Showing posts with label വഴിയോരക്കാഴ്ചകള്‍ - 14. Show all posts
Showing posts with label വഴിയോരക്കാഴ്ചകള്‍ - 14. Show all posts

Thursday, December 6, 2007

ചിലന്തി വലകള്‍ ... വഴിയോരക്കാഴ്ചകള്‍ - 14

ഒരു കൂട്ടിനായ്‌ ഓര്‍കൂട്ടില്‍....

ഓര്‍കൂട്ടിലെ സ്ക്രാപ്പുകളില്‍ നിറയുന്ന അയാളുടെ പ്രണയാര്‍ദ്രമാം വരികള്‍
അവളെ കോരിത്തരിപ്പിച്ചു. പ്രോഫൈല്‍ നോകി പോയവരുടെ ലിസ്റ്റില്‍
ഒരു തുലസി കതിരിനെ കണ്ട്‌ അയാള്‍ അവളുടെ പ്രോഫൈലിലേക്ക്‌ യാത്ര തിരിച്ചു.
അവള്‍ അയാളുടെ ആഗമനം ആസ്വദിച്ചു.

പരസ്‌പരം അനുവാദം വാങ്ങി...

പിന്നീട്‌ സ്ഥിരം ശൈലിയിലുള്ള അയാളുടെ വരികള്‍

അവളുടെ സ്ക്രാപ്പുകളില്‍ കവിത വിരിച്ചു..
ഇരുവരുടെയും സ്ക്രാപ്പുകള്‍ പ്രണയാക്ഷരങ്ങളില്‍ പുളകം കൊണ്ടു.


ഇടക്ക്‌ ഒരു മന്ദമാരുതന്‍ അവരെ തഴുകി...

യാഹുവിലേക്ക്‌ കൈപിടിച്ച്‌ നടത്തി...

അക്ഷരങ്ങളില്‍ നിന്നൊരു മോചനം...ശബ്ദങ്ങളിലേക്ക്‌..
അവസാനമവസാനം മിഴിതുറക്കുമൊരു ചെറു ജാലകത്തിലേക്ക്‌...
തര്‍ക്കങ്ങള്‍ക്കൊടുവില്‍ അവള്‍ മുഖം കാണിച്ചു...

അയാളൊന്ന്‌ ഞെട്ടി....
ജന്മം നല്‍കിയ മകളുടെ ചിത്രം

മുന്നിലെ ചില്ല്‌ ജാലകത്തില്‍ തന്നെ നോകി ചിരിക്കുന്നു..

യുവര്‍ ക്യാം പ്ലീസ്സ്‌ എന്ന ചോദ്യത്തിന്‌ മുന്നില്‍


അയാള്‍ സൈന്‍ ഔട്ടായി.

അയാളുടെ ഒരു കൂട്ടിനായുള്ള ഓര്‍കൂട്ട്‌ യാത്രക്ക്‌

ഇവിടെ തിരശ്ശീല വീഴുന്നു.



നന്‍മകള്‍ നേരുന്നു