Showing posts with label മധുരനൊമ്പരങ്ങള്‍. Show all posts
Showing posts with label മധുരനൊമ്പരങ്ങള്‍. Show all posts

Monday, October 29, 2007

വഴിയോരക്കാഴ്‌ച്ചകള്‍ - 8

സുഖനിദ്ര..

രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക്‌ പുറപ്പെട്ട അച്ഛന്റെ പിറകെ മണികുട്ടനോടി...അച്ഛാ..ഞാനുണ്ട്‌.., കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങികൊണിരുന്ന നേരം മുന്നിലെ കണ്ണടി മേശകുള്ളില്‍ വെച്ച ആ സാധനം മണിക്കുട്ടന്റെ കണ്ണില്‍പെട്ടു. അച്ഛാ അത ഇന്നലെ ടീവിയില്‍ കണ്ട ചുയിഗം ( ബബില്‍ഗം )...വാങ്ങച്ഛാ , കടക്കാരന്റെ അന്തളിപ്പില്‍ അച്ഛനൊന്ന്‌ പരുങ്ങി. പിന്നെ മേടിക്കാം ട്ടോ...അച്ഛന്‍ മണിക്കുട്ടനെ പുറകോട്ട്‌ വലിച്ചു. അപ്പോ അച്ഛനല്ലേ പറഞത്‌ ഇത്‌ രാത്രിയില്‍ കഴിക്കുന്ന ചുയിഗമാണെന്ന്‌...നല്ല ഉറക്കം കിട്ടാന്‍..മുത്തശ്ശിക്കുമൊന്ന്‌ മേടിക്കണം..ഇപ്പോ തീരെ ഉറക്കമില്ലാന്ന്‌ മുത്തശ്ശി എപ്പോഴും പറയും . മൂഡ്‌സ്‌... രാത്രി തീരുന്നതേ അറിയില്ലാന്നുള്ള പരസ്യം മണിക്കുട്ടന്റെ അച്ഛനെ വെട്ടിലാക്കി...അച്ഛന്റെ ചമ്മിയ മുഖം കണ്ട്‌ കടക്കാരന്‍
ഊറിചിരിച്ചു കൊണ്ടു മനസ്സില്‍ പറഞു....
ഓ എന്റെ അച്ഛാ വേറെ എന്തൊക്കെ പറയാമായിരുന്നു....
ചുയിഗം..അതല്ലേ പ്രശ്‌നമായത്‌.

ഗുണപാഠം.. വലിയൊരു ഗുണപാഠമൊന്നുമിതിലില്ല മനസ്സില്‍ തോന്നിയത്‌ എഴുതി... പിന്നെ ഇനി നിങ്ങള്‍ വല്ല ഗുണപാഠമിതില്‍ കണ്ടോ..എങ്കില്‍ എഴുതൂ....ഇനിയെങ്കിലും ഞാന്‍ ശ്രദ്ധിച്ചോളാം.....
നിങ്ങളുടെ സ്വന്തം..കാശ്‌ക്കുട്ടന്‍.


