Wednesday, November 28, 2007

ഒരു ഒലക്കന്റെ കഥ...വഴിയോരക്കാഴ്ചകള്‍ - 12


എന്താണീ സപ്പര്‍ എന്നറിയാമോ...??

മലയാള സിനിമയില്‍ ചില വില്ലന്‍മാരുടെ പേര്‌ പോലെയല്ലേ...
സപ്പറടിക്കുക..സപ്പറടിക്കുക എന്ന്‌ പറഞ്ഞാല്‍ രാത്രിയില്‍
കൂട്ടുക്കാര്‍ ഒന്നിച്ച്‌ വല്ലവന്റേയും തോട്ടത്തില്‍ കയറി
വല്ലതുമൊക്കെ അടിച്ചു മാറ്റി ഒന്ന്‌ കൂടുന്നതിന്‌ കോഴിക്കോട്‌
ഭാഗങ്ങളില്‍ പറയുന്ന ഒരു കോഡ്‌ ഭാഷയാണ്‌ സപ്പര്‍.
ഇപ്പോ സപ്പര്‍ ഒരു വില്ലനാണ്‌ എന്ന്‌ മനസ്സിലായില്ലേ.
ഉമ്മയുടെ വീട്‌ കോഴിക്കോട്‌ ആയതിനാല്‍ അവധിക്കാലത്ത്‌
ബംഗ്‌ളൂരില്‍ നിന്നും അങ്ങോട്ട്‌ പറിച്ച്‌ നടും. അത്‌
കാരണം അവിടെയും കുറെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഇത്‌
പോലെ എല്ലാരും കൂടി ഒത്തു ചേര്‍ന്നു...അന്ന്‌ രാത്രിയില്‍
സപ്പറടിക്കാന്‍ തീരുമാനിച്ചു.
അങ്ങിനെ ഞംഞം ഫുഡ്‌.കോം ആരൊക്കെ സംഘടിപ്പികും എന്ന
സംസാരം ആരംഭിച്ചു. റഷീദ്‌ പൂള (കപ്പ ) കൊണ്ട്‌
വരാമെന്നേറ്റു , കോഴി രതീഷുമേറ്റു... ബാക്കി മസാലകള്‍ ഞാനേറ്റൂ.
അങ്ങിനെ രാത്രി കാണമെന്നും പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു.
പിന്നെ കൊണ്ട്‌ വരുന്നത്‌ കടയില്‍ നിന്നൊനുമല്ല കേട്ടോ... കപ്പയും,
കോഴിയുമൊക്കെ അടിച്ചു മാറ്റല്‍സ്സ്‌ തന്നെ.
രാത്രി..വീണ്ടുമൊരു ഒത്തു ചേരല്‍.
കപ്പയും, കോഴിയുമൊക്കെ റെഡി...എല്ലാരും കൂടെ പാകം
ചെയ്യ്‌ത്‌ കുശാലായി ശാപ്പിട്ടു. കൂടെ തണുപ്പകറ്റാന്‍ അല്‍പ്പം
വിറ്റാമിന്‍ വെള്ളങ്ങളും.
സപ്പര്‍ അടിപൊളിയായി കലാശിച്ചു.
എല്ലാരും പിരിഞ്ഞു...
വെള്ളങ്ങളുമടിച്ച്‌ രതീഷ്‌ ചെന്ന്‌ കയറിയത്‌
അയല്‍ക്കാരന്റെ വീട്ടില്‍ പറയണോ പൂരം...
പിറ്റേന്ന്‌ രാവിലെ നാട്ടില്‍ മൊത്തം രതീഷ്‌ വീട്‌ മാറി
കയറിയതും , ഞങ്ങളുടെ സപ്പറും ആളുകള്‍ ചര്‍ച്ച ചെയ്യുന്നു.
പിന്നെ കപ്പക്കാരന്റെ പരാതി, കോഴിയെ കാണാനില്ല...പുലിവാലായല്ലോ.
അവസാനം വിവരം നാട്ടിലെ പള്ളികമറ്റിയിലെത്തിയെന്ന്‌ പറഞ്ഞ
മതിയല്ലോ..
പള്ളിയിലെ മൊല്ലാക്ക തീരുമാനം പറയും..ആ തീരുമാനം
എല്ലാരും അംഗീകരിക്കും. മൊല്ലാക്ക ഞങ്ങളെ ഓരോരുത്തരെ
സൂക്ഷിച്ച്‌ നോകി. ഹും പ്രശ്‌നക്കാരല്ല...പിന്നെ
ഞാനുമുണ്ടല്ലോ..ഡീസന്റ്‌ ബംഗ്‌ളൂര്‍..ഹിഹി
കൂട്ടത്തിലുണ്ടായിരുന്ന രതീഷും, റഹീമും പള്ളിയിലേക്ക്‌
വന്നിരുന്നില്ല..
അങ്ങിനെ മൊല്ലാക്ക വിധി പ്രഖ്യാപ്പിച്ചു.
ഒരു ഒലക്ക ( ഉലക്ക ) കൊണ്ട്‌ വന്ന്‌ നേരെ നിര്‍ത്തി കുഴിച്ചിടുക.
എന്നിട്ട്‌ സപ്പറടിച്ച ഓരോ കുട്ടികളുടെ വീട്ടില്‍ നിന്നും അരി കൊണ്ട്‌
വന്ന്‌ ഉലക്ക മറയുവോളം അരിയിട്ട്‌ മൂടുക...
ഓ...നോക്കണേ...കഷ്ടക്കാലം..
കുറച്ചൊന്നുമല്ല അരി വേണ്ടത്‌ ആ നീളന്‍ ഒലക്ക മൂടാന്‍..
പൊല്ലാപ്പിന്റെ പൊല്ലാപ്പ്‌ എന്ന്‌ പറയണോ...
എന്തായാലും വിധി പറഞ്ഞ്‌ നിര്‍ത്തിയ മൊല്ലാക്കാനോട്‌
റഷീദ്‌.... അരി ഞങ്ങള്‌ കൊണ്ട്‌ വന്നോളാം പക്ഷേ
ഞങ്ങളെ കൂടെ ഇങ്ങള മകന്‍ റഹീമും ഉണ്ടായിരുന്നു...
ഇത്‌ കേട്ടപ്പാടെ മൊല്ലാക്ക ഒന്ന്‌ ഞെട്ടി
ചമ്മിയ മുഖത്തോടെ മൊല്ലാക്ക വിധി മാറ്റി പറഞ്ഞു..
എന്ന നമ്മുക്ക്‌ ഒരു കാര്യം ചെയ്യാം
ആ ഒലക്ക താഴെ കിടത്തി വെക്കാം അതിന്റെ മുകളില്‍ അരിയിട്ട്‌
മൂടിയാ മതി...
അവിടെ കൂടി നിന്നവര്‍ക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഇതാണ്‌ ആ ഒലക്കന്റെ കഥ.

