skip to main |
skip to sidebar
പ്രിയ സ്നേഹിതരെ...
ബൂലോകത്തിലെ എല്ലാ കൂട്ടുക്കാര്ക്കും സന്തോഷം നിറഞ്ഞ പെരുന്നാളാശംസകള്
കഴിഞ്ഞ വര്ഷം പെരുന്നാളിന് ബൂലോകത്തുള്ളവര്ക്ക് വേണ്ടി ഞാനൊരു ബിരിയാണി തയ്യാറാക്കിയിരുന്നു....മിക്ക ആളുകളും വന്ന് അവരാല് കഴിയുന്ന വിധത്തില് തീര്ത്ത് തരാന് കഠിന പരിശ്രമം നടത്തി ഒരു വിധം കഴിച്ച് പോയിരുന്നു......എന്നിട്ടും
ഇത വീണ്ടുമൊരു പെരുന്നാള് കടന്നു വന്നിരിക്കുന്നു.....ഇവിടെയും ആളുകള് ഒരിക്കല് കൂടി ബിരിയാണി പ്രതീക്ഷിക്കുന്നുവെന്നറിയാം....കൂടാതെ ഒരുപ്പാട് പുതിയ പുതിയ ബ്ലോഗ്ഗര്മാരും ബൂലോകത്തേക്ക് വന്നിട്ടുണ്ട്സന്തോഷം തന്നെ.
സമയകുറവാണ് വില്ലന്....അത് കൊണ്ട് കഴിഞ വര്ഷത്തെ ബാക്കി വന്ന ബിരിയാണി ഒരു വര്ഷമായി സ്വന്തമായി ഒരു കോള്ഡ് സ്റ്റോറെജ് വാടക്കക്കെടുത്ത് സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.... ഇത നിങ്ങള്ക്കായ് സെക്കന്ഡ് ഹാന്ട് ബിരിയാണി.
ചാടി വീഴല്ലേ....ചൂടുണ്ട്
ഇനി ബിരിയാണി തന്നില്ല...ബിരിയാണി കിട്ടിയില്ല എന്ന പരാതിയുമായി ഇങ്ങോട്ട് വന്നേക്കല്ലേഇവിടെ ക്ലിക്ക് ചെയ്യുക...>>
ബിരിയാണി ഇവിടെ കിട്ടുംപ്രത്യേകം ശ്രദ്ധിക്കുക: ഈ ബിരിയാണിയുടെ ഉള്ളില് ഒരു സ്വര്ണ്ണ മോതിരം തുടക്കുന്ന സില്ക്കിന്റെ തുണി ഒളിപ്പിച്ച് വെച്ചിട്ടുണ്ട്..ആരാണാ ഭാഗ്യവാന്.......കാത്തിരുന്നു കാണാം...>
നന്മകള് നേരുന്നു
ഞാന് തിരിച്ചു വരാം
ഇന്നത്തെ പ്രധാന വാര്ത്തകളിലേക്ക് സ്വാഗതം.വാര്ത്തകള് തേടി വാര്ത്തകളിലെ വാര്ത്തയായ ചേര്ത്തലയിലെ കാര്ത്തയാണ് ഇന്നത്തെ വാര്ത്തകളിലെ ചര്ച്ചകളില്...ആദ്യം കുണ്ടായും,പിന്നെ തോടായും അവസാനം കുണ്ടായിതോടായ് മാറിയ കോഴിക്കോട് കല്ലായിയിലെ കുണ്ടായി തോട് വാര്ത്തകളില് സ്ഥാനം പിടിച്ചു. മൈസൂര് കാണാന് പോയ മലപ്പുറം വണ്ടൂരിലെ രണ്ടു കുടുംബങ്ങള് വീരപ്പന്റെ പിടിയില്....അവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികള്ക്ക് വീരപ്പന് നല്കിയത് ബ്രിട്ടാനിയ ബിസ്കറ്റായിരുന്നു എന്ന പരസ്യവുമായി ബ്രിട്ടാനിയ....