നന്‍മകള്‍ നേരുന്നു

Friday, October 26, 2007

വഴിയോരക്കാഴ്‌ച്ചകള്‍ - 7

ഇത്‌ കണ്ണൂര്‍ സ്റ്റൈല്‍

കേള്‍ക്കാന്‍ രസമുള്ള ഭാഷയണ്‌ കണ്ണൂര്‍ ഭാഷ.
പക്ഷേ ഉള്‍പ്രദേശങ്ങളിലെ ചില വേഗതയിലുള്ള സംസാരങ്ങള്‍
മനസ്സിലാക്കിയെടുക്കാന്‍ ഭയങ്കരപാടാണ്‌.ആ പേപ്പര്‍ എടുത്ത്‌ ചാട്‌ എന്ന്‌ കേട്ടാല്‍
പേപ്പര്‍ എടുത്ത്‌ ചാടല്ലേ...ആ പേപ്പര്‍ എടുത്ത്‌ കളയാനാണ്‌ പറഞത്‌. ചാടുന്നതിന്‌
തുള്ളുക എന്നാണവിടെ പറയുന്നത്‌. ഒരു രസകരമായ സംഭവം...അമ്മ തെങ്ങില്‍ കയറിയ മകനോട്‌...മോനെ ബേഹ്‌ ബേഹ്‌ കീ കീ ബും ബും...
മകന്‍ അമ്മയോട്‌...കിയാ കിയാ.....
ചൈനീസ്‌ ഭാഷയൊന്നുമല്ലട്ടോ...അമ്മ പറഞത്‌..വേഗം വേഗം ഇറങ്ങു
ഇറങ്ങു വീഴും വീഴും എന്ന...മകന്‍ അമ്മയോട്‌.. ഇറങ്ങാം ഇറങ്ങാം എന്നും....
നിങ്ങള്‍ക്കുമില്ലേ ഇത്തരം രസകരമായ ഭാഷാ ഫലിതങ്ങള്‍....പറയുമല്ലോ..

*******************

സിദ്ധന്‍റെ ജ്ഞാനം



സിദ്ധന്‍റെ കഴിവുകളെ കുറിച്ച്‌ നാട്ടിലെങ്ങും സംസാര വിഷയമാണ്‌.അപൂര്‍വ്വ സിദ്ധിയുള്ളയാളാണ്‌. പറയുന്നതൊക്കെ ഫലിക്കുമത്രെ. ചുട്ട കോഴിയെ വരെ പറപ്പിക്കുമെന്നകേട്ടത്‌. അത്‌ഭുത കഥകളുടെപ്രചാരണത്തിനായി സിദ്ധന്‌ കുറെശിങ്കിടികളും. നജുമുദ്ധീന്‍ മാഷിന്‌ സിദ്ധനെ
അത്രക്ക്‌ അങ്ങോട്ട്‌ പിടിച്ചില്ല എന്ന്‌മാത്രമല്ല അയാളെ കുറിച്ച്‌ എതിര്‍ത്ത്‌
സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ മാഷ്‌ നമ്മുടെ സിദ്ധനെ വീട്ടിലേക്ക്‌ വിരുന്നിന്‌
ക്ഷണിച്ചു. സിദ്ധന്‌ സന്തോഷം. ഉം മാഷിനും നമ്മുടെ കഴിവില്‍ വിശ്വാസം
വന്നിരിക്കുന്നു. വീട്ടിലെത്തിയ സിദ്ധനും മാഷും അല്‌പ്പ നേരം സംസാരിച്ചിരുന്നു.
വിഭവങ്ങളോരോന്നായി മേശപുറത്ത്‌ എത്തി. കഴിക്കാനിരുന്നപ്പോല്‍ സിദ്ധന്‌ ദേഷ്യം വന്നു.
വലിയ വലിയ ചിക്കന്‍ കഷ്ണങ്ങള്‍ നിറഞ പാത്രം മാഷിന്‌ മുന്നില്‍. തനിക്ക്‌ വെറും
ചോറുള്ള പാത്രം മാത്രം വെച്ചിരിക്കുന്നു.തന്നെ കളിയാക്കാന്‍ മാഷ്‌ മനപൂര്‍വ്വം
ചെയ്യ്‌തതായിരിക്കും ചോദിച്ചിട്ട്‌ തന്നെ കാര്യം. മാഷേ ആളെ വീട്ടില്‍ വിളിച്ചു വരുത്തി
കളിയാക്കരുത്‌...എന്തായാലും നിങ്ങളീ ചെയ്യ്‌തത്‌ ശരിയായില്ല....അതിനിപ്പോ എന്ത ഇവിടെ ഉണ്ടായത്‌....?? മാഷ്‌ ചോദിച്ചു..
മാഷേ എനിക്ക്‌ ചോറ്‌ മാത്രം വെച്ചിട്ട്‌ നിങ്ങള്‍ കോഴി കഴിക്കുന്നത്‌ ശരിയാണോ...??
ഓ അതാണോ കാര്യം... പൊന്ന്‌ സിദ്ധാ.... നിങ്ങളുടെ പാത്രത്തിനുള്ളില്‍ വെച്ചിരിക്കുന്ന ആ
കോഴിപോലും കാണാന്‍ സിദ്ധിയില്ലാത്ത നിങ്ങളെങ്ങിനെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും...??
സിദ്ധന്‌ മാഷിന്‍റെ ആ ചോദ്യത്തിന്‌ മറുപടി കൊടുക്കാന്‍ കഴിഞില്ല. പെട്ടെന്ന്‌
ഭക്ഷണവും കഴിച്ച്‌ തടി തപ്പി...പിന്നെ മാഷിനെ എവിടെ കണ്ടാലും സിദ്ധന്‍ ഒഴിഞ്‌ മാറികളയും.
ഇന്നും അന്ധവിശ്വാസങ്ങളുടെ പിറകെ ഓടുന്ന നമ്മുടെ ജനം ഉള്ളിടത്തോള്ളം കാലം ഈ കള്ള സിദ്ധന്‍മാര്‍ വിലസികൊണ്ടേയിരിക്കും...