ഒലക്ക ബൂക്ക്‌ ചെയ്‌തവര്‍ക്കെല്ലാം ഇമെയില്‍ വഴിയും, പിന്നെ പോസ്റ്റ്‌ വഴിയും അയച്ചിട്ടുണ്ട്‌.. അവസാനം കൈയില്‍ ബാക്കിയായ ഒരു ഉലക്ക ഇവിടെ വെക്കുന്നു....കണ്ടാസ്വദിക്കുക...അടിച്ചു മാറ്റരുത്‌.

നന്‍മകള്‍ നേരുന്നു

Saturday, November 24, 2007

വഴിയോരക്കാഴ്ചകള്‍ - 11


ആരോടും പറയല്ലേ ഫ്ലാഷ്‌ ന്യൂസ്സ്‌...ഫ്ലാഷ്‌ ന്യൂസ്സ്‌...

കോട്ടയത്ത്‌ ഒരു ചാനലിന്‌ വേണ്ടിയുള്ള വാര്‍ത്താ -
ശേഖരണത്തിനിടയില്‍ ‍പത്രപ്രവര്‍ത്തകന്റെ
ക്യാമറയുടെ ഫ്ലഷ്‌ നഷ്ടപ്പെട്ടു.

ഫ്ലാഷ്‌ കിട്ടുന്നവര്‍ അതൊരു ഫ്ലാഷ്‌ ന്യുസ്സാക്കാതെ
തിരിച്ചേല്‌പ്പിക്കണമെന്ന്‌ ഈ ഫ്ലാഷ്‌ ന്യുസ്സിലൂടെ അറിയിക്കുന്നു.

വഴിയോരകാഴ്‌ചയില്‍ ഉടന്‍ വരുന്നു
ഒരു ഒലക്കന്റെ (ഉലക്കയുടെ) കഥ.... :)
നിങ്ങളുടെ കോപ്പികള്‍ ഇന്നലെ തന്നെ ബുക്ക്‌ ചെയ്യുക.


നന്‍മകള്‍ നേരുന്നു

Tuesday, November 20, 2007

വഴിയോരക്കാഴ്ചകള്‍ - 10


ഒരു മലബാര്‍ പ്രേമലേഖനം...