അവസാനം വണ്ടൂര്ക്കാരെ വീരപ്പന് വെറുതെ വിട്ടെങ്കിലും നാട്ടുക്കാര് വെറുതെ വിട്ടില്ല...ഇന്നും വണ്ടൂരില് അവരുടെ വീടിന് മുന്നില് ബസ്സ് നിര്ത്തുന്ന സ്റ്റോപ്പിന്ന് പേര് വീരപ്പന് പടി എന്നാണ്...കേരളത്തിലെ സ്ത്രീകള്ക്ക് പട്ടികളോടും,നായകളോടും പ്രിയമേറി വരുന്നതായി പഠനങ്ങള് തെളിയിക്കുന്നു.ഈയടുത്ത സമയത്ത് ട്ടീവി യില് വന്ന ഒരു വാര്ത്തയാണത്രെ കാരണം. തേങ്ങ പൊളിക്കാനറിയാത്ത വീട്ടമ്മക്ക് തേങ്ങ പൊളിച്ചു കൊടുക്കുന്ന വളര്ത്തുനായ ഇതിനകം തന്നെ കേരളത്തിലെ വീട്ടമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റി.ഇപ്പോ പട്ടികളെ തേങ്ങ പൊളിക്കുന്ന വിദ്യ പഠിപ്പിച്ച് വന്തുകക്ക് വില്പന നടത്തുന്ന പട്ടി കചവടക്കാരുടെ കൊയ്യുത്തുക്കാലമാണ്...കാലം പോണ പോക്ക്.ഇതിനെ കുറിച്ച് ചര്ച്ച ചെയ്യാന് ഒരു വീട്ടമ്മ ഇപ്പോല് ലൈനിലുണ്ടു.....ഹലോ...ഹലോ...കേല്ക്കാമോ....കേല്ക്കാമോ....കേല്ക്കാം കേല്ക്കാം എന്ന് പറയുന്നത് അവിടെ കേള്ക്കാമോ..കേള്ക്കാം കേള്ക്കാം എന്ന് പറയുന്നത് ഇവിടെ കേള്ക്കാം...ഓക്കെ ഞാന് തിരിച്ചു വരാം.
-------------------------------------
ഭാഗ്യം വേണോ....
ഭാഗ്യംഭാഗ്യമോതിരങ്ങളും ധനമുണ്ടാക്കുന്ന ഏലസ്സുകളും വില്ക്കുന്ന കച്ചവടക്കാര് ഇന്നു ട്ടീവീ സ്ക്രീനുകളില് സജീവമാണ്..പക്ഷേ ഈ ഭാഗ്യ മോതിരം കൊണ്ടൊന്നും അവര്ക്ക് ഒരു ഗുണവുമില്ല....അത് വാങ്ങുന്ന നമ്മുക്കാണ് ഗുണം ചെയ്യുക എന്നാണ് അവര് പറയുന്നത്.. അത് പണം കൊടുത്ത് നമ്മല് വാങ്ങുന്നേരം അവരുടെ ഭാഗ്യം തെളിയുന്നു.
----------------------------------
ഇങ്ങിനെയും ചിലര്
നാട്ടില് വളരെ പേരുകേട്ട ഒരു സിദ്ധനായിരുന്നു അയാള്. നാട്ടില് എവിടെ മോഷണം നടന്നാലും ഈ സിദ്ധനോട് ചെന്ന് വിവരം പറഞാല്.. ആരാണ് അത് മോഷ്ടിച്ചത് എന്നും ഇപ്പോല് അത് എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നുമൊക്കെ ക്രിത്യമായ് പറയും. അതിന് ഒരു സംഖ്യ ഫീസായി ഈടാക്കുമായിരുന്നു. ഒരിക്കല് ഈ സിദ്ധന്റെ വീട്ടില് മോഷണം നടന്നു...പരാതിയുമായ് അതാ നമ്മുടെ സിദ്ധന് പോലീസ് സ്റ്റേഷനില്.