******************


പോട്ടെ വണ്ടി...വണ്ടി പോട്ടെ....

ഒരു ഗ്രാമത്തില്‍ ഒരു വ്രദ്ധനും , വ്രദ്ധയും ഉണ്ടായിരുന്നു. അവര്‍ക്ക്‌ കുഴിമടിയനായ ഒരു മകനുണ്ടായിരുന്നു. വ്രദ്ധന്‍ തന്നാലാവുന്ന ജോലികള്‍ ചെയ്യ്‌ത്‌ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നു. ഒരിക്കല്‍ വ്രദ്ധന്‍ മരിച്ചു. എന്നിട്ടും ജോലിക്ക്‌ പോകാന്‍ ആ കുഴിമടിയന്‍ തയ്യാറായില്ല. അവസാനം ആ വ്രദ്ധയായ അവന്‍റെ അമ്മ ജോലിക്ക്‌ പോകാന്‍ തുടങ്ങി. ഒരു ദിവസം വ്രദ്ധയും മരിച്ചു. വീട്ടില്‍ തനിച്ചായ ആ കുഴിമടിയന്‌ അടുത്തുള്ള വീടുകളില്‍ നിന്നും ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ദിവസങ്ങള്‍ ഏറെ ആയിട്ടും ജോലിക്ക്‌ പോകാന്‍ താല്‍പര്യം കാണിക്കാത്ത ആ മടിയനെ ഒരു പാഠം പഠിപ്പിക്കാന്‍ നാട്ടുക്കാര്‍ തീരുമാനിച്ചു.
അങ്ങിനെ അവരെല്ലാവരും കൂടി കുഴിമടിയനടുത്ത്‌ ചെന്ന്‌ പറഞു.
ഇനി ഞങ്ങള്‍ നിനക്ക്‌ ഭക്ഷണം കൊണ്ടു തരില്ല. അത്‌ കൊണ്ടു നാളെ മുതല്‍ നീ ജോലിക്ക്‌ പോകണം , അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ജീവനോടെ കുഴിച്ച്‌ മൂടും. എതാണ്‌ വേണ്ടത്‌ എന്ന്‌ നിനക്ക്‌ തീരുമാനിക്കം. മടിയന്‌ ഒട്ടും മടി കൂടാതെ...എന്ന എന്നെ
ജീവനോടെ കുഴിച്ച്‌ മൂടിക്കോളൂ എന്ന്‌ പറഞു.ഇത്‌ കേട്ട നാട്ടുക്കാര്‍ അന്തം വിട്ടിരുന്നു.അവസാനം ആ മടിയനെ ഒരു ഉന്തുവണ്ടിയില്‍ കയറ്റി
ജീവനോടെ കുഴിച്ചിടാന്‍ കൊണ്ടു പോയി.പോകുന്ന വഴിയില്‍ ഒരാള്‍ നാട്ടുകാരോട്‌..
എങ്ങോട്ടാണിയാളെ കൊണ്ടു പോകുന്നത്‌ ..??നാട്ടുക്കാര്‍ സംഭവം അയാളോട്‌ വിവരിച്ചു.
ഇത്‌ കേട്ടയാള്‍ നാട്ടുക്കാരോട്‌...ശരി ഇയാള്‍ക്ക്‌ വേണ്ട എല്ലാ ഭക്ഷണ സാധനങ്ങളും ഞാന്‍
വാങ്ങി തരാം..അവനെ വീട്ടിലേക്ക്‌ കൊണ്ടു പൊയ്‌കോളൂ.. ഈ സമയം വണ്ടിയിലിരുന്ന കുഴിമടിയന്‍ അയാളോട്‌ ചോദിച്ചു...ആരാ എനിക്ക്‌ ഭക്ഷണങ്ങള്‍ ഉണ്ടാക്കി തരിക..??
അത്‌ നീ തന്നെ ഉണ്ടാക്കണം...അയാള്‍......ഉടനെ കുഴിമടിയന്‍ നാട്ടുക്കാരെ നോകി ...
എന്ന വണ്ടി പോട്ടെ...... മുന്നോട്ട്‌ പോട്ടെ വണ്ടി....