ന്റെ ഖല്‍ബിന്റെ മുത്തേ, ല്ലാരും പറേണ്‌ ഞമ്മള്‌ രണ്ടാളും കൂടിയ പത്തിരീം, കോയികറീം പോലാണ്‌ന്ന്‌. ഞമ്മക്കും അങ്ങനെ തോന്നിക്കണ്‌. അതോണ്ട്‌ സുയിപ്പിക്ക്‌ണ ഒരു ബര്‍ത്താനം പറയാന്‍ ബേണ്ട്യാണ്‌ ഞമ്മളിതെയ്‌തണത്‌. ഞമ്മള്‌ പര്‍ഞ്ഞത്‌ കേട്ട്‌ ഇങ്ങള്‌ ബെര്‍തെ ബേജാറാവണ്ട. ഞമ്മക്ക്‌ അന്നെ പെരുത്തിഷ്ടാണ്‌.
ഇത്‌ ന്റെ നെഞ്ചും കൂടിന്റെ അകത്ത്‌ കെടന്ന്‌ നീറാന്‍ തൊടങ്ങീട്ട്‌ കൊറച്‌ നാളായി..

അന്റെ ആ പെടക്ക്‌ണ മീന്‍ പോലത്തെ കണ്ണും , പൊരിച്ച ഉന്നക്കായ പോലത്തെ മൂക്കും , വെള്ളം ഒലിച്ച ജിലേബി കഷ്‌ണം പോലത്തെ ചുണ്ടും, മൊത്തത്തില്‍ നെയ്യപ്പം പോലത്തെ മോന്തയും ആകെ കൂടി ഇയ്യ്‌ ഒരു ഹൂറി തന്നേന്ന്‌ മോളെ......
പക്ഷേങ്കില്‌ അന്റെ വാപ്പാ ഒരു ചെയ്യ്‌ത്താനാണ്‌ മൂപ്പരെ മയ്യത്ത്‌ പള്ളിക്കാട്ടിലേക്ക്‌ എടുത്തല്ലാണ്ട്‌ ഞമ്മളാ പടികടക്കൂല്ല . ഇന്‍ക്ക്‌ അന്റെ വാപ്പാനെ മറക്കാന്‍ പറ്റ്‌ണത്‌ അന്റെ മൊഞ്ചുള്ള മോന്ത കാണുബോളാണ്‌.
അന്നെ കിനാ കണ്ട്‌ കെടന്ന്‌ ഇന്‌ക്ക്‌ രാത്രീല്‌ ഒറക്കം പോലും ബരണില്ല..പൊന്നേ

ഇന്നലെ അന്നെ ഓര്‍ത്ത്‌ കെടന്ന്‌ ഞമ്മള്‌ കിനാവ്‌ കണ്ട്‌ ഞെട്ടിയെണീറ്റത്‌ സുബ്‌ഹി ബാങ്ക്‌ കൊട്‌ക്കണത്‌ കേട്ടിട്ടാണ്‌.

ഇന്നലെ മീന്‍ ബിക്കുബോ.. അയലാ അയലാന്ന്‌ ബിളിക്കണതിന്‌ പകരം ആയിശ ആയിശാന്ന്‌ ബിളിച്ച്‌ ആകെ ബലാലായി...അന്റെ വാപ്പാ എറച്ചി ബെട്ട്‌ക്കാരനായതോണ്ട്‌ അയാക്ക്‌നെ കണ്ണ്‌ട്‌ത്താ കണ്ടൂടാ. അന്റെ കണ്ണ്‌ പോലെ പെടക്ക്‌ണ മീനാണ്‌ ഞമ്മള്‌ ബിക്കണത്‌. അതാ ഹമ്‌ക്ക്‌ വാപ്പാക്ക്‌ അറിയ്യോ..!

ന്റെ കുഞ്ഞോളേ, ഞമ്മള്‌ണ്ടാക്കിയ കായോണ്ട്‌ അനക്ക്‌ ഞമ്മള്‌പച്ച ജാക്കറ്റ്‌ തുണീം,അത്തറും , സുറുമേം ഒക്കെ ബാങ്ങി ബെച്ചിട്ടുണ്ട്‌. ഇയ്യ്‌ ഞമ്മളതാവ്‌ണ രാത്രീല്‌ ഞമ്മളതൊക്കെ അനക്ക്‌ തെരാട്ടോ.. ആ രാത്രി കിനാ കണ്ട്‌ നിലാവത്തയിച്ചിട്ട കോയീനെ പോലെ ഞമ്മള്‌ നടക്കാണ്‌. പെരുത്തിഷ്ടത്തോടെ അന്റെ മാത്രം....കുഞ്ഞാക്ക