-------------------------------
പുലിവാല് പിടിച്ച ഇരട്ടപേര്...
നാട്ടുക്കാരെല്ലം മുജീബിനെ ഒരു ഇരട്ട പേര് വിളിച്ചിരുന്നു.ഇരട്ടപിലാക്കല് മുജീബ് എന്ന്. അതിന് കാരണം അവന്റെ വീടിന് മുന്നില് വലിയ ഇരട്ടപിലാവ് ഉണ്ടായിരുന്നുവെന്നു.(പ്ലാവിന് മലപ്പുറത്ത് പിലാവ് എന്ന് പറയും).ഈ വിളിയില് അരിശം മൂത്ത മുജീബ് അതിലൊരു പിലാവ് മുറിച്ചു കളഞു. പറയണോ പൂരം....നാട്ടുക്കാര് അവനെ ഒറ്റപിലാക്കല് മുജീബ് എന്ന് വിളി തുടങ്ങി. ബാക്കിയുണ്ടായിരുന്ന ആ ഒറ്റപിലാവും മുജീബ് മുറിച്ചു കളഞു....ബാക്കിയായത് പിലാവിന്റെ കുറ്റി മാത്രം. നാട്ടുക്കാരുടെ വിളി നിന്നില്ല....പിന്നെ കുറ്റി പിലാക്കല് മുജീബ് എന്ന് വിളി തുടങ്ങി. ദേഷ്യം മൂത്ത മുജീബ് ബാക്കിയുള്ള കുറ്റിയും പറിച്ചു കളഞു.പിന്നെയും നാട്ടുക്കാര് അവനെ വെറുതെ വിട്ടില്ല....കുണ്ടു പിലാക്കല് മുജീബേ...എന്ന് വിളിച്ചു...(കുഴിക്ക് മലപ്പുറത്ത് കുണ്ടു എന്നും പറയും).ഇന്നും ഈ കഥകള് പറഞ് ഞങ്ങളവനെ കളിയാക്കാറുണ്ടു.അങ്ങിനെ ഇരട്ടപിലാക്കല് മുജീബ് കുണ്ടുപിലാക്കല് മുജീബായി മാറി.
ആവശ്യമുണ്ടു:************
എന്റെ മൂന്ന് വയസുള്ള മകളെ കേരളത്തിലെ പ്രശതമായ ഒരു ട്ടീ വി ചാനലില്
പാടാനും,ഡാന്സ്സ് കളിക്കുവാനും ഉള്ള മല്സരത്തില് തെരെഞടുത്തിരിക്കുന്നു.
അത് കാരണം എന്റെ മകളെ എത്രയും പെട്ടെന്ന് പാട്ടുപാടാനും ,ഡാന്സ്സ് കളിക്കാനും
പഠിപ്പിക്കാന് യോഗ്യരായ അദ്ധ്യാപകരില് നിന്നും അപേക്ഷകള്
ക്ഷണിക്കുന്നു.തക്കതായ പ്രതിഫലവും , കൂടാതെ കൈ നിറയെ സമ്മാനങ്ങളും കൊടുക്കുന്നതണ്.
മല്സരത്തില് കുട്ടി കൈവരിക്കുന്ന നേട്ടങ്ങളില് ,പ്രശസ്തിയില് അദ്ധ്യാപകനും ഒരു പങ്ക്
ഉണ്ടായിരിക്കുന്നതാണ്. യോഗ്യര് എന്ന് ഉറപ്പുള്ളവര് ബന്ധപെടുക.വിലാസം.
അടിക്കുറിപ്പ്: എത്ര നന്നായി കുട്ടി ശോഭിച്ചാലും അവസാനം ഒരു യാചനയാണ്.