നന്‍മകള്‍ നേരുന്നു

Tuesday, October 23, 2007

വഴിയോരക്കാഴ്‌ചക്കള്‍ - 6


ബ്ലോഗല്യാണം..

പ്രിയ സ്നേഹിതരെ....ബ്ലോഗുലകത്തിലെ കല്യാണ വാര്‍ത്ത എല്ലാവരും

അറിഞിരിക്കുമല്ലോ. ആശംസകളുടെ നിര ഒഴുക്കുകയാണ്‌..ബ്ലോഗ്ഗിലൂടെ.

പലരും ഈ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഇല്ലാത്ത ലീവപേക്ഷ കൊടുത്തു

നാട്‌ പിടിക്കനുള്ള ശ്രമത്തിലാണ്‌. ലീവ്‌ കിട്ടാത്തവര്‍ വിഷമത്തിലാണ്‌..

ആ സന്തോഷ കര്‍മ്മത്തില്‍ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവാന്‍ നിങ്ങളുടെ

മനസ്സ്‌ ആഗ്രഹിക്കുന്നില്ലേ...ഉണ്ടെങ്കില്‍ വിഷമികണ്ട. കല്യാണത്തിലേക്ക്‌ നിങ്ങള്‍

അയക്കുന്ന കവറുകളും.. സമ്മാനങ്ങളും ഞങ്ങള്‍ക്ക്‌ അയച്ചു തരിക.. നിങ്ങള്‍ക്ക്‌

പകരമായി നിങ്ങളെ പോലെ ഞങ്ങള്‍ അവിടെ ചെന്ന്‌ അടിച്ചു പൊളിക്കാം..

പിന്നെ സമ്മാനങ്ങളും , കവറുകളും (പണമില്ലാത്ത കവറുകള്‍ സ്വീകരിക്കുന്നതല്ല).

ഞങ്ങള്‍ സ്വീകരിക്കാന്‍ മറ്റാരെയും ഏല്‌പ്പിച്ചിട്ടില്ല.അപപ്പോല്‍ കല്യാണ

കാര്യങ്ങള്‍..ഫോട്ടോകള്‍ നിങ്ങള്‍ ഇമെയില്‍ വഴി അയച്ചു തരുന്നതാണ്‌.

ഈ അവസരം ദിവസം കൂടി മാത്രം.... ഉടനെ ബന്ധപ്പെടുക.......എന്ന്‌ ഒപ്പ്‌.

***********************************


വില്‍പനക്ക്‌...

ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധക്ക്‌. ആകര്‍ഷകമായ രീതിയില്‍ സജ്ജീകരിച്ച 3800 പ്രൊഫയില്‍

വ്യുവേഴസോടു കൂടിയതും, മറ്റു ബ്ലോഗ്ഗുകള്‍ക്കില്ലാത്ത എക്‌സ്‌ട്ര വിറ്റിങ്ങുകള്‍ ഉള്ളതും

കൂടതെ 20 ഉം 30 പ്പതും കമന്‍റ്റുകള്‍ കിട്ടി കൊണ്ടിരുന്ന ബ്ലോഗ്ഗുകള്‍ വില്‍പ്പനക്ക്‌.

അന്വേഷണങ്ങള്‍ക്ക്‌...

ബ്ലോഗ്ഗേശ്വരന്‍ ,
ബ്ലോഗ്ഗ്‌വില്ല ,
ബ്ലോച്ചി - 1

കഥകളും , കമാന്റുകളും ഇവിടെ കിട്ടും.. ഒരു കഥക്ക്‌ 100 രൂപ ഒരു കമാന്‍റ്റിന്‌ 20 രൂപ


കുറഞത്‌ 30 കമാന്‍റ്റുകളുടെ ഗ്യാരണ്ടിയോടു കൂടി വ്യത്യസ്തങ്ങളായ ചെറുകഥകള്‍

ഇവിടെ ലഭിക്കുന്നതാണ്‌. 30 കമാന്‍റ്റിന്‌ മുകളില്‍ കമാന്റുകള്‍

കിട്ടുകയാണെങ്കില്‍ കമാന്റൊന്നിന്‌ 5 രൂപ വെച്ചു ഈടാക്കുന്നതാണ്‌.

കമന്റുകള്‍ 30 ല്‍ കുറയുകയാണെങ്കില്‍ നിങ്ങള്‍ അടച്ച കഥയുടെ പണം തിരിക്കെ

നല്‍ക്കുന്നതാണ്‌.
( 30 കമന്‍റ്റ്‌ എങ്ങിനെയും ഞങ്ങല്‍ ഇട്ടിരിക്കും അത്‌ വേറെ കാര്യം).

കമാന്റുകള്‍ കിട്ടാത്ത ബ്ലോഗ്ഗേര്‍സ്സിന്‌ തുച്ഛമായ നിരക്കില്‍ കമാന്റുകള്‍

കൊടുക്കപ്പെടുന്നു.വ്യത്യസ്തങ്ങളായ പേരുകളിലൂടെ നിങ്ങളുടെ ബ്ലോഗ്ഗുകള്‍

കമന്റുകള്‍ കൊണ്ടു നിറക്കപ്പെടുന്നു. സ്വന്തം ബ്ലോഗ്ഗുകളില്‍ കമാന്റുകളുടെ

പൂക്കാലം സ്വപ്‌നം കണ്ട ബ്ലോഗ്ഗര്‍മാരെ ഈ സുവര്‍ണ്ണാവസരം

പാഴാക്കാതിരിക്കു. കൂടതെ സിനിമ താരങ്ങളും നിങ്ങളുടെ പോസ്റ്റില്‍ കമാന്റിടും.

( ഇടപ്പാടുകള്‍ രഹസ്യമായിരിക്കും )ഇന്ന്‌ തന്നെ രജിസ്‌റ്റര്‍ ചെയ്യുക.

വിലാസം : കമാന്‍റ്റോ കുട്ടപ്പന്‍ ,
കളിയങ്കാട്ട്‌ നീലീ മകന്‍ ,
ഭാര്‍ഗ്ഗവീ നിലയംകൊടപ്പനകാട്‌ - 11

ഡബ്ലു.ഡബ്ലു.ഡബ്ലു.കുട്ടപന്‍ ദി കമാന്‍റ്റര്‍.കോം
ഇമെയില്‍ : കുട്ടപന്‍ ദി കമാന്‍റ്റര്‍ @ കമാന്‍റ്റര്‍.കോം

**********************************


കമാന്റിക്കോ കമിഴ്‌ന്ന്‌ വീഴല്ലേ...