----------------------------------------
അര്‍ദ്ധ രാത്രിയിലെ ' മിസ്‌ഡ്‌ കോള്‍ '

ഭാഷയെ ദേശസല്‍ക്കരിക്കുന്നതില്‍ മിടുക്കുകൂടിയ ജില്ലയാണ്‌ മലപ്പുറം.
മൊബൈല്‍ ഫോണിനെ ' കൈഫോണ്‍ ' എന്ന്‌ പരിഭാഷപ്പെടുത്തിയത്‌ മലപ്പുറത്തെ എതോ നാട്ടിന്‍പുറത്തുകാരന്‍. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ്‌ മോഡില്‍ ഇടുന്നതിന്‌ ' തരിപ്പിലിടുക ' എന്നാണ്‌ ഇവിടുത്തെ നാട്ടു നാവിന്റെ പരിഭാഷ.

പ്രീപെയ്‌ഡിന്റെയും പോസ്റ്റ്‌ പെയ്‌ഡിന്റെയും വിവര്‍ത്തനത്തിന്‌ അല്‍പ്പം തമാശ ചുവയുണ്ട്‌. പ്രീപെയ്‌ഡ്‌ 'മുന്‍കായിയും ' പോസ്റ്റ്‌ പേയ്‌ഡ്‌ ' പിന്‍കായിയും ' എന്നാണ്‌ പറയുന്നത്‌
(കായി എന്നാല്‍ കാശ്‌ )

മൊബൈലുകള്‍ക്ക്‌ ഏറെ സര്‍ക്കുലേഷനുള്ളത്‌ മലപ്പുറത്തെ കാമ്പസുകളിലാണ്‌
അവിടെ മൊബൈല്‍ ബനാന ട്ടോക്‌സ്‌ ആവുന്നു...

1. സംസങ്ങ്‌ കുളിച്ചാല്‍ നോക്കിയ ആവില്ല

2. അല്‌പന്‌ മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധ രാത്രിയും മിസ്സ്‌കോള്‍ അടിക്കും

3. മൊബൈല്‍ ഏതായാലും കണക്‌ഷന്‍ നനായാല്‍ മതി

4. ആന കൊടുത്താലും മൊബൈല്‍ കൊടുക്കരുത്‌

5. ദാനം കിട്ടിയ കണക്‌ഷന്റെ റ്റോക്‌ ടൈം നോക്കണ്ട

6. ബില്ലിനോടടുക്കുബോഴെ മൊബൈലിന്റെ പുളിയറിയൂ

7. ഗള്‍ഫുക്കാരന്റെ മൊബൈലിലെന്താ കൊമ്പുണ്ടോ..

8. വേണമെങ്കില്‍ മൊബൈല്‍ മരണവീട്ടിലും കരയും

9. മൊബൈലെടുത്തവന്‍ ബില്ലാലെ

10. മൊബൈല്‍ കണ്ടാലറിയാം ബാലന്‍സ്സുണ്ടോന്ന്‌

11. മെസ്സേജിലെങ്കില്‍ മതിയാക്കില്ല

12. മിസ്സടിച്ചവന്‍ മിസ്സാലെ

13. മൊബൈലിനും ഗുനിയയോ

14. ഡിസ്‌പ്ലേയില്ലാത്തവന്‍ മിസ്സ്‌ അടിക്കുമോ

15. മൊബൈല്‍ ഏതായാലും റിങ്ങ്‌ടോണ്‍ നന്നായാല്‍ മതി

16. മെസ്സേജ്‌ അയക്കുന്നതിലും നല്ലത്‌ ഫോര്‍വോര്‍ഡ്‌ അല്ലേ

17. ബ്ലൂടൂത്തുണ്ടെങ്കില്‍ പല്ല്‌ തേക്കണ്ട

18. കാണം വിറ്റും റീചാര്‍ജ്‌ ചെയ്യണം

19. എം ഏയ്‌റ്റി മീന്‍ക്കാരനും എന്‍സെവെന്‍റ്റിയോ

20. 3310 സൈലന്റിലിട്ടാല്‍ പുബ്ലിക്കില്‍ മാനം കാക്കാം

21. റിങ്ങ്‌ടോണ്‍ നന്നായാല്‍ പോര ഹാന്റ്‌സ്‌ഫ്രീയും വേണം

22. മെസ്സേജറിയുമോ കോളിന്റെ ദുഃഖം

അങ്ങിനെ ഒട്ടനവധി രസകരങ്ങളായ മൊബൈല്‍ ഫലിതങ്ങള്‍ കൊണ്ട്‌ സംമ്പുഷ്ടമാണ്‌ നമ്മുടെ കേരളം......

