി.
പക്ഷേ പ്രയാസിയുടെ വാലിനെ കുറിച്ച് സഹന് യാതൊന്നുമറിയില്ലായിരുന്നു.
പിന്നെയാണത് ഞാനും ശ്രദ്ധിച്ചത് പ്രയാസിയുടെ പിറകില്‍ പണ്ട് കണ്ട വാല്ലില്ലാ...
ഹഹാഹഹാ........ഇത് നല്ല കഥ...........
അല്ല മാഷേ....ഇങ്ങളെ പിറകിലുണ്ടായിരുന്ന വാലെന്തെയ്...??
ഒന്നും പറയണ്ട...........അതൊരു ചെല്ല കിളി ഒപ്പിച്ച പണിയായിരുന്നു..
സ്കൂളിലെ നാടകത്തില്‍ ഹനുമാന്റെ വേഷം ചെയ്യ്‌ത് മടങ്ങുന്ന വഴിയില്‍ വെച്ചാണ് അന്ന് നമ്മള്‍ കണ്ടത്.
വേഷം മാറിയപ്പോല്‍ വാല്‍ എടുക്കാന്‍ കൂടെയുണ്ടായിരുന്നു ചെല്ല കിളി മനപൂര്‍വ്വം മറന്നു.
വീട് വരെ അങ്ങിനെയാണ് പോയത്........ആളുകള്‍ നോകി ചിരിക്കുന്നുണ്ടെങ്കിലും വാല്‍ കാരണമാണെന്ന് ഞാനറിഞ്ഞില്ല........
എന്തായാലും....പിറ്റേന്ന് കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി...
വാല്ലെന്തേയ്...വാല്ലെന്തേയ്..........
ഈ ചോദ്യത്തില്‍.......നിന്നാണ്‌പിന്നീട് വാലെന്‍റ്റൈന്‍...എന്ന വാക്ക് ഉണ്ടായത് എന്നാണ് കുറുപ്പുമാര്‍...പറഞ്ഞ് കേള്‍ക്കുന്നത്.
പിന്നീട് ഈ വാല്‍ സംഭവം ഒപ്പിച്ച ചെല്ലകിളിക്ക് വേണ്ടി തന്നെയായിരുന്നു തീപെട്ടി മഹല്‍ ഉണ്ടാക്കിയതും.
അപ്പോ അങ്ങിനെയാണ് വാലെന്‍റ്റൈന്‍ ഉണ്ടായത്.
ഈ കഥക്ക് ...ജനിക്കാന്‍ പോക്കുന്നവരോ..ഇനിയും ജനിച്ചിട്ടില്ലാത്തവരുമായോ...യാതൊരു ബന്ധവുമില്ല.അഥവ അങ്ങിനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറുമൊരു തോന്നല്‍ മാത്രമാണ്.
നന്‍മകള്‍ നേരുന്നു
Tuesday, February 5, 2008
ആരാണ് തെറ്റുകാര്‍..??
വഴിയോരകാഴ്‌ചകള്‍ 21
എനിക്ക് വയ്യ മടുത്തു. എത്രയെന്ന് വെച്ച ഇതൊക്കെ പറഞ്ഞ് കൊടുക്കുന്നത്. എല്ലാത്തിനും ഒരു പരിധിയില്ലേ. ജീവിത പ്രശ്‌നമാണ്.
എത്ര കാലമെന്ന് വെച്ച ഇങ്ങിനെ കഴിയുന്നത്.
ആര്‍ക്കായാലുമുണ്ടാവില്ലേ മനസ്സിലൊരു ആഗ്രഹം. ഒരു വീട് , ഒരു കാറ്...ഇങ്ങിനെ ഒരുപാട് സ്വപ്‌നങ്ങള്‍. പക്ഷേ പ്രതീക്ഷിച്ചിട്ട് എന്തു കാര്യം.
നമ്മള്‍ മാത്രം വിചരിച്ച മതിയോ...അവരും കൂടി മനസ്സ് വെക്കേണ്ടേ...
ഇപ്പോ ഏകദേശം മൂന്ന് മാസമായി ഞാന്‍ ഇവനെ ഒന്ന് പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്.
എന്ത് കാര്യം...ചുമ്മ സമയം കളയുന്നു എന്നല്ലാതെ........ഒരു പ്രതീക്ഷയുമില്ല.
അല്ല മഹിളാമണി നീ ആരുടെ കാര്യമാണ് പറഞ്ഞോണ്ടിരിക്കുന്നത്..??
എന്റെ മകന്റെ കാര്യം തന്നെ...അല്ലാതാരുടെ പറയ്യാന..ഒരു അനുസരണയുമില്ല. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോവും,
പഠിപ്പിച്ചു കൊടുക്കുന്നതൊന്നും മനസ്സിലാക്കുന്നില്ല. സമ്മാനം ഒന്നും രണ്ടും ലക്ഷമല്ല..ഒരു കോടിയാണ്.
ഓ അതു ശരി അപ്പോ റിയാലിറ്റി ഷോയുടെ കാര്യമാണ് പറഞ്ഞു വരുന്നത് അല്ലേ മഹിള മണി..?
അതെ അതു തന്നെ കാര്യം... ആസ്യാ നെറ്റില്‍ മോനെ തെരഞെടുത്തു ..ഇനിയങ്ങോട്ട് ഒരുപാട് പ്രിപ്രേഷന്‍ വേണം.
ഓ മഹിളമണി ഭാഗ്യവതിയാണ് ട്ടോ..പഴയ പോലെ അല്ല ഇപ്പോ .സെലക്‌ഷന്‍ കിട്ടുന്നതിന് കാശ് അങ്ങോട്ട് കൊടുക്കണമെന്നൊക്കെ കേള്‍ക്കുന്നുണ്ട്.
മകന്‍ എന്തൊക്കെ ചെയ്യും??
പാട്ട് പാടും , ഡന്‍സ് ചെയ്യും,ഭയങ്കര കളിയാണ് , മനുഷ്യര്‍ തിന്നുന്ന എല്ലാ ഭക്ഷണവും മകന്‍ തിന്നും....പിന്നെ എന്റെ മകനായത് കൊണ്ട് പറയല്ല ട്ടോ , സുന്ദരനാണ് കാണാന്‍...
അതൊക്കെ പോട്ടെ മോനിപ്പോ എത്ര വയസ്സായി...??
ഒന്‍പത് മാസമാവുന്നു.......മുട്ടിലിഴയുന്നത് കാണണം നല്ല രസമാണ്...
ഒന്‍പത് മാസമുള്ള കുട്ടിക്കും റിയാലിറ്റി....
പക്ഷേ...സ്‌നഗ്ഗി ബേബിക്ക് സ്‌നഗ്ഗി താങ്ങാനുള്ള കരുത്തു പോലുമില്ല......
ഇശ്വരാ അഞ്ചാമത്തെ മാസത്തില്‍ തന്നെ എന്റെ കുട്ടി നടന്നിരുന്നെങ്കില്‍ ഒരു ലക്ഷം കാണിക്കപ്പെട്ടിയിലിടാമായിരുന്നു... എന്നാലും ബാക്കി നാല് ലക്ഷവും , കാറും ലാഭം...
എല്ലാ കുഞ്ഞുങ്ങളും ഒന്നല്ലേ......
നിഷ്‌കളങ്കമായൊരാ പുഞ്ചിരിയിലും വേര്‍തിരിവോ???

Subscribe to:
Posts (Atom)