ബ്ലോഗ്ഗയ ബ്ലോഗ്ഗില്ലെല്ലാം ഓടി നടന്നു കമാന്‍റ്റിട്ടു. ഇഷ്ടമായി...

നനായിട്ടുണ്ടു...പിന്നെ ഈ ചിരിയും :) ഒരിക്കല്‍ ഈ ഓട്ടത്തിനിടയില്‍

അയാളെ ഒരു ബ്ലോഗ്ഗിലെത്തിപ്പെട്ടു. കഥ വായിച്ചപ്പോല്‍

അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ കഥ.

പോസ്റ്റ്‌ കമാന്‍റ്റില്‍ മനസ്സില്‍ നിറഞ വേദനയുള്ള വാക്കുകള്‍ കമന്‍റ്റിടാന്‍

ഒരുങ്ങിയപ്പോല്‍ അവിടെ കണ്ടു അയാളിട്ട കമാന്‍റ്റ്‌...ഇങ്ങിനെ ചിരിക്കുന്നു... :).

ഓട്ടത്തിനിടയില്‍ അറിയാതെ സംഭവിച്ച കമാന്‍റ്റ്‌... . റിമൂവ്‌....പിന്നെ ഡിലീറ്റ്‌...

പിന്നെ കഥ നോക്കാതെ അയാള്‍ കമാന്‍റ്റിടാറില്ല.

**********************************


വിമര്‍ശകന്റെ ബുദ്ധി...

അയളുടെ കഥകള്‍ക്ക്‌ കമന്റുകള്‍ വന്നു തുടങ്ങി. അയാളുടെ കഥ വയിച്ച ഒരാള്‍ കഥയെ

വിമര്‍ശിച്ചു കൊണ്ടിരുന്നു. അയാളുടെ ഓരോ വിമര്‍ശനങ്ങള്‍ക്കും ബ്ലോഗ്ഗര്‍ മറുപടി

കൊടുത്തു. നല്ല കഥകളെ പോലും വിമര്‍ശിക്കുന്ന അയാളെ മറ്റു വയനക്കാര്‍ക്ക്‌ രസിച്ചില്ല.

അവസാനം വയനക്കാരായ ഓരോ ബ്ലോഗ്ഗേര്‍സ്സും അയളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ

ആഞടിച്ചു... കമാന്റുകള്‍ മുറുക്കിയപ്പോല്‍ ആ വിമര്‍ശകന്‍ അപ്രത്യക്ഷനായി.

മറ്റ്‌ ബ്ലോഗ്ഗേര്‍സ്സിനോട്‌ ആ എഴുത്തുക്കാരന്‍ നന്ദി പറഞു. പിന്നീട്‌ ആ ബ്ലോഗ്ഗര്‍ കണ്ണാടിക്ക്‌

നേരെ നിന്നു തന്റെ കഥകള്‍ക്ക്‌ കമാന്‍റ്റുകള്‍ വാരി കൂട്ടിയ ആ വിമര്‍ശകനെ നോക്കി

ചിരിച്ചു. വിമര്‍ശകാ...................നിന്റെ ബുദ്ധി അപാരം.
**********************************

ടെണ്ടര്‍ ക്ഷണിക്കുന്നു...

വളരെ കാലമായി പോസ്റ്റുകളോ...കമന്റുകളോ ഇല്ലാത്ത അലങ്കോലമായി കിടക്കുന്ന

ബ്ലോഗ്ഗുകള്‍ മോടിപിടിപ്പിക്കാന്‍ ബ്ലോഗ്ഗേര്‍സ്സിനെ ആവശ്യമുണ്ടു.

പുതിയ ബ്ലോഗ്ഗേര്‍സ്സിന്‌ മുന്‍ഗണന.

നന്‍മകള്‍ നേരുന്നു

സസ്നേഹം...
മന്‍സൂര്‍ , നിലംബൂര്‍