പ്ലീസ് എനിക്ക് വോട്ട് ചെയ്യണം , പ്രാര്ത്ഥിക്കണം എന്നൊക്കെ..
ഈ കൂട്ടത്തില് ഞാന് ഒന്ന് പറഞോട്ടെ....
ഇത് വായിച്ച് എനിക്കും നിങ്ങള് വോട്ട് ചെയ്യണം പ്ലീസ്സ്....പ്ലീസ്സ്....
-----------------------------------------
കരയുന്ന മനസ്സ്................********************
വീട്ടില് നിറഞു നിന്ന സഹോദരിമാരുടെ എണ്ണം നീണ്ട എട്ട് വര്ഷം
എന്നെ ഒരു പ്രവാസിയാക്കി.കല്യാണം കഴിഞ് ഭാര്യയോടൊത്തുള്ള കുറഞ മാസങ്ങള്
ഭാഗ്യവാന് സ്വന്തമായ് ഒരു കുഞു പിറന്നു എന്നു അറിയാം,
എങ്കിലും കാണാന് കഴിഞില്ല പൊന്നുമകനെ. നിഷ്ചല ചിത്രങ്ങളില് ഞാന് കണ്ടു എന്റെ മകനെ.
ഒരിക്കല് എല്ലം അവസാനിപ്പിച്ച് കൈയില് സ്വന്തമായ് പ്രവാസജീവിതം സമ്മാനിച്ച് നല്കിയ
കഷണ്ടിയും , ഷുഗറും, പ്രഷറും..പിന്നെ കുറെ പേരറിയാത്ത രോഗങ്ങളും
വീടിന്റെ മുന്നില് എത്തിയപ്പോല് ...ചിത്രങ്ങളില് കണ്ടു മറന്ന എന്റെ മകന്.
ഒരു പാടു വളര്ന്നിരിക്കുന്നു അവന് , മകന്റെ കളിയും നോക്കി നിന്നു പോയ്.
എതോ ഒരപരിചിതനെ കണ്ട കുട്ടി അകത്തേക്ക് നോക്കി പറഞു...ഉമ്മാ....
ദാ പുറത്ത് ഒരു ഗസ്റ്റ് വന്നു നില്ക്കുന്നു.
അടിക്കുറിപ്പ്: കഥകള്ക്ക് ക്ഷമം ഇന്നു. എല്ലാരും പ്രവാസികളുടെ പിറെകെയാണ്.
-----------------------------------------------------
തനിയാവര്ത്തനം ...
******************
മുത്തശ്ശനെ വ്രദ്ധസദനത്തില് കൊണ്ടാകി മടങ്ങുന്ന വഴിയില്
കൊചുമോന് അവന്റെ പുസ്തകത്തില് എന്തോ കുത്തി വരക്കുനതു കണ്ട് അച്ചന് ചോദിച്ചു.
മോനെന്ത വരയ്കുന്നത് .....
നമ്മല് മുത്തശ്ശനെ കൊണ്ടാകിയ വഴി വരകുകയാണ് അച്ചാ...
ഹും മോന് കുറെ വലുതാവുബോല് മുത്തശ്ശനെ കാണാന് ഒറ്റക്ക് വരാനാണ് അല്ലേ....
അല്ല അച്ച .........
പിന്നെ.....
അച്ചനും വയസ്സാവുബോല് മുത്തശ്ശനെ പോലെ സുഖിക്കാന്
ഇവിടെ കൊണ്ടു വന്ന് വിടാന് വഴി മറക്കാതിരിക്കാനാണ്............
ആ അച്ചന് പിന്നെ ഒന്നും ശബ്ദിക്കാന് കഴിഞില്ല...
അടിക്കുറിപ്പ്: ഇന്ന് കുട്ടികള് ച്ചോദിക്കുന്നു എന്താണ് മുത്തശ്ശി കഥ...???