ഇനി പറയൂ നിങ്ങളുടെ മൊബൈല്‍ ഫലിതങ്ങള്‍ അനുഭവങ്ങള്‍

Saturday, November 10, 2007

വഴിയോരക്കാഴ്ചകള്‍ - 9


ഓരോ മോഹങ്ങള്‍
***************
അയാള്‍ നല്ല ഒരു എഴുത്തുക്കാരനായിരുന്നു. ഒരു കഥയെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച്‌ കാണണമെന്ന്‌ അയാള്‍ക്ക്‌ വലിയ മോഹമായിരുന്നു. കിട്ടുന്ന വരുമാനത്തിന്‍റെ നല്ലൊരു ശതമാനം അയാള്‍ കഥകളയക്കുന്നതിലേക്ക്‌ മാറ്റി വെച്ചു. അയച്ചു കൊടുത്ത കഥകള്‍ അയച്ചതിനേക്കാള്‍ വേഗത്തില്‍ അയാളിലേക്ക്‌ തിരിച്ചു വന്നു. ഒരിക്കല്‍ തിരിച്ചു വന്ന കഥയോടൊപ്പം ഒരു കുറിപ്പും കിട്ടി.പ്രിയ എഴുത്തുക്കാരാ....തങ്കളുടെ എഴുത്തുകള്‍ വളരെ നനാവുന്നുണ്ടു. പക്ഷേ മിക്കതും വന്നുപോയ കഥകളുടെ ആവര്‍ത്തനങ്ങളാണ്‌, കഴിയുന്നതും പുതുമകള്‍ നിറഞ കഥകള്‍ എഴുതാന്‍ ശ്രമിക്കുക. സ്നേപൂര്‍വ്വം പത്രാധിപര്‍. ഏത്‌ കഥ വായിച്ചാലും എവിടെയൊക്കെയോ കേട്ടു മറന്നത്‌ പോലെ ശരിയാണ്‌ എനിക്കും സ്വയം തോന്നിയിട്ടുണ്ടു , പക്ഷേ അത്‌ സ്വാഭാവികമല്ലേ..? നമ്മെളെ പോലെ തന്നെയല്ലേ മറ്റുള്ളവരും ചിന്തിക്കുന്നത്‌. ആരും ആരോടും പറഞ്ഞിട്ടല്ലല്ലോ കഥകള്‍ക്ക്‌ വിഷയം കണ്ടേത്തുന്നത്‌. ഒരു പുതുമയുള്ള കഥ വേണം ..പുതുമയുള്ള കഥക്ക്‌ വേണ്ടി അയാള്‍ അന്വേഷണം തുടങ്ങി. രാവും പകലുമായ്‌ അയാള്‍ ഒരു പുതുമയുള്ള കഥയുടെ പണിപുരയിലായിരുന്നു. എഴുതി വെച്ച ഓരോ കഥയിലും പുതുമ കാണാതെ കഥകളൊരോന്നായി അയാള്‍ വിഴുങ്ങി കൊണ്ടിരുന്നു. ഓരോ കഥ വിഴുങ്ങുബോഴും അയാള്‍ മറ്റൊരു പുതിയ കഥ എഴുതി തുടങ്ങിയിരുന്നു. അങ്ങിനെ അവസാന കഥയും വിഴുങ്ങി അയാള്‍ തളര്‍ന്ന്‌ വീണു. ആശുപത്രി കിടക്കകരികില്‍ തനിക്ക്‌ ചുറ്റും കൂടി നിന്ന മാധ്യമപ്രവര്‍ത്തകരെയും , തനിക്ക്‌ നേരെ കണ്ണ്‌ ചിമ്മുന്ന ക്യമറകളെയും കണ്ട്‌ അയാള്‍ ഉറക്കെ ചിരിച്ചു. പിറ്റേന്ന്‌ കേരളത്തിലെ എല്ലാ പത്രങ്ങളിലും , മാസികകളിലും അയാളുടെ പുതുമയുള്ള കഥ വലിയൊരു തലകെട്ടോടെ നിറഞ്ഞു. " കഥകള്‍ ഭക്ഷിച്ച എഴുത്തുക്കാരന്‍ " തന്‍റെ മോഹം സഫലമായതില്‍ അയാള്‍ സന്തോഷിച്ചു. ഇന്നയാള്‍ മറ്റൊരു പുതുമയുള്ള കഥയുടെ പണിപുരയിലാണ്‌...കാത്തിരിക്കാം നമ്മുക്ക്‌ ഒരു പുതുമയുള്ള കഥക്ക്‌....


നന്‍മകള്‍ നേരുന്നു